Saturday 24 December 2011

ഉറുമ്പരിക്കുന്ന യുവത്വം
















"ചോര തുടിക്കും ചെറു കയ്യുകളെ 
പേറുക വന്നീ പന്തങ്ങള്‍ 
ഏറിയ തലമുയേന്തിയ പാരില്‍ 
വരൊളി മംഗള കുന്തങ്ങള്‍."


വൈലോപിള്ളി ശ്രീധര മേനോന്‍ യുവത്വത്തെ മഹത്വപ്പെടുത്തി കോറിയിട്ട  വരികള്‍ ഇന്ന് നമ്മുടെ പുതിയ തലമുറയിലെ  ചെറുപ്പക്കാര്‍ക്ക്  എങ്ങിനെ അനുയോജ്യമാകും എന്ന് ആലോചിക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന വികാരം എന്താണ് ? പുത്തന്‍ തലമുറയെ  ബാധിച്ച നിര്‍വികാരത പോലെ സമൂഹം അവരില്‍ നിന്നും ക്രിയാത്മകമായി ഒന്നും തിരിച്ചു പ്രതീക്ഷികുന്നില്ല എന്ന് തോന്നിപ്പോകുമാര് ഭയാനകമാണ്.  തികഞ്ഞ നിസ്സന്ഗത അതാണല്ലോ ഇന്നത്തെ ചെരുപ്പകാരുടെ സ്ഥായീ ഭാവം. ഇന്ന് യുവാക്കളുടെ സിരകളിലും മനസ്സിലും  തുടിക്കുന്നത് എന്താണ് ? ചോരയും വിപ്ലവവും അല്ല എന്നുള്ളതിന് ബിവരേജിനു മുന്‍പില്‍ ക്ഷമാപൂര്‍വ്വം മണിക്കൂറുകള്‍ പൊരിവെയിലത്ത്  കാത്തു നില്‍കുന്ന യുവ തലമുറ തെളിവാണ്. സാമൂഹ്യമായ അവരുടെ ഇടപെടലുകള്‍ ഫേസ് ബുക്ക്‌ വിപ്ലവത്തിന് അപ്പുറം പോകാന്‍ സാധ്യത ഇല്ല എന്ന് ന്യായമായും ഉറപ്പിക്കാവുന്ന സമകാലിക അനുഭവങ്ങള്‍ തെളിയിക്കുന്നു. അറബു യുവത ഉണര്‍ന്നു എണീറ്റ്‌ വസന്തം സൃഷ്ടിച്ച ഈ ചരിത്ര മുഹുര്‍ത്തം ചില പുനരാലോചനകള്‍ ആവശ്യപെടുന്നു. അറബു നാടുകളിലെ ഏകാതിപതികള്‍ അവരിലെ ഒരു തലമുറ നിഷ്ക്രിയരാകാന്‍ കൊടുത്തത് ഫുട്ബാളും, പെപ്സി കോളയും ആയിരുന്നു. അവ നല്‍കിയ ആലസ്യം പൊട്ടിച്ചാണ് പുതിയ വസന്തം അറബു യുവത തീര്‍ത്തിരിക്കുന്നത്.  കേരളീയ യുവതയുടെ കയ്യില്‍ ഇന്ന് കൊടുക്കാന്‍  നല്ലത് വിപ്ലവത്തിന്‍റെ വാരികുന്തങ്ങളും, തീക്ഷ്ണ യൌവനത്തിന് സ്വന്തമായ കത്തി ജ്വലിക്കുന്ന തീപന്തങ്ങളും അല്ല എന്നും പകരം അരാജകത്വ യൂറോപ്പില്‍ നിന്നും കടം കൊണ്ട മുതലാളിത്ത  ജീവിത ശൈലിയും സംസകാരവും , അതിലൂടെ സാധ്യമാകുന്ന  മതമൂല്യങ്ങളുടെ നിരാസവുമാണ് എന്ന് നമ്മുടെ രാഷ്ട്രീയ, മാധ്യമ, സാംസ്കാരിക നേത്രത്വം തീരുമാനിച്ചിരിക്കുന്നു. അത് വഴി ഈ മുക്കൂട്ടുമുന്നണിയുടെ നെറികേടുകള്‍ക്ക് നേരെ മൗനം പാലിക്കുന്ന ഒരു തലമുറയുടെ രൂപീകരണം അവര്‍ ലക്‌ഷ്യം വെക്കുന്നു.ഒരു കാലത്ത് നമ്മുടെ കാമ്പസുകളെ യുവജന സമരങ്ങള്‍ കൊണ്ട് സജീവമാക്കി കത്തിച്ചു  നിര്‍ത്തിയ യുവജന  സംഘടനകള്‍ ഇന്ന് എന്തെടുകുന്നു എന്ന് അന്ന്വേഷിചിട്ടുണ്ടോ ? ആ യുവാക്കളുടെ വിപ്ലവ പോരാട്ട വീര്യം  ഏതു മേഘലയിലേക്ക് തിരിച്ചു വിടപെട്ടു എന്ന് അന്ന്വേഷിച്ചു ചെല്ലുമ്പോള്‍ എങ്ങിനെ നമ്മുടെ  കാമ്പസുകള്‍ ഇത്ര ആസൂത്രിതമായി ഷനടീകരിക്കപെട്ടു എന്നും  മനസ്സിലാക്കാനാകും. ഏറെ പ്രാധാന്യപൂര്‍വ്വം വിലയിരുത്തേണ്ട
ചര്‍ച്ച ചെയ്യേണ്ട ഈ സാമൂഹ്യ പ്രശ്നത്തില്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളും, സമൂഹവും, കുടുംബവും, മീഡിയയും വഹിച്ച പങ്ക് എന്ത് എന്നും നമുക്ക് മനസ്സിലാക്കാനാകും.

                                      സാമൂഹ്യ പ്രധിബദ്ധത തീരെ ഇല്ലാത്ത ഒരു തലമുറ എങ്ങിനെ സൃഷ്ടിക്കപെട്ടു എന്ന ഒരു അന്ന്വേഷണം ഈ സന്ദര്‍ഭം ആവശ്യപെടുന്നു. നമ്മുടെ  കോളേജുകളില്‍  നിന്നും പ്രീ ഡിഗ്രി നീക്കം ചെയ്യപെട്ടതാണ് ഈ പ്രതിസന്തിയുടെ  തുടക്കം. സ്കൂളില്‍ തന്നെ പ്ലസ്‌ ടു  വന്നതോടെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു കോളേജില്‍ എത്തുന്ന  ഡിഗ്രി വിദ്യാര്‍ഥി സ്കൂളിലെ പട്ടാള ചിട്ടയില്‍ നിന്നും താന്‍ മോചിതനായി എന്ന് മനസ്സിലാക്കി എടുക്കാന്‍ രണ്ടു വര്ഷം എടുക്കുന്നു.പ്രീ ഡിഗ്രി കാലത്ത് കിട്ടിയിരുന്ന വിശാലമായ് സ്വാതന്ത്ര്യം, സാമൂഹ്യ ഇടപെടലുകള്‍ , മുതിര്‍ന്ന തലമുറയുമായുള്ള സമ്പര്‍ക്കം എന്നിവ  നഷ്ടമാകുക വഴി ആ കാലഘട്ടത്തില്‍ ചെറുപ്പക്കാര്‍  സാമൂഹ്യമായി നേടിയിരുന്ന പക്വതയും പരിചയവും  നഷ്ടപെട്ടു. അതിലേറെ പ്രസക്തമായ മറ്റൊരു ഘടകം സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഇന്ന് കുട്ടികളെ കിട്ടാനില്ല എന്നതാണ്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്ര തന്ത്രം, സാഹിത്യം, ഭാഷ പഠനങ്ങള്‍  തുടങ്ങി ഒരു കാലത്ത് നമ്മുടെ കാമ്പസുകളില്‍ പ്രാമുഖ്യം ഉണ്ടായിരുന്ന സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ പുതിയ  തലമുറയില്‍ കുട്ടികളെ  കിട്ടാനില്ലാത്ത സ്തിഥി വിശേഷം നിലവില്‍ ഉണ്ട്. ഇത്തരം വിഷയങ്ങളാണ് സമൂഹവും തലമുറയും തമ്മിലുള്ള വൈകാരിക ബന്ധം സാധ്യമാകുന്നത്.ഏതാനും വര്ഷം മുന്‍പ് അല്‍ഫോന്‍സ്‌ കണ്ണംതാനം എന്നാ മുന്‍ ഐ എ എസ്സുകാരന്‍ സൌദിയിലെ ദമ്മാം സന്ദര്‍ശിച്ചപ്പോള്‍ ഹൈസ്കൂള്‍ കുട്ടികളുമായി സംവധികുന്ന ഒരു  പരിപാടി സംഘടിപ്പിക്കാന്‍ അവസരമുണ്ടായി , ഇരുനൂറോളം  കുട്ടികള്‍ പങ്കെടുത്ത ആ പരിപാടിയില്‍ നിങ്ങളില്‍ എത്രപേര്  പഠനത്തിനു സാമൂഹ്യ വിഷയങ്ങള്‍ ഇഷ്ടപെടുന്നു  എന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഒരാള്‍ എന്ന് മാത്രമായിരുന്നു. സ്വന്തം മക്കള്‍ ഡോക്ടറോ, എന്ജിനീയരോ ആകണമെന്ന് ആഗ്രഹിക്കാത്ത ഒരു മലയാളി മാതാപിതാക്കളും  ഇല്ല എന്നിടത്ത് എത്തിയിരിക്കുന്നു സമകാലിക കേരളം, അതില്‍ കുട്ടികളുടെ അഭിരുചിയോ താല്‍പര്യങ്ങലോ പോലും വേണ്ടത്ര പരിഗനിക്കപ്പെടാറില്ല, എന്നതും ശ്രേദ്ധേയമായ വസ്തുതയാണ്. "നിങളുടെ തലമുറയില്‍ ഒരു കവിയോ, സാഹിത്യകാരനോ, ചരിത്രകാരാണോ, അഭിനേതാവോ, ചിത്രകാരനോ, ശില്പിയോ ഇല്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു" എന്നാണു അല്‍ഫോന്‍സ്‌ കണ്ണംതാനം അന്ന്  ആ കുട്ടികളോട് പറഞ്ഞത്. നമുക്കും സഹതപിക്കാം നമ്മുടെ പുതിയ തലമുറയെ സമൂഹത്തിനു ഉപകാരപെടാതെ പോകുന്ന ദുര:വസ്ത ഓര്‍ത്തു കൊണ്ട്......








Sunday 18 December 2011

ഓപറേഷന്‍ ടെസേര്റ്റ് സ്റ്റോം (ബസറയിലെ ഈത്തപഴ കച്ചവടം).



തീവ്ര പരിചരണ സെല്ലില്‍ ചികിത്സയിലായിരുന്ന ഇറാക്കിലെ ജനാതിപത്യത്തിന് അടിയന്തിര ചികിത്സ നല്കാന്‍  ജീവന്‍ രക്ഷാ മരുന്നുകളും, അത്യാവശ്യം വേണ്ട ചികിത്സാ സൌകര്യങ്ങള്‍ ഒക്കെ ആയി ഒന്‍പതു വര്‍ഷം മുന്‍പ് ആഘോഷത്തോടെ അവര്‍ വന്നു. ഏകാധിപതിയായ  സദ്ദാമിനു കീഴില്‍ ഇറാക്ക് ജനാതിപത്യം ചക്ര ശ്വാസം വലിക്കുന്ന കാഴ്ച അതി ദയനീയമായിരുന്നു. ലോകത്ത് ഇത്ര അധികം വിദഗ്ത ചികിത്സകരുണ്ടായിട്ടും, പ്രതേകിച്ചും ജനാതിപത്യ ചികിത്സയില്‍ സ്പെഷലൈസ് ചെയ്ത അമേരിക്കയും നാടുവാഴി നാറ്റോ സഖ്യവും ഒക്കെ ഉള്ളപ്പോള്‍ ഇറാക്കില്‍ ജനാധിപത്യം കഷ്ടത അനുഭവിക്കുന്നത് കണ്ടു നിലക്കാന്‍ അവര്‍ക്കാവില്ലായിരുന്നു.  അതുകൊണ്ട് കിട്ടാവുന്ന എല്ലാ സന്നാഹങ്ങളും ഒരുക്കി "മരുഭൂമിയിലെ കൊടുങ്കാറ്റിനെ നിയന്ത്രിക്കാന്‍ " കൂട്ടുകാരായ ബ്രിട്ടനും ജര്‍മ്മനിയും നാറ്റോയും കൂടെകൂട്ടി അവര്‍ ഇറങ്ങി പുറപെട്ടു . അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗവും, പെണ്ടഗനും, മറ്റു രഹസ്യ അന്ന്വേഷണ വിഭാഗങ്ങളും വളരെ എളുപ്പത്തില്‍ ഇറാക്കിലെ ജനാതിപത്യ ചികിത്സ സാധ്യമാകും എന്ന് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ അതിനു വേണ്ട മരുന്നും, വിഭവങ്ങളും മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാല്‍ ബാഗ്ദാദില്‍ എത്തിയാലല്ലേ ചികിത്സ ആരംഭിക്കാനാവൂ, അതിനു പോലും പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുത്തു. കൊണ്ട് പോയ മരുന്നില്‍ പലതും എക്സ്പയറി ഡേറ്റ് കഴിഞ്ഞു ഉപയോഗ ശൂന്യമായി . രോഗ കാരണങ്ങളില്‍ പ്രധാനമായവ അവിടെ ചെന്നപ്പോള്‍ കാണാതായി, സദ്ദാം ഹുസൈന്‍ എന്ന ഭീകരന്‍  ജൈവായുധം, രാസായുധം, ആണവായുധം എന്നിവ കൂടിയിട്ടു ഉസാമ ബിന്‍ ലാദനുമായി മരുഭൂമിയില്‍ തീ കാഞ്ഞു ജനാധിപത്യത്തെ  ശ്വാസം മുട്ടിക്കുന്നു എന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിച്ചു ആംബുലന്‍സും കൊണ്ട് ആര്‍മാദിച്ചു വന്നിട്ട് ആകെ ബാഗ്ദാദില്‍ കാണാന്‍ കഴിഞ്ഞത് കുട്ടികള് പെരുന്നാളിന്  പൊട്ടിക്കുന്ന മത്താപ്പും കമ്പിത്തിരിയും. പേര് കേട്ട അമേരിക്കന്‍ രഹസ്യ അന്ന്വേഷണ സംഘം നല്‍കിയ രഹസ്യ വിവരമാണോ ഇതെന്ന് കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കൂറി. അമേരിക്കയിലെ ഇരട്ട ഗോപുരം തകര്‍ത്ത അല്‍ ഖോയ്ധ ഭീകരരോട്  പ്രതികാരം ചോദിക്കും എന്ന് പ്രതിന്ജ ചെയ്തു പോന്നവര്‍ ബാഗ്ദാദില്‍  അല്‍ ഖോയ്ധക്കാരെ കിട്ടാതെ വന്നപ്പോള്‍ പാവം ഇറാക്കികളുടെ  നെഞ്ചത്ത് പ്രതികാരം  തീര്‍ത്തു. ഇറാക്കി കുഞ്ഞുങ്ങളില്‍ തോക്കിന്‍റെ ഉന്നം പിടിച്ചു , അവരുടെ സ്ത്രീകളില്‍ കാമം തീര്‍ത്തു. ചരിത്ര പ്രസിദ്ധമായ ബാഗ്ദാദ്  മ്യൂസിയം തകര്‍ത്തു അവിടത്തെ വിലപിടിപുള്ള പുരാവസ്തുക്കള്‍ തെരുവ് കവര്‍ച്ചക്കാരെ നാണിപ്പികും വിധം കട്ടുകടത്തിയ  അമേരിക്കന്‍ പട്ടാളക്കാരന്‍ ലോകത്തിനു  സാംസ്കാരിക മൂല്യങ്ങളുടെ പുതിയ  പാഠങ്ങള്‍ നല്‍കി. അബൂ ഗുരൈബു തടവറ അമേരിക്കയും നാറ്റോയും മനുഷ്യാവകാശം ജനാതിപത്യ രീതിയില്‍ നിര്‍വചികുന്നത് കണ്ടു നാണിച്ചു തലതാഴ്ത്തി.
                                     

  മനുഷ്യാവകാശ സംഘങ്ങള്‍ പറയും പ്രകാരം ആറ്‌ ലക്ഷം ഇറാക്കി പൌരന്മാരെ കൊന്നൊടുക്കി അവര്‍  ഇറാക്കില്‍ ജനാധിപത്യം പുന:സ്ഥാപിച്ചു. ലോക സാമ്പത്തിക ക്രമത്തിന്  ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ ബാധ്യത ഉണ്ടാക്കി ഒന്‍പതു വര്‍ഷത്തെ ഈ അടിയന്തിര ശസ്ത്രക്രിയ പൂര്‍ത്തീകരണത്തിന് . അമേരിക്കക്ക് മാത്രം നാലായിരത്തി  അഞ്ഞൂറ്  വിദഗ്ത ചികിത്സകരെ നഷ്ടപെട്ടു. ഇറാക്കിലെ ജനാധിപത്യം ഡിസംബര്‍ പതിനഞ്ചിന് ചികിത്സകര്‍ പരാജയപെട്ടു മടങ്ങുന്ന ഈ സമയത്തും ഐ സി യുവില്‍ തന്നെ ആണ്. ന്യൂന പക്ഷമായിരുന്ന സുന്നികള്‍ ഭരണത്തില്‍ നിന്നും പുറത്തായി, ഷിയാ, സുന്നി, കുര്‍ദു വംശീയത ശക്തമായി,വംശീയ പോരാട്ടങ്ങള്‍ സാധാരണമായി . ഇറാന്‍ എന്ന ഭാഹ്യ ശക്തിയുടെ സ്വാധീനം പൂര്‍വാധികം ശക്തമായി, ലോക പ്രസിദ്ധമായ യൂഫ്രെടീസും, ടൈഗ്രീസും ഒഴുകുന്ന നാട്ടില്‍ പകുതിയോളം ജനം ശുദ്ധ ജലം കിട്ടാതെ പ്രയാസപ്പെടുന്നു. ഇതിനേക്കാള്‍ ഉപരി  ഓരോ അമേരിക്കന്‍ പൌരനും നാണിച്ചു തല കുനിക്കേണ്ടത് യഥാര്‍ത്ഥ ജനാധിപത്യ വിപ്ലവം അറബു ലോകത്ത്  സമ്പൂര്ണ അര്‍ത്ഥത്തില്‍ സാധ്യമാക്കിയ അറബു വസന്തത്തിനു മുന്‍പിലാണ്. ഒരൊറ്റ തുള്ളി ചോര ചിന്താതെ ഒരു ജീവന്‍ പോലും അപഹരിക്കാതെ അമേരിക്കയും നാറ്റോയും ലക്‌ഷ്യം വെച്ച വിപ്ലവം സമാധാനപൂര്‍വ്വം ഈജിപ്തിലും,  തുനീഷ്യയിലും ഇതേ കാലത്ത് സാധ്യമായി. ഈ ഈത്തപഴ സമൃദ്ധിയില്‍ വില്കാനാണല്ലോ അമേരിക്കയും നാറ്റോ സഘ്യവും  ഉണങ്ങിയ കാരക്കയുമായി വന്നത് എന്ന് ആലോചിച്ചു നമുക്ക് ഓര്‍ത്തു ചിരിക്കാം. ഊര്‍ദ്ധന്‍ വലിക്കുന്ന അമേരിക്കന്‍ ജനാതിപത്യത്തിന് ഓക്സിജന്‍ കൊടുക്കാന്‍ ആരുണ്ട് എന്ന് കാത്തിരുന്ന് കാണാം. അമേരിക്ക അവരുടെ കുടം തുറന്നു വിട്ട "പുതിയ ലോക ക്രമം" തിരിച്ചു കുടത്തില്‍ കയറാന്‍ സാധിക്കാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കടന്നു കറങ്ങുന്നത് കാണാന്‍ രസമുണ്ട്. "മരുഭൂമിയിലെ കൊടുങ്കാറ്റു" ശാന്തമായി പക്ഷെ ഓരോ അമേരിക്കന്‍ പൌരന്‍റെ നെഞ്ചിലും ഭീതിയുടെ കൊടുങ്കാറ്റു വിതച്ചാണ് അത് ശാന്തമായത്. ബുഷ്‌ സ്വപ്നം കണ്ടപോലെ  ലോകം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നീങ്ങുന്നു, അമേരിക്കന്‍ സാമ്രാജത്വ ഭീകരതയുടെ കാറ്റഴിച്ചു വിട്ട പുതിയ ലോക ക്രമത്തിന് കാതോര്‍ത്തു കൊണ്ട്...

