Tuesday 24 May 2011

സര്‍ദാര്‍ജിയും വേതാളവും

തന്‍റെ ഭരണത്തിന്‍റെ രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ചരിത്ര മുഹുര്‍ത്തത്തില്‍ ഇന്ദ്രപ്രസ്ഥം വാഴുന്ന സര്‍ദാര്‍ജി തിരുമനസ്സ് പ്രജകളുടെ ക്ഷേമം ആരായാന്‍ വേഷം മാറി ബോംബെ ഗേറ്റിനു അടുത്ത് ഉലാത്തുകയായിരുന്നു, ഔചിത്യം തീരെ ഇല്ലാത്ത വേതാളം സര്‍ദാര്‍ജിയുടെ തോളത്തു തൂങ്ങി. ഒന്നിന് പിറകെ മറ്റൊന്നായി ചോദ്യം തുടങ്ങുകയായി, സര്‍ദാര്‍ജി ആരാ മോന്‍ കോണ്‍ഗ്രസ്സിന് വോട്ടു നല്‍കി ഭരണത്തില്‍ കേറ്റിയ ജനം ചോദിച്ചിട്ട് ഉത്തരം കൊടുത്തിട്ടില്ല പിന്നെ അല്ലെ ഒരു പീറ വേതാളം. രസകരമായ ആ സംഭാഷണം ,, വേതാളം  : - താങ്കളുടെ ഗവര്മെന്റ്റ് രണ്ടു വര്‍ഷം തികച്ച ഇന്നലെ ഘടക കക്ഷി പാര്‍ടികള്‍ക്ക് നല്‍കിയ വിരുന്നില്‍ ഡി എം കെ എം പിമാര്‍  വിട്ടു നിന്നു എങ്ങിനെ പ്രതികരിക്കുന്നു ? സദാര്‍ജി " മനോഗതം പണ്ടാരമടങ്ങാന്‍ ഈ പിശാശു വേതാളം ബ്രിടാസിനു പഠിക്കുന്നുവോ ആവോ" അത് പിന്നെ വേതാളം കലൈഞ്ജര്‍ ഒരു പ്രധിസന്ധി നേരിടുമ്പോള്‍ അവര്‍ പങ്കെടുക്കല്‍ മോശമല്ലേ ? ആകെ പതിനെട്ടു എം പിമാര്‍ അതില്‍ എട്ടു പേര്‍ മന്ത്രിമാര്‍ അവരില്‍ രണ്ടു പേര്‍ നമ്മുടെ തീഹാര്‍ സുഗവാസ കേന്ദ്രത്തില്‍, പക്ഷെ അവര്‍ക്ക് കൂടി പങ്കെടുക്കാവുന്ന ഒരു വിരുന്നു നാം തീഹാര്‍ ജയിലില്‍ സംഘടിപ്പിച്ചാല്‍ പോരെ ? 



