Sunday, 14 August 2011

എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ തീവ്ര ശ്രമം.  ചൂടുള്ള വാര്‍ത്ത, കേള്‍ക്കാന്‍ ഇമ്പമുള്ള വാര്‍ത്ത, കണ്ണിനു കുളിരും കാതിനു സുഖവും നല്‍കുന്ന വാര്‍ത്ത. ഗള്‍ഫു സെക്ടറിലെ മലയാളി ആനന്ദ  നൃത്തം ചവിട്ടുന്ന വാര്‍ത്ത.എന്‍റെ മുന്‍പിലുള്ള ഇപ്പോളത്തെ പ്രധാന ചാലന്ജ് എയര്‍ ഇന്ത്യയെ സാമ്പത്തികമായി പൂര്‍ണ്ണ ആരോഗ്യത്തില്‍ തിരിചെത്തിക്കുക, എയര്‍ ഇന്ത്യ ജീവനകാരുടെ മുഖത്തെ പുഞ്ചിരി തിരിച്ചു കൊണ്ട് വരിക എന്നിവയാണ് . പുതിയ എയര്‍ ഇന്ത്യ ചെയര്‍മാന്‍ രോഹിദ് നന്ദന്‍. തല്‍കാല നഷ്ടം നികത്താന്‍ കേന്ദ്രം നികുതി പണത്തില്‍ നിന്നും ഇരുപതിനായിരം കോടി കൊടുക്കണം, ബാക്കി വ്യോമയാന മന്ത്രി വയലാര്‍ രവിയും എയര്‍ ഇന്ത്യ ഉധ്യോഗസ്ഥരും ശരിയാക്കി തരും . പണ്ട് പപ്പു പറഞ്ഞ പ്രസിദ്ധമായ ഡയലോഗ് പോലെ ദേ ഇപ്പൊ ശരി ആക്കിത്തരാം .. ആ പത്തിന്‍റെ ചെറിയ സ്പാന്ടര്‍ ഒന്ന് കൊടുക്കാമോ നമ്മുടെ പ്രിയപ്പെട്ട മന്ത്രിക്കു .... എയര്‍ ഇന്ത്യ നന്നാവണമെങ്കില്‍ യാത്രകാരോടുള്ള അതിന്‍റെ ജീവനക്കാരുടെ മനോഭാവം മാറണം, വിമാനത്തില്‍ കേറുന്ന വഴിയില്‍ ചുണ്ടില്‍ ചായം തേച്ച സുന്ദരി കൈകൂപ്പി നമസ്കാരം പറയാറുണ്ട് എന്നത് ശരി ആണ് , പക്ഷെ അങ്ങോട്ടേക്ക് എത്തി കിട്ടാന്‍ ചിലപ്പോള്‍ എടുത്ത ടിക്കറ്റ്‌ തിയ്യതിയുടെ രണ്ടും മൂന്നും ദിവസം കഴിയണം എന്നാണു നിലവിലെ സ്ഥിതി. കോഴിക്കോട് ടിക്കറ്റ്‌ എടുത്താല്‍ നെടുമ്പാശ്ശേരി ഇറക്കും നെടുംബാശ്ശേരി എടുത്താല്‍ തിരുവന്തപുരത്ത് ഇറക്കും . അച്ചന്‍ മരിച്ചത് കാണാന്‍ പോകാന്‍ ടിക്കറ്റ്‌ എടുത്താല്‍ അടിയന്തിരത്ത്തിനു എത്താം, കല്യാണത്തിനു ടിക്കറ്റ്‌ എടുത്താല്‍ ആദ്യ പ്രസവത്തിനു നാട്ടിലെത്താം . ടിക്കറ്റ്‌ ചാര്‍ജ് ആണങ്കില്‍ പറയുകയും വേണ്ട ഗള്‍ഫ്‌ സെക്റ്ററില്‍ സ്കൂള്‍ പൂട്ടുന്ന ജൂലൈ മാസം ചാകരയാണ് , ഒരു മാസം മുന്‍പേ ബുക്കിംഗ്  ഇട്ടാല്‍ പോലും ഫ്ലൈറ്റ് ഫുള്‍ , ടിക്കറ്റ്‌ കിട്ടാനില്ല, അവസാനം കഷ്ടപ്പെട്ട് ബുക്ക്‌ ചെയ്തു ടിക്കറ്റ്‌ എടുത്തു വരുമ്പോള്‍ ഫ്ലൈറ്റ് കാലി കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പകുതി പൈസക്ക് ടിക്കറ്റ്‌ കിട്ടിയിരിക്കും മുന്‍കൂട്ടി ബുക്ക്‌ ചെയ്തു ടിക്കറ്റ്‌ എടുത്തവന്‍ പമ്പര വിഡ്ഢി. സാധാരണ ഏത് വിമാന കമ്പനിയും ടിക്കറ്റ്‌ വില നിശ്ചയികുന്നത് ദൂരവും, സമയവും അടിസ്ഥാനം ആക്കിയാണ് , എയര്‍ ഇന്ത്യുടെ അടിസ്ഥാനം ഇവ  രണ്ടുമല്ല , എന്നും കൂടുതല്‍ പിഴിയാന്‍ പാവപെട്ട ഗള്‍ഫുകാരനാണ് അവര്‍ക്ക് താല്പര്യം. യൂറോപ്യന്‍ സെക്ടറിലേക്ക് ദൂരവും സമയവും കൂടുതലാണ് എന്നാലും ടിക്കറ്റ്‌ ചാര്‍ജ് കുറവ് , നല്ല പുതിയ ഫ്ലൈറ്റ് എപ്പോളും യൂറോപ്യന്‍ മേഘലയിലേക്ക് , കണ്ടം ചെയ്യാനായ യാത്രക്കാരെക്കാള്‍  പ്രായമുള്ള ഫ്ലൈറ്റ് സ്ഥിരമായി ഗള്‍ഫ് സെക്ടറില്‍ , യൂറോപ്യന്‍ സെക്ടറില്‍ ഫ്ലൈറ്റ് സ്ഥിരമായി മുടങ്ങാതെ സര്‍വീസ് നടത്തുന്നു, ഗള്‍ഫ് സെക്ടറില്‍ ആഴ്ചയില്‍ പല തവണ മുടക്കം , മിക്കവാറും യാത്രക്കാര്‍ക്ക് ദുരിതം , ഒരു തവണ പറ്റിക്കപെട്ട ഒരാളും വേറെ വല്ല സാധ്യതയും ഉണ്ടങ്കില്‍ രണ്ടാമത് എയര്‍ ഇന്ത്യ  ടിക്കറ്റ്‌ എടുക്കില്ല. ഇരുപതിനായിരം കോടിയല്ല കേന്ദ്ര ബജറ്റ് മുഴുവന്‍ എയര്‍ ഇന്ത്യക്ക് കൊടുത്താലും യാത്രക്കാരനെ പരിഗണിക്കാതെ രക്ഷപെടാന്‍ പോകുന്നില്ല , വയലാര്‍ രവി അല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ വിജാരിച്ചാലും എയര്‍ ഇന്ത്യ രക്ഷപെടില്ല , നികുതി കൊടുത്ത പാവം ഇന്ത്യക്കാരുടെ ഇരുപതിനായിരം കോടി സ്വാഹ ..... എയര്‍ ഇന്ത്യ രക്ഷപെടാന്‍ ജീവനക്കാരുടെ മുഖത്തെ പുഞ്ചിരിയല്ല യാത്രക്കാരുടെ നെഞ്ചിലെ തീയണക്കാന്‍ സാധിക്കണം. അതുപോലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആഡംബര ജീവിതവും  പൈലറ്റ്മാരുടെ അനാവശ്യ സമരങ്ങളും ഇല്ലാതാക്കാന്‍ സാധിക്കണം.

