Tuesday, 31 May 2011

എളുപ്പ മാര്‍ഗത്തില്‍ ക്രിയ ചെയ്യുക


രാജ  വഴി   1600 കോടി രൂപയ്ക്കു ഇന്ത്യ  ഗവേര്‍മെന്റിനെ  പറ്റിച്ചു  നേടിയ   ഒരു  കരാര്‍  സ്വാന്‍  ടെലികോം  കമ്പനി  3440  കോടിക്ക്  മറ്റൊരു  വിദേശ  കമ്പനിക്ക്‌  മറിച്ചു  വിറ്റു , വിറ്റത്   കരാറിന്റെ  60 % പണികള്‍  മാത്രമാണ് , ബാക്കി  വന്ന   40 % പണികളില്‍   6 % ചെന്നയിലുള്ള  മറ്റൊരു  കമ്പനിക്ക്‌  186 കോടിക്ക്  വിറ്റു , അത്  വഴി  കനിമൊഴി ഡി ബി റിയല്‍ എസ്റ്റേറ്റ്‌ എന്ന മറ്റൊരു കടലാസ് കമ്പനിയില്‍ നിന്നും  200 കോടി  രൂപ  കമ്മീഷന്‍ നേടി ,  എങ്കില്‍  മൊത്തം  കച്ചവടത്തിന്റെ  ലാഭം  എത്ര  ? സ്വാന്‍  ടെലികോം  കമ്പനിയുടെ  കയ്യില്‍  ഇനി  എത്ര  കോടി രൂപകുള്ള   കരാര്‍  പണി  ബാക്കി  ഉണ്ടാകും  ? കനിമൊഴിക്ക്   കിട്ടിയ   200 കോടി  മൊത്തം  കച്ചവടത്തിന്‍റെ ലാഭത്തിന്‍റെ  എത്ര  ശതമാനം  ആണ്  ?


ഉത്തരം  കാണാന്‍  കുറച്ചു  പ്രയാസപ്പെടേണ്ടി  വരും  , പക്ഷെ  വളരെ    വേഗം  മനസ്സിലാകുന്ന  മറ്റൊരു ചെറിയ കണക്കു  പറയാം , ഞാന്‍  2009 ഓഗുസ്റ്റില്‍  യുനിട്ടെക് റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ   1000 ഷെയര്‍ ഒന്നിന്  110 രൂപ  നിരക്കില്‍  വാങ്ങി , ഷെയര്‍  മാര്‍ക്കറ്റ്‌  ട്രണ്ട്    അനുസരിച്ചു  റിയല്‍  എസ്റ്റേറ്റ്‌  സെക്ടര്‍   മുന്നേറ്റത്തില്‍    ആണെന്നും   ലോങ്ങ്‌ ടേം   നിക്ഷേപത്തിന്  പറ്റിയ  ഷെയര്‍  യുനിട്ടെക്   ആണെന്നും  ഒക്കെ  കവടി  നിരത്തി  ഷെയര്‍മാര്‍ക്കറ്റ്‌ വിഷാരധന്മാര്‍ ടെലിവിഷന്‍ വഴി  പ്രവചിച്ചപ്പോള്‍  വലിയ  ഷെയര്‍  മാര്‍ക്കറ്റ്‌  ബിസിനസ്‌  പരിചയമോ , പരിഞാനമോ ഇല്ലാത്ത  എന്നെ പോലെ ഉള്ള ആയിരങ്ങള്‍  ഉള്ള  കാശു  മുടക്കി  യുനിട്ടെക് ഷെയര്‍ വാങ്ങി  . ഒന്നര  വര്ഷം  കഴിഞ്ഞു  ഇപ്പോള്‍  യുനിട്ടെക്  മുതലാളിമാരില്‍  ഒരാളായ  ശരത്  ചന്ദ്ര  2 ജി   സ്പെക്ട്രം  അഴിമതിയില്‍  മുങ്ങി  കുളിച്ചു കുറ്റവാളിയായി തീഹാര്‍ ജയിലില്‍ ഗോതംബ് ഉണ്ട തിന്നുമ്പോള്‍    യുനിട്ടെക് ഷയരിന്റെ വില  35. രൂപ 35 പൈസ  , എങ്കില്‍   എന്‍റെ  നഷ്ടം  എന്താകും  ? വളരെ  എളുപ്പം!  എന്‍റെ  74,650 / - രൂപ  പട്ടി  കടിച്ചു  പോയി …… 2 ജി  സ്പെക്ട്രം  അഴിമതി  ഇന്ത്യ  കണ്ട  ഏറ്റവും  വലിയ  അഴിമതിയാണ് . ഇന്ത്യ രാജ്യത്തിന്‍റെ പൊതു കജനാവില്‍ എത്തേണ്ട 1,74,000 / -  ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ കച്ചവടം. അതിന്‍റെ  ഇമ്പാക്റ്റ്  എന്നെ  പോലെ  പാവപെട്ട  ഒരു  പ്രവാസിക്ക്  ഉണ്ടാക്കിയ  നഷ്ടം  75000 രൂപ ആണെങ്കില്‍   നമ്മുടെ    രാജ്യത്തിന്റെ വികസനത്തിന് എത്തേണ്ട എത്ര കോടികളാണ്   ഗജനവാവിനു    ഈ  ഒരു   കച്ചവടം  വഴി മാത്രം  നഷ്ടപ്പെട്ട്  പോയത് എന്ന് ഓരോ ഇന്ത്യകാരനും തിരഞ്ഞെടുപ്പ് അടുകുന്ന സമയത്തെങ്കിലും നന്നായി ചിന്തിക്കണം  .  