Wednesday 14 December 2011

സാക്ഷാല്‍ കുട്ടി ചാത്തന്‍ സോഷ്യലിസ്റ്റു ആണ്

 
നാട്ടിലെ പ്രയാസപെടുന്ന മുഴുവന്‍ മനുഷ്യരെയും അവരുടെ  ചാത്തന്‍ സേവ മഠം വഴി അവര്‍ ആശ്വസിപിച്ചു. നിങള്‍ എന്ത് പ്രയാസം അനുഭവിച്ചാലും ഞങ്ങളുടെ അടുത്ത് വരൂ പ്രതിവിധി കാണൂ അതായിരുന്നു അവരുടെ പരസ്യ വാചകം. കുടുംബ വഴക്ക്, വിവാഹം അലസല്‍, വശീകരണം, പിശാചു ബാധ, സാമ്പത്തിക പ്രയാസം, കച്ചവട നഷ്ടം , ശത്രു സംഹാരം തുടങ്ങി ഏത് തരം പ്രശ്നത്തിനും  പ്രതിവിധി ചാത്തന്‍ സേവ മഠം അവിടത്തെ കര്‍മങ്ങളും. മഠം പ്രസിദ്ധമായി , ഭക്തജന തിരക്ക് ക്രമേണ കൂടി കൂടി വന്നു. അധികം താമസിയാതെ   തൊട്ടപ്പുറത്ത് വേറെ ഒരു മഠം കൂടി പുതുതായി വന്നു അതും കാനാടി മഠം എന്ന് പേര് വെച്ചു, അവരും ചാത്തന്‍ സ്വാമിയെ  തന്നെ ഉപാസിച്ചു , ഭക്തരുടെ പ്രയാസങ്ങള്‍ക്ക് ചാത്തന്‍ സ്വാമി നിര്‍ദ്ധേഷികുന്ന പരിഹാരങ്ങള്‍ കൊടുത്തു. അവര്‍ക്കും  അതിനു അവകാശം ഉണ്ട് കാരണം അവരും പെരിങ്ങോട്ടുകര ദേശക്കാരു, അവരും കാനാടി കുടുംബം  തന്നെ ! ഇവിടേക്ക് വരേണ്ട പല ഭക്തരും വഴി മാറി അവിടെ (പുതിയ കാനാടി മഠം ) കേറുന്നു, എന്തുണ്ട് പരിഹാരം കൂലങ്കഷമായി ചിന്തിച്ചു, പ്രമുഖ പത്രങ്ങളില്‍ പരസ്യം കൊടുത്തു യഥാര്‍ത്ഥ കാനാടി മഠം തങ്ങളുടെതാണ് എന്ന് , തറവാട്ടിലേക്ക് എത്താനുള്ള എല്ലാ വഴികളിലും ബോര്‍ഡ് വെച്ചു സാക്ഷാല്‍ കാനാടി മഠം തങ്ങളുടെതാണ് അവിടെ എത്തിച്ചേരാനുള്ള വഴി ഇങ്ങിനെ  എന്ന് ! പരിസര പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും ഭാരിച്ച സംഭാവന കൊടുത്തു പ്രോഗ്രാം നോട്ടീസില്‍ പരസ്യം കൊടുത്തു കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ജനശ്രദ്ധ നന്നായി കിട്ടുന്ന എല്ലാ മുക്കിലും മൂലയിലും സ്ഥാപിച്ചു. ഏതൊക്കെ എന്തൊക്കെ  ചെയ്തിട്ടും ഭക്തജനം ഇന്നും മുറ തെറ്റാതെ  വഴി തെറ്റി മറ്റേ കാനാടി മഠം അഭയം പ്രാപിക്കുന്നു. വഴി തെറ്റി പോകുന്ന തന്‍റെ ഉപാസകന്റെ ഭക്ത ജനങ്ങളെ സാക്ഷാല്‍ കാനാടി മടത്തിലെ സാക്ഷാല്‍ ചാത്തന്റെ സന്നിധിയില്‍ എത്തിക്കാന്‍ സാക്ഷാല്‍ ചാത്തന്‍ എന്തേ ഇതുവരെ ശ്രമിക്കാത്തത് ? 
                                         സാക്ഷാല്‍ ചാത്തന്‍ അതിനു കഴിവില്ലാതവനാണോ ?  ചോദ്യം ഉയരുക സ്വാഭാവികമാണല്ലോ, ഒരു ഭക്തന്‍ അത് പരസ്യമായി ഉന്നയിച്ചു, മറ്റേ കാനാടി മഠം  തറവാട്ടുകാര്‍ അതിനു വലിയ പരസ്യം കൊടുത്തു , സാക്ഷാല്‍ ചാത്തന്‍ നിലനില്പ് ചോദ്യം ചെയ്യപെടുന്ന അവസ്ഥ വന്നു . വേറെ വഴി ഇല്ലാതെ സാക്ഷാല്‍ കാനാടി മഠം അധികാരികള്‍ പ്രശ്നും ചര്‍ച്ചക്ക്  വെച്ചു  തറവാട്ടിലെ ചില ഇളം മുറക്കാര്‍ ന്യായമായ ആ ചോദ്യം ആവര്‍ത്തിച്ചു എന്ത് കൊണ്ട് സകല പ്രശ്നങ്ങളും തീര്‍കുന്ന ശ്രീ സാക്ഷാല്‍ കുട്ടി ചാത്തന്‍ തങ്ങളെ സഹായികുന്നില്ല ? പരിഹാര യന്ജം തറവാട്ടു കാരണവര്‍ സമയം കുറിച്ച് തീരുമാനിച്ചു, യാഗ സ്ഥലം ഒരുക്കപെട്ടു, കുരുതി നടത്തി, കവടി നിരത്തി, മന്ത്രം ചൊല്ലി, കണിയാന്‍ കണ്ണടച്ച് ദീര്‍ഘനേരം..... എല്ലാ തറവാട്ടു അംഗങ്ങളും ആ നയനം തുറക്കുന്നത് കാത്തിരുന്നു... ഒടുവില്‍ ആകാംഷ അവസാനിപിച്ചു അവ തുറക്കപെട്ടു, കാരണവരുടെ മുഖം മ്ലാനമായിരുന്നു, വലിയ ഒരു നിശ്വാസം ആ ചങ്കില്‍ നിന്നും പുറത്തു വന്നു. എന്താണ് പ്രശ്നും ? തറവാട്ടു അംഗങ്ങള്‍ ആകാംഷ പൂര്‍വ്വം ചോദിച്ചു എന്താണ് പ്രശ്നം ? രക്ഷയില്ല  കൂട്ടരേ, രക്ഷയില്ല ... ചാത്തന്‍ സോഷ്യലിസ്റ്റു ആണ് .ഒരു ഉപാസകനോട് പ്രതേകം മമത കാണിക്കാന്‍ മാത്രം അസഹിഷ്ണുത ഉള്ള മൂര്ത്തിയല്ല ചാത്തന്‍ .. തറവാട്ടു കാരണവര്‍ പറഞ്ഞൊപ്പിച്ചു.

Wednesday 7 December 2011

രാജാവ് നഗ്നനാണ്.



കപില്‍ സിബല്‍ ജനാതിപത്യ ഇന്ത്യയിലെ പുതിയ അവതാര പുരുഷന്‍, കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി . ഇന്റര്‍നെറ്റ്‌ നിയന്ത്രിക്കണം  ഈ മാന്യദേഹത്തിനു, കാരണം അവഹേളന പരവും മത വികാരം വ്രണപെടുത്തുന്നതുമായ ചിത്രങ്ങളും, വീഡിയോകളും, കുറിപ്പുകളും, ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നു. എന്താ തെളിവ് ? തെളിവിനു കാണിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ  ഇറ്റലിക്കാരി  മരുമോളുടെയും , ആ പാര്‍ട്ടിയുടെ തന്നെ പ്രധാന മന്ത്രി മിതഭാഷി എന്ന മേലങ്കി അണിഞ്ഞ രാഷ്ട്രീയ കാപട്യം  മന്‍മോഹന്‍  സിങ്ങിന്‍റെയും  നിലപാടില്ലയ്മകളും, വൈദേശിക വിധേയത്വവും രാഷ്ട്രീയ പിടിപ്പു കേടുകളും, ജന വഞ്ചന നിലപാടുകളും  ചൂണ്ടികാട്ടി ജനം ഇന്റര്‍നെറ്റ്‌ വഴി കൈമാറുന്ന വിവരങ്ങള്‍, (അവയില്‍  ചിലത് അണപൊട്ടിയ  അതിര് വിട്ട പ്രതികരണമാണ് എന്ന് സമ്മതിക്കുന്നു ) എന്നിവ ആണ്. അതല്ലാം കബില്‍ സിബല്‍ ഇന്റര്‍നെറ്റ്‌ കമ്പനികള്‍ക്ക്  കാണിച്ചു കൊടുത്തു, ഒരു നയരൂപീകരണം സര്‍ക്കാര്‍ നടത്തുമെന്നും അതിനു അനുഗുണമായി നിലപാട് സ്വീകരിക്കാന്‍ മേല്പറഞ്ഞ കമ്പനികള്‍ ബാധ്യസ്ഥരാണ് എന്ന് ഓര്‍മ്മപെടുത്തി . കൊണ്ഗ്രെസ്സ് ഉദ്ധേശികുന്നത് ഇന്റര്‍നെറ്റ്‌ സെന്‍സര്‍ ഷിപ്‌ ചെയ്യാനല്ല   മറിച്ചു പ്രകോപനപരമായ ഉള്ളടക്കങ്ങളെ നിയന്ത്രികാനുള്ള സംവാദം, അതിനുള്ള അവസരം ഒരുക്കല്‍ എന്നിവ  ആണ് എന്ന് നിയമകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിന്നീട് കബില്‍ സിബലിനെ ന്യായീകരിച്ചു കൊണ്ട് പ്രതികരിച്ചു. കോണ്ഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി നേരിടുന്ന  സങ്കീര്‍ണമായ  സമകാലിക വലിയ വെല്ലുവിളി എന്താണ് എന്ന ചോദ്യത്തിനു കാലം നല്‍കുന്ന മറുപടി നെഹ്‌റു - ഗാന്ധി കുടുംബങ്ങള്‍ക്ക് നല്‍കുന്ന അനാവശ്യപരിഗണയും ആ കുടുംബത്തിനു ചുറ്റും കിടന്നുള്ള  കോണ്ഗ്രസ് സ്തുധിപാട നേതാക്കളുടെ കിളിമാസുകളിയും ആണ് എന്നാണു ഉത്തരം.
                                             എല്ലാ കാലത്തും ഇന്ത്യയിലെ  അധികാരി വര്‍ഗത്തിന് ഓശാന പാടാനും അരമന ഒരുക്കാനും നമ്മുടെ നാട്ടിലെ സാധാരണ  പ്രജകളെ ഒറ്റു കൊടുക്കുന്ന ഒരു കൂട്ടം ജൂധാസുമാര്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. നെഹ്‌റു കുടുംബത്തിലെ പുതിയ തലമുറയും ഈ അപവാധങ്ങളില്‍ നിന്നും ഒഴിവല്ല എന്ന് മാത്രമല്ല അത്തരം നീക്കങ്ങളെ പ്രോല്സാഹിപികുന്ന സമീപനം സ്വീകരികുന്നത് കാണുന്നു . കൊണ്ഗ്രസ്സിലെ ചോട്ടാ നേതാക്കളില്‍ ചിലരുടെ സ്ഥിരം പണി തന്നെ മാഡത്തിന്റെ മനസ്സ് മുന്കൂടി വായിച്ചറിഞ്ഞു അവര്‍ക്ക് നേരെ, അവരുടെ കുടുംബത്തിനു നേരെ  വരാന്‍ സാധ്യതയുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുക എന്നതാണ്. സോനിയാജിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് പറഞ്ഞു രാജ് നീതി എന്ന രാജേഷ്‌ ജയുടെ  ബോളിവുഡ് സിനിമ  സെന്‍സര്‍ ചെയ്തു ആദ്യം   . പിന്നെ ഒരു സ്തുതി പാടകന്‍ അഭിഷേക് സിംഗവി സ്പാനിഷ് നോവലായ "ചുവന്ന സാരി" എന്ന ഫിക്ഷന്‍ ഇംഗ്ലീഷ് തര്‍ജമ  ഇന്ത്യയില്‍ വരാതെ നോക്കാന്‍ നടത്തിയ പ്രസ്താവനയും  നമ്മുടെ രാജ്യം മറന്നിട്ടില്ല. അതിനു പറഞ്ഞ കാരണം അതിലെ മുഖ്യ കഥാ പാത്രമായ വിധവയ്ക്ക് സോണിയ മാഡത്തിനോട് സാമ്യം ഉണ്ട് എന്നായിരുന്നു. ആ ചുവന്ന സാരി രാജീവുമായുള്ള വിവാഹത്തിന് അവര്‍ അണിഞ്ഞ സാരിയുമായി സാമ്യം ഉണ്ട് എന്നതാണ്!! ഇവര്‍ ആരെയാണ് പേടികുന്നത് ? ജനങളുടെ അറിയാനുള്ള അവകാശത്തെ എത്രനാള്‍ അധികാരതിന്‍റെ ഇരുമ്പ് മറ ഉപയോകിച്ച് തടഞ്ഞു നിര്‍ത്താന്‍ സാധിക്കും ?  ഇതിനൊക്കെ ചുവടു പിടിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്ത് കൂടി  ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ച് വിലങ്ങിടാന്‍ കൊണ്ഗ്രെസ്സ് ശ്രമികുന്നത്. സോഷ്യല്‍ മീഡിയ പുതിയ കാലത്ത് പ്രകടിപിക്കുന്ന പ്രവണത ഏകാധിപതികളുടെ  ഉറക്കം കെടുത്തുന്നു, അറബ് വസന്തം മുതല്‍, അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരവും , മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ഫേസ്ബുക്ക്‌ ഉപയോകതാക്കളുടെ ഇടപെടല്‍ വരെ അധികാര അന്ത:പുരങ്ങളില്‍ നിദ്ര വിഹീനമായ രാത്രികള്‍ സമ്മാനിക്കും എന്ന തിരിച്ചറിവ് ഇക്കൂട്ടരില്‍ ഉണ്ടാക്കി എന്ന് വേണം കരുതാന്‍ . രാഷ്ട്രീയാക്കാരന്‍  ഒരിക്കലും വിമ്ര്ശങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാറില്ല. അവര് ചിന്തികുന്നത്  സാധാരണ പൌരനു മുകളിലാണ് തങ്ങളുടെ സ്ഥാനം എന്നാണു, അഥവാ വിമര്‍ശനത്തിനു അതീതരാന് ഞങ്ങള്‍ എന്ന അധികാരതിന്‍റെ ഗര്‍വ് ആണ് ഇക്കൂട്ടരെ നയികുന്നത്. ഇങ്ങിനെ അധികാരതിന്‍റെ ചാട്ടവാര്‍ ഉപയോഗിച്ച് സ്വന്തം ജനതയെ നിശ്ബ്ധരാക്കിയ ഏകാധിപതികള്‍  നിലം പതിക്കുന്ന സുന്ദരമായ  വര്‍ത്തമാന കാലത്ത് ഇന്ത്യ ഭരിക്കുന്ന ദേശീയ പാര്‍ട്ടി  അതെ വഴികള്‍ തന്നെ തിരഞ്ഞെടുകുന്നത് കാണാന്‍ കൌതുകമുണ്ട്. രാജാവ് നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയാനുള്ള ചരിത്രത്തിലെ ആ  ചെറിയ കുട്ടിയുടെ ആര്ജവ്വം ജന്പത് പത്ത് എന്ന പുതിയ അന്തപുരത്തിന്  ചുറ്റും കിടന്നു കറങ്ങുന്ന കോണ്ഗ്രസ് സ്തുധിപാടകര്‍ നേടിയെടുത്താലെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തിലെ  പൌരന്മാര്‍ക്ക് അഭിപ്രായ
സ്വാതന്ത്ര്യം സാധ്യമാകൂ എന്നത് വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തന്നെ ആണ്.