10 comments:

 1. എയര്‍ ഇന്ത്യന്‍ വിജയഘാഥ തുടര്‍ക്കഥ ....

  ReplyDelete
 2. കഴിഞ്ഞ മാസം എക്സ്പ്രസ്സിന്റെ to and fro ടിക്കറ്റു എടുത്തു ഖത്തറില്‍ നിന്ന് നാട്ടീ പോയ എന്റെ സ്നേഹിതനും കുടുംബവും, വിമാനത്തിലെ സുഖസൌകര്യത്തിന്റെ ആധിക്യം കാരണം, തിരിച്ചുവരുമ്പോള്‍ ഖത്തര്‍ എയര്‍ലൈനിലാണ് വന്നത് !
  എയര്‍ ഇന്ത്യയെ നന്നാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എളുപ്പം ഞണ്ടിനെ നേരെ നടക്കാന്‍ പഠിപ്പിക്കുകയാണ്.

  ReplyDelete
 3. 500 ദിര്‍ഹം കൂടുതല്‍ കൊടുത്തുപോലും മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എല്ലാം സമ്പന്നരായതുകൊണ്ടല്ല, അനിശ്ചിതത്വങ്ങളില്ലാതെ ഉദ്ദേശിച്ച സമയത്ത് നാട്ടിലെത്താനും തിരികെ പോകാനും മാത്രം.

