Wednesday 7 September 2011

യുക്തി വാദി



പ്രപഞ്ച ഉല്പത്തിയും, ദൈവാസ്തിക്ക്യവും:  പ്രബുദ്ധമായ ഒരു കൂട്ടം പ്രഫഷണലുകള്‍ ഉള്‍പ്പടെയുള്ള ഒരു സദസ്സിനു മുന്‍പിലാണ് വിഷയം അവതരിപ്പിക്കേണ്ടത്, അത്കൊണ്ട് തന്നെ വളരെ യുക്തി ഭദ്ധ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും, തെളിവുകള്‍ ശ്രോദ്ധാവിനു മുന്‍പില്‍  ശാസ്ത്രീയമായി സമര്‍ഥിക്കാന്‍, ബുദ്ധിപരമായി അവരുടെ ചിന്തയുമായി സംവദിക്കാനും സാധിക്കണം. വലിയ മുന്നൊരുക്കങ്ങള്‍, ഗഹനമായ പഠനവും, റഫറന്‍സും , സമാന ചിന്തയുള്ള ബുദ്ധി ജീവികളുമായുള്ള കൂടികാഴ്ച്ചകളും, തുടര്‍ ചര്‍ച്ചകളും ആവശ്യമായ വിഷയം. അയാള്‍ അതൊരു വെല്ലുവിളി ആയി ഏറ്റടുത്തു, ഗഹനമായ ഗ്രന്ഥങ്ങളില്‍ ഊളിയിട്ടു , ഒരു പാട് ബുദ്ധിജീവികളുമായി നേരിട്ടും ഫോണ് വഴിയും സംസാരിച്ചു, വിഷയം അവതരിപ്പിക്കാന്‍ ആവശ്യമായ മറ്റു സാഹചര്യങ്ങളെ വിശകലനം ചെയ്തു, അവതരിപ്പിക്കേണ്ട വിഷയവുമായി ചെയ്യാവുന്ന പവര്‍ പോയിന്‍റ് പ്രസന്‍ടെഷനു ഐ ടി വിദക്തനായ കൂട്ടുകാരനെ കൊണ്ട് ഭംഗി ആക്കി ചെയ്യിച്ചു. വിഷയ അവതരണത്തില്‍ വരാവുന്ന പാളിച്ചകളെ അവലോകനം ചെയ്തു. ശ്രോദ്ധക്കള്‍ വളരെ നല്ലവരാണ് , നല്ല വിദ്യാഭ്യാസം ഉള്ളവരാണ്, അതിനാല്‍ തീര്‍ച്ചയായും ശ്രദ്ധിച്ച് കേള്‍ക്കും , സംശയം ചോദിക്കും , ചോദ്യങ്ങള്‍ക്ക് ഉപചോദ്യവും , വിശകലനവും ഉണ്ടാവും, ഉത്തരങ്ങള്‍ക്കു മറു വീക്ഷണങ്ങള്‍ അവതരിപ്പിക്കപെടും, അതിനാല്‍ അത്തരം സാഹചര്യങ്ങളെ നേരിടാനും കൈകാര്യം ചെയ്യാനും തയ്യാറെടുപ്പ് നടത്തി. ഉത്തരം പറഞ്ഞാല്‍ മാത്രം പോര, ചോദ്യ കര്ത്താവിനും, ശ്രോദ്ധാവിനും കിട്ടിയ ഉത്തരം ത്രിപ്തികരമാവണം, നല്‍കുന്ന ഉത്തരത്തിലൂടെ ചോദ്യ കര്‍ത്താവില്‍ മാനസികമായി വിജയം നേടാന്‍ സാധിക്കണം.
     

