Sunday, 2 October 2011

കളരി ഉസ്താദ്.


എന്നാലും പള്ളി കമ്മിറ്റി ഇത് പോലെ ഒരു കൊടും ചതി ചെയ്യും എന്ന് കരുതിയില്ല. ഇരുപത്തഞ്ചു കൊല്ലമായി ചെയ്തു പോരുന്ന തൊഴിലില്‍ നിന്നും പിരിച്ചു വിട്ടു. വെറും ഒരു ജോലിയില്‍ നിന്നും ഉള്ള പിരിച്ചു വിടല്‍ അല്ല, ഇത്രയും കാലമായി താന്‍ ചവിട്ടി നിന്നിരുന്ന മണ്ണില്‍ നിന്നും , താന്‍ ഇടപെട്ടിരുന്ന സമൂഹത്തില്‍ നിന്നും തന്‍റെ അടിവേര് അറുത്തു മാറ്റുക ആയിരുന്നു. സത്യത്തില്‍ കഴിഞ്ഞ ഒന്ന് രണ്ടു മാസമായി മദ്രസ്സയില്‍ കൃത്യമായി വരാന്‍ സാധിച്ചില്ല , നാട്ടിലെ നാലുമുറി പീടികയുടെ പണി നടക്കുന്നു , അടുത്ത് വാങ്ങിയ  തരിശു ഭൂമിയില്‍ റബ്ബര്‍ പുതുതായി വെക്കുന്നതിനുള്ള പണിയും പണിക്കാരുടെയും ബഹളവും , അതിനിടയില്‍ കഷണങ്ങളാക്കി മുറിച്ചു കൊടുക്കാം എന്ന ഉദ്ദേശത്തില്‍ അഡ്വാന്‍സ് കൊടുത്ത പത്തു ഏക്കര്‍ തോട്ടത്തിന്‍റെ കച്ചവടം ശരി ആകാതത്തില്‍ ഉള്ള ടെന്‍ഷന്‍, സമയത്തിന്  അത് വാങ്ങാന്‍ ആളെ കിട്ടിയില്ല എങ്കില്‍ കൊടുത്ത അഡ്വാന്‍സ്‌ നഷ്ടമാകും  ഇതൊന്നും പള്ളി കമ്മിറ്റിക്ക് വിഷയമല്ലല്ലോ , ഇതൊക്കെ എന്‍റെ വിഷമങ്ങളല്ലേ! കഴിഞ്ഞ മാസം ശമ്പളം തന്നപ്പോള്‍ തന്നെ പകുതിയില്‍ കൂടുതല്‍ ദിവസം ലീവ് ആണെന്നും ഇത് തുടരാന്‍ പറ്റില്ല എന്നും സെക്രട്ടറി പറഞ്ഞിരുന്നു അപ്പോള്‍  ആണ് ഈ മാസം ലീവ് എടുക്കാം എന്ന് തീരുമാനിച്ചത്  , അടുത്തമാസം പരീക്ഷ ആണ് ലീവ് തരാന്‍ പറ്റില്ല എന്ന് പള്ളി സെക്രട്ടറി പറഞ്ഞു എങ്കില്‍  പിന്നെ തല്‍കാലം ഇവരെ ഒന്ന് വിരട്ടാന്‍ വേണ്ടി എന്നാല്‍ ഞാന്‍ രാജി വെക്കാം എന്ന് പറഞ്ഞു പോയി .  പള്ളി സെക്രട്ടറി മൂന്നാം ദിവസം യാത്രയപ്പ് മീറ്റിംഗ് വെച്ചു, നോട്ടീസ് അടിച്ചു മഹല്ല് മുഴുവന്‍ വിതരണം ചെയ്തു , പ്രമുഖരെ ആശംസ പറയാന്‍ ക്ഷണിച്ചു ഒരിക്കലും മുടക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. ചുരുക്കി പറഞ്ഞാല്‍ ഇരുപത്തഞ്ചു വര്‍ഷമായി താന്‍ അനുഭവിക്കുന്ന സകല സൌകര്യവും ഉടനെ ഒഴിയണം, കമ്മിറ്റി തരുന്ന ചെറിയ ഉപഹാരം വാങ്ങി നിങ്ങള്‍ എന്നോട് കാണിച്ചത് അതിരറ്റ ബഹുമാനവും , സ്നേഹവും ആണ് എന്ന് നുണ പറയണം. എവിടെ ആണ് തനിക്കു പാളിയത് ? കുട്ടികളെ പഠിപ്പിക്കാന്‍ താന്‍ വേണ്ടത്ര പര്യാപ്തനല്ല എന്ന് ആദ്യം മുതലേ ഇവര്‍ക്ക് അറിവുള്ളതാണ്, പിന്നെ തനിക്കറിയാവുന്ന പരിപാടി ചില്ലറ മാരണം, മന്ത്രവാദം,ഉറുക്ക് , കൂടോത്രം  എന്നിവ ആണ്. അത് പള്ളിയിലെ ജോലിയുമായി ഒരിക്കലും കൂട്ടിമുട്ടാറില്ല. സ്വന്തമായി ഓഫീസ് തനിക്കു അതിനായി ഉണ്ട്. അല്ലങ്കിലും പള്ളിയില്‍ നിന്നും കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല , പക്ഷെ മദ്രസ്സയിലെ ഉസ്താദ്  എന്ന നിലയില്‍ കിട്ടിയിരുന്ന മൂന്ന് നേരത്തെ സുഭിക്ഷമായ ഭക്ഷണവും  , കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും കിട്ടിയിരുന്ന പരിഗണനയും  അതിലൊക്കെ ഉപരി കളരി ഉസ്താദ്  എന്ന് കേട്ടാല്‍ മാരണം മന്ത്രവാദം  തുടങ്ങി നാട്ടുകാരുടെ മനസ്സില്‍ ഒരു പേടി ഒക്കെ ഉണ്ടായിരുന്നു. സത്യത്തില്‍ അത്തരം മാരണ വിദ്യയില്‍ പോലും താന്‍ പ്രാവീണ്യം നേടിയവനല്ല , പിന്നെ ഒക്കെ ഒരു ഭാഗ്യമാണ് ആദ്യം ഇടപെട്ട ഒന്ന് രണ്ടു കേസുകള്‍ താനറിയാതെ വിജയിച്ചു പിന്നെ പിന്നെ അതിനെ പറ്റി പലരും പറഞ്ഞു അറിഞ്ഞു ആളുകള്‍ വരാന്‍ തുടങ്ങി , വില പിടിപുള്ള വല്ല വസ്തുക്കളും നഷ്ടപെട്ടാല്‍ , പെട്ടന്ന് ആരെങ്കിലും വീട് വിട്ടു പോയാല്‍ , അപസ്മാരം പോലെ വല്ല രോഗം വന്നാല്‍ , വിവാഹ ആലോചനകള്‍ മുടങ്ങിയാല്‍ , തുടങ്ങി കുട്ടികള്‍ ഉണ്ടാകാത്തതിനും, വീടിന്‍റെ സ്ഥാനം നോക്കി കുറ്റി തറക്കാനും, ശത്രുക്കളെ ഒതുക്കാനും ഒക്കെ ആളുകള്‍ തന്നെ വന്നു കാണാന്‍ തുടങ്ങി .. ആദ്യമാദ്യം ചെറിയ പരിഭ്രമം ഒക്കെ ഉണ്ടായിരുന്നു പിന്നെ  പിന്നെ ഒക്കെ ശീലമായി, മലയാളം ശരിക്കറിയാത്ത താന്‍ അറബി മലയാളത്തില്‍ തകിടെഴുതി നല്‍കി , ഏലസ്സ് എഴുതി , പിശാചു ബാധ ഒഴിപ്പിച്ചു, ..... ആ ഒക്കെ പോയില്ലേ സ്വന്തം നാട്ടില്‍ ഇതൊന്നും നടക്കില്ല കാരണം ആര്‍ക്കും തന്നെ വിശ്വാസം ഇല്ല മാത്രമല്ല അവര്‍ക്ക് ഒക്കെ തന്നെ നന്നായിട്ട് അറിയാം .