Thursday 1 December 2011

ഒരുമയുടെ പെരുമഴക്കാലം


നീ വര്‍ഗീയ വാദി, നീ വംശീയ വാദി
രാജ്യ സ്നേഹമില്ലാത്തവന്‍
മഴവില്‍ സാംസ്കാരിക പരിസരത്ത്
നൂതന  ബഹുസ്വര  പുലര്‍ കാലത്ത്,
ആറാം നൂറ്റാണ്ടിന്‍റെ മാറാപ്പു പേറുന്നവന്‍
സ്വത്വ രാഷ്ട്രീയം,  സ്വത്വ സംസ്കരാരം
സ്വത്വ സമത്വ  വാദമുന്നയിക്കുന്നവന്‍ ‍!
നീ... നീ... കൊടിയ വര്‍ഗീയ വംശീയ വാദി!
ഇന്നലെ,
നിനക്ക് ഞാന്‍ ഗസലായിരുന്നു,
അരബനമുട്ടിനെ താളമായിരുന്നു
ഒപ്പന പാട്ടിന്‍ ഇശലായിരുന്നു
കോല്‍കളി ചുവടിന്‍ മൊന്ചായിരുന്നു
മയിലാഞ്ചി ചോപ്പിന്‍ റന്കായിരുന്നു
കുറുകിയ നോമ്പ് കഞ്ഞിയുടെ രുചിയായിരുന്നു
മാപ്പിള കലാസിയുടെ മനക്കരുത്തായിരുന്നു
ഇന്നലെ,
പെരുംകളിയാട്ട കാവിലെ  കാളവലിക്കാന്‍
എന്‍റെ കയ്യും  നിന്‍റെ തോളും ചേര്‍ന്നു
മലപ്പുറം പൊടിയാട്ടികാരുടെ 
നേര്‍ച്ചയുടെ കാണിക്കപെട്ടി നമ്മുടെ
തലയിലൂടെ കൈമാറി പോയിരുന്നു,
ഓമാനൂര്‍ ശുഹധാക്കള്‍ നേര്‍ച്ചയുടെ
 ചോറ് വാങ്ങാന്‍ വരിനിന്നവരില്‍
എന്‍റെ കോയയും നിന്‍റെ കോമനും
ഒരുമിച്ചു,ഒരിടത്ത്, അവര്  പോത്ത് കറി
വാങ്ങി പകര്‍ത്തിയത് ഒരു പാത്രത്തില്‍
ഇന്നലെ,
വസൂരി പിശാചു  നാട് വാണപ്പോള്‍  
വെളിച്ചപാട് തുള്ളിപറഞ്ഞത്‌
നാടിനു ഒരുമ  കൈമോശം വന്നു
ദൈവ കോപം വരാനിരിക്കുന്നു,
വസൂരി ചെകുത്താനെ നാട് കടത്താന്‍
റാന്തല്‍ തൂക്കി പാട്ട കൊട്ടിയത് നാം  ഒരിമിച്ചാണ്
വരള്‍ച്ച കേറി പാടം വിണ്ടു കീറിയ വേനലില്‍
മഴക്കായി കുന്നുംപുറത്ത് നമസ്കാര പായ  വിരിച്ച 
നൂറാനി
പാപ്പാക്ക്  വെറ്റില ചതച്ചത്
നിന്‍റെ ചാളയിലെ ചാത്തനായിരുന്നു.
ഇന്ന്
ഞാന്‍ നിനക്കെങ്ങിനെ തറവാട്ടു
വിഹിധം പിതാവ് ജീവിച്ചിരിക്കെ
കണക്കു പറഞ്ഞു കലഹിച്ചു കൈപറ്റിയ
മുടിയനായ സീമന്ത പുത്രനായി ?
എന്‍റെ സ്വരം അരിയും തിന്നു
ആശാരിച്ചിയെ കടിച്ചു പിന്നെയും
മുരളുന്ന പാണ്ടന്‍ നായുടെതായി ?
എന്‍റെ പെണ്ണിന്‍റെ വെള്ളകാച്ചി
എങ്ങിനെ നിന്‍റെ മനസ്സിലെ സ്പര്ധയായി ?
എന്‍റെ നെറ്റീലെ നിസ്കാര തയമ്പ്
എങ്ങിനെ നിന്‍റെ മനസ്സിലെ നീറ്റലായി ?
എന്‍റെ വീട്ടിലെ വിശുദ്ധ ഖുര്‍ ആന്‍
എങ്ങിനെ നിന്‍റെ നെഞ്ചിലെ തീയായി ?
എന്‍റെ കൊയാടെ തലയിലെ തൊപ്പി
എങ്ങിനെ നിന്‍റെ കോമനു
കണ്ണിലെ കരടായി മാറി ?

Monday 21 November 2011

മുല്ല പെരിയാര് അഥവാ മല്ലു പെരിയാര്‍



എനിക്ക് തല തരിക്കുന്നു, കുറച്ചു ദിവസമായി മുല്ലപെരിയാന്‍ എന്ന് പറഞ്ഞു എല്ലാരും കൂടെ സോഷ്യല്‍ മീഡിയ യുദ്ധം തുടങ്ങിയിട്ട്. ഇപ്പോള്‍ പൊട്ടും,രാവിലെ പൊട്ടും , വൈകീട്ട് പൊട്ടും , വളരെ സങ്കീര്‍ണമാണ് അവിടത്തെ അവസ്ഥ, നമ്മുടെ നാട് ഒലിച്ചു പോകും, അഞ്ചു ജില്ലകള്‍  അറബി കടലില്‍ മുങ്ങി പോകും, ജല ബോംബു എന്ന അവസ്ഥയിലാണ് അണകെട്ട്  അത് പൊട്ടിയാല്‍ ജപ്പാനില്‍ പൊട്ടിയ ആറ്റം ബോംബിനെക്കാള്‍ വലിയ നാശമുണ്ടാക്കും,മുല്ലപെരിയാര്‍ പൊട്ടിയാല്‍  വെള്ളം വരുക ചെറുതോണി ഡാമില്‍  അത്ര വെള്ളം ഉള്‍കൊള്ളാനും തടഞ്ഞു നിര്‍ത്താനും  ചെറുതോണി ഡാമിന് കഴിയില്ല അതൊകൊണ്ട് ചെറുതോണി  ഡാമും പൊട്ടും അപ്പോള്‍ ആ വെള്ളം മുഴുവന്‍ ഇടുക്കി ഡാമില്‍ വരും അങ്ങിനെ ഇടുക്കി ഡാമും പൊട്ടും , നെടുമ്പാശ്ശേരി വിമാന താവളം അടക്കം ഒലിച്ചു പോകും , വിമാനത്തില്‍ കയറി  രക്ഷപെടാന്‍ വരെ  മലയാളിക്ക് സാധികില്ല, തമിഴ്നാടുകാര്‍  അങ്ങേ അറ്റത്തെ സ്വാര്‍ഥന്‍മാര്‍ ആണ്,  മലയാളികള്‍  മുഴുവന്‍ മുങ്ങി  ചത്താലും അവരുടെ മനോഭാവം മാറില്ല, തുടങ്ങി ഒരു പാട് പരിവേധനങ്ങള്‍, ഭീഷണികള്‍,പരിഭവങ്ങള്‍ .  ഈ മരിച്ച വീട്ടിലെ എണ്ണി പറച്ചില്‍ അല്ലാതെ പ്രായോഗികമായി ഒന്നും കാണാനോ എന്തകിലും ക്രിയാത്മക നടപടിയോ ആരുടെ ഭാഗത്ത്‌ നിന്നും  കാണാന്‍ ഇല്ല.നാട്ടില്‍ ഇപ്പോളത്തെ വലിയ വിഷയങ്ങള്‍ എന്താണ് ?  മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാര്‍  പിറവം ഉപ തിരഞ്ഞെടുപ്പ് എങ്ങിനെ ലാഭകരമാക്കാം എന്ന ചിന്തയിലാണ്. പിറവം നഷ്ടപെട്ടാല്‍ ഗവര്‍മെന്റ് മറിഞ്ഞു വീഴാന്‍ സാധ്യത ഉണ്ടോ ? ഭരണ മാറ്റം ഉണ്ടാകുമോ ? എന്നൊക്കെ ഇപ്പോള്‍ അല്ലാതെ പിന്നെ എപ്പോള്‍ വേറെ ആര് ചര്‍ച്ച ചെയ്യാന്‍! പ്രബുദ്ധത ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ഗൌരവമായി ചര്‍ച്ച ചെയേണ്ടത് ഇതാണ് അല്ലാതെ ജനങ്ങളെ പേടിപിച്ചു അരാഷ്ട്രീയ വല്കരികരിക്കല്‍ അല്ല . ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മുന്നിട്ടു ഇറങ്ങേണ്ട ജനാതിപത്യത്തിന്റെ കാവലാള്‍ പത്രക്കാരും  ചാനലുകാരും എന്തെടുകുന്നു ? ഐശര്യ റായിയുടെ പ്രസവം , സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ സാമൂഹിക പ്രസക്തി, തുടങ്ങി വലിയ വലിയ കാര്യങ്ങളില്‍ അവരും തിരക്കിലാണ്.  ഇനിയും ഒന്ന് ചോദികട്ടെ, മുല്ലപെരിയാര്‍ പരിസരത്ത്  ഭൂമി കുലുക്കം പലതവണ ഉണ്ടായില്ലേ ? ചോര്‍ച്ച സ്ഥിരമല്ലേ ? നൂറു കൊല്ലം മുന്പ് ശര്‍ക്കരയും കുമ്മായവും കുഴച്ചു ഉണ്ടാക്കിയ  സുര്‍ക്കി മിശ്രിധം കൊണ്ട് കെട്ടിയ ഈ  ഡാമിന്  ഇത്രകാലം നിലനില്കാന്‍ പറ്റിയില്ലേ ? ആധുനിക നിര്‍മാണ വിദ്യ ഒന്നും ഇല്ലാതെ ഒരു അണ കെട്ടിന് ഇത്ര ബലം  ഉണ്ട് എങ്കില്‍ അത് ഇനിയും ഒരു നൂറു കൊല്ലം കൂടി അവിടെ നില്കട്ടെ, ആരും മുറവിളി കൂട്ടേണ്ട. ഇത്ര ഗുരുതരമാണ് പ്രശനം  എങ്കില്‍ നമ്മുടെ നാട്ടിലെ പ്രതികരണ ശേഷി ഉള്ള ജനങ്ങള്‍ എന്തെടുകുന്നു ? അവരുടെ ജീവനെ കുറിച്ച് അവര്‍ക്കോ , അവരുടെ ഭരണ കൂടത്തിനോ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങല്‍ക്കോ ഇല്ലാത്ത  ആശങ്ക വല്ല അറബു  നാട്ടിലെ തണുത്ത മുറിയിലെ തിരിയുന്ന കസേരയില്‍ ഇരുന്നു നമ്മള്‍ കാണിക്കുന്നത്  എന്തിനു ? 
                                       

  എന്‍റെ ഫേസ് ബുക്ക്‌ കേരളമേ, ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ മദ്ധ്യ വര്‍ഗ മലയാളി ഗവേഷണത്തില്‍ ആണ് , ഡാം പൊട്ടി വെള്ളം വന്നു  ഒലിച്ചു കടലിലേക്ക്‌  പോകുമ്പോള്‍ ആ പോക്ക് എങ്ങിനെ സുഖകരവും ആസ്വാദ്യകരവും ആക്കാം  എന്ന് പഠിക്കുകയാണ്  . ആ പോകുന്ന പോക്കില്‍ ധരിക്കാനുള്ള നീന്തല്‍ വസ്ത്രം, കൂളിംഗ് ക്ലാസ് എന്നിവ തയാറാകുന്ന തിരക്കിലാണ് .  അവസാനം ചത്തു പൊങ്ങി വീര്‍ത്തു കിടക്കുമ്പോള്‍ ടെലിവിഷനില്‍ ഒക്കെ പടം വരുമ്പോള്‍ മുന്‍പ് സുനാമി ഉണ്ടായപ്പോള്‍ ശ്രീലങ്കയില്‍  കണ്ടത് പോലെ വുകൃതമായി  ലോകം തങ്ങളെ കാണാന്‍  അവര്‍ക്ക് താല്പര്യമില്ല , മുങ്ങി ചാവുക ആണേലും  അന്തസ്സായി നല്ല അടിപൊളി  നീന്തല്‍ വസ്ത്രം, കൂളിംഗ് ക്ലാസ് എന്നിവ  ഒക്കെ  ധരിച്ചു മാന്യമായി, നാലാള്‍ കാണാന്‍ കൊള്ളുന്ന രൂപത്തില്‍  ചാകണം അതാണ്‌ അവര്‍  ഇപ്പോള്‍ ആലോചികുന്നതും പ്ലാന്‍ ചെയ്യുന്നതും. നമ്മടെ  വീഗ ലാന്ടിലും, വാട്ടര്‍ തീം പാര്‍ക്കുകളിലും  വെള്ള ചാട്ടത്ത്തിലേക്ക്  മുകളില്‍ നിന്നു വന്നു പതിക്കുന്ന ആ ചാട്ടം അതിന്‍റെ രസം, അതിന്‍റെ ത്രില്‍, അതിന്‍റെ  ആര്‍മാദം അതൊക്കെ  ആലോചിക്കുകയാവാം, അതല്ലങ്കില്‍ ആ വെള്ളം ഒരുമിച്ചു വരുന്ന നയന മനോഹരമായ കാഴ്ച പകര്‍ത്താന് നല്ല മെമ്മറി കപാസിറ്റി  ഉള്ള മൊബൈല്‍ കാമറ, വീഡിയോ കാമറ എന്നിവ  സങ്കടിപിക്കുന്ന  തിരക്കിലാകാം. ദയവു ചെയ്തു  നമ്മുടെ ആ അഞ്ചു ജില്ലകളിലെ പാവപെട്ടവര്‍, കഷകര്‍ , തുടങ്ങിയ കേരളീയര്‍ ആ മലവെള്ളത്തിനു ഒപ്പം  ഒഴുകി വരാതിരിക്കണം , കാരണം നിങ്ങള്‍ വന്നാല്‍ നിങ്ങളുടെ കൂടെ എല്ലാ പ്രാരാബ്ധങ്ങളും, പട്ടിണിയും, പരിവട്ടവും, ഒഴുകി വരും, കാളേം പോത്തും , പശുക്കളും , ആടും, കുടിലും, കൂടാരവും, ഒക്കെ  കൂടെ പോരും.  അങ്ങിനെ കടലില്‍ ചേരുന്ന ഭാഗം വെള്ളം ഇറങ്ങി ആകെ വൃത്തി കേടാകും അവിടത്തെ ഫോട്ടോ ആണല്ലോ ലോകം കാണുന്നത്. അവിടെ നല്ല സ്വിമ്മിംഗ് സൂട്ടില്‍ ഭംഗി ആയി ചത്തു കിടക്കുന്ന  മധ്യ വര്‍ഗ കേരളീയന്‍റെ വര്ണ ചിത്രമാകണം യൂടുബിലും, ഫേസ് ബൂകിലും, വിദേശ ചാനലുകളിലും  ഒക്കെ വരേണ്ടത്. അത് കൊണ്ട് പരമാവധി മലവെള്ളം വരുന്ന വഴിയില്‍ നിന്നും അടിസ്ഥാന വര്‍ഗം മാറി നില്‍ക്കണം. പ്ലീസ് ഇതൊരു ശരാശരി കേരളീയന്‍റെ അപേക്ഷയാണ് ലോകത്തിനു മുന്‍പില്‍ ഞങ്ങളെ നാണം കെടുത്തരുത്.

പിന്‍കുറി : - സത്യം പറയാമല്ലോ നോഹയുടെ കാലത്ത് നടന്ന  പ്രകൃതി ശുദ്ധീകരണം പോലെ കേരളം ഒരു ശുദ്ധീകരണം ആവശ്യപെടുന്നു സാഹചര്യം ഇന്ന്  നമ്മുടെ നാട്ടിലുണ്ട് . കുറെ ചപ്പു ചവറുകള്‍ ഒലിച്ചു പോകേണ്ടതുണ്ട് , അവ ഉണ്ടായിട്ടും നാടിനും നാട്ടുകാര്‍ക്കും ഒന്നും കിട്ടാനില്ല. അതിനാല്‍ ഈ മധ്യവര്‍ഗ കേരളീയരെ നിങ്ങള്‍ ഈ വാല്‍മീകം തുടരണം ചുരുങ്ങിയത് മുല്ലപെരിയാര്‍ പൊട്ടുന്നവരെ എങ്കിലും.

Sunday 20 November 2011

മത്താപ്പ് മത്തായി

നമ്മുടെ നാടിന്‍റെ പ്രിയങ്കരനായ, നമ്മുടെ നാടിന്‍റെ കണ്ണിലുണ്ണിയായ, മത്താപ്പ് മത്തായിക്ക് ഇന്ന് വൈകീട്ട് പഞ്ചായത്ത് ഓഫീസു പരിസരത്ത് വെച്ചു ഗംഭീര പൌര സ്വീകരണം നല്‍കുന്നു, പ്രിയമുള്ള നാട്ടുകാരെ സ്വന്തം ജീവനെ തൃനവല്കരിച്ചു വളരെ സാഹസികമായി മറ്റൊരു വിലപെട്ട  ജീവന്‍ രക്ഷിച്ച മത്താപ്പ് മത്തായി  നമ്മുടെ നാടിന്‍റെ സ്വകാര്യ അഹങ്കാരമാണ്  തീര്‍ച്ചയായും ഈ ധീരത നമ്മുടെ   അനുമോദനം അര്‍ഹിക്കുന്നു, ഇന്ന് വൈകിട്ട് നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഇന്നാട്ടിലെ മുഴുവന്‍ മനുഷ്യ സ്നേഹികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു അപേക്ഷിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മത്താപ് മത്തായിക്ക് അനുമോദനം നേരാന്‍ നിങ്ങളെയും നിങ്ങളെയും  സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. മൈക്ക് അനൌന്‍സ്മെന്റ് ഞങ്ങളുടെ അങ്ങാടി ശബ്ധമുഗരിതമാകി കടന്നു പോയി. കഴിഞ്ഞ മാസം പഞ്ചായത്ത്  സ്കൂള്‍ കിണറില്‍ വീണ സ്കൂള്‍ കുട്ടിയെ മത്തായി ആണ് രക്ഷിച്ചത്‌. പതിനാറടി താഴ്ച കിണറിനു, മൂന്നാളിനു വെള്ളം കാണും, എട്ടാം ക്ലാസ്സിലെ കുട്ടി കളിക്കാന്‍ വിട്ട സമയത്ത് കിണറ്റില്‍ വീണ ക്രികറ്റ് ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോലാണ് കാലു വഴുതി കിണറ്റില്‍ വീണത്‌.വീണ ഉടനെ ഒന്ന് മുങ്ങി പിന്നെ പൊന്തി നീന്താന്‍ അറിയില്ല, മുങ്ങി താവാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ബഹളം വെച്ചു ഒരുപാട് പേര്‍ ഓടി വന്നു വന്നവരൊക്കെ കിണറിനു ചുറ്റും നിന്നു കാഴ്ച കണ്ടു ചിലര്‍ അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു, അപ്പോളാണ്  നമ്മടെ മത്തായി അത് വഴി വരുന്നത്, ഞാനും കാണട്ടെ എന്ന് പറഞ്ഞു ഒരുത്തനെ വലിച്ചു മാറ്റി മത്തായി കിണറിനു അടുത്ത് നിന്നു, മൊബൈല്‍ എടുത്തു ഒന്ന് രണ്ടു ഫോട്ടോ എടുത്തു, 
                                                 "ആരെങ്കിലും ആ കുട്ടിയെ രക്ഷിക്കൂ" , "നീന്താന്‍ അറിയുന്ന ആരങ്കിലും ആ കുട്ടിയെ രക്ഷിക്കൂ" സ്കൂള്‍ ഹെഡ് മാസ്ടര്‍ ഇടക്ക് ഒച്ച വെക്കുന്നു, ആര്‍ക്കും കുട്ടിയെ രക്ഷിക്കാന്‍ വലിയ താല്പര്യം ഇല്ല മൊബൈലില്‍ ഫോട്ടോയും , വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു ചിലരെല്ലാം. മറ്റു ചിലര്‍ കിട്ടിയ വാര്‍ത്ത ലോക്കല്‍ ചാനലില്‍ വിളിച്ചു പറഞ്ഞു വാര്‍ത്ത കൊടുക്കാനുള്ള ശ്രമത്തിലും. അതിനിടയില്‍ ആണ് മത്താപ്പ് മത്തായി തീരെ പ്രതീക്ഷിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടുന്നത് , ചാടിയ ഉടനെ മത്തായി ഒന്ന് മുങ്ങി പൊന്തിയ മത്തായീനെ  കുട്ടി വട്ടം കേറി പിടിച്ചു , മത്തായീം  കുട്ടിയും ഒരുമിച്ചു മുങ്ങി പൊന്തുന്നതാണ് പിന്നെ നാട്ടുകാര്‍ കാണുന്നത്. എന്നാല്‍ മത്തായി സാഹസികമായി കുട്ടിയെ വേര്‍പെടുത്തി കിണറിന്റെ അരികിലേക്ക് നീക്കി കൊണ്ട് പോയി അവിടെ ചുറ്റു വലയത്തില്‍ പിടിപിച്ചു  നിര്‍ത്തി , ഉടനെ മുകളില്‍ നിന്നും ആരോ കയര്‍ ഇട്ടു കൊടുത്തു, അതോടെ ഒരു വലിയ അപകടം ഒഴിവായി, പിന്നെ കസേര കയറില്‍ കെട്ടി ഇറക്കി പയ്യനെ കരക്ക്‌ കയറ്റി, ഇറക്കി കൊടുത്ത കയറു വഴി മത്തായി മുകളില്‍ കയറി. കൂടി നിന്നവരൊക്കെ മത്തായിയെ അഭിനന്ദിച്ചു. വലിയ ധീരത ആണ് മത്തായി കാണിച്ചത് എന്ന് സമ്മതിച്ചു. സംഗതി എല്ലാരും നല്ലത് പറഞ്ഞു എന്നാലും മത്തായി അത്ര സംതൃപ്തനായി കണ്ടില്ല, മാത്രമല്ല കൂടി നിന്നവരെ ഒക്കെ സൂക്ഷിച്ചു നോക്കുന്നും ഉണ്ടായിരുന്നു. സംഭവം കഴിഞ്ഞു ഒരാഴ്ച ആയപ്പോലാണ് സ്ഥലത്തെ ഒരു ക്ലബ്ബ് ഒരു അനുമോധന  പരിപാടി പ്ലാന്‍ ചെയ്യുന്നതും പഞ്ചായത്തിനെ സമീപികുന്നതും. അതാണ്‌ ഇന്ന് നടക്കുന്നത്. വൈകീട്ട് പരിപാടി ഗംഭീരമായി നടന്നു, ഒരു പാട് പേര്‍ മാലയിട്ടു , പ്രമുഖര്‍ പ്രസംഗം നടത്തി, അവസാനം മതാപ്പിന്റെ മറുപടി പ്രസംഗം, പ്രിയമുള്ള നാട്ടുകാരെ നിങ്ങളുടെ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ വിവശനാകുന്നു, ഒരു പാട് നന്ദി ഉണ്ട് എല്ലാരോടും. അവസാനം മത്തായി പറഞ്ഞ വാക്കുകള്‍ സദസ്സിനെ ആകെ ഞെട്ടിച്ചു ഞാന്‍ അതോര്‍ത്തു ചിരിച്ചു മരിക്കാറായി " സംഗതി ഒക്കെ ശരി നിങ്ങളുടെ സ്നേഹം എനിക്ക് ഇഷ്ടമായി, പക്ഷെ ആ കുട്ടി വെള്ളത്തില്‍ മുങ്ങിയത് കാണാന്‍ ഒന്നെതിച്ചു നോക്കാന്‍ വന്ന  എന്നെ ആരാണ് മറിച്ചു കിണറ്റില്‍ ഇട്ടതു എന്ന് അറിഞ്ഞാല്‍ എന്‍റെ കയ്യിന്റെ തരിപ്പ് ഞാന്‍ ശരിക്കും അപ്പോള്‍ തീരത്ത് തന്നേനെ, എനിക്ക് പോയത് എന്‍റെ പുതിയ മൊബൈലും ഞാന്‍ എന്‍റെ ഫൈസ് ബുക്ക്‌ വാളില്‍ ഇടാന്‍ വേണ്ടി കഷ്ടപ്പെട്ട് എടുത്ത നല്ല കുറെ ഫോട്ടോസും ആണ് " !!!