ഈ  അടുത്ത് ഞാന്‍  ഒരു  ഹിന്ദി  സിനിമ  കണ്ടു,  പേര്  ക്നോക്ക് ഔട്ട്‌ ‌ . നായകന്‍  ജാക്കി  ഷറഫ് , പ്രതിനായകന്‍  ജോണ്  എബ്രഹാം . ഒരൊറ്റ ലോകെഷന്‍  , വളരെ  ചെറിയ  കഥ  പക്ഷെ  അത്  ഓരോ  ഇന്ത്യക്കാരനും   കാണേണ്ടതാണ്  എന്ന്  തോന്നിപോയി , പ്രതിനായകന്‍  ഇന്ത്യന്‍  രാഷ്ട്രീയ  രംഗത്തെ   പ്രമുകരുടെ  വിദേശ  ബാങ്കിലെ  ബിനാമിയാണ്‌ , ഒരു  ദിവസം രാവിലെ  പതിവ്  പോലെ  കൈമാറ്റത്തിനുള്ള  കോടികളുമായി  രാവിലെ  വീട്ടില്‍  നിന്നും  കാറില്‍  പുറപ്പെടുന്നു  ,കാശ്  കൊടുക്കേണ്ട  അഡ്രെസ്സ്   അറിയാന്‍  നഗര  മദ്ധ്യത്തിലെ  ടെലിഫോണ്‍  ബൂത്തില്‍  കയറി നേതാവിന്  ഫോണ്‍  ചെയ്യുന്നു . ഫോണ്‍  ചെയ്തു  തിരിച്ചിറങ്ങാന്‍  ശ്രമികുമ്പോള്‍  ബൂത്തിലെ  ഫോണ്‍  ബെല്ലടിക്കുന്നു . ഫോണ്‍  എടുക്കുന്ന  പ്രതിനായകനെ  ലോങ്ങ്‌  റേഞ്ച്  തോക്കിന്റെ  മുനയില്‍  നിര്‍ത്തുന്ന നായകന്‍ (രാജ്യ സ്നേഹി )   ആദ്യം  ഭീഷണിയിലൂടെ  , പിന്നെ  പ്രലോഭനത്തിലൂടെ  പിന്നീട്  ദേശ  സ്നേഹത്തിന്റെ  വികാരത്തിലൂടെ    പ്രതിനായകനെ   കൊണ്ട്  തന്നെ   മുഴുവന്‍  കള്ളപ്പണവും  ഇന്ത്യന്‍  പൊതു  കജനാവിലേക്ക്   തിരിച്ചു  കൊണ്ട് വരുന്നതാണ്  കഥയുടെ കാതല്‍. ഒരു  പക്ഷെ  മാതൃ  രാജ്യത്തിനെ ആധുനിക കാലത്ത് സ്നേഹിക്കേണ്ടത് എങ്ങിനെ എന്നും അതിന്‍റെ രൂപവും ഭാവവും എങ്ങിനെ എന്നും ഇളം തലമുറയ്ക്ക് മനസ്സിലാക്കാന്‍      നമ്മുടെ  നാട്ടിലെ  എല്ലാ  സ്കൂളികളിലും  ഈ  സിനിമ  കാണിക്കണം  എന്ന്  തോന്നിപ്പോയി.  സിനിമ  നല്‍കുന്ന  മറ്റൊരു  വികാരമുണ്ട്‌  നമ്മുടെ  രാജ്യത്തിന്‍റെ കജനാവ്‌ കൊള്ളയടികുന്ന രാഷ്ട്രീയക്കാരെ പിടിക്കാനും ശിക്ഷിക്കാനും ഇത്തരം    സിനിമകളിലൂടെ  മാത്രമേ പാവം ശരാശരി ഇന്ത്യക്കാരന്  സാധിക്കൂ  എന്ന  നിരാശയാണ് അത് . അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ ഒരു മാസം മുന്പ്  പാര്‍ലിമെന്റിനു മുന്‍പില്‍ ഒരാഴ്ച നിരാഹാരം കിടന്നു സര്‍കാരിനെ കൊണ്ട് തീരുമാനം ഉണ്ടാക്കിയ അഴിമതി വിരുദ്ധ  ലോക്പാല്‍ ബില്ലില്‍ മായം ചേര്‍ക്കാന്‍ അതെ സര്‍ക്കാര്‍ തീരുമാനിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വിശേഷിച്ചും.