 

                                           ഈ തൊഴിലില്‍ വിജയിക്കാനുണ്ടായ ഒന്നാമത്തെ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സുഖമുണ്ട് പല തവണ അതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട് , വന്നു ആറു മാസം തികയുന്നു . പള്ളിടെ അടുത്ത് താമസിക്കുന്ന ചന്ദ്രന്‍ എന്ന നായരുടെ വീട്ടില്‍ നിന്നും നാല് പവന്‍ തൂക്കമുള്ള സ്വര്‍ണ മാല കളവു പോകുന്നു , ഒരു പാട് അന്ന്വേഷിച്ചു , കേസ് കൊടുത്തു ഒരു തുമ്പും ഇല്ല അവര്‍ ആകെ നിരാശരായി ഇരിക്കുമ്പോള്‍ ആരോ ഒരാള്‍ പള്ളിയില്‍  പുതുതായി വന്ന ഉസ്താദിന് മന്ത്രവാദം അറിയാമെന്നും ആളോട് പറഞ്ഞാല്‍ മാല കിട്ടും എന്ന് ചന്ദ്രനോട്  പറഞ്ഞു, ചന്ദ്രന്‍ എന്‍റെ അടുത്ത് വന്നു ഉസ്താദ്  സഹായിക്കണം എന്ന് ആവശ്യപെട്ടു , ആരെ എങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞമ്മദ് ഇക്ക അസാധാരണമായി അന്ന് ഉച്ചക്ക് വീട്ടില്‍ വന്നതും കുറെ നേരം ഇരുന്നു പോയതും മറ്റും പറഞ്ഞു കൂട്ടത്തില്‍  ഒരു പക്ഷെ ആളാകാം എന്നും പറഞ്ഞു. ശരി നമുക്ക് മാല ഉടനെ കിട്ടാന്‍ വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു ചന്ദ്രനെ വിട്ടു, ഒന്ന് രണ്ടു പേരോട് കുഞ്ഞമ്മദ് ഇക്കാനെ വീക്ഷിക്കാന്‍ ഏര്‍പാടാക്കി , അയാള്‍ ചായ കുടിക്കാന്‍ വരുന്ന കടയില്‍ വെച്ചു വിഷയം ചര്ച്ചക്കിടാനും എന്നെ കുറിച്ച് ചുട്ട കോഴീനെ പറപ്പിക്കുന്ന ആളാണ്‌ എന്ന് പറയാനും ഏര്‍പാടാക്കി , ഒന്ന് രണ്ടു നല്ല അനുഭവങ്ങളും മറ്റും കളര് ചേര്‍ത്ത് പറഞ്ഞു കൊടുത്തു . സംഭവം എടുത്തത്‌ കുഞ്ഞമ്മദ് ഇക്ക തന്നെ , പക്ഷെ ഒതുക്കാന്‍ പറ്റിയില്ല ആകെ പേടിച്ചു  വിറച്ചു ആള്‍ എന്‍റെ അടുത്ത് രഹസ്യമായി വന്നു മാനം കാക്കണം, ഉപദ്രവിക്കരുത് മാല തിരിച്ചു കൊടുക്കാം കളരി ഉസതാദ് സഹായിക്കണം എന്ന് പറഞ്ഞു . അങ്ങിനെ ചന്ദ്രന്‍റെ വീടിന്‍റെ ഇറയത്ത്‌ കട്ടിലിനു മുകളില്‍ മാല രഹസ്യമായി കൊണ്ട് വെക്കാന്‍ പറഞ്ഞു എന്നിട്ട് പിറ്റേന്ന് രാവിലെ ചന്ദ്രനോടെ ഒന്ന് രണ്ടു ചോദ്യം, ഇഷ്ടപെട്ട പൂവ് ഏത് ? ഒരു കളറ് പറ ? ഒരു അക്കം മനസ്സില്‍ വിചാരിച്ചു എന്‍റെ മൂന്ന് വിരലില്‍ ഒന്ന് തൊടു അങ്ങിനെ ചില നമ്പരുകള്‍ ചന്ദ്രനും  കുടുംബവും അതില്‍ വീണു , ഒന്ന് രണ്ടു ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉച്ചത്തില്‍ ചൊല്ലി കുറച്ചു നേരം ധ്യാനത്തില്‍ എന്ന പോലെ കണ്ണടച്ച് നിന്നു , പിന്നെ മാല എടുത്തു കയ്യില്‍ കൊടുത്തു ...നാട് മുഴുവന്‍ വാര്‍ത്ത പരന്നു പിന്നെ വെച്ചടി വെച്ചടി കേറ്റം. അങ്ങിനെ അങ്ങിനെ എത്ര തവണ, എന്തല്ലാം പറ്റിപ്പുകള്‍ .ഇതില്‍ നിന്നും ഒരു പാട് സമ്പാധിച്ചു  രണ്ടു നിലയില്‍ ഒരു നല്ല വീട് ഉണ്ടാക്കി, മൂന്ന് പെണ്മക്കളെ നല്ല രീതിയില്‍ ഇറക്കി വിട്ടു, മകനെ സൌദിയില്‍ പറഞ്ഞയച്ചു , ഇന്ന് ഈ നാട്ടില്‍ നിന്നും പോകാന്‍ തയ്യാറാകുമ്പോള്‍ ഇരുപതുഞ്ചു വര്‍ഷം ഈ നാടുകാരെ പറ്റിച്ചു എന്ന ഒരു ഗൂഡ സംതൃപ്തി കൂടി  എനിക്ക് കൂട്ടിനുണ്ട്  .. 