മാത്രമല്ല നമ്മുടെ കല്‍മാഡി അവിടെ ഉണ്ടല്ലോ , ഏഷ്യന്‍ ഗെയിംസ് നാലാളെ കൊണ്ട് പറയിപിച്ചു സംഘടിപിച്ച പരിചയവും ഉണ്ടല്ലോ ? വേതാളം  : - രണ്ടാം വര്‍ഷം തികയുന്ന അന്ന് തന്നെ വളരെ കൃത്യമായി പ്രജകള്‍കുള്ള സമ്മാനമായി പെട്രോള്‍ വില കുത്തനെ കൂട്ടി എന്ന ആരോപണത്തില്‍ വല്ല വാസ്തവവും ?  സര്‍ദാര്‍ജി : - കുരിശായല്ലോ, അത് പിന്നെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് എത്രയന്നാ വിചാരം ? നമ്മടെ പാവം റിലൈന്‍സ് പവര്‍  മുതലാളി അംബാനിയും എസ്സാര്‍ ഓയില്‍ മുതലാളിയും ഒക്കെ നഷ്ടത്തില്‍ കച്ചവടം നടത്തുന്നത് മോശമല്ലേ അതുകൊണ്ട് ഇടക്ക് ഇടക്ക് വില കൂട്ടാന്‍ അനുവാദം കൊടുത്തത്.പിന്നെ ലോകം നേരിടുന്ന പ്രധാന പ്രശനം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം ആണ് അത് നേരിടാന്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ നമ്മുടെ രാജ്യത്തിനു സാധിച്ചില്ലേ ? വേതാളം, സ്വന്തം നാട് നന്നാക്കിട്ടു പോരെ സര്‍ദാര്‍ജി മറ്റുള്ളവരുടെ നാട് നന്നാക്കല്‍ ? എവിടെ നമ്മുടെ കൃപാണ്‍ ,, വേണ്ട സര്‍ദാജി കൃപാണ്‍ എടുക്കേണ്ട ഇനി കൊസ്രാകൊള്ളി ചോദ്യം ഇല്ല . വേതാളം  : - കാര്‍ഗില്‍ രക്തസാക്ഷികളുടെ  ശവപെട്ടി വാങ്ങിയതില്‍ മുന്‍ ബി ജെ പി സര്‍ക്കാര്‍ അഴിമതി നടത്തി എന്ന് മുന്‍പ് ആരോപിച്ച കോണ്‍ഗ്രസ്‌ കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകളുടെ പേരില്‍ നിര്‍മിച്ച ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെ കുറച്ചു എന്ത് പറയുന്നു ? 
വേതാളം കന്നന്തിരിവ് ചോദിക്കരുത് എന്ന് പറഞ്ഞില്ലേ , ആദര്‍ശം പറഞ്ഞാണല്ലോ അഴിമതി കാണിച്ചത് അതുകൊണ്ട് കുഴപ്പമില്ല, സര്‍ദാര്‍ജീ അങ്ങ് ശരി ഉത്തരം പറഞ്ഞാലേ എനിക്ക് വിട്ടു പോകാനാവൂ അതറിയാമല്ലോ അല്ലെ ? ഇനി താങ്കളുടെ ഉത്തരം കിട്ടിയില്ലങ്കിലും എനിക്ക് ചോദിക്കാനുള്ളത് ചോദിക്കട്ടെ, സ്റ്റോക്ക്‌ഹോം മീറ്റിംഗില്‍ എന്‍ഡോ സള്‍ഫാന് അനുകൂലമായി വാദിച്ചു നാണം കെട്ടു എന്ന് കേട്ടല്ലോ വല്ല ശരിയും ഉണ്ടോ ? പിന്നെ കീടനാശിനിക്കാരന്‍ തന്ന കോഴക്കുള്ള നന്ദി കാണിക്കേണ്ടേ ? പാക്സിതനില്‍ നിന്നും വിട്ടു കിട്ടാനുള്ള ഭീകരരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ജയിലില്‍ ഉള്ള 2 പേരുടെ പേരും ഉള്‍പെട്ടു എന്നും അങ്ങിനെ മാനം പോയി എന്നും കേള്കുന്നതില്‍ വാസ്തവമുണ്ടോ ? എവിടേ നമ്മടെ ഗണ്‍മാന്‍ ? വേണ്ട ഞാന്‍ പോയേക്കാം സര്‍ദാര്‍ജീ അവസാനമായി ഒറ്റ ചോദ്യം പാവം ഇന്ത്യ രാജ്യത്തെ സാദാരണക്കാരെ ആര് രക്ഷിക്കും ? വല്ല സി ബി ഐ യോ സി ഐ ജിയോ വിളിക്കാന്‍ പറ വേതാളമേ ..... അവസാനം തൃപ്തികരമായ ഉത്തരം കിട്ടിയപ്പോള്‍ വേതാളം സര്‍ദാര്‍ജിയെ വിട്ടു പാര്‍ലിമെന്റ്റ് മന്ദിരത്തിന്റെ ഉത്തരത്തില്‍ തലകീഴായി തൂങ്ങി കിടന്നു.

4 comments:

  1. യു പി എ യുടെ രണ്ടാമൂഴം ഇന്ത്യാ രാജ്യത്തിന്റെയും രാജ്യ നിവാസികളുടെയും കഷ്ടകാലം , അഴിമതിയുടെ സുവര്‍ണ്ണ കാലം.

    ReplyDelete
  2. സംഗതി കുഴപ്പമില്ല എന്നാലും ഒരു വിടലും തടവും ഒക്കെ വേണമായിരുന്നു

    ReplyDelete
  3. കിടിലന്‍ പോസ്റ്റ്‌
    വേതാളം ഉടനെയെന്നും വിട്ടു പോകുന്ന ലക്ഷണമില്ല

    ReplyDelete