Saturday 12 November 2011

തവക്കുല്‍ കര്‍മാന്‍




തവക്കുല്‍ കര്മാന്‍ ഫ്രാന്‍സ് എലീസാ പാലസിന്‍റെ
അകത്തളത്തില്‍ താങ്കള്‍ക്കു ലഭിച്ച സ്വീകരണം
ചരിത്രത്തിന്‍റെ ആവര്ത്തന്മായിരുന്നോ ?
അകമ്പടി സേവിച്ച ഫ്രാന്‍സിലെ ഭരണാധികാരികള്‍
താങ്കളെ ആനയിച്ചത് ചരിത്രത്തിന്‍റെ സുന്ദര
സമ്മോഹന നിമിഷങ്ങളിലേക്ക് കൂടി ആയിരുന്നോ!

നെഗസ് രാജാവിന്‍റെ കൊട്ടാരത്തില്‍ ജഹ്ഫര്‍ പ്രകടിപിച്ച
നയതന്‍ത്ര ചാധുരി ലോകത്തിനു വീണ്ടും കാണാനായി
ഹിജാബ് അടിമത്വം  എന്ന് പുലമ്പിയ പാശ്ചാത്യനു
അതിന്‍റെ മഹിമ ബോധ്യമാക്കാന്‍ ജഹ്ഫരിന്‍ സഹോദരി
താങ്കള്‍ക്കു സാധിച്ചിരിക്കുന്നു, സമാധാനത്തിന്‍റെ മാലാഖേ
ഒരായിരം അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍..

റുസ്തം കൊട്ടാരത്തില്‍ രിബിയ്യുബ്നു ആമിര്‍ പ്രകടിപിച്ച
ആത്മ വിശ്വാസം എലിസാ പാലസില്‍ ഒളി മിന്നിയോ ?
ഹിജാബ് നല്‍കുന്ന ആത്മവിശ്വാസം, സുരക്ഷിധത്വം
മാനസിക ആനന്ദം ആ മുഖത്ത് പരിലസിക്കുന്നു
ഈ നോബല്‍ ലോകത്തിലെ പീഡിത സ്ത്രീ സമൂഹത്തിനു
പോരാട്ട വീര്യം നല്‍കുന്നു, അറബു വസന്തത്തിന്റെ
പാരിജാതെ പുഷ്പമേ പരിമളം പരത്തിയാലും

തവക്കുല്‍ നിങ്ങളെ യമനിന്റെ വാനമ്പാടി എന്ന്
യൂറോപ്പ് വിളിക്കാം, എന്നാല്‍ ചരിത്രമറിയുന്ന
ലോകത്തിനു നിങ്ങള്‍ വാനമ്പാടി അല്ല
ഖുദുസ് വിമോചാനത്തിലെ സലാഹുദ്ധീന്‍,
മക്കം വിമോചാനത്തിലെ ബിലാല് ബ്നു റബാഹ്
ഇവരൂലിടെ ലോകത്തിനു കിട്ടിയ സ്വാതന്ത്രം, സമത്വം, സമാധാനം
ഇവയാണ്  പുതിയ ലോകം അന്ന്വേഷികുന്നത്.

തവക്കുല്‍ എന്നാല്‍ ദൈവ സന്നിധിയില്‍ ഭരമേല്പിക്കല്‍
എന്നാണു ഭാഷാര്‍ത്ഥം, നിങ്ങള്‍ ഒട്ടകത്തെ കെട്ടിയിടുക
എന്നിട്ട് ഭരമേല്‍പിക്കുക എന്ന് തിരുധൂദര്‍,
സന്‍ ആ മുതല്‍ ഹലറമൌത്ത് വരെ ഒരു പുതിയ
വിപ്ള കാഹളം മുഴക്കം കേള്‍കുന്നുവോ ?
നാളത്തെ പുലരി ശാന്തിയുടെ സ്വന്തമാകുമോ ?

@ ജഹ് ഫര്‍ ബ്നു അബീതാലിബ്  - പ്രവാചകന്‍ മുഹമ്മദിന്‍റെ (സ) അനുയായികളുടെ ഒന്നാം പാലായന പശ്ചാത്തലം
@ ഹിജാബ് - മുസ്ലിം സ്ത്രീയുടെ വേഷ വിധാനം
@ രിബിയ്യുബ്നു ആമിര്‍ - പേര്‍ഷ്യന്‍ രാജാവ് രുസ്തമിനു ഇസ്ലാം എന്തെന്ന് പറഞ്ഞു കൊടുത്ത പ്രവാചക അനുയായി.

Tuesday 1 November 2011

പാലസ്തീന്‍ യൂനെസ്കോ സ്ഥിരാംഗത്വം, ഒരു നയതന്ത്ര വീരഗാഥ.

രണ്ടായിരത്തി പതിനൊന്നു ഒക്ടോബര്‍ പാലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണ നല്‍കുന്ന ലോകത്തെ സമാധാന കാംക്ഷികളായ സമാന ചിന്താഗതിക്കാര്‍ക്കും  ശുഭ വാര്‍ത്തകള്‍ കൊണ്ട് വന്ന മാസമായിരുന്നു. അതില്‍ ആദ്യത്തേത് ഒക്ടോബര്‍ പതിനെട്ടിന് ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രം ഹമാസ് എന്ന ഒരു ചെറു സംഘത്തിനു മുന്‍പില്‍ കീഴടങ്ങുന്നത് ലോകം സാക്ഷി ആയതായിടുന്നു . ഒരിക്കലും സമാധാനത്തിന്‍റെയും സംവാദത്തിന്റെയും ഭാഷ പരിചയമില്ലാത്ത ഇസ്രേല്‍ ഹമാസ് തടവിലാക്കിയ  ഗിലാദ് ശലിത് എന്ന  ഇസ്രേല്‍ പട്ടാളക്കാരന്റെ മോചനത്തിന്   വേണ്ടി കാലങ്ങളായി അവര്‍ അന്യായമായി പിടിച്ചു കൊണ്ട് പോയി തടവില്‍ വെച്ചിരുന്ന ആയിരത്തോളം പാലസ്തീന്‍ പൌരന്മാരെ വിട്ടയക്കാന്‍ നിര്‍ബന്ധിതമായത് ഈ കഴിഞ്ഞ മാസമാണ്. അറബ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ജനാതിപത്യ വിപ്ലവ  വിസ്മയം കാലങ്ങളായി അറബ് ജനതയെ അടക്കി വാണിരുന്ന ഏകാതിപതികളെ മാത്രമല്ല അസ്വസ്തമാക്കുന്നത്  മറിച്ചു, ആ ഏകാധിപതികളിലൂടെ പാലസ്തീന്‍ എന്ന രാഷ്ട്രത്തിനും അവിടത്തെ പീഡനം അനുഭവിക്കുന്ന ജനത്തിനും പതീറ്റാണ്ടുകള്‍ മുള്‍കിരീടം തീര്‍കുന്ന  ജൂത - സയണിസ്റ്റ് - അമേരിക്കന്‍ കൂടുകെട്ടിനു കൂടി ആണ്. ഈജിപ്തിലെ മുബാറക്കിന്റെ പതനം ടെല്‍ അവീവിനെ കുറച്ചൊന്നുമല്ല ഭയചിതരാകുന്നത്. മേഘലയില്‍ ഇസ്രേല്‍ നടത്തിയിരുന്ന എല്ലാ കയ്യേറ്റങ്ങളെയും നിസ്സംഗമായി നോക്കി നിന്നിരുന്ന അറബ് ഭരണാധികാരികള്‍ ഓരോരുത്തരായി വീഴുന്ന കാഴ്ച ഇസ്രേല്‍ ഭരണാധികാരികളെ വരാനിരിക്കുന്ന ഒറ്റപെടല്‍ എത്ര ഭീകരമായിരിക്കും എന്ന് നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട് . മാത്രമല്ല വിമോചനം നേടുന്ന അറബു രാഷ്ട്രങ്ങളെ അരാചകത്വം പിടികൂടാനിരികുന്നു എന്ന അമേരിക്കന്‍  സയനിസ്റ്റു  മാധ്യമ  പ്രോപഗണ്ടക്ക് ജനാതിപത്യ രീതിയില്‍ ബാലറ്റിലൂടെ മറുപടി തുനീഷ്യന്‍ ജനത നല്‍കി കഴിഞ്ഞു. അല്‍ നഹദ എന്ന ഇസ്ലാമിസ്റ്റു ഭരണകൂടത്തിനു   അംഗീകാരം കൊടുക്കുക വഴി തുനീഷ്യന്‍ ജനത ലോകത്തിനു  നല്‍കിയ മറുപടി ഇസ്ലാമിനെയും മുസ്ലീങ്ങളെയും വേട്ടയാടുന്ന  യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടിയുള്ള താക്കീതാണ് . കാലങ്ങളായി അടച്ചിട്ടിരുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പാലസ്തീന്‍ അഭയാര്‍തികള്‍ക്ക് തുറന്നു കൊടുത്ത പുതിയ ഈജിപ്ത്യന്‍ ഭരണകൂടവും, ഗസ്സയിലേക്കു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സഹായമെത്തിച്ച തുര്‍ക്കി കപ്പലിന് നേരെ ഇസ്രേല്‍ നടത്തിയ സൈനിക നടപടിയില്‍ പ്രധിശേധിച്ചു അവരുമായുള്ള നയതന്ത്ര ബന്ധം പുനപ്പരിശോധിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്ന പുതിയ തുര്‍ക്കി ഭരണകൂടവും വരാനിരിക്കുന്ന മാറ്റങ്ങളുടെ ശുഭ സൂചനകളാണ്.
                      



                               പാലസ്തീന്‍ അതോറിറ്റിക്ക് യൂനോസ്കോ എന്ന അന്താരാഷ്‌ട്ര വേദിയില്‍ സ്ഥിരാംഗത്വം കിട്ടിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പത്തി ഒന്നിന്, അന്താരാഷ്‌ട്ര സമാധാന സംഘടനയായ  യു എന്നില്‍ അംഗത്വം കിട്ടാന്‍  ഫലസ്തീന്‍ അതോറിറ്റി നടത്തുന്ന പോരാട്ടത്തില്‍ വലിയ ഒരു നാഴിക കല്ലാണ് യുനോസ്കയിലെ  ഈ സ്ഥിരാംഗത്വ പദവി  അവര്‍ക്ക് നല്‍കുന്നത്. അമേരിക്കയും ജര്‍മനിയും കാനഡയും എതിര്‍ത്ത് വോട്ട് ചെയ്തു, ബ്രിട്ടന്‍ വിട്ടു നിന്നു, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് , ചൈന , ഇന്ത്യ , എന്നീ രാഷ്ട്രങ്ങള്‍  അനുകൂലമായി വോട്ട് ചെയ്തു. ഒരു പാട് കാലത്തിനു  ശേഷം  ഇന്ത്യന്‍ വിദേശ കാര്യ വകുപ്പില്‍ നിന്നും ലോക മനസാക്ഷിയോടൊപ്പം നില്‍കുന്ന ഒരു നല്ല നിലപാട് എന്നുകൂടി  നമുക്കിതിനെ കാണാനും മനസ്സിലാകാനും  സാധിക്കുന്നു. നൂറ്റി ഏഴു രാഷ്ട്രങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായി വോട്ട് ചെയ്തു, ജൂത സയനിസ്റ്റു ലോബിക്ക് വീറ്റോ അധികാരം ഇല്ല എങ്കില്‍ ലോകത്ത് നടക്കുന്ന ജനാതിപത്യ പോരാട്ടങ്ങളോട് ലോക രാഷ്ട്രങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്ന ലിറ്റ്മസ് പരീക്ഷണമായും നമുക്കീ തിരഞ്ഞെടുപ്പിനെ  മനസ്സിലാക്കാം. ജൂത ലോബിയെ  ഞെട്ടിച്ചത് ഫ്രാന്‍സിന്‍റെ പാലസ്തീന്‍ അനുകൂല നിലപാട് ആണ് എന്ന് ഇന്‍റെര്‍ നെറ്റില്‍ നടക്കുന്ന അവരുടെ  വിളറി പിടിച്ച ചര്‍ച്ചകള്‍ മനസ്സിലാക്കി തരുന്നു. അതിലേറെ ലോകത്തെ  അത്ഭുതപെടുത്തുന്നത് യുനസ്കോക്ക് അമേരിക്കന്‍ ഭരണകൂടം നല്‍കിയിരുന്ന അറുപതു മില്യണ്‍ ഡോളര്‍ സഹായം ഈ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള അമേരികന്‍ ഭരണകൂടത്തിന്റെ തീരുമാനമാണ്. സമാധാന പൂര്‍ണമായ ഇസ്രേല്‍, സുരക്ഷിതമായ പാലസ്തീന്‍ എന്ന അമേരിക്കന്‍ സങ്കല്പത്തിന് വിഘാതമാകും ഈ അംഗീകാരം എന്നാണു അമേരിക്കന്‍ വാദം. പെട്ടന്ന് ഇത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് ഒരു പക്ഷെ ഇതിനേക്കാള്‍ ഭീകരമായ വേറെ ചില വസ്തുതകള്‍ ആയേക്കാം, അവയില്‍ ചിലത്  പൊളിഞ്ഞു പാളീസായ അമേരിക്കന്‍ സാമ്പത്തിക മേഖല, തൊഴിലില്ലാതെ വാള്‍ സ്ട്രീറ്റ് ഉപരോധിക്കുന്ന അമേരിക്കന്‍ യുവത്വം, കടുത്ത സാമ്പത്തിക ഭീഷണി നേരിടുന്ന യൂറോപ്യന്‍ സഖ്യ രാഷ്ട്രങ്ങള്‍, അതിലേറെ എന്നും അമേരിക്കന്‍  വരുമാനത്തിന്  താങ്ങായി നിന്നിരുന്ന ഗള്‍ഫ്‌ മേഖലയിലെ പുതിയ ജനാതിപത്യ പ്രവണതകള്‍ വരാനുള്ള നാളുകളില്‍  ഒരിക്കലും 
തങ്ങള്‍ക്കു അനുകൂലമാവില്ല എന്ന തിരിച്ചറിവ് എന്നിവയൊക്കെ ആകാം. എന്തായാലും പാലസ്തീനിനെയും അവിടത്തെ ജനതയെയും സ്നേഹിക്കുന്ന ലോകത്തെ മുഴുവന്‍ മനുഷ്യ  സ്നേഹികള്‍ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് അടുത്തിടെ തുടര്‍ച്ചയായി  കേട്ട് കൊണ്ടിരികുന്നത്, സ്വതന്ത്ര ഫലസ്തീന്‍ എന്ന മഹത്തായ ലക്‌ഷ്യം സഫലീകരിക്കാന്‍ സഹായിക്കുന്നതാവട്ടെ പുതിയ മാറ്റങ്ങള്‍ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഒരു വ്യവസ്ഥക്ക്  നിലനില്കാനുള്ള അവകാശം അതിന്‍റെ നന്മ  അതിന്‍റെ തന്നെ തിന്മയെ അതിജയിക്കുമ്പോള്‍ മാത്രമാണ് എന്ന പ്രാപഞ്ചിക സത്യം മുതലാളിത്തത്തിനും ബാധകാമാണ് . അമേരിക്കന്‍ മുതലാളിത്തം അതിന്‍റെ അവസാന ആളി കത്തല്‍  ആണ് നടത്തുന്നത് എന്ന്  തിരിച്ചറിയാന്‍ വൈകിയാല്‍ അതിനു പിനീട് കനത്ത വില നല്‍കേണ്ടി വരും എന്നും ഈ പുതിയ മാറ്റങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു, അതിനെ കേള്‍ക്കാനും തിരിച്ചറിയാനും നമ്മുടെ ഭരണകൂടത്തിനും അതിനു അനുകൂലമായ വിദേശ നയ നിലപാടുകള്‍ സ്വീകരിക്കാനുള്ള രാഷ്ടീയ ഇച്ചാ ശക്തി വിദേശ കാര്യ വകുപ്പിനും ഉണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാഷിക്കാം.

