Tuesday 12 July 2011

പുഴ പാട്ട്


മഴ പെയ്തു പുഴ വെള്ളം


കര കവിഞ്ഞൊഴുകുമ്പോള്‍

പുഴ വക്കത്തൊരു പെണ്ണ്

പഴം പുഴുങ്ങി , പിന്നെ

പുഴുങ്ങിയ പഴം തിന്നു

അവള്‍ കുഴങ്ങീ ...



മണല്‍ വാരി, ജലമൂറ്റി ,

പുഴ മുഴുവന്‍ കുഴിയാക്കി

പുഴ പിന്നെ വഴി മാറി ഒഴുകുന്നല്ലോ ,

മനുഷ്യര്‍ പുഴ കൊണ്ട് വലഞ്ഞല്ലോ പടച്ച റബ്ബേ ...



പണ്ടു നമ്മള്‍ ഈ പുഴയ്ക്കു

മദഹു പാടി കെസ്സെഴുതി

കെസ്സിനാലെ സുപ്രസിദ്ധി നേടിയീ പുഴ

പുതിയ തലമുറ പുഴ മാന്തി കുളം തോണ്ടുന്നു.



മഴ പെയ്തു പുഴ വെള്ളം

കര കവിഞ്ഞൊഴുകുമ്പോള്‍

പുഴ വക്കത്തൊരു പെണ്ണ്

പഴം പുഴുങ്ങി , പിന്നെ

പുഴുങ്ങിയ പഴം തിന്നു

അവള്‍ കുഴങ്ങീ ...