Tuesday, 24 May 2011

സര്‍ദാര്‍ജിയും വേതാളവും

തന്‍റെ ഭരണത്തിന്‍റെ രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ചരിത്ര മുഹുര്‍ത്തത്തില്‍ ഇന്ദ്രപ്രസ്ഥം വാഴുന്ന സര്‍ദാര്‍ജി തിരുമനസ്സ് പ്രജകളുടെ ക്ഷേമം ആരായാന്‍ വേഷം മാറി ബോംബെ ഗേറ്റിനു അടുത്ത് ഉലാത്തുകയായിരുന്നു, ഔചിത്യം തീരെ ഇല്ലാത്ത വേതാളം സര്‍ദാര്‍ജിയുടെ തോളത്തു തൂങ്ങി. ഒന്നിന് പിറകെ മറ്റൊന്നായി ചോദ്യം തുടങ്ങുകയായി, സര്‍ദാര്‍ജി ആരാ മോന്‍ കോണ്‍ഗ്രസ്സിന് വോട്ടു നല്‍കി ഭരണത്തില്‍ കേറ്റിയ ജനം ചോദിച്ചിട്ട് ഉത്തരം കൊടുത്തിട്ടില്ല പിന്നെ അല്ലെ ഒരു പീറ വേതാളം. രസകരമായ ആ സംഭാഷണം ,, വേതാളം  : - താങ്കളുടെ ഗവര്മെന്റ്റ് രണ്ടു വര്‍ഷം തികച്ച ഇന്നലെ ഘടക കക്ഷി പാര്‍ടികള്‍ക്ക് നല്‍കിയ വിരുന്നില്‍ ഡി എം കെ എം പിമാര്‍  വിട്ടു നിന്നു എങ്ങിനെ പ്രതികരിക്കുന്നു ? സദാര്‍ജി " മനോഗതം പണ്ടാരമടങ്ങാന്‍ ഈ പിശാശു വേതാളം ബ്രിടാസിനു പഠിക്കുന്നുവോ ആവോ" അത് പിന്നെ വേതാളം കലൈഞ്ജര്‍ ഒരു പ്രധിസന്ധി നേരിടുമ്പോള്‍ അവര്‍ പങ്കെടുക്കല്‍ മോശമല്ലേ ? ആകെ പതിനെട്ടു എം പിമാര്‍ അതില്‍ എട്ടു പേര്‍ മന്ത്രിമാര്‍ അവരില്‍ രണ്ടു പേര്‍ നമ്മുടെ തീഹാര്‍ സുഗവാസ കേന്ദ്രത്തില്‍, പക്ഷെ അവര്‍ക്ക് കൂടി പങ്കെടുക്കാവുന്ന ഒരു വിരുന്നു നാം തീഹാര്‍ ജയിലില്‍ സംഘടിപ്പിച്ചാല്‍ പോരെ ? മാത്രമല്ല നമ്മുടെ കല്‍മാഡി അവിടെ ഉണ്ടല്ലോ , ഏഷ്യന്‍ ഗെയിംസ് നാലാളെ കൊണ്ട് പറയിപിച്ചു സംഘടിപിച്ച പരിചയവും ഉണ്ടല്ലോ ? വേതാളം  : - രണ്ടാം വര്‍ഷം തികയുന്ന അന്ന് തന്നെ വളരെ കൃത്യമായി പ്രജകള്‍കുള്ള സമ്മാനമായി പെട്രോള്‍ വില കുത്തനെ കൂട്ടി എന്ന ആരോപണത്തില്‍ വല്ല വാസ്തവവും ?  സര്‍ദാര്‍ജി : - കുരിശായല്ലോ, അത് പിന്നെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് എത്രയന്നാ വിചാരം ? നമ്മടെ പാവം റിലൈന്‍സ് പവര്‍  മുതലാളി അംബാനിയും എസ്സാര്‍ ഓയില്‍ മുതലാളിയും ഒക്കെ നഷ്ടത്തില്‍ കച്ചവടം നടത്തുന്നത് മോശമല്ലേ അതുകൊണ്ട് ഇടക്ക് ഇടക്ക് വില കൂട്ടാന്‍ അനുവാദം കൊടുത്തത്.പിന്നെ ലോകം നേരിടുന്ന പ്രധാന പ്രശനം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം ആണ് അത് നേരിടാന്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ നമ്മുടെ രാജ്യത്തിനു സാധിച്ചില്ലേ ? വേതാളം, സ്വന്തം നാട് നന്നാക്കിട്ടു പോരെ സര്‍ദാര്‍ജി മറ്റുള്ളവരുടെ നാട് നന്നാക്കല്‍ ? എവിടെ നമ്മുടെ കൃപാണ്‍ ,, വേണ്ട സര്‍ദാജി കൃപാണ്‍ എടുക്കേണ്ട ഇനി കൊസ്രാകൊള്ളി ചോദ്യം ഇല്ല . വേതാളം  : - കാര്‍ഗില്‍ രക്തസാക്ഷികളുടെ  ശവപെട്ടി വാങ്ങിയതില്‍ മുന്‍ ബി ജെ പി സര്‍ക്കാര്‍ അഴിമതി നടത്തി എന്ന് മുന്‍പ് ആരോപിച്ച കോണ്‍ഗ്രസ്‌ കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകളുടെ പേരില്‍ നിര്‍മിച്ച ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെ കുറച്ചു എന്ത് പറയുന്നു ? 
വേതാളം കന്നന്തിരിവ് ചോദിക്കരുത് എന്ന് പറഞ്ഞില്ലേ , ആദര്‍ശം പറഞ്ഞാണല്ലോ അഴിമതി കാണിച്ചത് അതുകൊണ്ട് കുഴപ്പമില്ല, സര്‍ദാര്‍ജീ അങ്ങ് ശരി ഉത്തരം പറഞ്ഞാലേ എനിക്ക് വിട്ടു പോകാനാവൂ അതറിയാമല്ലോ അല്ലെ ? ഇനി താങ്കളുടെ ഉത്തരം കിട്ടിയില്ലങ്കിലും എനിക്ക് ചോദിക്കാനുള്ളത് ചോദിക്കട്ടെ, സ്റ്റോക്ക്‌ഹോം മീറ്റിംഗില്‍ എന്‍ഡോ സള്‍ഫാന് അനുകൂലമായി വാദിച്ചു നാണം കെട്ടു എന്ന് കേട്ടല്ലോ വല്ല ശരിയും ഉണ്ടോ ? പിന്നെ കീടനാശിനിക്കാരന്‍ തന്ന കോഴക്കുള്ള നന്ദി കാണിക്കേണ്ടേ ? പാക്സിതനില്‍ നിന്നും വിട്ടു കിട്ടാനുള്ള ഭീകരരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ജയിലില്‍ ഉള്ള 2 പേരുടെ പേരും ഉള്‍പെട്ടു എന്നും അങ്ങിനെ മാനം പോയി എന്നും കേള്കുന്നതില്‍ വാസ്തവമുണ്ടോ ? എവിടേ നമ്മടെ ഗണ്‍മാന്‍ ? വേണ്ട ഞാന്‍ പോയേക്കാം സര്‍ദാര്‍ജീ അവസാനമായി ഒറ്റ ചോദ്യം പാവം ഇന്ത്യ രാജ്യത്തെ സാദാരണക്കാരെ ആര് രക്ഷിക്കും ? വല്ല സി ബി ഐ യോ സി ഐ ജിയോ വിളിക്കാന്‍ പറ വേതാളമേ ..... അവസാനം തൃപ്തികരമായ ഉത്തരം കിട്ടിയപ്പോള്‍ വേതാളം സര്‍ദാര്‍ജിയെ വിട്ടു പാര്‍ലിമെന്റ്റ് മന്ദിരത്തിന്റെ ഉത്തരത്തില്‍ തലകീഴായി തൂങ്ങി കിടന്നു.