                                 
                     "തിയറി ഓഫ് ബിംഗ് ബാന്‍ഗ് " മഹാ വിസ്ഫോടനം, പരിണാമ സിദ്ധാന്തം , നിയാന്ദര്‍താള്‍ മനുഷ്യന്‍ , പ്രാചീന ശിലാ യുഗം , പഴയ മുഴുവന്‍ സിദ്ധാന്തങ്ങളും പൊടി തട്ടി മൂര്ച്ചപെടുത്തി, സാധാരണ ഇത്തരം വേദികള്‍ക്ക് വേണ്ടി തുന്നിച്ച ഖദര്‍, കാവി ബുദ്ധി ജീവി ജൂബ കഞ്ഞി പശ മുക്കി വടി പോലെ ആക്കി വെച്ചു . ബുജി ലുക്ക്‌ നിലനിര്‍ത്താന്‍ രണ്ടു കൊല്ലമായി വെട്ടാത്ത തലമുടി ഒന്ന് കൂടെ ലുക്ക്‌ വരുത്തി. തോളത്തു തൂക്കാനുള്ള  സഞ്ചിയും അതിലെ ഉള്ളടക്കവും തയ്യാറാക്കി. ഒരു മാസത്തെ കഠിന പ്രയന്‍തത്തിന്റെ അവസാന രാത്രി അലാറം വെച്ചു അയാള്‍ കിടന്നുറങ്ങി. നാളെ രാവിലെ പത്ത് മണിക്ക് ടൌണ്‍ ഹാളില്‍ തുറന്ന വേദിയില്‍ പരിപാടി. നല്ല മീഡിയ കവറേജു, മുഖ്യധാര പത്രങ്ങളുടെ മുന്‍ നിര ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന, മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളും തത്സമയം കാണിക്കുന്ന പരിപാടി. ചെറിയ പിഴവ് പോലും വിമര്‍ശിക്കപെടാവുന്നതാണ്, അയാള്‍ അസ്വസ്ഥനായിരുന്നു. രാവിലെ എണീറ്റ്‌ പതിവിനു വിപരീതമായി കുളിച്ചു കുറി തൊട്ടു ദൈവ സന്നിധിയില്‍ ചെന്ന് മുട്ടിപ്പായ പ്രാര്‍ഥിച്ചു " എന്‍റെ ദൈവമേ എന്‍റെ ഇന്നത്തെ പരിപാടി വിജയമാക്കണേ ,,, വിഷയം നന്നായി അവതരിപ്പിക്കാന്‍ എന്നെ സഹായിക്കണമേ ..... ദൈവം എന്ന അസ്ഥിത്വം ഇല്ല എന്നും പദാര്‍ത്ഥം മാത്രമാണ് പരമാര്‍ത്ഥം എന്നും സമര്‍ത്തികാനും   സ്ഥാപിക്കാനും എന്നെ നീ സഹായിക്കേണമേ .... എനിക്ക് നീ ശക്തി പകരേണമേ ."

17 comments:

  1. പാവം യുക്തിവാദികളുടെ മണ്ടക്കടിച്ചു ല്ലേ... :)
    പോസ്റ്റ്‌ രസകരം.

    ReplyDelete
  2. കൊള്ളാം...മിക്ക യുക്തിവാദികളും തൊലിപ്പുറത്ത് മാത്രമേയുള്ളൂ...

    ReplyDelete
  3. സംഗതി കലക്കി... യുക്തി - വാദത്തിൽ മാത്രമേയുള്ളൂ....കാര്യം വരുമ്പോൾ ശരണമയ്യപ്പാ....നല്ല പോസ്റ്റിനെന്റെ ഭാവുകങ്ങൾ

    ReplyDelete
  4. ഇപ്പോഴത്തെ എന്ത് തരം വാദവും പണം എന്നിടത്തെക്ക് ചാഞ്ഞുനില്‍ക്കും. അതിനുവേണ്ടി എന്ത് നാടകവും കളിക്കും. വിശ്വാസത്തിനും വിശ്വാസമില്ലായ്മക്കും ഒരു പോലെ...

