Monday 1 August 2011

ദഹിക്കാത്ത ചില നോമ്പ് കാല വിഭവങ്ങള്‍

നോമ്പിനു പള്ളു പറഞ്ഞൂട , അതിനാല്‍ പറയാനുള്ളത് ഒക്കെ നേരത്തെ പറയാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ വയള് പരമ്പര പ്രഖ്യാപിച്ചു. കമ്മിറ്റി വിഷയം തീരുമാനിക്കാന്‍ കൂടിയപ്പോള്‍ സാമൂഹ്യ പ്രധാനമായ എല്ലാ വിഷയവും ഹൈ ജാക്ക് ചെയ്തു. സ്ത്രീധനം, ലോട്ടറി, മദ്യപാനം, വിവാഹ ആര്‍ഭാടം, വിവാഹ മോചനം, കുടുംബ ശൈധിലല്യം , യുവാക്കളുടെ നിരുത്തവാധ പരമായ ജീവിത ശൈലി , പണക്കാരോടുള്ള അമിധ വിധേയത്വം ,പലിശ,  അങ്ങിനെ അങ്ങിനെ ഒരു പാട് വിഷയങ്ങള്‍ നിര്‍ദേശിക്കപെട്ടിട്ടും തിരഞ്ഞെടുക്കപെട്ടത്‌ വലിയ അശുദ്ധിയും , അംഗ ശുദ്ധിയുടെ നിബന്ധനകളും .... പ്രസംഖിക്കാന്‍ ആളെ തീരുമാനിച്ചപ്പോള്‍ വലിയ പണ്ഡിതന്മാര്‍ , ഹദീസ് വിശാരദന്മാര്‍ , ഖുര്‍ ആന്‍ മനപ്പാഠം അറിയാവുന്നവര്‍ എന്നിവരെ പരിഗണിച്ചു അവസാനം മൌലവിയുടെ  കൂടെ പള്ളിയില്‍ കിതാബോതിയ മുറി മൊല്ല തിരഞ്ഞെടുക്കപെട്ടു.. വിശ്വാസികളുടെ പ്രയാസം  പരിഗണിച്ചു വയള് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചു, സ്വാഗത പ്രസംഗം കഴിഞ്ഞപ്പോള്‍ സുബഹി ബാങ്ക് വിളിച്ചു. ബക്കറ്റ് പിരിവില്ല സംഭാവന മാന്യമായി കവറിലിട്ടു തരണം തരാത്തവരെ ഒരിക്കലും ഒറ്റപെടുത്തില്ല എന്ന് ഉറപ്പു പറഞ്ഞവര്‍ വയളിനു വരാത്ത കുടുംബം നടത്തിയ നോമ്പ് തുറ തലേ നോമ്പിനു ബഹിഷ്കരിച്ചു. ബക്കറ്റ് പിരിവു കുറവായപ്പോള്‍ അവസാന വയളിനു തരാത്തവരുടെ പേരില്‍ ശാപ പ്രാര്‍ത്ഥന നടത്തി. നോമ്പിനു പള്ളി മിമ്പര്‍ ഇതര വീക്ഷണകാരെ ആക്ഷേപികില്ല എന്ന് പ്രമേയം പാസാക്കിയവര്‍ സമൂഹ നോമ്പ് തുറയും അത്താഴ വിരണവും നടത്തിയ ചെറുപ്പക്കാരെ വിഘടിതരാക്കി.



                                       
  വിദേശ മലയാളി ബിസ്സിനസ്സ് പ്രമുഖന്‍ ദാനമായി നല്‍കുന്ന നോമ്പ് തുറ ഫണ്ട്‌ സ്വന്തം കുടുംബ സ്വത്തുപോലെ അന്യായമായി ധൂര്‍ത്തടിച്ച്. സമൃദ്ധമായി കോഴി ബിരിയാണി വിളമ്പി നശിപ്പിച്ചു , പരിസരത്തെ പട്ടിണി പാവങ്ങളെ അവഗണിച്ചു , ബാക്കി വന്ന ബിരിയാണി പുതു തലമുറ രാത്രി പ്രാര്‍ഥനക്ക് ശേഷമുള്ള കൂടലില്‍ തൊട്ടുകൂട്ടി. നോമ്പ് കാലത്ത് സ്ത്രീകളും കുട്ടികളും വീടുകള്‍ തോറും നടന്നു കൈനീടുന്നതിനു ബദല്‍ സംവിധാനം ഉണ്ടാകുമെന്ന് പ്രസ്താവന ഇറക്കിയവര്‍ സംഘടിത സകാത്തിന്റെ പുണ്യവും പ്രാധാന്യവും വിശദീകരിച്ച പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ചു. സകാത്ത് സംഘടിതമായാല്‍ ഉസ്താദിന്റെ വിഹിധം  സ്വാഹ.