Saturday, 21 May 2011

. ആദാമിന്റെ മകന്‍ അബു

സലിം  കുമാര്‍  എന്ന  കേരളത്തിന്റെ  ഹാസ്യ  നടന്  2010 ഇന്ത്യയിലെ   ഏറ്റവും   നല്ല  അഭിനേതവിനുള്ള  അവാര്‍ഡ്‌   കിട്ടി , എല്ലാ  ഭാവുകങ്ങളും .
കഴിവ്  തെളിയിച്ച  കോമഡിയന  എന്നാണ്  സലിം  കുമാറിനെ  മലയാള  സിനിമ  ലോകം ഇതുവരെ  വിലയിരുത്തിയിരുന്നത്  .  വളരെ  ചുരുക്കം  ചിത്രങ്ങളിലെ  അദ്ധേഹം  കോമഡി  അല്ലാത്ത  റോള്‍  ചെയ്തിടുള്ളൂ . അച്ചന്‍ ഉറങ്ങാത്ത   വീട്  അതിലൊന്നാണ് , അതിലെ  മികവുറ്റ  അഭിനയത്തിന്  ഏറ്റവും  നല്ല  2 മത്തെ  നടനുള്ള  സംസ്ഥാന  അവാര്‍ഡ്‌   2005 ല്‍   സലിം  കുമാറിനെ  തേടി എത്തിയിരുന്ന.
പെരുമഴക്കാലം , ഗ്രാമഫോണ്‍   തുടങ്ങിയ  സിനിമകളിലൂടെ   സലിം  കുമാറിലെ  നടന്‍റെ  റേഞ്ച്  മനസ്സിലാക്കാനും  കേരളത്തിലെ  സിനിമ  ലോകത്തിനു  കഴിഞ്ഞു . ഒരു  പക്ഷെ  വലിയ  പ്രതീക്ഷകളില്ലാതെ, ആരവങ്ങളില്ലാതെ ഒക്കെ   ആണ്  ഭരത്  അവാര്‍ഡ്‌  അദ്ധേഹത്തെ  തേടിയെത്തിയിരികുന്നത് . പെരുമഴക്കാലം  എന്ന  സിനിമയില്‍  അദ്ധേഹത്തിന്റെ  കഥാപാത്രം  ഇടക്ക്  പറയുന്ന  ഒരു  ഡയലോഗ്  വളരെ  ശ്രദ്ധ  നേടിയതാണ്  "സൌഊധി   അറേബ്യ  ആണ്  നാട് , ശരീഅത്താണ്   കോടതി" എന്നാണ് ആ ഡയലോഗ് ,കേരളത്തിലെ  പൊതു  സമൂഹത്തിനു  ഈ  ഡയലോഗ്  നല്‍കിയ  ഒരു  സന്ദേശമുണ്ട്  , ശരീഅത്  നിയമം  എന്ന്  പറയുന്നത്  മനുഷ്യത്വ  രഹിതമാണ് , സൗദി  അറേബ്യ  അത്തരം  കഠിനമായ  നിയമങ്ങള്‍  നടപ്പിലാകുന്ന  രാജ്യമാണ് .അത്  കൊണ്ട്   തന്നെ  അത്തരം  തെറ്റുകള്‍ക്ക്  വധ  ശിക്ഷയാണ്  നടപ്പില്‍ ആകുന്നത് എന്നൊക്കെ   ആണ്  അവ .സത്യത്തിനു വിരുദ്ധമാണ് ആ പ്രസ്താവന എന്ന് സൗദി അറേബ്യയില്‍ ഉള്ള ആയിരകണക്കിന് അമുസ്ലിം സഹോദരങ്ങള്‍ സാക്ഷികളാണ്. മേമ്പൊടിക്ക്  ഹാസ്യം  ചാര്‍ത്തി  ഒരു  സമൂഹത്തിനെ   അപഹസിക്കുന്നതോ   , സന്ദേഹത്തിന്റെ   നിഴലില്‍  നിര്ത്തുന്നതോ  ആയി  സിനിമ  കാണുന്നവന്  തോന്നലുലവാകുന്നു ആ ഡയലോഗ് , സലിം  കുമാരിന്റെ  കഥാപാത്രം ആകട്ടെ  സാഹചര്യമോ , ചുറ്റുപാടോ  തീരെ  പരിഗണിക്കാതെ അഭിപ്രായം  പറയുന്ന , സ്വാര്‍ത്ഥത കൈമുതലാക്കിയ, തന്‍റെ കാര്യം മാത്രം   നേടുന്ന   ഒരു  ടിപ്പിക്കല്‍   മുസ്ലിം  കാരണവരുടെ  വേഷവും  ഭാവവും കൂടി ഉള്‍കൊള്ളുന്ന കഥാ പാത്രമാകുമ്പോള്‍ പ്രേതെകിച്ചും പ്രേക്ഷകന്‍ അപ്രകാരമുള്ള നിഗമനത്തില്‍ എത്തുന്നു  . മറ്റൊരു അര്‍ത്ഥത്തില്‍  വില്ലന്‍റെ  സ്വഭാവമുള്ള  ഹാസ്യ  കഥാ പാത്രം .  ഇന്നലെ  സലിം  കുമാര്‍  എന്ന  ഹാസ്യ  നടന്‍, അഥവാ അപ്രകാരം  കേരളം  ലേബല്‍   ഒട്ടിച്ച  നടന്‍   നാഷണല്‍   അവാര്‍ഡ്‌  കിട്ടിയപ്പോള്‍  അഭിനയം  മാറ്റി  വെച്ച്   പറഞ്ഞ  വാക്കുകള്‍  ഒരു പക്ഷെ  കേരളം  ഈ  വര്ഷം  ശ്രവിച്ച  ഏറ്റവും ഉധാത്തമായ    ഡയലോഗ്  ആകും . ഇത്തവണ  ഹജ്ജിനു  പോകുന്നവരുടെ  കൂട്ടത്തില്‍  എന്‍റെ  പ്രതിനിധി  ഉണ്ടാകും , അതിന്റെ  എല്ലാ  ചിലവും  ഞാന്‍  വഹിക്കും . ഹജ്ജിനു  പോകാന്‍  ആഗ്രഹിച്ചിട്ടു  അതിനു  സാധിക്കാത്ത   ഒരു  വിശ്വാസിയുടെ  ഹൃദയ  വേദന  ഞാന്‍  തിരിച്ചറിഞ്ഞ  40 ദിവസങ്ങള്‍ ആയിരുന്നു  കഴിഞ്ഞു  പോയത് .  എന്‍റെ  ഒരുപാട്   അവസരങ്ങള്‍   നഷ്ടപെടുത്തി   ഒരൊറ്റ  പൈസ  പ്രതിഫലം  വാങ്ങാതെ  ആണ്  ആധാമിന്റെ  മകന്‍  അബു  എന്ന  സിനിമയില്‍  ഞാന്‍  അഭിനയിച്ചത് , അല്ല  ജീവിച്ചത്  എന്നും  സലിം  കുമാര്‍  പറയുകയുണ്ടായി . ചമയമില്ലാതെ  , വസ്ത്രാലങ്കരമില്ലാതെ  ഫളാഷ് ലൈറ്റില്ലാതെ,  തിരക്കഥ കൃത്തിന്റെ അതിഭാവുകത്വം നിറഞ്ഞ ഡയലോഗ് ഇല്ലാതെ സലിം കുമാര്‍ എന്ന പച്ച മനുഷ്യന്റെ ഈ ഡയലോഗ് ആകും ഒരു പക്ഷെ മതേതര കേരളം  അടുത്തിടെ കേട്ട ഏറ്റവും നല്ല വാക്കുകള്‍ എന്ന് തോന്നുന്നു. ഇനിയും   ഒരു  പാട്  നല്ല  കഥ  പാത്രങ്ങളെ അവതരിപ്പിക്കാനും  പുതിയ പുതിയ നേട്ടങ്ങള്‍  എത്തിപിടിക്കാനും   സലിം  കുമാര്‍ എന്ന സധാരക്കാരന്റെ മലയാളി നടന് സാധികട്ടെ   എന്ന്  കിനാവ്‌  കാണുന്നു …. എല്ലാ  വിധ  ആശംസകളും  നേരുന്നു .