    ReplyDelete
  5. അവതരണത്തില്‍ ശരിക്കും പുതുമ നിലനിര്‍ത്തിയെങ്കിലും അവസാനം ആ പുതുമ നിലനിര്താനാവാതെ പോയി.
    കാരണം ആ പ്രയോഗം പറഞ്ഞും കേട്ടും ക്ലീഷേ ആയതാണ്.അതിനു പകരം വേറെ ഒരു ക്ലൈമാക്സ് ആയിരുന്നു നല്ലത് എന്ന് എന്റെ അഭിപ്രായം.
    ആശംസകള്‍

    ReplyDelete
  6. ശരിയാണ് ഇസ്മില്‍ ഭായ് താങ്കള്‍ പറഞ്ഞപ്പോള്‍ എനിക്കും തോന്നി, ഒരു ക്ലൈമാക്സ് , താങ്കള്‍ ആണ് എഴുതന്നത് എങ്കില്‍ എങ്ങിനെ അവസാനിപ്പിക്കും എന്നറിയാന്‍ ഒരു താല്പര്യമുണ്ട് ........ പറയാമോ ?

    ReplyDelete
  7. അത് പോലെ വേറൊരു കൂട്ടര്‍. ദൈവമേ, എനിക്ക് കുറച്ചു പണം,കിട്ടണേ, ഒരു ജോലി കിട്ടണേ, ആയുസ്സിനെ നീട്ടി കിട്ടണേ, ഒരു സുന്ദരിയായ ഭാര്യയെ കിട്ടണേ, ദൈവം തോറ്റു പോകും .

    ReplyDelete
  8. എന്റെമാഷേ ഈ യുക്തി ഒക്കെ ശ്വാസം നിലയ്ക്കുന്നതു വരെ അല്ലെ ഉള്ളു
    അതെപ്പോഴാ എങ്ങനാ എന്നൊന്നും അറിയത്തും ഇല്ല നിലയ്ക്കതിരിക്കാന്‍ എന്ത് ചെയ്യണം എന്നും അറിയില്ല പിന്നെ എന്ത് ചെയ്യും വയടുപിഴപ്പു മുട്ടിക്കല്ലേ

    ReplyDelete
  9. യുക്തി വാദികള് മാത്രമല്ല ..ഇന്ന് പലരും
    പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍
    ബന്ധം ഇല്ലാത്ത അവസ്ഥയാണ്..നന്നായി
    എഴുതി..ആശംസകള്‍..


    അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക...

    eg:(ശ്രോതാക്കള്‍ ശ്രോധാക്കള്‍ ആവുമ്പോള്‍

    ശ്രദ്ധിക്കണം...‍)

    ReplyDelete
  10. ദൈവവിശ്വാസം ഒരു വിശ്വാസമാണ്.
    യുക്തിവാദവും ഒരു വിശ്വാസമാണ്.
    രണ്ടു കൂട്ടർക്കും വിശ്വാസതകർച്ച സംഭവിക്കാം..!

    ആശംസകൾ...

    ReplyDelete
  11. ഒരു പക്ഷേ.. ഒരു യുക്തിവാദിക്കും അങ്ങനെ ഒക്കെതന്നെയെ പറ്റു.. കാരണം അവന്‍റെ അറിവും പൂര്‍ണമല്ലല്ലോ..

    ReplyDelete
  12. കൊള്ളാം എല്ലാവര്ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍

    ReplyDelete
  13. കുറിക്കു കൊള്ളൂന്ന നര്‍മ്മം. രസകരമായി പറഞ്ഞു.

    ReplyDelete
  14. വി കെ രണ്ടും വിശ്വാസം തന്നെ രണ്ടു കൂട്ടര്‍ക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് , എന്നാല്‍ പരിഹാസവും പുച്ചവും നല്ലതല്ല . തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകള്‍ നടകട്ടെ പരസ്പരം പരാചയപെടുത്താനുള്ള തര്കങ്ങളല്ല , സത്യം കണ്ടെത്താനുള്ള അന്ന്വേഷണങ്ങള്‍ തുടരട്ടെ ,,,, അതല്ലേ ശരി ...

    ReplyDelete
  15. ഉറപ്പില്ലാത്ത വിശ്വാസങ്ങൾ ഒരു കാലത്തും പ്രലോഭനങ്ങളെ അതി ജീവിയ്ക്കാറില്ല.

    ReplyDelete
  16. ദൈവത്തിനാന്നെ സത്യം ഞാന്‍ ദൈവ വിശ്വാസി ആണ്

    ReplyDelete