Tuesday 18 October 2011

അക്കൌണ്ടന്റ് (കണക്കപിള്ള )



 









കണക്കെഴുത്ത് അയാളുടെ തൊഴില്‍
"വിറ്റ വിലയില്‍ നിന്നും വാങ്ങിയ വില
കുറച്ചു" അയാള്‍ ലാഭം കണ്ടെത്തി,
ട്രയല്‍ ബാലന്‍സ് , ബാലന്‍സ് ഷീറ്റ് എന്നിവ
കൃത്യമായി ഗണിച്ചു കമ്പനിയുടെ ലാഭം
കണിശമായി രേഘപെടുത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ
ആറ് മാസത്തെ ലാഭവും
മുന്‍വര്‍ഷങ്ങളിലെ തനതു ലാഭവും
താരധമ്മ്യം ചെയ്തു വരാനിരിക്കുന്ന
ആറ് മാസത്തെയും വരും വര്‍ഷങ്ങളിലെയും
ലാഭത്തിന്‍റെ വളര്‍ച്ച തോത് പ്രവചിച്ചു
ഓരോ മാസവും കമ്പനി അസ്സറ്റുകള്‍
എത്ര ശതമാനം തേയ്മാനം എന്ന് കണക്കാകി
ഉപയോഗ ശൂന്യമായവ എഴുതി തള്ളി
തേയ്മാന ശതമാനം കണക്കെടുത് പുതിയ
അസ്സറ്റുകള്‍ പകരം വാങ്ങി ,
കമ്പനി ലാഭ നഷ്ട്ട കണക്കു ശരി ആക്കാന്‍
ഓരോ മാസാവസാനവും നിരവധി രാത്രികള്‍
അയാള്‍ പകലുകളാക്കി ,
കിട്ടാക്കടങ്ങള്‍ എഴുതി തള്ളി കണക്കു ബുക്ക്‌
എന്നും അപ്പ്‌ ഡേറ്റ് ആക്കി വെച്ചു ,
വര്‍ഷാവസാനം പണിപ്പെട്ടു വിയര്‍പ്പൊഴുക്കി
സ്റ്റോക്ക്‌ എടുത്തു കമ്പനിയുടെ വരുമാനവും,
ലാഭവും സുതാര്യവും, കാര്യക്ഷമവും ആണ്
എന്ന് ഉറപ്പുവരുത്തി.
കമ്പനി ഇരുപതു വര്‍ഷം തുടര്‍ച്ചയായി
ലാഭം മാത്രം രേഖപെടുത്തി, ലാഭത്തിന്‍റെ
ഗ്രാഫ് ഉയര്ര്‍ന്നു കൊണ്ടേ ഇരുന്നു.
ഇരുപത്തിഒന്നാം വര്‍ഷം സ്വജീവന്
തേയ്മാനം സംഭവിച്ച അയാളുടെ
മൃത ശരീരം കുടുംബത്തിന്‍റെ എല്ലാ
കണക്കു കൂട്ടലും, പ്രവചനവും തെറ്റിച്ചു
തറവാട് മുറ്റത്ത്‌ ഒരു ചുവന്ന ആംബുലന്‍സില്‍
കിതച്ചു വന്നു നിന്നു തേങ്ങി കൊണ്ടിരുന്നു.

Friday 14 October 2011

നിങ്ങള്‍ എന്നെ ദൈവ വിശ്വാസി ആക്കി


സ്ഥലം തൃശൂര്‍ സാഹിത്യ അക്കാദമി ഹാള്‍, കേരളത്തിലെ സ്വവര്‍ഗ രതിക്കാരുടെയും അവരോട് അനുഭാവമുള്ള പുരോഗമന ചിന്തഗതിക്കാരുടെയും, സ്വതന്ത്ര ചിന്താ ഗതികാരുടെയും ഒത്തുകൂടല്‍ നടക്കുന്നു എന്ന് കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു, നീ എന്തായാലും പങ്കെടുക്കണം,എനിക്ക് ഇന്ന് ലീവ് കിട്ടില്ല വൈകീട്ട് ക്ലബ്ബില്‍ കാണാം ഉണ്ണികൃഷ്ണന്‍ പറഞ്ഞത് അങ്ങിനെ ആണ്. ഓഫീസില്‍ പൂര തിരക്ക് ബോസ്സ് ലീവിലാണ് , അതിന്‍റെ ജോലി ഭാരം കൂടി എന്‍റെ തലയിലാണ്. പക്ഷെ കൂട്ടുകാരന്‍ ഉണ്ണിയെ  അവഗണിക്കാന്‍ പറ്റില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഒള്ളു ഉണ്ണിക്ക്‌ , പക്ഷെ ഉണ്ണിയെ പോലെ പരന്ന വായനയും ചിന്തയും ഉള്ള ആളുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ കുറവാണ്. ഞങ്ങളിലെ ചെറുപ്പക്കാര്‍ അതുകൊണ്ട് തന്നെ ഉണ്ണിയെ ബഹുമാനത്തോടെ ആണ് നോക്കികാണുന്നത് . സമപ്രായകാരായ ചെരുപ്പകാരുടെ ഒരു വലിയ വൃത്തം തന്നെ തന്‍റെ വ്യുക്തി സ്വാധീനത്തില്‍ അവന്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട് . എത്ര എത്ര  ഗഹനമായ പുസ്തകങ്ങള്‍ ഉണ്ണി വായിച്ചു കാണും , എന്ന് കണ്ടു മുട്ടുമ്പോഴും പുതിയ വായന അനുഭവം പങ്കു വെക്കാനുണ്ടാകും ഉണ്ണിക്ക് . ചില കൂട്ടുകാര്‍ക്ക് ഉണ്ണിയുടെ ചര്‍ച്ചകളിലെ  യുക്തിയും വിഷയവും  ഗ്രഹിക്കാനും ദഹിക്കാതെയും  വന്നപ്പോള്‍ അദ്ദേഹത്തിനു കൊടുത്ത ഇരട്ട പേരാണ് ബുദ്ധി ഉണ്ണികൃഷ്ണന്‍ എന്ന് , ആ പേരിനോട് പോലും ഉണ്ണി പ്രതികരിച്ചത് സഹിഷ്ണുത പൂര്‍വ്വമാണ്‌ എന്നും ഓര്‍മവരുന്നു . പരിപാടി രാവിലെ പത്തു മണിക്ക് തുടക്കം , എനിക്ക് വലിയ താല്പര്യം ഇല്ല എന്ന് പറഞ്ഞല്ലോ കാരണം ഇതിനു മുന്പ് ഒരു പരിപാടി പത്രത്തില്‍ വായിച്ചിരുന്നു , തൃശ്ശൂര്‍ ടൌണിലെയും ജില്ലയിലെയും  മുഴുവന്‍ ബിദ്ധി ജീവി ജാടകളും , പിന്നെ വിദേശ ഫണ്ട് മാത്രം ലക്‌ഷ്യം വെക്കുന്ന ചില നപുംസകങ്ങളും അവരാണ് അന്ന് ലൈംഗിക തൊഴിലാളി ഒത്തു കൂടല്‍ എന്ന് പറഞ്ഞു തൃശ്ശൂര്‍ റൌണ്ടില്‍ അഴിഞ്ഞുആടി എന്ന് പിന്നീട് വാര്‍ത്ത വന്നത് .യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു ജനകീയ മുഖം ഒക്കെ ഉണ്ടാക്കി സാമാന്യ വല്കരിക്കേണ്ട പ്രശ്നമാണോ ലൈംഗിക തൊഴിലാളി പ്രശ്നം ? അതിനുമാത്രം സാമൂഹ്യ പ്രാധാന്യം ഒക്കെ ഉള്ള ഒരു വിഷയമാണോ ഇത്തരകാരുടെ ഉപജീവന പ്രശനും? അവരെ മാന്യമായി പുനരധിവസിപ്പിക്കാനും, ഈ തൊഴിലിനേക്കാള്‍ മാന്യമായ ഒരു തൊഴില്‍ സാഹചര്യം ഒരുക്കി കൊടുക്കാനും നമ്മുടെ സര്‍ക്കാരും, എന്‍ ജി ഓ യും ഒക്കെ ശ്രമിച്ചാല്‍ വളരെ ഭംഗിയായി ചെയ്തു കൊടുക്കാന്‍ സാധികില്ലേ ?   പുരോഗമന ചിന്ത എന്‍റെ രീതി ആയതിനാല്‍ ഇത്തരം പരിപാടികള്‍  ഇഷ്ടപെടുന്നു, സമയവും സാഹചര്യവും ഒത്തുവന്നാല്‍ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട് അതിനപ്പുറത്ത്  ഞാന്‍ പുരുഷ വര്‍ഗ പ്രേമി അല്ല , സ്ത്രീ വര്‍ഗ അനുരാഗികളെ എനിക്ക് ഇഷ്ടവും അല്ല . എന്ന് കരുതി തികഞ്ഞ മത വിശ്വാസി ആണോ എന്നും എന്നെ കുറിച്ച് പറയാനാകില്ല . ഉണ്ണിയുടെ വായന മിക്കവാറും എന്റെയും വായന ആയിരുന്നു, വളരെ ഗഹനമേറിയ ചര്‍ച്ചകള്‍ ഞങ്ങള്‍ വായന ശേഷം നടത്താറുണ്ട്. അങ്ങിനെ  ആയിരുന്നു അത്തരത്തിലുള്ള ഒരു ചിന്ത രീതി എന്നില്‍ സ്വാധീനം നേടിയത്, വീട്ടിലാര്‍ക്കും അതിനോട് താല്പര്യമില്ലായിരുന്നു, കാരണം വാപ്പയും ഉമ്മയും നല്ല മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരായിരുന്നു. സഹോദരിമാരെ വിവാഹം ചെയ്തവരില്‍ പള്ളിയിലും മതസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു, പക്ഷെ എന്‍റെ ബൌദ്ധികവിദ്യാഭ്യാസം അവരാര്‍ക്കും ഇല്ല എന്നതായിരുന്നു എന്‍റെ കൈമുതല്‍. വായന കൂടുന്നതാണ് നിന്‍റെ പ്രശ്നും അതിനാല്‍ നീ കുറച്ചു വായിച്ചാല്‍ മതി എന്ന് ഒരിക്കല്‍ അളിയന്‍ പറഞ്ഞിരുന്നു, ഒരു പക്ഷെ എന്‍റെ വായനയിലെ മുന്ഗണനാ ക്രമം മാറിപ്പോയതാകാം അന്നത്തെ ആക്ഷേപത്തിന് കാരണം എന്ന് പിന്നീട് എനിക്ക് മനസ്സിലായി  .ഒരു പക്ഷെ സമൂഹത്തിന്‍റെ, സമുദായത്തിന്റെ പൊതു ചിന്താ രീതിക്ക് എതിരെ ചിന്തിക്കുന്ന ഒരു സമീപന രീതി കൂടുതല്‍ ആകഷകമാണ് എന്ന തോന്നല്‍ ആയിരിക്കാം എന്നെ ഇത്തരം വേദികളില്‍ എത്തിച്ചിരുന്നത് എന്നും പിന്നീട്  ഞാന്‍ തിരിച്ചറിഞ്ഞു. പോകട്ടെ നമുക്ക് തൃശൂര്‍ ടൌണ്‍ ഹാളിലേക്ക് തിരിച്ചു വരാം. പരിപാടി തുടങ്ങി , സ്വാഗതം , ഉപക്രമം , വിഷയ അവതരണം : സ്വവര്‍ഗ രതിയും ലിംഗ നീതിയും. ഒരു തട്ട് പൊളിപ്പന്‍ പ്രസംഗം എന്‍റെ ഒരു ദിവസം മിനക്കെടുത്തി എന്ന് തോന്നിപ്പോയി . ഉച്ച ഭക്ഷണം,നല്ല സമൃദ്ധമായ സദ്യ ഫണ്ടിന് എന്തായാലും കുറവില്ല എന്ന് തോന്നുന്നു. വൈകീട്ടുള്ള സെക്ഷന്‍ സംശയ നിവാരരണം, സംഘടന തിരഞ്ഞെടുപ്പ്, പിന്നെ പ്രകടനം. 

                                                    സംശയ നിവാരണ പരിപാടിയില്‍ കാര്യമാത്ര പ്രസക്തമായ ഒരു ചോദ്യം പോലും ഉന്നയിക്കപെടാതിരുന്നപ്പോള്‍ കുറെ കാലമായി ഞാന്‍ കൊണ്ട് നടക്കുന്ന ഒരു ചോദ്യം ഇവിടെ ഉന്നയിക്കാം എന്ന് തീരമാനിച്ചു, നാം സ്വവര്‍ഗ രതിയും
ലിംഗ നീതിയും അനുകൂലിക്കുന്നവരും അതിനു  പിന്തുണ നല്‍കുന്നവരുമാണല്ലോ, പക്ഷെ സ്വവര്‍ഗ അനുരാഗികളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ നൂറു ശതമാനവും സ്ത്രീ വര്‍ഗ അനുരാഗികളില്‍  ഒരാള്‍ പുരുഷന്‍റെ വേഷവും ഭാവവും കൃത്രിമമായി അണിയുന്നത് എന്തിനു ? അത് പോലെ പുരുഷ വര്‍ഗഅനുരാഗികളില്‍ ഒരാള്‍ സ്ത്രൈണ സ്വഭാവം പ്രകൃതിയും സൂക്ഷികുന്നത് എന്തിനു ? ഇത് യഥാര്‍ത്ഥത്തില്‍ നമ്മുടെ വാദങ്ങളെ ബാലഹീനമാകുന്ന സൃഷ്ടിപരമായ ചോധനയല്ലേ ? ചോദ്യം സസൂക്ഷ്മം കേട്ട വിഷയാവതാരകാന്‍ തൃപ്തികരമായ ഉത്തരം നല്‍കാന്‍ പാട് പെട്ടു, അത് എന്ത് കൊണ്ട് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. അത് പോലെ യുക്തി പരമായി മറ്റൊരു വ്യക്തി ചോദിച്ച ചോദ്യവും എന്‍റെ സമാനമായ സന്ദേഹം ആയിരുന്നു, മോഷണ ശീലം പോലെ , കുറ്റ കൃത്യ വാസന പോലെ ജന്മസിദ്ധമായ മനുഷ്യ  സഹജമായ ഒരു രോഗ ലക്ഷണമല്ലേ സ്വവര്‍ഗ ലൈന്കിഗ ആഭിമുക്യം എന്നത് , അതിനെ ചികിത്സിച്ചു സുഖപ്പെടുതാവുന്നതല്ലേ ? അത്തരം പഠനങ്ങള്‍ നടക്കുകയും വിജയിക്കുകയും ചെയ്തിട്ടില്ലേ ?പിന്നെയും  എന്തിനു നാം ഏറ്റടുത്ത് സാമാന്യ വല്കരിക്കണം ? തൃപ്തികരമായി ഈ ചോദ്യത്തിനു ഉത്തരം പറയാനും ആര്‍ക്കും സാധിച്ചില്ല. പരിപാടി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ ഒന്ന് ഉറപ്പിച്ചിരുന്നു ഇതിനു പിന്നിലെ താല്‍പര്യങ്ങളെ കുറിച്ച് പഠിക്കണം. അങ്ങിനെ പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ അന്ന്വേഷണം ഇത്തരം പരിപാടികളിലൂടെ നമ്മുടെ കുടുംബ വ്യവസ്ഥ, സാമൂഹ്യ ചുറ്റുപാട്, ധാര്‍മിക ബോധം , സനാതന മൂല്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ താല്‍പര കക്ഷികള്‍ നടത്തുന്ന കയ്യേറ്റങ്ങളെ മനസ്സിലാകാന്‍ സാധിച്ചു. ഈ പരിപാടിയുടെ മുഖ്യ സംഘാടകക്ക് ശമ്പളം നല്‍കുന്നത് ഒരു ജര്‍മ്മന്‍ സംഘടന എന്ന അറിവ് സത്യത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ഇത് പോലെ ബുദ്ധി ജീവി പരിവേഷം നല്‍കി നാട്ടില്‍ നടത്തുന്ന മുഴുവന്‍ പ്രോഗ്രാമ്മും സ്പോണ്‍സര്‍ ചെയ്യുന്നത് വിദേശ സംഘടനകളാണ്. അത് വഴി നമ്മുടെ നാട്ടില്‍ നിലനില്കുന്ന മൂല്യങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ശക്തികളെ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇന്ന് തൃശ്ശൂര്‍ ടൌണില്‍ ഇത്തരം ആഭാസങ്ങള്‍ നടക്കുമ്പോള്‍ അവര്‍ക്കെതിരില്‍ ശബ്ധികുന്ന യുവ സമൂഹത്തോടൊപ്പം ഞാനും സജീവ സാനിധ്യമാണ്..... നന്ദി കൂട്ടുകാരന്‍  ഉണ്ണികൃഷ്ണാ എനിക്കെന്‍റെ വിശ്വാസം തിരിച്ചു തന്നതിന്, യഥാര്‍ത്ഥ സാമൂഹ്യ ധര്‍മ്മം തിരിച്ചറിയാന്‍ അവസരം ഒരുക്കി തന്നതിന്.. സര്‍വോപരി എന്നിലെ വിപ്ലകാരിക്ക് ദിശാബോധം കിട്ടാന്‍ അവസരമുണ്ടാക്കി തന്നതിന്....