Sunday, 15 May 2011

നള പാചകം ( ഇടവേള സ്പെഷ്യല്‍ യു ഡി എഫ് ശര്‍ക്കര കുംഭം )


 തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലവും വന്നു ,
ഇനി ബാക്കി ഉള്ളത് സത്യ പ്രതിന്ജ, ഇനി മന്ത്രി സഭ രൂപികരണം, വകുപ്പ് വീതം വെപ്പ്  , പിന്നെ പതിവ് കലാപരിപാടികളായ
 പരസ്പര പാര വെപ്പ് , തൊഴുത്തില്‍ കുത്ത് , ഗ്രൂപ്പ് കളി , സാമുദായിക പക്ഷപാധിത്വം.....കര്‍ട്ടന്‍ പൊങ്ങി
ഇതൊക്കെ തുടങ്ങാന്‍  ചെറിയ കാലതാമസം ഉണ്ടായേക്കാം
 ഒരു ഷോര്‍ട്ട് ബ്രൈക്ക് എടുക്കാനുള്ള സമയം ഉണ്ട്
ഈ ചെറിയ ഇടവേള ആഘോഷമാക്കാന്‍ ഒരു ചെറിയ പാചക കുറിപ്പ്
യു ഡി എഫ് ഭരണ കാലത്ത് മാത്രം മലയാളിക്ക് യഥേഷ്ടം കിട്ടുന്ന വിലകുറഞ്ഞ
വിഭവങ്ങള്‍ ഉപയോകിച്ച് വളരെ എളുപ്പത്തില്‍ തയ്യാരകാവുന്ന യു ഡി എഫ് ശര്‍ക്കര കുംഭം.
ആദ്യം ശര്‍ക്കര കുംഭം തയ്യാറാകേണ്ട പശ്ചാത്തലം നന്നായി സംവിധനിക്കണം, അതിനു വേണ്ട സ്പെഷ്യല്‍ വിഭവങ്ങള്‍ മൂന്നെണ്ണം അവ താഴെ ,


 കുറുമുന്നണി : - ( ജനാതിപത്യം , ഐക്യം എന്നിവ അനിക്സ്പ്രേ പരസ്യം പോലെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത അത്ര പരിശുദ്ധമായതു.)  ഒന്ന്.
ഓട്ടിന്റെ ഉരുളി ഒരണ്ണം ( താഴെ കൊടുക്കുന്ന മുഴുവന്‍ ചേരുവകളും വേവിച്ചെടുക്കാന്‍ സാധിക്കുന്ന അത്ര വിശാലമാകണം.)
അടുപ്പിനു പറ്റിയ ഘടക കക്ഷി നേതാക്കള്‍ ( പിള്ളേച്ചന്‍ ജയിലില്‍ ഇട്ടു മൂപ്പിചെടുത്ത്തത്, എം വി രാഘവന്‍ ബോധം ഇല്ലാത്തതു , ഗൌരി അമ്മ പ്രയാധിക്ക്യത്താല്‍ പിച്ചും പേയും പറയുന്നത് ) ആകെ മൊത്തം ടോട്ടല്‍ മൂന്ന്.
 ചേരുവകള്‍ : -
1 ) ട്രഷറി പൂട്ടല്‍ ഒരു മാസത്തില്‍ ഒന്ന് എന്ന നിലയില്‍ ഭരിക്കാന്‍ സാധ്യത ഉള്ള കാലം കണക്കാക്കി മുന്‍കൂട്ടി തയ്യാറാക്കി ഖദറില്‍ പൊതിഞ്ഞു വെച്ചത് ആവശ്യത്തിനു.
2 ) കരന്റ് കട്ട് , കേരളം ഉരുകി ഒലിക്കുന്ന സമയം നോക്കി പീക്ക് സമയത്ത് നടപ്പിലാക്കാന്‍ പര്യപ്താമത്,
3 ) വര്‍ഗീയ കലാപങ്ങള്‍ , മാറാട്‌ പോലെ ആസൂത്രിതമായി ഭാരപക്ഷത്തെ ഘടക കക്ഷിയുടെ സ്വന്തം ചിലവില്‍ തയ്യാര്‍ ചെയ്തത് , ആവശ്യത്തിനു
4 ) നിയമന നിരോധം 5 കൊല്ലത്തേക്ക്‌ ആവശ്യമായത്.
5 ) തമ്മില്‍ തല്ലു പുട്ടില് തേങ്ങ പോലെ വളരെ സമൃദ്ധമായി ഇടാന്‍ ആവശ്യമായത്,
6 ) മുഖ്യ മന്ത്രി , മിനിമം 3 , ( തിരഞ്ഞെടുത്തത് ആരായാലും 2 വര്ഷം തികച്ചു ഭരിക്കാന്‍ സമ്മതിക്കരുത് .)
7 ) മുത്തങ്ങ വയനാട്ടിലെ ആദിവാസികള്‍ പറിച്ചെടുത്ത് നന്നായി കഴുകി വൃത്തിയാക്കിയത് ആവശ്യത്തിനു.
8 ) പോലീസ് നരനായാട്ട് ഇഷ്ടം പോലെ .
9 ) കര്‍ഷക ആത്മഹത്യകള്‍ , ബിരിയാണി ഉണ്ടാക്കി വിളമ്പുന്നതിനു മുന്‍പ് മുകളില്‍ അണ്ടി പരിപ്പും കിസ്മിസും വിതറുന്ന പോലെ ഭരണത്തിന്റെ ചെറിയ കാലയളവില്‍ സമൃദ്ധമായി വിതറാന്‍ ആവശ്യമുള്ള അത്ര ( കുംഭത്തിന്റെ രുചി കൂട്ടുന്നതില്‍ ഈ വളരെ പ്രധാനമാണ് ).
10 ) സ്വയാശ്രയ - സ്വകാര്യ വിദ്യാഭ്യാസം കച്ചവട വല്ക്കരിച്ചത് ഒരണ്ണം.