                           പള്ളിയില്‍ നോമ്പ് തുറപ്പിക്കുന്നവരില്‍ അന്ന്യായമായി സ്വത്ത് സംബാധിച്ചവരെ ഉള്പെടുത്തിന്നില്ല എന്ന് തീരുമാനം എടുത്ത്തിരുന്നവര്‍ ആദ്യ പത്തില്‍ തന്നെ ലോട്ടറി അടിച്ച വിഹിധം ഉള്‍പെടുത്തി , ലൈലത്തുല്‍ ഖദറിന്റെ രാവില്‍ റിയല്‍ എസ്റ്റേറ്റ്‌ കാരന് കൃത്യമായി അവസരം നല്‍കി , അന്യന്‍റെ അവകാശം ആട് ബിരിയാണി ആയി ഉദരം നിറച്ചു ..... എല്ലാം കഴിഞ്ഞു ശവ്വാലിന്‍ നിലാവ് തെളിഞ്ഞപ്പോള്‍ പള്ളിയില്‍ കൂടി പരസ്പരം കെട്ടിപിടിച്ചു ആശംസ കൈമാറി നിര്‍വൃദ്ധി പൂണ്ടു ഇതത്ര സാര്‍ത്ഥകമായ നോമ്പ് കാലം, പുണ്യം പൂത്തു വിളഞ്ഞ പൂക്കാലം.

10 comments:

  1. നോമ്പ് കാല തമാശകള്‍, വേറിട്ട ചിന്ത ആണോ ? അല്ല ചില പച്ചയായ സത്യങ്ങള്‍ , ഒരു പക്ഷെ ചില അധിശയോക്തികള്‍ കണ്ടേക്കാം മനപൂര്‍വമല്ല നൂറു ശധമാനം ബോധപൂര്‍വമാണ്.

    ReplyDelete
  2. എനിക്കിഷ്ടായി കൂട്ടുകാരാ..ഈ വെളിപ്പെടുത്തല്‍..!

    ആശംസകള്‍..!!

    ReplyDelete
  3. നോമ്പിന് കഴിക്കുന്ന മിക്ക വിഭവങ്ങളും ദഹിക്കാത്തത് തന്നെ!
    പെട്ടെന്ന് തന്നെ ദഹിച്ചുകിട്ടാന്‍ വേണ്ടി പ്രത്യകം പ്രാര്‍ഥിക്കേണ്ട അവസ്ഥ (അടുത്ത ഭക്ഷണം കഴിക്കാന്‍).
    അതിനിടയില്‍ ഇത്തരം 'ചുക്കുകാപ്പി' എങ്ങനെ ദഹിക്കാതിരിക്കും!
    പോസ്റ്റ്‌ നന്നായി
    റമദാന്‍ ആശംസകള്‍

    ReplyDelete
  4. ഇത് കുറിയ്ക്ക് കൊള്ളുന്നുണ്ട്.

    നല്ലൊരു നോമ്പ് കാലം നേരുന്നു.

    ReplyDelete
  5. മാനസാന്തരപ്പെടട്ടെ മനുഷ്യര്‍...

    വിശുദ്ധിയിലേയ്ക്ക് നയിക്കുന്ന ഒരു നോമ്പുകാലം ആശംസിക്കുന്നു

    ReplyDelete
  6. ചില പച്ചയായ സത്യങ്ങള്‍ അല്ലേ !
    റമദാന്‍ ആശംസകള്‍...

    ReplyDelete
  7. നല്ല ചിന്തകള്‍. കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ അക്ഷരത്തെറ്റുകളൊഴിവാക്കാം. തീരേ ദഹിക്കാത്ത ചില വിഭവങ്ങളിതാ ഇവിടെയും http://cheeramulak.blogspot.com/2011/07/blog-post_29.html

    ReplyDelete
  8. ദഹിക്കാത്ത നോമ്പ് വിഭവം എനിക്ക് നന്നായി ദഹിച്ച് കൊള്ളാലോ
    ഈ സക്കാത്തും കൂടി ഇല്ലെങ്കില്‍ മുസ്ലിയാക്കന്മാരും മത സങ്കടന നേതാക്കളും ആപ്പിലായേനെ

    ReplyDelete
  9. നന്നായിട്ടുണ്ട് കേട്ടോ ഈ അപ്രിയസത്യങ്ങള്‍...തുടരുക ഇനിയും...

    ReplyDelete
  10. മൂന്നാല് പോസ്റ്റുകള്‍ വായിച്ചു എല്ലാം ഒന്നിനൊന്നു മെച്ചം (മുഖം നോക്കി പ്രശംസിക്കുന്നവന്റെ വായില്‍ മണ്ണ് വാരി എറിയണം എന്നാണു പ്രവാജകന്‍ പഠിപ്പിച്ചത് ) അത് കൊണ്ട് കൂടുതല്‍ പറയുന്നില്ല !!
    എഴുതുക എഴുതുക അതിനു സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ ....ആമീന്‍

    ReplyDelete