Thursday 6 October 2011

അമേരിക്കയിലെ മുല്ലപ്പൂ മണം




അമേരിക്കന്‍ യുവത കഴിഞ്ഞ മാസം പതിനേഴിന് വാള്‍ സ്ട്രീറ്റ് കീഴടക്കുക എന്ന പേരില്‍ സംഘടിപിച്ച ഉപരോധം കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ടില്ല എന്ന് തോനുന്നു. ഈജിപ്തിലെ തഹരീര്‍ സ്ക്വയര്‍ ഉപരോധത്തിന് തുല്യമായ സമര രീതിയാണ് അവര്‍ സ്വീകരികുന്നത് എന്നാണ് മനസ്സിലാകുന്നത്. സംഘടിതമായ ഒരു നേതൃത്വമോ, രാഷ്ട്രീയ കാഴ്ചപ്പാടോ ഈ സമരക്കാര്‍ക്ക് ഇല്ല എന്ന ആക്ഷേപം ഉണ്ട് എങ്കിലും അവര്‍ ഉന്നയിക്കുന്ന ചില മുദ്രാവാക്യങ്ങള്‍ നമുടെ ഹസ്സാരെ ടീം ഉന്നയിച്ചവക്ക് തുല്യമായി തോനുന്നു. അവരുടെ മുഖ്യ ആവശ്യം അമേരിക്കന്‍ കോര്പരെറ്റ്  ശക്തികളെ ഭരണകൂടം നിയന്ത്രിക്കണം, യുദ്ധം അവസാനിപ്പിക്കുക, അമേരിക്കയിലെ അതി സമ്പന്നര്‍ക്ക് നികുതി ഏര്‍പെടുത്തുക, വധ ശിക്ഷ ഒഴിവാക്കുക എന്നിങ്ങിനെ ഉള്ള മുദ്രാവാക്യങ്ങള്‍ ആണ്. ഇതേ ആവശ്യം ഉന്നയിച്ചു മിക്ക അമേരിക്കന്‍ നഗരങ്ങളിലും സമാനമായ ഉപരോധങ്ങള്‍ നടക്കുകയുണ്ടായി. മിക്ക ഇടങ്ങളിലും യുവാക്കളുടെയും, സാതാരണക്കാരുടെയും, വിദ്ധ്യാര്‍ഥികളുടെയും സാന്നിധ്യം ഇത്തരം ഉപരോധങ്ങളില്‍ സജീവമായിരുന്നു. ഞങ്ങള്‍ 99 % ശതമാനത്തില്‍ പെടുന്നവരാണ് എന്നാണു ഈ സമരക്കാരുടെ മുഖ്യ അവകാശവാദം. അമേരിക്കന്‍ ഭരണകൂടം സംരക്ഷിക്കുന്നത് 1% വരുന്ന കോര്പരെറ്റ് താല്പര്യങ്ങള്‍ ആണ് എന്നും അത് കൊണ്ടു തന്നെ ഞങ്ങള്‍ 99 % നിശബ്ധരാവാന്‍ തയ്യാറല്ല, ഞങ്ങളെ കേള്‍ക്കാന്‍ ഭരണ കൂടം തയ്യാറാവുക എന്നുമാണ്  അവരുടെ പ്രധാന ആവശ്യം. ഇപ്പോള്‍ അമേരിക്കയിലുള്ളത്‌ വാഷിംഗ്ട്ടന്‍ പട്ടണത്തിലെ അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന സംവാദങ്ങള്‍ ഒരുഭാഗത്തും, മുങ്ങികൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ മറു ഭാഗത്തും എന്നതാണ് , രണ്ട് വര്‍ഷമായി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ ഭരണകൂടം ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല എന്ന കടുത്ത ആക്ഷേപവും സമരക്കാര്‍ ഉയര്‍ത്തുന്നു. ഈ സമരം ഒരു ദിവസത്തെ സമരമോ ഒരു ആഴ്ചയിലെ സമരമോ അല്ല , വരാനിരിക്കുന്ന നാളെയുടെ സമരമാണിത് എന്ന് സമരക്കാര്‍ പറയുമ്പോള്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും അത് സാധാരണ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്തിയുടെ ആഴവും   ലോകം വരും ദിനങ്ങളില്‍ തിരിച്ചറിയാനിരികുന്നു എന്ന സൂചനയും  അതിലുണ്ട്. 
                                        
സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന വ്യവസ്ഥയില്‍ ഡിമോക്രസി സാധ്യമല്ല, അത്തരം സാഹചര്യങ്ങളില്‍ പ്രതിഷേധിക്കാന്‍ വ്യക്തികള്‍ ബാധ്യസ്ഥരാകുന്നു എന്നും സമരക്കാര്‍ അമേരിക്കന്‍  ജനതയെ ഓര്‍മ്മപെടുത്തുന്നു . ഈ ആവശ്യം ഉന്നയിച്ചു അമേരിക്കന്‍ അധിനിവേശത്തിന്റെ കൈപ്പുനീര്‍ കുടിച്ച മുഴുവന്‍ രാജ്യങ്ങളിലെ യുവാക്കളും തെരുവില്‍ ഇറങ്ങേണ്ട സമയം ഇതാണ് എന്നാണു മനസ്സിലാകേണ്ടത്. ഇന്നലെ വരെ ലോക പോലീസ് ചമഞ്ഞു  അമേരിക്ക കൊന്നൊടുക്കിയ മൂന്നാം രാജ്യ പൌരന്മാരുടെ ആത്മാക്കള്‍ക്ക് എങ്കിലും  ശാന്തി കിട്ടണമെങ്കില്‍ വാള്‍ സ്ട്രീറ്റ് മാത്രം പുകഞ്ഞാല്‍ പോര ലോസ് ആന്‍ജലസ്സും , മാന്‍ഹട്ടനും, ബോസടനും, ഷികാഗോയും, ഫിലടല്‍ഫിയയും ഒക്കെ അമേരിക്കന്‍ പൌരന്മാരുടെ , അവരിലെ സാധാരണ മനുഷ്യരുടെ ശബ്ദം ഇനിയും ഉച്ചത്തില്‍ മുഴങ്ങണം. അത്തരം ഇടിമുഴക്കങ്ങള്‍ക്ക് നമുക്ക് കാതോര്‍ക്കാം. വാള്‍ സ്ട്രീറ്റ് ഉപരോധ സമരം അത്തരം ഇടിമുഴക്കങ്ങളെ സൃഷ്ടിക്കട്ടെ എന്ന് മൂന്നാം ലോകത്തെ അമേരിക്കന്‍ അക്രമത്തിനു വിധേയമായ ജന കോടികള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

Sunday 2 October 2011

കളരി ഉസ്താദ്.


എന്നാലും പള്ളി കമ്മിറ്റി ഇത് പോലെ ഒരു കൊടും ചതി ചെയ്യും എന്ന് കരുതിയില്ല. ഇരുപത്തഞ്ചു കൊല്ലമായി ചെയ്തു പോരുന്ന തൊഴിലില്‍ നിന്നും പിരിച്ചു വിട്ടു. വെറും ഒരു ജോലിയില്‍ നിന്നും ഉള്ള പിരിച്ചു വിടല്‍ അല്ല, ഇത്രയും കാലമായി താന്‍ ചവിട്ടി നിന്നിരുന്ന മണ്ണില്‍ നിന്നും , താന്‍ ഇടപെട്ടിരുന്ന സമൂഹത്തില്‍ നിന്നും തന്‍റെ അടിവേര് അറുത്തു മാറ്റുക ആയിരുന്നു. സത്യത്തില്‍ കഴിഞ്ഞ ഒന്ന് രണ്ടു മാസമായി മദ്രസ്സയില്‍ കൃത്യമായി വരാന്‍ സാധിച്ചില്ല , നാട്ടിലെ നാലുമുറി പീടികയുടെ പണി നടക്കുന്നു , അടുത്ത് വാങ്ങിയ  തരിശു ഭൂമിയില്‍ റബ്ബര്‍ പുതുതായി വെക്കുന്നതിനുള്ള പണിയും പണിക്കാരുടെയും ബഹളവും , അതിനിടയില്‍ കഷണങ്ങളാക്കി മുറിച്ചു കൊടുക്കാം എന്ന ഉദ്ദേശത്തില്‍ അഡ്വാന്‍സ് കൊടുത്ത പത്തു ഏക്കര്‍ തോട്ടത്തിന്‍റെ കച്ചവടം ശരി ആകാതത്തില്‍ ഉള്ള ടെന്‍ഷന്‍, സമയത്തിന്  അത് വാങ്ങാന്‍ ആളെ കിട്ടിയില്ല എങ്കില്‍ കൊടുത്ത അഡ്വാന്‍സ്‌ നഷ്ടമാകും  ഇതൊന്നും പള്ളി കമ്മിറ്റിക്ക് വിഷയമല്ലല്ലോ , ഇതൊക്കെ എന്‍റെ വിഷമങ്ങളല്ലേ! കഴിഞ്ഞ മാസം ശമ്പളം തന്നപ്പോള്‍ തന്നെ പകുതിയില്‍ കൂടുതല്‍ ദിവസം ലീവ് ആണെന്നും ഇത് തുടരാന്‍ പറ്റില്ല എന്നും സെക്രട്ടറി പറഞ്ഞിരുന്നു അപ്പോള്‍  ആണ് ഈ മാസം ലീവ് എടുക്കാം എന്ന് തീരുമാനിച്ചത്  , അടുത്തമാസം പരീക്ഷ ആണ് ലീവ് തരാന്‍ പറ്റില്ല എന്ന് പള്ളി സെക്രട്ടറി പറഞ്ഞു എങ്കില്‍  പിന്നെ തല്‍കാലം ഇവരെ ഒന്ന് വിരട്ടാന്‍ വേണ്ടി എന്നാല്‍ ഞാന്‍ രാജി വെക്കാം എന്ന് പറഞ്ഞു പോയി .  പള്ളി സെക്രട്ടറി മൂന്നാം ദിവസം യാത്രയപ്പ് മീറ്റിംഗ് വെച്ചു, നോട്ടീസ് അടിച്ചു മഹല്ല് മുഴുവന്‍ വിതരണം ചെയ്തു , പ്രമുഖരെ ആശംസ പറയാന്‍ ക്ഷണിച്ചു ഒരിക്കലും മുടക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. ചുരുക്കി പറഞ്ഞാല്‍ ഇരുപത്തഞ്ചു വര്‍ഷമായി താന്‍ അനുഭവിക്കുന്ന സകല സൌകര്യവും ഉടനെ ഒഴിയണം, കമ്മിറ്റി തരുന്ന ചെറിയ ഉപഹാരം വാങ്ങി നിങ്ങള്‍ എന്നോട് കാണിച്ചത് അതിരറ്റ ബഹുമാനവും , സ്നേഹവും ആണ് എന്ന് നുണ പറയണം. എവിടെ ആണ് തനിക്കു പാളിയത് ? കുട്ടികളെ പഠിപ്പിക്കാന്‍ താന്‍ വേണ്ടത്ര പര്യാപ്തനല്ല എന്ന് ആദ്യം മുതലേ ഇവര്‍ക്ക് അറിവുള്ളതാണ്, പിന്നെ തനിക്കറിയാവുന്ന പരിപാടി ചില്ലറ മാരണം, മന്ത്രവാദം,ഉറുക്ക് , കൂടോത്രം  എന്നിവ ആണ്. അത് പള്ളിയിലെ ജോലിയുമായി ഒരിക്കലും കൂട്ടിമുട്ടാറില്ല. സ്വന്തമായി ഓഫീസ് തനിക്കു അതിനായി ഉണ്ട്. അല്ലങ്കിലും പള്ളിയില്‍ നിന്നും കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല , പക്ഷെ മദ്രസ്സയിലെ ഉസ്താദ്  എന്ന നിലയില്‍ കിട്ടിയിരുന്ന മൂന്ന് നേരത്തെ സുഭിക്ഷമായ ഭക്ഷണവും  , കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും കിട്ടിയിരുന്ന പരിഗണനയും  അതിലൊക്കെ ഉപരി കളരി ഉസ്താദ്  എന്ന് കേട്ടാല്‍ മാരണം മന്ത്രവാദം  തുടങ്ങി നാട്ടുകാരുടെ മനസ്സില്‍ ഒരു പേടി ഒക്കെ ഉണ്ടായിരുന്നു. സത്യത്തില്‍ അത്തരം മാരണ വിദ്യയില്‍ പോലും താന്‍ പ്രാവീണ്യം നേടിയവനല്ല , പിന്നെ ഒക്കെ ഒരു ഭാഗ്യമാണ് ആദ്യം ഇടപെട്ട ഒന്ന് രണ്ടു കേസുകള്‍ താനറിയാതെ വിജയിച്ചു പിന്നെ പിന്നെ അതിനെ പറ്റി പലരും പറഞ്ഞു അറിഞ്ഞു ആളുകള്‍ വരാന്‍ തുടങ്ങി , വില പിടിപുള്ള വല്ല വസ്തുക്കളും നഷ്ടപെട്ടാല്‍ , പെട്ടന്ന് ആരെങ്കിലും വീട് വിട്ടു പോയാല്‍ , അപസ്മാരം പോലെ വല്ല രോഗം വന്നാല്‍ , വിവാഹ ആലോചനകള്‍ മുടങ്ങിയാല്‍ , തുടങ്ങി കുട്ടികള്‍ ഉണ്ടാകാത്തതിനും, വീടിന്‍റെ സ്ഥാനം നോക്കി കുറ്റി തറക്കാനും, ശത്രുക്കളെ ഒതുക്കാനും ഒക്കെ ആളുകള്‍ തന്നെ വന്നു കാണാന്‍ തുടങ്ങി .. ആദ്യമാദ്യം ചെറിയ പരിഭ്രമം ഒക്കെ ഉണ്ടായിരുന്നു പിന്നെ  പിന്നെ ഒക്കെ ശീലമായി, മലയാളം ശരിക്കറിയാത്ത താന്‍ അറബി മലയാളത്തില്‍ തകിടെഴുതി നല്‍കി , ഏലസ്സ് എഴുതി , പിശാചു ബാധ ഒഴിപ്പിച്ചു, ..... ആ ഒക്കെ പോയില്ലേ സ്വന്തം നാട്ടില്‍ ഇതൊന്നും നടക്കില്ല കാരണം ആര്‍ക്കും തന്നെ വിശ്വാസം ഇല്ല മാത്രമല്ല അവര്‍ക്ക് ഒക്കെ തന്നെ നന്നായിട്ട് അറിയാം .

 

                                           ഈ തൊഴിലില്‍ വിജയിക്കാനുണ്ടായ ഒന്നാമത്തെ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സുഖമുണ്ട് പല തവണ അതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട് , വന്നു ആറു മാസം തികയുന്നു . പള്ളിടെ അടുത്ത് താമസിക്കുന്ന ചന്ദ്രന്‍ എന്ന നായരുടെ വീട്ടില്‍ നിന്നും നാല് പവന്‍ തൂക്കമുള്ള സ്വര്‍ണ മാല കളവു പോകുന്നു , ഒരു പാട് അന്ന്വേഷിച്ചു , കേസ് കൊടുത്തു ഒരു തുമ്പും ഇല്ല അവര്‍ ആകെ നിരാശരായി ഇരിക്കുമ്പോള്‍ ആരോ ഒരാള്‍ പള്ളിയില്‍  പുതുതായി വന്ന ഉസ്താദിന് മന്ത്രവാദം അറിയാമെന്നും ആളോട് പറഞ്ഞാല്‍ മാല കിട്ടും എന്ന് ചന്ദ്രനോട്  പറഞ്ഞു, ചന്ദ്രന്‍ എന്‍റെ അടുത്ത് വന്നു ഉസ്താദ്  സഹായിക്കണം എന്ന് ആവശ്യപെട്ടു , ആരെ എങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞമ്മദ് ഇക്ക അസാധാരണമായി അന്ന് ഉച്ചക്ക് വീട്ടില്‍ വന്നതും കുറെ നേരം ഇരുന്നു പോയതും മറ്റും പറഞ്ഞു കൂട്ടത്തില്‍  ഒരു പക്ഷെ ആളാകാം എന്നും പറഞ്ഞു. ശരി നമുക്ക് മാല ഉടനെ കിട്ടാന്‍ വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു ചന്ദ്രനെ വിട്ടു, ഒന്ന് രണ്ടു പേരോട് കുഞ്ഞമ്മദ് ഇക്കാനെ വീക്ഷിക്കാന്‍ ഏര്‍പാടാക്കി , അയാള്‍ ചായ കുടിക്കാന്‍ വരുന്ന കടയില്‍ വെച്ചു വിഷയം ചര്ച്ചക്കിടാനും എന്നെ കുറിച്ച് ചുട്ട കോഴീനെ പറപ്പിക്കുന്ന ആളാണ്‌ എന്ന് പറയാനും ഏര്‍പാടാക്കി , ഒന്ന് രണ്ടു നല്ല അനുഭവങ്ങളും മറ്റും കളര് ചേര്‍ത്ത് പറഞ്ഞു കൊടുത്തു . സംഭവം എടുത്തത്‌ കുഞ്ഞമ്മദ് ഇക്ക തന്നെ , പക്ഷെ ഒതുക്കാന്‍ പറ്റിയില്ല ആകെ പേടിച്ചു  വിറച്ചു ആള്‍ എന്‍റെ അടുത്ത് രഹസ്യമായി വന്നു മാനം കാക്കണം, ഉപദ്രവിക്കരുത് മാല തിരിച്ചു കൊടുക്കാം കളരി ഉസതാദ് സഹായിക്കണം എന്ന് പറഞ്ഞു . അങ്ങിനെ ചന്ദ്രന്‍റെ വീടിന്‍റെ ഇറയത്ത്‌ കട്ടിലിനു മുകളില്‍ മാല രഹസ്യമായി കൊണ്ട് വെക്കാന്‍ പറഞ്ഞു എന്നിട്ട് പിറ്റേന്ന് രാവിലെ ചന്ദ്രനോടെ ഒന്ന് രണ്ടു ചോദ്യം, ഇഷ്ടപെട്ട പൂവ് ഏത് ? ഒരു കളറ് പറ ? ഒരു അക്കം മനസ്സില്‍ വിചാരിച്ചു എന്‍റെ മൂന്ന് വിരലില്‍ ഒന്ന് തൊടു അങ്ങിനെ ചില നമ്പരുകള്‍ ചന്ദ്രനും  കുടുംബവും അതില്‍ വീണു , ഒന്ന് രണ്ടു ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉച്ചത്തില്‍ ചൊല്ലി കുറച്ചു നേരം ധ്യാനത്തില്‍ എന്ന പോലെ കണ്ണടച്ച് നിന്നു , പിന്നെ മാല എടുത്തു കയ്യില്‍ കൊടുത്തു ...നാട് മുഴുവന്‍ വാര്‍ത്ത പരന്നു പിന്നെ വെച്ചടി വെച്ചടി കേറ്റം. അങ്ങിനെ അങ്ങിനെ എത്ര തവണ, എന്തല്ലാം പറ്റിപ്പുകള്‍ .ഇതില്‍ നിന്നും ഒരു പാട് സമ്പാധിച്ചു  രണ്ടു നിലയില്‍ ഒരു നല്ല വീട് ഉണ്ടാക്കി, മൂന്ന് പെണ്മക്കളെ നല്ല രീതിയില്‍ ഇറക്കി വിട്ടു, മകനെ സൌദിയില്‍ പറഞ്ഞയച്ചു , ഇന്ന് ഈ നാട്ടില്‍ നിന്നും പോകാന്‍ തയ്യാറാകുമ്പോള്‍ ഇരുപതുഞ്ചു വര്‍ഷം ഈ നാടുകാരെ പറ്റിച്ചു എന്ന ഒരു ഗൂഡ സംതൃപ്തി കൂടി  എനിക്ക് കൂട്ടിനുണ്ട്  .. 


കുറിപ്പ് : - ഈ പോസ്റ്റില്‍ പറയുന്ന സാഹചര്യത്തിനോ , വ്യക്തികള്‍ക്കോ, പേരുകള്ക്കോ ജീവിചിരികുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു തരത്തിലുള്ള ബന്ധവുമില്ല. അഥവാ വല്ല സാമ്യവും ആര്‍ക്കെങ്കിലും തോനുന്നു എങ്കില്‍ അത് യാതൃശ്ചികം മാത്രമാണ്. ഞാനോ എന്‍റെ ബ്ലോഗോ അതിനു ഉത്തരവാദിയല്ല എന്ന് പ്രതേകം അറിയിക്കുന്നു .