തയ്യാറാകുന്ന വിധം : -
 പശ്ചാത്തലം നന്നായി സംവിധാനിച്ച ശേഷം മുകളില്‍ പറഞ്ഞ ഘടക കക്ഷി നേതാക്കളെ ഉപയോഗിച്ച് വൃത്തിയുള്ള ഒരു മൂന്ന് കല്ലിന്‍റെ അടുപ്പ് കന്നി മൂലയില്‍ മുഖം വടക്കോട്ട്‌ തിരിച്ചു വെച്ചു തയ്യാറാക്കുക. ശേഷം മുന്നണിയുടെ നേതാക്കളായ കുഞ്ഞാപ്പ , മാണി അച്ചായന്‍ , രമേശന്‍ നായര്‍ എന്നിവര്‍ ഉരുളി ഒരുമിച്ചു പൊക്കണം . പൊക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉരുളി ചെരിയാനും , ഏതങ്കിലും ഒരുഭാഗത്തെക്ക് കൂടുതല്‍ തെന്നാനും സാധ്യത കൂടുതലായതിനാല്‍ മൂന്ന് കല്ലിലും ഒരുമിച്ചു കൃത്യമായി വരുന്നു എന്ന് ഉറപ്പു വരുത്തണം. ഉരുളി അടുപ്പില്‍ വെച്ചാല്‍ പിന്നെ കടം കേറി മുടിഞ്ഞു ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടിന്റെയും പറമ്പിന്റെയും അടിയതാരം ഇട്ടു നന്നായി കത്തിച്ചു തീ കൂട്ടണം , ഉരുളി ചൂടായി വരുമ്പോള്‍ പാം ഓയില്‍ ഒഴിക്കണം, ഒഴിക്കേണ്ടത് പ്രധാന പണ്ടാരി രമേശന്‍ നായരകാന്‍ ശ്രതിക്കണം , ഓയില്‍ ചൂടായാല്‍ വര്‍ഗീയ കലാപത്തില്‍ നിന്നും ശേഖരിച്ച നൂനപക്ഷത്തിന്റെ കണ്ണീരും കിനാവും ഒന്നാം ചേരുവയായി ചേര്‍ക്കണം , നാനായി മൂത്ത് രൂക്ഷമായ മണം തുടങ്ങിയാല്‍ ഒരു തവിയില്‍ പ്രതേകം ഓയില്‍ വറ്റാന്‍ വേണ്ടി മാറ്റി വെക്കുക്ക. ആദിവാസി ദളിത് വിഭാഗത്തിന്റെ അന്നവും , കിടപ്പാടവും ഇടിച്ചു പിഴിഞ്ഞ് എടുത്തതു ഉരുളില്‍ ഒഴിക്കുക  (പശ്ചാത്തലത്തില്‍ ആദിവാസികളുമായി മുന്‍ മുഖ്യന്‍ അന്തോണി കോല് കളിച്ചപ്പോള്‍ വെച്ച പാട്ടിന്റെ ടാപ്പ്‌ നല്ല ഹൈ വോളിയത്തില്‍ പ്ലേ ചെയ്യണം) മുത്തങ്ങയിലെ ആദിവാസി കുടിലില്‍ നിന്നും ശേഖരിച്ച കാട്ടു തേന്‍ മേമ്പൊടി ആയി ചേര്‍ത്ത് വഴറ്റി എടുത്തു കോരി വെക്കുക. നിയമന നിരോധം വഴി അന്നം മുട്ടിയ യുവജനന്കളുടെ നെടുവീര്‍പ്പും , സ്വയാശ്രയ കച്ചവടം വഴി തകര്‍ന്ന രക്ഷിതാക്കളുടെ ചങ്കിടിപ്പും ചേര്‍ത്ത മിശ്രിതം സമാ സമം ചേര്‍ത്ത ലായനി ഉരുളിയില്‍ ഒഴിച്ച് നന്നായി ചൂടാക്കുക, തിളച്ചു വരുമ്പോള്‍ മറ്റു ചേരുവകളായ ട്രഷറി പൂട്ടല്‍, കരന്റ് കട്ട്, തമ്മില്‍ തല്ലു, പോലീസ് നരനായാട്ട്, തമ്മില്‍ തല്ലു എന്നിവ കഴുകി വൃത്തിയാക്കി ഓരോന്ന് ഓരോന്നായി ഉരുളിയില്‍ ഇടണം , ഒന്ന് വെന്തു പാകമായി ജനം പൊറുതി മുട്ടി എന്ന് ബോധ്യമായാല്‍ ഉടനെ അടുത്ത ചേരുവ ഉരുളിളിയില്‍ ഇടണം. നന്നായി വഴറ്റി ജനത്തിന്റെ തൊണ്ടയിലെ വെള്ളവും മനസ്സിലെ പ്രതീക്ഷയും , രാജ്യത്തെ സ്വസ്തധയും സമാധാനവും നഷ്ടമായാല്‍ പ്രത്യേകം മാറ്റി വെച്ച ചേരുവകള്‍ ഇട്ടു ഒന്ന് കൂടി തിളപ്പിച്ച്‌ വാങ്ങി വെക്കണം. ശേഷം ആവിപറക്കുന്ന ഈ വിഭവം വൃത്തിയായി കഴുകിയ ഭരണിയില്‍ നിറയ്ക്കണം . മലബാര്‍ മേഘലയില്‍ വിതരണത്തിനു വേങ്ങരയിലെ ചന്ദ്രിക ഐസ് ക്രീം കമ്പനിയും, തെക്ക് അരവണ വിതരണ കമ്പനിയെയും മൊത്ത വിതരണം എല്പിക്കാവുന്നതാണ്. കോട്ടയം മേഘലയില്‍ ഇടയ ലേഘനത്തോടപ്പം വിതരണം ചെയ്തും മാര്‍കറ്റ്‌ പിടിക്കാവുന്നതാണ്