  എയര്‍ ഇന്ത്യ എയര്‍ അറേബ്യയെ കണ്ട് പഠിക്കട്ടെ, കൃത്യ സമയം, കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്, പുതിയ വിമാനങ്ങള്‍, വിമാനത്തിനുള്ളില്‍ മദ്യ വിതരണം എന്ന മാരണവും ഇല്ല!!! അവര്‍ മികച്ച ലാഭം നേടുന്നു എന്നാണ് അറിയുന്നത്.

  ReplyDelete
 4. തിരുവനന്തപുരം: കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി അബുദാബിയില്‍ നിന്ന് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്കാണ് കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, ആറര മണിയോടെ വിമാനം ഇറങ്ങിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍. പ്രതികൂല കാലാവസ്ഥമൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് എന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഉച്ചവരെ യാത്രക്കാരെ കോഴിക്കോട്ട് എത്തിക്കാന്‍ എയര്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയെന്നും അടുത്ത പൈലറ്റ് എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനാവുകയുള്ളൂവെന്നുമാണ് എയര്‍പോര്‍ട്ട് മാനേജര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. വിമാനം തിരുവനന്തപുരത്ത് ഇറങ്ങുന്ന കാര്യം തനിക്ക് അറിയില്ലെന്നും യാത്രക്കാര്‍ പൈലറ്റിനെ കൊണ്ടുവന്നാല്‍ കോഴിക്കോട്ടെത്തിക്കാമെന്നും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ പറഞ്ഞതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടു. വിമാനം ഇറങ്ങിയിട്ട് അഞ്ചു മണിക്കൂര്‍ കഴിഞ്ഞെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാനും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.

  ReplyDelete
 5. എയര്‍ ഇന്ത്യയും നായയുടെ വാലും ഒന്നാണ് സഹോദരാ
  പടച്ചോന്റെ കൃപ കൊണ്ട് ഇന്ന് വരെ അതില്‍ കയറാനുള്ള ഹതബാഗ്യം ഉണ്ടായിട്ടില്ല
  ഉണ്ടാവതെയും ഇരികട്ടെ

  ReplyDelete
 6. നായിന്റെ വാല്....എന്നങ്ങാനും ഒരു ചൊല്ല് ഇല്ലേ..അത് തന്നെയാ എയര്‍ ഇന്ത്യയുടെ സ്ഥിതി.

  ReplyDelete
 7. മഹാരാജാ എന്നെങ്കിലും നന്നാവുമോ...ആര്‍ക്കറിയാം?

  ReplyDelete
 8. കാട്ടിലെ തടി...തേവരുടെ ആന...വലിയെടാ വലി...എന്നൊരു ചൊല്ലുണ്ട്..എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയാണ്...ആര്‍ക്കോ വേണ്ടി ആരാലോ നടത്തുന്ന ഒരു എയര്‍ ലൈന്‍ ...താമസിയാതെ അകല ചരമം പ്രതീക്ഷിക്കാം...കുത്തക ഉണ്ടായിരുന്ന കാലത്ത് കൊമ്പു കുലുക്കി നിന്നു...സ്വകാര്യ, അന്യ രാജ്യ എയര്‍ ലൈനുകളുടെ മത്സരം വന്നപ്പോള്‍..കൊമ്പു കുത്തി...അത്രയേ ഉള്ളൂ...

  ReplyDelete
 9. ഉത്തരവാദിത്തമില്ലായ്മ, ചെയ്യുന്ന ജോലിയോടുള്ള അനാദരവും പുച്ഛവും, പിന്നെ ആരോടും കണക്ക് ബോധ്യപ്പെടുത്തേണ്ടെന്ന അഹങ്കാരം....... വേറെ ഒന്നും പറയാനില്ല.

  ReplyDelete
 10. എയർ ഇന്ത്യ സമയത്തെത്തി എന്നു പറയുമ്പോ അതു തലേ ദിവസം എത്തേണ്ട വിമാനമായിരിക്കും എന്നേ എയർ ഇന്ത്യയെ കുറിച്ചു പരിചയമുല്ല ആരും പറയുകയുള്ളൂ...
  വളരെ നല്ല പോസ്റ്റ്... ഇതൊക്കെ ശരിയാവുമെന്ന് ആർക്കും പ്രതിക്ഷയില്ല......

  ആശംസകളും

  ReplyDelete