Thursday 12 May 2011

പട്ടാഭിഷേകം പതിനാലാം ഘണ്ഡം

ദര്‍   ഷര്‍ട്ടും    വെള്ള  മുണ്ടും  കഞ്ഞി  പശ  മുക്കി ലക്കി തേച്ചു   നേരത്തെ  തയ്യാറാക്കി എ  സി  റൂമിലെ  തിരിയുന്ന  കസാരയില്‍ വിരിക്കാന്‍   ത്രിവര്‍ണ  പതാകയുടെ  കളറുള്ള  പുതിയ  സീറ്റ്‌  കവര്‍  വിരിച്ചു  കുഷ്യന്‍   മാറ്റി  തയ്യാറാക്കി.ഭാര്യയുടെ  അമ്മാവന്റെ  മക്കളുടെ കൂട്ടത്തില്‍   ഡിഗ്രി  കഷ്ടിച്ച്  രക്ഷപെട്ട  ഒരുവനെ  പണ്ട്  പിന്‍വാതില്‍ വഴി സര്‍വീസില്‍  കയറ്റിയിരുന്നു  അവനോടു പേര്‍സണല്‍  സ്റ്റാഫിന്റെ   പോസ്റ്റ്‌  തരാം  , സെക്രട്ടറി  പണിയുടെ  ബാലപാഠം ഒന്നുകൂടി മനസ്സിരുത്തി  റിവ്യൂ  ചെയ്യാന്‍  ഏല്പിച്ചു .തരാമെന്നു ഏറ്റ  പുതിയ  കാമ്രിക്ക്   ഓര്‍ഡര്‍  കൊടുത്തോ  എന്ന്  അബ്കാരി  കാന്റ്രാക്ടരെ വിളിച്ചു  അന്വേഷിച്ചു   ഉറപ്പു  വരുത്തി , അതിന്റെ  മുന്നില്‍  കെട്ടാനുള്ള  പുതിയ  ത്രിവര്‍ണ   കൊടി നല്ല  സില്‍കിന്റെ  , തിളങ്ങുന്ന  ഐഷര്യമുള്ള  ഒരണ്ണം  വാങ്ങി  റെടി   ആക്കി  വെച്ചു.വിജയിച്ചു  പാര്‍ടി ഓഫീസിലേക്ക്  ആദ്യമായി   കയറി  ചെല്ലുമ്പോള്‍  കൂടെ  കൊണ്ട്  പോകേണ്ട കുട്ടി  നേതാക്കളുടെ  ലിസ്റ്റ്  ഉണ്ടാക്കി , അവരില്‍  പിന്നീട്  കളം  മാറാനോ  മറു  കണ്ടം  ചാടാനോ സാധ്യത  ഉള്ള  ഒരാളും  ഇല്ല  എന്ന്  ഉറപ്പു  വരുത്തി ,അവര്‍  വിളിക്കേണ്ട  മുദ്രാവാക്യം  എഴുതി  ഉണ്ടാക്കാന്‍  കൂലി മുദ്രാവാക്യം   എഴുത്തുകാരെ  ഏല്പിച്ചു .മുഖ്യന്റെ  കസേര  സ്വപ്നം  കാണുന്ന  സീനിയര്‍  നേതാവിന്  നിര്‍ണായക  സമയത്ത്  കൊടുക്കേണ്ട ആപ്പിനുള്ള  കഥയും  തിരക്കഥയും  വിശ്വസ്തരെ  മാത്രം  പറഞ്ഞു കേള്‍പിച്ചു ബോധ്യപെടുത്ടി, ഡ്രസ്സ്‌  റിഹേര്‍സല്‍   നടത്താന്‍  പാര്‍ടി  ഓഫീസിന്റെ  മുകളിലത്തെ  നില  ബുക്ക്‌  ചെയ്തു.
റിഹേര്‍സല്‍ പരിപാടിയില്‍   പങ്കെടുക്കേണ്ട  സഹ  നടന്മാര്‍ക്ക്  കാണിക്കപെട്ടി  തയ്യാറാക്കി ,റിഹേര്‍സല്‍  സമയത്തെ  ബോറടി  മാറ്റാന്‍  മേക് അപ്പ്‌  റൂമില്‍  ഒരുക്കേണ്ട  അപ്പവും  വീഞ്ഞും  തയ്യാറാക്കി,എന്റമ്മോ  മുടിഞ്ഞ  തിരക്കാ  , നിന്നു  തിരിയാന്‍  സമയം  ഇല്ല . ഈ  തിരക്കിനിടയിലും  , ഇതൊക്കെ തയ്യാറാക്കുന്നതിന്  പണം  മുടക്കുന്നവരുടെ  ഫോണ്‍  വിളികള്‍ക്ക്   മറുപടി  കൊടുത്തു . നിര്‍ണായക സമയത്ത് ഡല്‍ഹിയില്‍ നിന്നും ഹൈ കമാന്ഡ് വഴി സഹായം ഹെലികോപ്ടര്‍ വഴി വരാനുള്ള സാഹചര്യം ഒരുക്കി. മരണവും  കല്യാണവും  ചോറ് ഊണും   സഷ്ടിപൂര്‍ത്തി  ആഘോഷങ്ങള്‍ വരെ  നല്ല  ഇവന്റ് ‌  മാനേജ്‌മന്റ്‌  ടീമിന്കോണ്ട്രാക്റ്റ്  കൊടുത്തു  സ്വസ്ഥമായി  പരിപാടി  ആസ്വധികുന്ന  ഈ  കാലത്ത്  ഇതും  കരാര്‍  കൊടുക്കാമായിരുന്നു  , പക്ഷെ  ,, ക്രിത്യമായി  നടപ്പില്‍ വന്നില്ല എങ്കില്‍  , ഹൈ  പ്രൊഫഷണല്‍ രീതിയില്‍ ആസൂത്രണം   ചെയ്തില്ല എങ്കില്‍   അഞ്ചു  കൊല്ലമായി  കാത്തു കാത്തിരുന്ന  മുഖ്യന്റെ  കിരീടവും ചെങ്കോലും   വല്ല  കുഞ്ഞൂഞ്ഞും  കൊത്തി കൊണ്ട് പോകുന്നത്   കാണേണ്ടി  വരും .

2 comments:

  1. അതുണ്ടാവ്വോ.....ഇല്ല
    കുഞ്ഞൂഞ്ഞു തന്നെ ഒന്നൂടെ പണിയട്ടെ. വിജയാശംസകൾ...

    ReplyDelete
  2. അടി തുടങ്ങി , കലാപരിപാടികള്‍ തുടങ്ങുകയായി , അടുത്ത ഒരു ബെല്ലോടു കൂടി യു ഡി എഫ് സ്പോണ്‍സര്‍ ചെയ്യുന്ന നാടകം ആരംഭിക്കുകയായി , സ്ടെജിനു മുന്‍വശത്തെ ലൈറ്റ് ഓഫാക്കി തരാന്‍ ഘടക കക്ഷി നേതാക്കളോട് വിനീതമായി അപേക്ഷിക്കുന്നു.

    ReplyDelete