Thursday, 12 May 2011

പട്ടാഭിഷേകം പതിനാലാം ഘണ്ഡം

ദര്‍   ഷര്‍ട്ടും    വെള്ള  മുണ്ടും  കഞ്ഞി  പശ  മുക്കി ലക്കി തേച്ചു   നേരത്തെ  തയ്യാറാക്കി എ  സി  റൂമിലെ  തിരിയുന്ന  കസാരയില്‍ വിരിക്കാന്‍   ത്രിവര്‍ണ  പതാകയുടെ  കളറുള്ള  പുതിയ  സീറ്റ്‌  കവര്‍  വിരിച്ചു  കുഷ്യന്‍   മാറ്റി  തയ്യാറാക്കി.ഭാര്യയുടെ  അമ്മാവന്റെ  മക്കളുടെ കൂട്ടത്തില്‍   ഡിഗ്രി  കഷ്ടിച്ച്  രക്ഷപെട്ട  ഒരുവനെ  പണ്ട്  പിന്‍വാതില്‍ വഴി സര്‍വീസില്‍  കയറ്റിയിരുന്നു  അവനോടു പേര്‍സണല്‍  സ്റ്റാഫിന്റെ   പോസ്റ്റ്‌  തരാം  , സെക്രട്ടറി  പണിയുടെ  ബാലപാഠം ഒന്നുകൂടി മനസ്സിരുത്തി  റിവ്യൂ  ചെയ്യാന്‍  ഏല്പിച്ചു .തരാമെന്നു ഏറ്റ  പുതിയ  കാമ്രിക്ക്   ഓര്‍ഡര്‍  കൊടുത്തോ  എന്ന്  അബ്കാരി  കാന്റ്രാക്ടരെ വിളിച്ചു  അന്വേഷിച്ചു   ഉറപ്പു  വരുത്തി , അതിന്റെ  മുന്നില്‍  കെട്ടാനുള്ള  പുതിയ  ത്രിവര്‍ണ   കൊടി നല്ല  സില്‍കിന്റെ  , തിളങ്ങുന്ന  ഐഷര്യമുള്ള  ഒരണ്ണം  വാങ്ങി  റെടി   ആക്കി  വെച്ചു.വിജയിച്ചു  പാര്‍ടി ഓഫീസിലേക്ക്  ആദ്യമായി   കയറി  ചെല്ലുമ്പോള്‍  കൂടെ  കൊണ്ട്  പോകേണ്ട കുട്ടി  നേതാക്കളുടെ  ലിസ്റ്റ്  ഉണ്ടാക്കി , അവരില്‍  പിന്നീട്  കളം  മാറാനോ  മറു  കണ്ടം  ചാടാനോ സാധ്യത  ഉള്ള  ഒരാളും  ഇല്ല  എന്ന്  ഉറപ്പു  വരുത്തി ,അവര്‍  വിളിക്കേണ്ട  മുദ്രാവാക്യം  എഴുതി  ഉണ്ടാക്കാന്‍  കൂലി മുദ്രാവാക്യം   എഴുത്തുകാരെ  ഏല്പിച്ചു .മുഖ്യന്റെ  കസേര  സ്വപ്നം  കാണുന്ന  സീനിയര്‍  നേതാവിന്  നിര്‍ണായക  സമയത്ത്  കൊടുക്കേണ്ട ആപ്പിനുള്ള  കഥയും  തിരക്കഥയും  വിശ്വസ്തരെ  മാത്രം  പറഞ്ഞു കേള്‍പിച്ചു ബോധ്യപെടുത്ടി, ഡ്രസ്സ്‌  റിഹേര്‍സല്‍   നടത്താന്‍  പാര്‍ടി  ഓഫീസിന്റെ  മുകളിലത്തെ  നില  ബുക്ക്‌  ചെയ്തു.
റിഹേര്‍സല്‍ പരിപാടിയില്‍   പങ്കെടുക്കേണ്ട  സഹ  നടന്മാര്‍ക്ക്  കാണിക്കപെട്ടി  തയ്യാറാക്കി ,റിഹേര്‍സല്‍  സമയത്തെ  ബോറടി  മാറ്റാന്‍  മേക് അപ്പ്‌  റൂമില്‍  ഒരുക്കേണ്ട  അപ്പവും  വീഞ്ഞും  തയ്യാറാക്കി,എന്റമ്മോ  മുടിഞ്ഞ  തിരക്കാ  , നിന്നു  തിരിയാന്‍  സമയം  ഇല്ല . ഈ  തിരക്കിനിടയിലും  , ഇതൊക്കെ തയ്യാറാക്കുന്നതിന്  പണം  മുടക്കുന്നവരുടെ  ഫോണ്‍  വിളികള്‍ക്ക്   മറുപടി  കൊടുത്തു . നിര്‍ണായക സമയത്ത് ഡല്‍ഹിയില്‍ നിന്നും ഹൈ കമാന്ഡ് വഴി സഹായം ഹെലികോപ്ടര്‍ വഴി വരാനുള്ള സാഹചര്യം ഒരുക്കി. മരണവും  കല്യാണവും  ചോറ് ഊണും   സഷ്ടിപൂര്‍ത്തി  ആഘോഷങ്ങള്‍ വരെ  നല്ല  ഇവന്റ് ‌  മാനേജ്‌മന്റ്‌  ടീമിന്കോണ്ട്രാക്റ്റ്  കൊടുത്തു  സ്വസ്ഥമായി  പരിപാടി  ആസ്വധികുന്ന  ഈ  കാലത്ത്  ഇതും  കരാര്‍  കൊടുക്കാമായിരുന്നു  , പക്ഷെ  ,, ക്രിത്യമായി  നടപ്പില്‍ വന്നില്ല എങ്കില്‍  , ഹൈ  പ്രൊഫഷണല്‍ രീതിയില്‍ ആസൂത്രണം   ചെയ്തില്ല എങ്കില്‍   അഞ്ചു  കൊല്ലമായി  കാത്തു കാത്തിരുന്ന  മുഖ്യന്റെ  കിരീടവും ചെങ്കോലും   വല്ല  കുഞ്ഞൂഞ്ഞും  കൊത്തി കൊണ്ട് പോകുന്നത്   കാണേണ്ടി  വരും .

Tuesday, 10 May 2011

നേമം കുളത്തിലെ താമര കൃഷി ആശങ്കയും പ്രതീക്ഷയും ..