കുറിപ്പ് : - ഈ പോസ്റ്റില്‍ പറയുന്ന സാഹചര്യത്തിനോ , വ്യക്തികള്‍ക്കോ, പേരുകള്ക്കോ ജീവിചിരികുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു തരത്തിലുള്ള ബന്ധവുമില്ല. അഥവാ വല്ല സാമ്യവും ആര്‍ക്കെങ്കിലും തോനുന്നു എങ്കില്‍ അത് യാതൃശ്ചികം മാത്രമാണ്. ഞാനോ എന്‍റെ ബ്ലോഗോ അതിനു ഉത്തരവാദിയല്ല എന്ന് പ്രതേകം അറിയിക്കുന്നു .

7 comments:

 1. ജന്മ നാടേ പറയൂ .....
  എന്‍റെ നാടേ പറയൂ
  എന്തേ നിന്‍ മുഖം ഇരുണ്ടു പോയി
  എന്തേ നിന്‍ നദി വരണ്ടു പോയി

  ReplyDelete
 2. അനാചാരത്തിനും അന്ധവിശ്വാസത്തിനും എതിരെ നല്ലൊരു ഉറക്കെപ്പറച്ചില്‍ തന്നെ എന്നതില്‍ സംശയമില്ല.
  പക്ഷെ ഒരു കഥയോ അനുഭവമോ എന്നതിന്റെ ലെവലില്‍ ആയില്ല എന്നും ഒരു അഭിപ്രായം ഉണ്ട്. കഥക്ക് ഒരു ക്ലൈമാക്സ് ഇല്ലാത്തത് പോലെ തോന്നി.
  ഇവ്വിഷയത്തില്‍ ഞാനും ഒരു പോസ്റ്റ്‌ വളരെ മുന്‍പ് ഇട്ടിരുന്നു
  അതിന്റെ ലിങ്ക താഴെ
  http://www.shaisma.blogspot.com/2010/05/blog-post_15.html

  ReplyDelete
 3. ഞാന്‍ ഡിഗ്രിക്ക് പഠിച്ച വടാനപള്ളിയില്‍ പ്രസിദ്ധനായ ഒരു കളരി ഉസ്താദ് ഉണ്ടായിരുന്നു .... കളരി ഉസ്താദു എന്നത് ആര്‍ക്കും പേടന്ടു ഉള്ള ബ്രാന്‍ഡ് നെയിം അല്ല എന്നാണു എന്‍റെ എളിയ അറിവ്. ആരെങ്കിലും തെറ്റിദ്ദരിച്ചു എങ്കില്‍ അത് എന്‍റെ കുറ്റമല്ല കൂട്ടരേ !!!

  ReplyDelete
 4. നല്ലൊരു പോസ്റ്റ് എല്ലാ കള്ളന്മാര്‍ക്കും അറിയാം അവര്‍ ചെയ്യുന്നത് തെറ്റാണ് എന്ന്

  ReplyDelete
 5. This comment has been removed by the author.

  ReplyDelete