Thursday 22 September 2011

നിസ്സംഗ കേരളമേ ജാഗ്രതൈ



ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറു - ചെര്‍ണോബില്‍ ആണവ  ദുരന്തം
രണ്ടായിരത്തി പതിനൊന്നു -- ഫുകുഷിമ ആണവ ദുരന്തം
അടുത്ത് ഏത് ? ഏത് രാജ്യത്ത് ? എപ്പോള്‍ ? എങ്ങിനെ ?
എന്ത് കൊണ്ട് ഇന്ത്യയില്‍ അതും നമ്മുടെ തമിഴ്നാട്ടില്‍ ആയിക്കൂടാ ?
ആരങ്കിലും കൂടം കുളം ആണവ പദ്ധതി പ്രദേശം  അത്തരം ഭീഷണികളില്‍ നിന്നും ഒഴിവാണ് എന്ന് ഉറപ്പു നല്‍കിയോ ?
കൂടം കുളത്ത് കാരെ ജാഗ്രതൈ ... കേരളത്തിലെ നിര്‍വികാര  ജീവികളെ ഡബിള്‍ ജാഗ്രതൈ.
കൂടം കുളത്തിനും ഫുകുഷിമക്കും ചില സമാനതകള്‍ ഉണ്ട് .
രണ്ടും കടല്‍ തീരത്ത് , രണ്ടിന്റെയും മാലിന്യം കടലില്‍ തള്ളുന്നു.
ഫുകുഷിമയില്‍ ടി സുനാമി ഉണ്ടായി കൂടം കുളം ടി സുനാമി ഉണ്ടായി
രണ്ടിലും കുടി ഒഴിപ്പിക്കപെടുന്നവര്‍ പാവപെട്ട മത്സ്യ തൊഴിലാളികള്‍ ...
ഒരിടത്ത് ടോകിയോ ഇലക്ട്രിക്കല്‍  പവര്‍ കമ്പനി മറ്റൊരിടത്ത് നൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
രണ്ടിടത്തും ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചു ഭരകൂടം പദ്ധതി നടപ്പിലാകുന്നു.
രാജ്യത്തിന്‍റെ ഇതര മേഘലയിലെ ജനങ്ങള്‍ ഇവരുടെ പോരാട്ടങ്ങള്‍ക്ക്
വേണ്ടത്ര പിന്തുണ കൊടുക്കുവാനോ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ തയാറല്ല.
നമ്മള്‍ സുരക്ഷിതരാണ്‌ എന്ന നിലപാട് അയാള്‍ പ്രദേശത്തുകാര്‍ വെച്ചു പുലര്‍ത്തുന്നു.
മലയാളിയിലേക്ക് പെട്രോ ഡോളറിന്‍റെ രൂപത്തില്‍ ഒട്ടകത്തിന്റെ നിസ്സംഗതയുടെ ജീന്‍ ചേര്‍ന്ന് പോയി .
സാമൂഹ്യ പ്രശ്നങ്ങള്‍ ശരാശരി മലയാളിയെ അലോസരപെടുത്തുന്നില്ല
കൂടം കുളം തമിഴ്നാട്ടിലെ ഏതാനും  മുക്കുവരുടെ പ്രശ്നമായി മാത്രം മലയാളി കാണുന്നു
കൂടം കുളത്ത്തൊരു ഫുകുഷിമയോ ചെര്നോബിലോ ആവര്‍ത്തിച്ചാല്‍ കേരളത്തിലെ നാല് ജില്ല കാണില്ല ...
സാരമില്ല നാല് ജില്ല അല്ലെ ... ബാക്കിയുള്ളവര്‍ സുരക്ഷിതരല്ലേ ?
നാം ഇടപെടരുത് ! ആരെയും ഇടപെടാന്‍ സമ്മതിക്കുകയും  അരുത് .
അവിടെ നടക്കുന്ന പോരാട്ടം മനുഷ്യരും എനര്‍ജിയും തമ്മിലാണ് , എനര്‍ജി ആദ്യം പിന്നെ മതി  മനുഷ്യര്‍ !
വല്ല ഹിജഡകളുടെ  ഒത്തുകൂടലോ , സ്വവര്‍ഗ രതിക്കാരുടെ സമ്മേളനമോ ഒക്കെ ഉണ്ട് എങ്കില്‍ പറ മാഷെ
തമിഴ് നാട്ടില്‍ ആണ് എങ്കിലും കേരളത്തിലെ കപട ബുദ്ധി ജീവികളും , സംസ്കാരമില്ലാത്ത നായകന്മാരും പറന്നെത്തും.
അല്ലങ്കിലും ഞങ്ങള്‍ കേരളീയന്‍ അങ്ങിനെ ആണ് ...
എന്‍റെ വീട്ടില്‍ ഞാനും എന്‍റെ കുടുംബവും സുരക്ഷിതരാണ്‌ എങ്കില്‍ ലോകത്ത് എന്ത് നടന്നാലും ഞാന്‍ നിഷ്ക്രിയന്‍ ആണ്.


അല്ലങ്കിലും കേരളത്തിലെ രാഷ്ട്രീയ കോമരങ്ങള്‍ ജനകീയ സമരമുഖങ്ങളെ എന്നോ അവഗണിച്ചു
മൂലമ്പിള്ളിയില്‍ അവരുണ്ടായിട്ടാണോ സമരം വിജയിച്ചത് ?
ചെങ്ങറയില്‍ ആരുണ്ടായി എന്നാണു നിങ്ങള്‍ പറയുന്നത് ?
ഇത് ജനകീയ സമരങ്ങളുടെ കാലം, മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കാഴ്ച്ചക്കാരാകുന്ന
മീഡിയ പുറം തിരിഞ്ഞു കുത്തകകള്‍ക്ക് ഹല്ലെലുയാ പാടുന്ന കാലം
കൂടം കുളം സമരം വിജയിക്കാനുള്ളതാണ്, മധ്യ വര്‍ഗ കേരളീയന്‍ മുഖം തിരിച്ചാലും പുറം തിരിഞ്ഞാലും .
സമര ബോധമുള്ള കേരള യൌവനമേ നിഷ്ക്രിയത വെടിയൂ... ആസ്വാദനം അവസാനിപ്പിക്കൂ...
ചോരതിളക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ... ഇത് നമ്മുടെ പൂര്‍വികര്‍ നമ്മെ കുറിച്ച് പാടിയതാണ്
പോരാട്ട വീര്യം പ്രകടമാകേണ്ടത് ഇത്തരം സമരമുഖത്താണ്.
മീഡിയ സ്പോന്സര്‍ ചെയ്യുന്ന സമരത്തിലെ സമര ആഭാസങ്ങളെ ഒഴിവാക്കൂ
ഇല്ല എന്നാണ് നിലപാട് എങ്കില്‍ ഞങ്ങള്‍ക്ക് ഒരു എളിയ അപേക്ഷ ഉണ്ട്
 നാളെ സമരം വിജയിച്ചാല്‍ ക്രഡിറ്റ് അവകാശപെട്ടു ഫ്ലെക്സ് ബോര്‍ഡില്‍ നേതാക്കളുടെ
ഫോട്ടോ ചേര്‍ത്ത് വോട്ടു പിടിക്കാന്‍ വരുമ്പോള്‍ 
കൂടം കുളത്തെ സമര സഖാക്കളെയും അവര്‍ക്ക് ഐക്യധാര്‍ദ്യം നല്‍കുന്ന കുടുംബങ്ങളെയും ഒഴിവാക്കണേ
അവരിലെ  പാവപെട്ട സാധാരണ മനുഷ്യര്‍  എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല ...

Thursday 15 September 2011

നരേന്ദ്ര ദാമോദര്‍ദാസ് മോഡി



ഞാന്‍  മോഡി  , നരേന്ദ്ര  മോഡി , നരേന്ദ്ര  ദാമോദര്‍ദാസ്  മോഡി ,
എന്താണ്  ? എന്നതാണ് ? എന്ത്  കൊണ്ടാണ്   എന്ന് എനിക്കറിയില്ല   ,  മ്മളെ  കുറിച്ച്  ആരു എന്തുട്ട് പറഞ്ഞാലും അത്  നല്ലത്  ആണേലും അല്ലങ്കിലും  മ്മടെ കേരളക്കാര് ഗഡികള്    ടപ്പേന്ന്   വിവാദം ആക്കി മാറ്റും  , പുകിലാകും പുക്കാറും  ആകും , പിന്നെ   ചര്‍ച്ചേം നിരൂപണവും ഒക്കെ കൂടി മ്മളെ അങ്ങോട്ട്‌ കൊന്നു കൊലവിളിക്കും.  പ്രേതെകിച്ചു  ടിവിയിലും മീഡിയയിലും ,  പണ്ടാരോ  പറഞ്ഞ  പോലെ  ഈ   വിമര്‍ശകരുടെ  നാവടക്കാന്‍  മ്മക്ക്  കൂട്ടിയാ  കൂടോ  ? മോഡിയുടെ  ഗുജറാത്ത്‌   വികസനം  കേരളം  മാതൃക  ആക്കണം  ന്നാള്‍ ഒരൂസം  മ്മടെ   എ.പി. അബ്ദുള്ള   കുട്ടി  വെടി  പൊട്ടിച്ചു ,ഉടനെ  വന്നു  പ്രതികരണങ്ങള്‍  , പ്രതിഷേദങ്ങള്‍  , പ്രകടനങ്ങള്‍ , ബുജി കളുടെ വക ഗമണ്ടന്‍  പ്രസ്താവനകള്‍ പിന്നെ  വന്നത് മ്മടെ  അണ്ണാ  ഹസാരെ   എന്ന മ്മടെ ഗാന്ധിടെ  ശിഷ്യന്‍  വയോധികന്‍  , ഉടനെ  വന്നു  വിവാദം  അവസാനം  ആ  പാവം  പ്രസ്താവന  തിരുത്തി  രക്ഷപെട്ടു .പിന്നെ മ്മടെ   അഴീക്കോട്  മാഷ്  , ആര്  മ്മടെ സാക്ഷാല്‍ സുകുമാര്‍  അഴീകോടെ …. ന്തൂട്ടാ  കഥ   ? പൂരത്തിന്‍റെ സാമ്പിള്‍  വെടികെട്ടിനു   വിരിയാമിട്ടു  പൊട്ടിയ  പോലെ  അല്ലെ  വാര്‍ത്ത‍  വന്നെ പിന്നെ ചര്‍ച്ച ന്നാലും  സംഗതി  കലക്കീട്ടുണ്ട് . മ്മക്ക്  തൃപ്തി  ആയിട്ടോ  മാഷേ   ,അല്ലേലും  ഞാനും മാഷും   ഒരു  ഫീല്‍ഡില്‍  ആണ്   , മാഷ്‌  പ്രസംഗിച്ചു  ആളെ  കൊല്ലുന്നു. ഞാന്‍  ഇടക്കൊരോ  ഗുണ്ട്  പൊട്ടിച്ചു  ചിലരെ  തിരഞ്ഞു  പിടിച്ചു  കൊല്ലുന്നു… വെറുതെ ഒരു രസത്തിനു ! മാഷിനു  പ്രായമായി  പഴയ  പോലെ  വാമൊഴി  വഴങ്ങുനില്ല  . ഡ്യൂപ്പിനെ   വെച്ച്  ആക്ഷന്‍ പടത്തില്‍ അഭിനയിക്കുന്ന  പോലെ മിമിക്രിക്കാരെ  കൊണ്ട്  പ്രസംഗം  നടത്താന്‍   പറ്റുമോ  എന്നൊരു  പരീക്ഷണം  നടത്തണം  മാഷേ , ഞാന്‍  ഇപ്പോളും  ചെറുപ്പമാണ് , ഇനിയും  ഒരുപാട്  ഗുണ്ട്  പൊട്ടിക്കാന്‍  സമയം  ഉണ്ട്  പിന്നെ  മാഷ്‌  വിഷമിക്കേണ്ട  മാഷ്‌  മാത്രമല്ല  എന്നെ  കുറിച്ച്  പറഞ്ഞവരില്‍  തെറി  കേള്‍ക്കാത്തവര്‍ വളരെ  ചുരുക്കം  ,, ദീരു  ബായി   അംബാനി , രത്തന്ജീ  ടാറ്റ , മുകേഷ്  അംബാനി  ഒക്കെ  തെറി കേട്ടവരിലുണ്ട് , മ്മളെ പ്രകീര്‍ത്തിച്ചു തെറി കേള്‍ക്കല്‍ ഒരു സുഖമാണ് മാഷേ, അതാണ്‌ ഇപ്പോളത്തെ ട്രെന്‍ഡ് . പണക്കാരെ തെറി വിളിക്കുമ്പോ മീഡിയയും കപട ബുജികളും ഒരു സോഫ്റ്റ്‌ ഒക്കെ കാണിക്കുന്നുണ്ട് . കാരണം എന്തൂട്ടാ   ? ഗാന്ധീടെ   പവര്‍!  .. ആരുടെ ?  മ്മട   ഗാന്ധിടെ   .. പെടക്കണ   ഗാന്ധിടെ  പവര്‍!  … മാഷ്‌  മ്മടെ  ടീം  ഉണ്ടാകിയ  സ്ഥിതി  വിവര  കണക്കാണോ  റെഫര്‍  ചെയ്തത്   ? എന്‍റെ  പൊന്നു  മാഷെ  ഞാന്‍  പൊളിറ്റിക്സ്   എം   എ   ആണ്  എന്ന്  മാഷിനു അറിയില്ലേ   ? അതും  മ്മടെ  സ്വന്തം  ഗുജറാത്ത്‌  യൂനിവേര്‍സിറ്റി തന്ന ഒന്നാതരം എം എ  ? സ്തിഥി വിവര  കണക്കുകളും നല്ല ഒന്നാന്തരം പവര്‍ പോയിന്റ്‌   പ്രസെന്‍റെഷനും   ഉണ്ടാക്കാനാണോ  ഇക്കാലത്ത്  പണി  ? നല്ല  എണ്ണം  പറഞ്ഞ  പി  ആര്‍  സെക്രട്ടറി ഉണ്ടായാല്‍   അതൊക്കെ  സിമ്പിള്‍  ആണ്  , പിന്നെ   കോര്‍പ്പറേറ്റ്  മുതലാളിമാരുടെ  പിന്തുണ  അത്  കിട്ടാന്‍  തുട്ടു ഇറക്കണം  , അത് മാത്രം പോരാ    മൊത്തം  ആക്ഷേപങ്ങളും  കേള്‍ക്കണം . കുത്തകകളെ  സംരക്ഷിക്കുന്നു , പാവപ്പെട്ട  കര്‍ഷകരെയും പട്ടിണികാരെയും  കുടിഒഴിപ്പികുന്നു , ന്യൂനപക്ഷ സമുദായത്തെ   വേട്ടയാടുന്നു , ഗ്രാമങ്ങളെ  അവഗണിക്കുന്നു …. ഞാന്‍  പറഞ്ഞില്ലേ  എന്തൊക്കെ  പുകില്  കേള്‍ക്കണം  മാഷേ  ? ഇന്നത്തെ പേപ്പര്‍ കണ്ടോ മ്മളെ കുറച്ചു അമേരിക്ക എന്തൂട്ടാ പറയുന്നേ എന്ന് കണ്ടോ ? മ്മളും കോണ്ഗ്രസ്സിന്റെ ചുള്ളനും തമ്മിലാ അടുത്ത പ്രധാന മന്ത്രി കസേരക്കായി പോരാടുക എന്ന്, പണ്ട് ഇമ്മള്‍ അവിടെ ഒന്ന് പോവാന്‍ തീരുമാനിച്ചപ്പോ വിസ തന്നില്ല, പോട്ടെ ഇപ്പോള്‍ എന്തിനാ ആ വെടി പൊട്ടിച്ചേ ? ഇനി അദ്വാനിജി വെറുതെ ഇരിക്ക്യോ ? ഇപ്പളേ എന്നേം അറസ്റ്റു ചെയ്യ് എന്ന് പറഞ്ഞു നടക്കുന്നു , കാലിന്‍ മുട്ട് തേഞ്ഞു വാജ്പേയി നിര്‍ത്തിയ പോലെ അദ്വാനിജി പെട്ടന്ന് കാവി രാഷ്ട്രീയം നിറുത്തും എന്ന് തോന്നണില്ല , പൊക കണ്ടേ ആ കിഴവന്‍ തീരു ,ആര്ടെ പൊക ? മ്മടെ പാര്‍ട്ടീടെ പൊക .



                           പിന്നെ  കോണ്‍ഗ്രസ് യുവരാജാവിന്‍റെ ചെപ്പടി വിദ്യകള്‍ ജനം തിരിച്ചറിഞ്ഞു അതാണ്‌ ആകെ ഇപ്പോള്‍ സമാധാനം ,  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വേണമെങ്കില്‍  പൊട്ടിക്കാന്‍ ഒരു വിദേശ ബന്തം പറയുന്ന ഗുണ്ട് ഇമ്മടെ സ്റ്റോക്കില്‍ ഉണ്ട് , അത് പോലെ ഒന്ന് അവന്‍റെ മമ്മിക്കു എതിരെ കഴിഞ്ഞ തിരഞ്ഞെട്പ്പിനു ഇമ്മള് പൊട്ടിച്ചിരുന്നു.... ഇനി ആര് പറഞ്ഞാലും ഇമ്മള് തന്ന്യാ അടുത്ത പ്രധാന മന്ത്രി. കുപ്പായം തുന്നാന്‍ കൊടുത്തു, ചെങ്കോലും , വെഞ്ചാമരവും,ദ്വാര പാലികമാരും, കൊട്ടാരം പാറാവുകാരും വരെ തയ്യാറായി ... വേണ്ടത് ഇനി തിരഞ്ഞെടുപ്പ് വരണം, മ്മളെ പാര്‍ട്ടി ജയിക്കണം, നിങ്ങളൊക്കെ സഹായിക്കണം, ഗുജറാത്ത് വികസിപ്പിച്ച മാതിരി ഇന്ത്യ വികസിപ്പിക്കണം അതാണ്‌ മ്മടെ സ്വപ്നം . സ്വാതന്ത്ര്യ ദിനത്തിനും , റിപ്പബ്ലിക്കിനും ആ ദല്‍ഹി രാജ പാഥയില്‍ തുറന്ന ജീപ്പില് പോകുന്നത് ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നു ... ഒന്നാഞ്ഞു പിടിച്ചു സഹായിക്കു മാഷേ, കൂട്ടിനു പറ്റിയ സകല ബുജികളേം കൂടിക്കോ മ്മക്ക് എന്തൂട്ടാ വേണ്ടത് ന്നു വെച്ചാ ചെയ്യാന്നെ , ഏത് ? കത്തീനു കരുതട്ടെ മാഷേ ? ന്നാ പിന്നെ ദല്‍ഹി കാണാം, വരട്ടേ

Sunday 11 September 2011

9/11 - യാങ്കി കഴുകന്‍റെ വിലാപം



ഹിരോഷിമയും നാഗസാക്കിയും വിസ്മരിക്കുക
സെപ്റ്റംബര്‍ പതിനൊന്നു തെളിമയോടെ അനുസ്മരിക്കുക
ആഗസ്റ്റു ആറിനു ചെറിയ പയ്യന്‍ ( * LITTLE BOY ) ഹനിച്ചതു
ഒരു നിമിഷത്തില്‍ എണ്‍പതിനായിരം ജീവനുകളെ,
ആഗസ്റ്റു ഒന്‍പതിന് നാഗസാക്കിയില്‍ തടിച്ച മനുഷ്യന്‍ (* FAT MAN )
കശാപ്പു ചെയ്തത് അറുപതിനായിരം മനുഷ്യാത്മാക്കളെ ...
അമേരിക്കന്‍ ബി - 29 ബോംബറുകള്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍
ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കയറിയ അമേരിക്കന്‍ യാത്ര വിമാനങ്ങള്‍
ലോക ഭീകരതയുടെ കഫിയ്യ കൊണ്ടു തലപ്പാവ് കെട്ടിയ ആന റാഞ്ചി പക്ഷികള്‍
ആഗസ്റ്റു ആറിനു ജപ്പാനില്‍ പൊട്ടിയതു ലോക സമാധാനത്തിന്‍റെ
ഒലിവു ചില്ല മുദ്രണം ചെയ്ത, ആര്‍ദ്രതയുടെ വചനം ആലേഖനം ചെയ്ത
ശാന്തിയുടെ ദൂതന്‍, അങ്കിള്‍ സാമിന്‍റെ  സ്വാന്തനത്തിന്റെ ബോംബു.
9/11 - ലോക വ്യാപാര കേന്ദ്രത്തില്‍ കൊല്ലപെട്ടവര്‍ ലോക സമാധാനം
സംരക്ഷിക്കാന്‍ രക്ത സാക്ഷികളായവര്‍, ലോക ഭീകരതയുടെ ബലിയാടുകള്‍
ജപ്പാനിലെ ഒരു ലക്ഷം മനുഷ്യാത്മാക്കള്‍ കൊല്ലപെടാന്‍ , ആറ്റം ബോംബിന്‍റെ
ശക്തിയും, സാധ്യതയും പരീക്ഷിച്ചു അറിയാനുള്ള
പരീക്ഷണ ശാലയിലെ അറവു മൃഗങ്ങളും , ശീമ പന്നികളും
ജപ്പാനിലെ നെഞ്ച് പറിക്കുന്ന, തല പിളര്‍കുന്ന,
രക്തംകിനിയുന്ന നേര്‍ കാഴ്ചകളെ നമുക്ക് മറക്കാം പകരം
9/11 -ലെ മുത്തശ്ശി കഥകളെ വെല്ലുന്ന അതിശയോക്തികളെ
അണ്ണാക്ക് തൊടാതെ , വിവേകം പണയം വെച്ച് വിഴുങ്ങാം.
ഹിരോഷിമയിലെ സമാധാനത്തിന്‍റെ മണി നമുക്ക് അഴിച്ചു മാറ്റാം
പകരം പുതിയ ക്രമത്തിന്റെ  ചിന്ഹമായ കഷണ്ടി പരുന്തിന്‍റെ കൂട് വെക്കാം
ഹിരോഷിമ ദിന അനുസ്മരണം നമുക്ക് മറക്കാം , പകരം
സെപ്റ്റംബര്‍ പതിനൊന്നു മുടങ്ങാതെ അനുസ്മരിക്കാം
അതെ നാം നാടോടുമ്പോള്‍ നടുവേ ഓടുന്നവരാകുക ,
ചരിത്രത്തെ വിസ്മരിക്കുക , പൈത്രകം വലിച്ചെറിയുക .....