ഒരിടത്ത്   ഒരിടത്ത് പാവം   ഒരു  കര്‍ഷകന്‍  ഉണ്ടായിരുന്നു  , പാരമ്പര്യമായി  താമര  കൃഷി  ചെയ്യുന്ന  കൂട്ടരായിരുന്നു  ആ  കര്‍ഷകന്റെ  കുടുംബം . ഇന്ത്യ  രാജ്യത്തെ  പല  പ്രദേശങ്ങള്ളിലും   താമര  സമൃദ്ധമായി  വളരുമെങ്കിലും   നമ്മുടെ  കര്‍ഷകന്റെ  നാടായ  കേരളത്തില്‍  മോശം  കാലാവസ്ഥയും  , സാധാരണ  താമര  കൃഷിക്ക്  കൊടുക്കാറുള്ള   വളങ്ങള്‍  വേണ്ടത്ര  ഫലവത്ത്ആകതതിനാലും   കേരളത്തിലെ  താമരകൃഷി  ഒരിക്കലും  പൂവിടാറില്ല .  ജില്ല  പഞ്ചായത്ത്‌  പുഷ്പ മേളകളില്‍   പങ്കെടുക്കാനുള്ള  കുറച്ചു  താമര   വിരിയിക്കാന്‍  ഇടയ്ക്കു   സാധിക്കും  , അതിനപ്പുറം  താമര   വിരിയാറില്ല  വേര്  കിളിര്‍ക്കാനും പടരാനും   മറ്റു  കൂട്ട്  കൃഷി  നടത്തുന്ന  കര്‍ഷക  തൊഴിലാളി  വര്‍ഗം  അനുഅവദിക്കാറില്ല , വര്‍ഗ  സ്നേഹമില്ലാത്ത  കര്‍ഷക  വന്ജകാരായ  നേതാക്കളാണ്  ഇതിനു  കാരണം   എന്ന്  താമര  കര്‍ഷകര്‍  എന്നും   ആരോപിച്ചു  പോന്നു  . എന്നാല്‍  കഴിഞ്ഞ   മാസം  നടന്ന  പഞ്ചവല്‍സര  വിത്തിറക്കല്‍  മഹോത്സവത്തില്‍  ഇതര   വിത്തുകളുടെ കൂടെ   താമര  വിത്ത്  ഇറക്കിയത്  പാരമ്പര്യ   രീതിയില്‍  നിന്നും  വിത്യസ്തമായിട്ടയിരുന്നു . സാധാരണ   കൊടുക്കാറുള്ള  ഗോള്വല്‍കര്‍ജി   ബ്രാന്‍ഡ്‌  വളം  കൂടുതല്‍  കൊടുത്തില്ല  , വയസ്സാന്‍   കാലത്തും  താമര  കൃഷി  മാത്രം   നടത്തുന്ന  രാജേട്ടനെ  തന്നെ  തെക്ക്  കൂടുതല്‍  വളക്കൂറുള്ള  നേമം  കുളത്തില്‍  നിര്‍ത്തി , പടന്നയില്‍  നിന്നും  വളം സ്ഥിരമായി   വാങ്ങാറുള്ള  രമേശന്‍  എന്ന  കുട്ടി  കര്‍ഷകനെ  തന്ദ്രപരമായി  പോയി   കണ്ടു  , കൊടുക്കേണ്ടത്  കൊടുത്തു  , നേമം  വിട്ടു  ബാക്കി  എല്ലാ  കുളങ്ങളിലും  കൈപത്തി  വിരിയിക്കാന്‍  വളം  ജില്ല  ഡിപ്പോകള്‍   വഴി  വിതരണം ചെയ്യാന്‍ കരാറുണ്ടാക്കി , കൃത്യമായി ഓരോ കുളത്തിലും എത്തും   എന്നറിയിച്ചു ,  ഉപകാരമായി  നേമം  കുളത്തില്‍  ഇത്തവണ  താമര  വിരിയിക്കാന്‍  സുരേഷിന്റെ  കയ്യിലുള്ള  ഇറ്റലി പേറ്റന്റ്‌ ഉള്ള  ദേശീയ പതാക ബ്രാന്‍ഡ്‌  വളവും  വെള്ളവും  വഴി  തെറ്റാതെ നേമം അമ്പലകുളത്തില്‍  എത്താനുള്ള  സാഹചര്യം  ഒരുക്കി , മുന്‍പ്  ഇത്തരം  കൂട്ട്  കൃഷി  നടത്താന്‍  ഒരുങ്ങിയപ്പോള്‍  ഉണ്ടായ  കീട  ബാധകള്‍  , ചാഴി  ആക്രമണം  , ദ്രുത  വാട്ടം   എന്നിവ  തടയാന്‍  ആവശ്യമായ  കീടനാശിനി  പ്രയോഗം  നടത്തി , ഒരു  പക്ഷെ  താമര  വിരിയുന്നത്  തടയാനും വേണ്ടി വന്നാല്‍  വേരോടെ  കൊയ്യാനും  അരിവാളുമായി  ഇറങ്ങാന്‍  സാദ്യത  ഉണ്ടായിരുന്ന  ചോപ്പന്‍  തലേകെട്ടുള്ള  കര്‍ഷകരെ  രമേഷിന്റെ  കൂടെ  സഹായത്തോടെ  മറ്റു  ചില  ആരോപണം ഉണ്ടാക്കി  ഒതുക്കാന്‍  ശ്രമിച്ചു , താമര  വിരിയുന്നതില്‍  അത്രിപ്തിയുള്ള  രമേശന്റെ  കൂട്ട്  കര്‍ഷകര്‍  കുഞ്ഞപ്പാനേം കൂട്ടരെയും  കൂട്ട് താമര കൃഷി വിത്ത് ഇടവിളയായി ഇറക്കിയ  കാര്യം  അറിയിക്കാതെ  , അഥവാ  അറിഞ്ഞാലും  മിണ്ടാന്‍ പറ്റാത്ത  വിധത്തില്‍ തൊള്ള നിറച്ചും ഐസ് ക്രീം കൊടുത്തു  ഒതുക്കി . വിത്ത് ഇറക്കലിനു  മുന്‍പ്  സാധാരണ  നടക്കാറുള്ള  പ്രചാരണ  മഹോത്സവത്തില്‍  വലിയ  ആവേശം  പ്രകടിപ്പിക്കാന്‍ പാടില്ല  എന്നും  , താന്‍ വളം  നല്‍കുന്നത്  വേറെ  ആരും  അറിയരുതെന്നുമുള്ള  രമേശന്റെ  നിബന്ധന  പരമാവധി  പാലിക്കാന്‍  ശ്രമിച്ചു  .

 പണ്ടൊരു  വിത്തിറക്കല്‍ ഉത്സവത്തില്‍  താമര  വിരിയാനുള്ള  എല്ലാ  സാധ്യതയും  ഒത്തു  വന്നതായിരുന്നു , കൂട്ടുക്രിഷിക്കാര്‍  ഒക്കെ  ഉറപ്പും  പറഞ്ഞിരുന്നു  പക്ഷെ  കീടക്രമണം  എല്ലാ  സ്വപ്നവും   പൊളിച്ചു . അന്ന്  തൊട്ടു  ഇന്ന്  വരെ  നടത്തിയ  എല്ലാ  പരീക്ഷണവും   പാളി , പൊളിഞ്ഞു , ഉണ്ടായിരുന്ന താമര കൃഷി ഇടക്ക് നഷ്ടത്തിലും ആയി , വളം  മാറ്റി  പരീക്ഷിച്ചു , ഹൈ ടെക്  ക്വാളിറ്റി  വിത്ത്  ഇറക്കി  നോക്കി , ഗുജറാത്ത് വഴി മോഡി ഫാക്ടറി നിര്‍മിക്കുന്ന വിത്തും വളവും പഠിക്കാന്‍ ആളെ ഏര്‍പാടാക്കി നോക്കി , ഓരോ   കുളത്തിലെയും സാഹചര്യം  നോക്കി  പരീക്ഷണം  നടത്തി  , ഫലം  നാസ്തി , താമര  സ്വപ്നം  വിരിയാതെ  , പുലരാതെ  കൂമ്പടഞ്ഞു  നിന്നു . ഇത്തവണ  അതല്ല കഥ ,  മെയ്‌  13   പുലര്‍ന്നോട്ടെ , കേരളം  കണികണ്ടു  ഉണരുന്നത്  താമരയുടെ  നയിര്‍മല്ല്യതയാകും . രാജേട്ടന്  ഒരു  നല്ല  യാത്ര അയപ്പെങ്കിലും  നല്‍കണം , ജീവിതം  മുഴുവന്‍  താമര  കൃഷിക്കായി  ഉഴിഞ്ഞു  വെച്ച   മഹാന്‍ , ഇടക്കാലത്ത്  ഡല്‍ഹിയില്‍  പോയി  കേരളത്തിലെ  താമര  കൃഷി  പ്രതിസന്ധിയും  പരീക്ഷണങ്ങളും  എന്ന   ടോപികില്‍   ഡോക്ടറേറ്റ്   ചെയ്തു , പക്ഷെ  കേരള  കുളത്തിലെ  വിത്തിന്റെ  ജനിതക  വയ്കല്യം  മാറ്റാനുള്ള  ഡി  എന്‍  എ  പരീക്ഷനും  വിജയിപ്പിക്കാന്‍  ഇത്തവണ സാധിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് .ഇനി മൂന്ന് നാള്‍ കൂടി കേരള താമര കര്‍ഷകരുടെ ചിരകാല അഭിലാഷം പൂവണിയുമോ ? അതോ വീണ്ടും താമര സ്വപ്നം വാടി കരിയുമോ ?