* ഹിരോഷിമയില്‍ എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്ന ആറ്റം ബോംമ്പ്
* നാഗസാക്കിയില്‍ അറുപതിനായിരം പേരെ കൊന്ന ആറ്റം
ബോംമ്പ്
 

Wednesday 7 September 2011

യുക്തി വാദി



പ്രപഞ്ച ഉല്പത്തിയും, ദൈവാസ്തിക്ക്യവും:  പ്രബുദ്ധമായ ഒരു കൂട്ടം പ്രഫഷണലുകള്‍ ഉള്‍പ്പടെയുള്ള ഒരു സദസ്സിനു മുന്‍പിലാണ് വിഷയം അവതരിപ്പിക്കേണ്ടത്, അത്കൊണ്ട് തന്നെ വളരെ യുക്തി ഭദ്ധ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും, തെളിവുകള്‍ ശ്രോദ്ധാവിനു മുന്‍പില്‍  ശാസ്ത്രീയമായി സമര്‍ഥിക്കാന്‍, ബുദ്ധിപരമായി അവരുടെ ചിന്തയുമായി സംവദിക്കാനും സാധിക്കണം. വലിയ മുന്നൊരുക്കങ്ങള്‍, ഗഹനമായ പഠനവും, റഫറന്‍സും , സമാന ചിന്തയുള്ള ബുദ്ധി ജീവികളുമായുള്ള കൂടികാഴ്ച്ചകളും, തുടര്‍ ചര്‍ച്ചകളും ആവശ്യമായ വിഷയം. അയാള്‍ അതൊരു വെല്ലുവിളി ആയി ഏറ്റടുത്തു, ഗഹനമായ ഗ്രന്ഥങ്ങളില്‍ ഊളിയിട്ടു , ഒരു പാട് ബുദ്ധിജീവികളുമായി നേരിട്ടും ഫോണ് വഴിയും സംസാരിച്ചു, വിഷയം അവതരിപ്പിക്കാന്‍ ആവശ്യമായ മറ്റു സാഹചര്യങ്ങളെ വിശകലനം ചെയ്തു, അവതരിപ്പിക്കേണ്ട വിഷയവുമായി ചെയ്യാവുന്ന പവര്‍ പോയിന്‍റ് പ്രസന്‍ടെഷനു ഐ ടി വിദക്തനായ കൂട്ടുകാരനെ കൊണ്ട് ഭംഗി ആക്കി ചെയ്യിച്ചു. വിഷയ അവതരണത്തില്‍ വരാവുന്ന പാളിച്ചകളെ അവലോകനം ചെയ്തു. ശ്രോദ്ധക്കള്‍ വളരെ നല്ലവരാണ് , നല്ല വിദ്യാഭ്യാസം ഉള്ളവരാണ്, അതിനാല്‍ തീര്‍ച്ചയായും ശ്രദ്ധിച്ച് കേള്‍ക്കും , സംശയം ചോദിക്കും , ചോദ്യങ്ങള്‍ക്ക് ഉപചോദ്യവും , വിശകലനവും ഉണ്ടാവും, ഉത്തരങ്ങള്‍ക്കു മറു വീക്ഷണങ്ങള്‍ അവതരിപ്പിക്കപെടും, അതിനാല്‍ അത്തരം സാഹചര്യങ്ങളെ നേരിടാനും കൈകാര്യം ചെയ്യാനും തയ്യാറെടുപ്പ് നടത്തി. ഉത്തരം പറഞ്ഞാല്‍ മാത്രം പോര, ചോദ്യ കര്ത്താവിനും, ശ്രോദ്ധാവിനും കിട്ടിയ ഉത്തരം ത്രിപ്തികരമാവണം, നല്‍കുന്ന ഉത്തരത്തിലൂടെ ചോദ്യ കര്‍ത്താവില്‍ മാനസികമായി വിജയം നേടാന്‍ സാധിക്കണം.
     

                                 
                     "തിയറി ഓഫ് ബിംഗ് ബാന്‍ഗ് " മഹാ വിസ്ഫോടനം, പരിണാമ സിദ്ധാന്തം , നിയാന്ദര്‍താള്‍ മനുഷ്യന്‍ , പ്രാചീന ശിലാ യുഗം , പഴയ മുഴുവന്‍ സിദ്ധാന്തങ്ങളും പൊടി തട്ടി മൂര്ച്ചപെടുത്തി, സാധാരണ ഇത്തരം വേദികള്‍ക്ക് വേണ്ടി തുന്നിച്ച ഖദര്‍, കാവി ബുദ്ധി ജീവി ജൂബ കഞ്ഞി പശ മുക്കി വടി പോലെ ആക്കി വെച്ചു . ബുജി ലുക്ക്‌ നിലനിര്‍ത്താന്‍ രണ്ടു കൊല്ലമായി വെട്ടാത്ത തലമുടി ഒന്ന് കൂടെ ലുക്ക്‌ വരുത്തി. തോളത്തു തൂക്കാനുള്ള  സഞ്ചിയും അതിലെ ഉള്ളടക്കവും തയ്യാറാക്കി. ഒരു മാസത്തെ കഠിന പ്രയന്‍തത്തിന്റെ അവസാന രാത്രി അലാറം വെച്ചു അയാള്‍ കിടന്നുറങ്ങി. നാളെ രാവിലെ പത്ത് മണിക്ക് ടൌണ്‍ ഹാളില്‍ തുറന്ന വേദിയില്‍ പരിപാടി. നല്ല മീഡിയ കവറേജു, മുഖ്യധാര പത്രങ്ങളുടെ മുന്‍ നിര ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന, മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളും തത്സമയം കാണിക്കുന്ന പരിപാടി. ചെറിയ പിഴവ് പോലും വിമര്‍ശിക്കപെടാവുന്നതാണ്, അയാള്‍ അസ്വസ്ഥനായിരുന്നു. രാവിലെ എണീറ്റ്‌ പതിവിനു വിപരീതമായി കുളിച്ചു കുറി തൊട്ടു ദൈവ സന്നിധിയില്‍ ചെന്ന് മുട്ടിപ്പായ പ്രാര്‍ഥിച്ചു " എന്‍റെ ദൈവമേ എന്‍റെ ഇന്നത്തെ പരിപാടി വിജയമാക്കണേ ,,, വിഷയം നന്നായി അവതരിപ്പിക്കാന്‍ എന്നെ സഹായിക്കണമേ ..... ദൈവം എന്ന അസ്ഥിത്വം ഇല്ല എന്നും പദാര്‍ത്ഥം മാത്രമാണ് പരമാര്‍ത്ഥം എന്നും സമര്‍ത്തികാനും   സ്ഥാപിക്കാനും എന്നെ നീ സഹായിക്കേണമേ .... എനിക്ക് നീ ശക്തി പകരേണമേ ."

Wednesday 31 August 2011

ചാമുനാസി ? ബാലുബാസീ ....



പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരു പ്രവാസിക്ക് , അതും സൌദിയിലെ പ്രവാസിക്ക് എന്ത് വഴി ? സാധാരണ ചെയ്യാറുള്ളത് എന്‍റെ ദമ്മാം കൂട്ടുകാരുടെ റൂമില്‍ പോകും, മൂന്ന് ദിവസം അവരുടെ എല്ലാ പരിപാടിയും എന്റെയും പരിപാടി ആക്കും. അജണ്ട അവര്‍ തീരുമാനിക്കും ഞാന്‍ വെറും അനുഭാവി മാത്രം, പങ്കെടുത്തു വിജയിപ്പിക്കും. പക്ഷെ ഇത്തവണ പങ്കെടുക്കാനും വിജയിപ്പിക്കാനും പറ്റാത്ത ഒരു പ്രോഗ്രാം അവര്‍ നടത്തുന്നു , അബഹ , നജ്രാന്‍ , വാദി ദാവാസിര്‍ ....... മൂന്ന് ദിവസത്തെ ടൂര്‍ , ഒരു ദിവസം അവധി രണ്ടു ദിവസം ജോലിയോട് കൂടിയ അവധി (കൊറിയന്‍ സ്പെഷല്‍ ) ഇതാണ് കമ്പനി പെരുന്നാള്‍ അവധി ഷെഡ്യൂള്‍ , എങ്ങിനെ പോകാന്‍ , അപ്പോളാണ് കമ്പനി ഡ്രൈവര്‍മാര്‍ അല്‍ ഹസ, ബഹ്‌റൈന്‍ ബ്രിഡ്ജ് , ഹാല്‍ഫ്‌ മൂണ്‍ ബീച്ച് ട്രിപ്പ്‌ പോകുന്ന വിവരം പറഞ്ഞത് ... എന്നാല്‍ ബംഗ്ലാ ടൂര്‍ ആകട്ടെ എന്ന് തീരുമാനിച്ചു ..... ചാ മുനാസ്സി ?? ബാലു ബാസ്സി .... ബംഗ്ലാ ടൂറിന്റെ ചില കിടിലന്‍ സ്നാപ്പുകള്‍ .... എന്‍റെ മൊബൈല്‍ ആണ് ക്യാമറ,ഒരു ഫോട്ടോ ആല്‍ബം ചെയ്യാനുള്ള സ്നാപുകള്‍ ഉണ്ട് ,  ഒള്ളത് കൊണ്ട് ഓണം പോലെ കൂട്ടുകാരെ .....   




ജബല്‍ ഗാറ എന്ന പേരില്‍ പ്രസിദ്ധമായ അല്‍ ഹസക്കടുത്തുള്ള ഗുഹ, വളരെ രസകരമായ ഒരു കാഴ്ചയാണ് . നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇത്തരം വിശേഷ ദിവസം അടുക്കാന്‍ പറ്റാത്ത തിരക്കുണ്ടാകും, ഇവിടെ വലിയ തിരക്കില്ല , വേണ്ടത്ര വെളിച്ചം ഇല്ലാത്തത് കാരണം ഒരുപാട് ഉള്ളിലേക്ക് പോയില്ല , മുന്പ് ഒരിക്കല്‍ ഇതിന്റെ ഏറ്റവും നെറുകില്‍ ഞങ്ങള്‍ കയറിയിട്ടുണ്ട്. 
ബംഗാളി  കൂട്ടുകാര്‍ ഫോട്ടോ എടുക്കാന്‍ മുകളില്‍ കേറി , വീട്ടിലേക്കു ഫോണ് ചെയ്യുന്നു അമി ജോബാല്‍ കാര മേ ..... ഇടക്ക് വഴി തെറ്റി, വണ്ടി നിറുത്തി ഡ്രൈവര്‍ വഴി അരികിലെ സൌദിയോട് ചോദിച്ചു "ജോബാല്‍ ഗാറ കൊധര്‍ ഹൈ "??? സൗദി അന്തം വിട്ട്‌ നോക്കുന്നു അപ്പോള്‍ ഞാന്‍ ഇടപെട്ടു , "ശാര ജബല്‍ ഗാറ വെന്‍ "? "ഐവ ജബല്‍ ഗാറ" , അനത റൂ സീദ ബാദെന്‍ യമീന്‍, അല്‍ ഹസ വളരെ മനോഹരമാണ് ഇപ്പോള്‍ , മൂന്ന് വര്‍ഷം മുന്പ് കണ്ടതില്‍ നിന്നും വളരെ വലിയ മാറ്റം 



അല്‍ കൊബാറിലെ ബംഗാളി മാര്‍കറ്റില്‍ " പ്രബോഷി " ബംഗാളി ഹോട്ടലില്‍ ഊണ് , പെരുന്നാളായിട്ട് നല്ല തിരക്ക് , എണ്ണയും , മഞ്ഞള്‍ പൊടിയും , ഇടക്ക് ഒന്ന് രണ്ടു കഷ്ണം ബീഫും , ബംഗാളി ബീഫ് കറി. സാധ പുലാവ് എന്ന് പറഞ്ഞു നമ്മുടെ നൈചോറും. മഞ്ഞള്‍ പൊടി മാത്രം കലക്കി കൊടുത്താലും ബംഗാളികള്‍ നല്ല ഒന്നാതരം കറി എന്ന് പറയുമോ ? അത്തരം കറി കൂട്ടി അവര്‍ തിന്നുന്നത് കണ്ടു , ഹമാര കാമ്പ് ഫുഡ്‌ മാപി കോയിസ്, കൂട്ടത്തില്‍ ഒരു സുഹൃത്തിന്‍റെ പരാതി. ഫുഡ്‌ കഴിഞ്ഞു ഹാല്‍ഫ്‌ മൂണ്‍ ബീച്ചിലേക്ക് , മുഴുവന്‍ ബംഗാളിയുടെ വായിലും വെറ്റില . ബംഗാളികളെ നമ്മള്‍ മലയാളികള്‍ വിളിക്കാറുള്ളത് മഞ്ഞ പൊടിക്കാര്‍ എന്നാണു. ബംഗാള്‍ ഗല്ലികള്‍ കണ്ടാല്‍ വിളിക്കേണ്ടത് മറ്റു വല്ല പേരുമാകും. സൗദി കിഴക്കന്‍ പ്രദേശത്തെ മനോഹരമായ ബീച്ച് ആണ് അല്‍ കൊബാറിനു അടുത്തുള്ള ഹാല്‍ഫ്‌ മൂണ്‍ ബീച്ച് , പെരുന്നാള്‍ ദിവസം വൈകീട്ട് സൗദി ചെറുപ്പകാര്‍ കാറ് കൊണ്ട് കാണിക്കുന്ന പരാക്രമം ഇവിടത്തെ മെയിന്‍ അട്ട്രാക്ഷന്‍ ആണ് .അത് ഞാന്‍ പറഞ്ഞു ബംഗ്ലാ കൂട്ടുകാര്‍ക്ക് വലിയ താല്പര്യം ഇല്ല , സലിം ഭായ് ബഹ്‌റൈന്‍ ബ്രിഡ്ജ് ജാവോ , പെരുന്നാള്‍ ദിവസം വൈകിട്ട് ഹാല്‍ഫ്‌ മൂണില്‍ ഒരിക്കല്‍ വന്നാല്‍ പിന്നീട് ബഹ്‌റൈന്‍ ബ്രിഡ്ജ് അല്ല ഒര്‍ജിനല്‍ ബഹ്രനില്‍ വരെ ആരും പോകില്ല അത്ര രസമാണ് എന്ന് ഇവര്‍ക്ക് അറിയില്ലല്ലോ . നല്ല നട്ടുച്ച നേരത്ത് ബീച്ച് കാലിയാണ് എന്നാലും സുന്ദരിയാണ് കടല്‍ ....


 ബഹ്‌റൈന്‍ ബ്രിഡ്ജ് , സൗദി കിഴക്കന്‍ പ്രദേശത്തിന്റെ ഫ്രീ സോണ്‍ , അപ്പുറത്ത് ബഹ്‌റൈന്‍ , രണ്ടു രാജ്യങ്ങള്‍ക്കും ചെക്ക് പോസ്റ്റ്‌ , കടലിനു കുറുകെ ഒരു പാലം, വളരെ മനോഹരമായ ഒരു ടൂറിസ്റ്റു കേന്ദ്രം നടുവില്‍ . വളരെ മനോഹരമായ ദൃശ്യം , ഒരായിരം തവണ വന്നാലും വീണ്ടും നിങ്ങള്‍ ഇവിടെ വരും അത്ര നല്ല ഭംഗി , രണ്ടു അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള നല്ല സൌഹൃദം നമ്മുടെ രാജ്യത്തിന് മാതൃക ആക്കാവുന്നതാണ് . 




മുന്‍ സൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ്‌ ആണ് ഇതിന്‍റെ ശില്പി , അതിനാല്‍ പേര് കിംഗ്‌ ഫഹദ് കോസ് വേ എന്നാണു. വ്യാഴം , വെള്ളി ദിവസങ്ങളില്‍ ഈ പാലം വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടും. സൌദിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ ബഹ്രയ്നില്‍ പോകുന്ന നീണ്ട വാഹന നിര ഉണ്ടാകും . പാലത്തില്‍ കേറാന്‍ ഇരുപതു റിയാല്‍ കൊടുക്കണം, സൗദി ചെക്ക്‌ പോസ്റ്റ്‌.


 ബഹറിനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സൂക്ഷ്മമായ പരിശോധന നടത്താറുണ്ട് ഇവിടെ , കാരണം ബഹറിനില്‍ മദ്യം ആവശ്യത്തിനു കിട്ടും സൗദിയില്‍ അത് കിട്ടില്ല , കൊണ്ട് വരുന്നവര്‍ക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് ആണ് ശിക്ഷ വിധിക്കുക, ബാഗേജുകള്‍ പട്ടി മണം പിടിച്ചു പരിശോധിക്കും. ബഹ്‌റൈന്‍ ചെക്ക്‌ പോസ്റ്റ്‌ .