Saturday, 21 May 2011

. ആദാമിന്റെ മകന്‍ അബു

സലിം  കുമാര്‍  എന്ന  കേരളത്തിന്റെ  ഹാസ്യ  നടന്  2010 ഇന്ത്യയിലെ   ഏറ്റവും   നല്ല  അഭിനേതവിനുള്ള  അവാര്‍ഡ്‌   കിട്ടി , എല്ലാ  ഭാവുകങ്ങളും .
കഴിവ്  തെളിയിച്ച  കോമഡിയന  എന്നാണ്  സലിം  കുമാറിനെ  മലയാള  സിനിമ  ലോകം ഇതുവരെ  വിലയിരുത്തിയിരുന്നത്  .  വളരെ  ചുരുക്കം  ചിത്രങ്ങളിലെ  അദ്ധേഹം  കോമഡി  അല്ലാത്ത  റോള്‍  ചെയ്തിടുള്ളൂ . അച്ചന്‍ ഉറങ്ങാത്ത   വീട്  അതിലൊന്നാണ് , അതിലെ  മികവുറ്റ  അഭിനയത്തിന്  ഏറ്റവും  നല്ല  2 മത്തെ  നടനുള്ള  സംസ്ഥാന  അവാര്‍ഡ്‌   2005 ല്‍   സലിം  കുമാറിനെ  തേടി എത്തിയിരുന്ന.
പെരുമഴക്കാലം , ഗ്രാമഫോണ്‍   തുടങ്ങിയ  സിനിമകളിലൂടെ   സലിം  കുമാറിലെ  നടന്‍റെ  റേഞ്ച്  മനസ്സിലാക്കാനും  കേരളത്തിലെ  സിനിമ  ലോകത്തിനു  കഴിഞ്ഞു . ഒരു  പക്ഷെ  വലിയ  പ്രതീക്ഷകളില്ലാതെ, ആരവങ്ങളില്ലാതെ ഒക്കെ   ആണ്  ഭരത്  അവാര്‍ഡ്‌  അദ്ധേഹത്തെ  തേടിയെത്തിയിരികുന്നത് . പെരുമഴക്കാലം  എന്ന  സിനിമയില്‍  അദ്ധേഹത്തിന്റെ  കഥാപാത്രം  ഇടക്ക്  പറയുന്ന  ഒരു  ഡയലോഗ്  വളരെ  ശ്രദ്ധ  നേടിയതാണ്  "സൌഊധി   അറേബ്യ  ആണ്  നാട് , ശരീഅത്താണ്   കോടതി" എന്നാണ് ആ ഡയലോഗ് ,കേരളത്തിലെ  പൊതു  സമൂഹത്തിനു  ഈ  ഡയലോഗ്  നല്‍കിയ  ഒരു  സന്ദേശമുണ്ട്  , ശരീഅത്  നിയമം  എന്ന്  പറയുന്നത്  മനുഷ്യത്വ  രഹിതമാണ് , സൗദി  അറേബ്യ  അത്തരം  കഠിനമായ  നിയമങ്ങള്‍  നടപ്പിലാകുന്ന  രാജ്യമാണ് .അത്  കൊണ്ട്   തന്നെ  അത്തരം  തെറ്റുകള്‍ക്ക്  വധ  ശിക്ഷയാണ്  നടപ്പില്‍ ആകുന്നത് എന്നൊക്കെ   ആണ്  അവ .സത്യത്തിനു വിരുദ്ധമാണ് ആ പ്രസ്താവന എന്ന് സൗദി അറേബ്യയില്‍ ഉള്ള ആയിരകണക്കിന് അമുസ്ലിം സഹോദരങ്ങള്‍ സാക്ഷികളാണ്. മേമ്പൊടിക്ക്  ഹാസ്യം  ചാര്‍ത്തി  ഒരു  സമൂഹത്തിനെ   അപഹസിക്കുന്നതോ   , സന്ദേഹത്തിന്റെ   നിഴലില്‍  നിര്ത്തുന്നതോ  ആയി  സിനിമ  കാണുന്നവന്  തോന്നലുലവാകുന്നു ആ ഡയലോഗ് , സലിം  കുമാരിന്റെ  കഥാപാത്രം ആകട്ടെ  സാഹചര്യമോ , ചുറ്റുപാടോ  തീരെ  പരിഗണിക്കാതെ അഭിപ്രായം  പറയുന്ന , സ്വാര്‍ത്ഥത കൈമുതലാക്കിയ, തന്‍റെ കാര്യം മാത്രം   നേടുന്ന   ഒരു  ടിപ്പിക്കല്‍   മുസ്ലിം  കാരണവരുടെ  വേഷവും  ഭാവവും കൂടി ഉള്‍കൊള്ളുന്ന കഥാ പാത്രമാകുമ്പോള്‍ പ്രേതെകിച്ചും പ്രേക്ഷകന്‍ അപ്രകാരമുള്ള നിഗമനത്തില്‍ എത്തുന്നു  . മറ്റൊരു അര്‍ത്ഥത്തില്‍  വില്ലന്‍റെ  സ്വഭാവമുള്ള  ഹാസ്യ  കഥാ പാത്രം .  ഇന്നലെ  സലിം  കുമാര്‍  എന്ന  ഹാസ്യ  നടന്‍, അഥവാ അപ്രകാരം  കേരളം  ലേബല്‍   ഒട്ടിച്ച  നടന്‍   നാഷണല്‍   അവാര്‍ഡ്‌  കിട്ടിയപ്പോള്‍  അഭിനയം  മാറ്റി  വെച്ച്   പറഞ്ഞ  വാക്കുകള്‍  ഒരു പക്ഷെ  കേരളം  ഈ  വര്ഷം  ശ്രവിച്ച  ഏറ്റവും ഉധാത്തമായ    ഡയലോഗ്  ആകും . ഇത്തവണ  ഹജ്ജിനു  പോകുന്നവരുടെ  കൂട്ടത്തില്‍  എന്‍റെ  പ്രതിനിധി  ഉണ്ടാകും , അതിന്റെ  എല്ലാ  ചിലവും  ഞാന്‍  വഹിക്കും . ഹജ്ജിനു  പോകാന്‍  ആഗ്രഹിച്ചിട്ടു  അതിനു  സാധിക്കാത്ത   ഒരു  വിശ്വാസിയുടെ  ഹൃദയ  വേദന  ഞാന്‍  തിരിച്ചറിഞ്ഞ  40 ദിവസങ്ങള്‍ ആയിരുന്നു  കഴിഞ്ഞു  പോയത് .  എന്‍റെ  ഒരുപാട്   അവസരങ്ങള്‍   നഷ്ടപെടുത്തി   ഒരൊറ്റ  പൈസ  പ്രതിഫലം  വാങ്ങാതെ  ആണ്  ആധാമിന്റെ  മകന്‍  അബു  എന്ന  സിനിമയില്‍  ഞാന്‍  അഭിനയിച്ചത് , അല്ല  ജീവിച്ചത്  എന്നും  സലിം  കുമാര്‍  പറയുകയുണ്ടായി . ചമയമില്ലാതെ  , വസ്ത്രാലങ്കരമില്ലാതെ  ഫളാഷ് ലൈറ്റില്ലാതെ,  തിരക്കഥ കൃത്തിന്റെ അതിഭാവുകത്വം നിറഞ്ഞ ഡയലോഗ് ഇല്ലാതെ സലിം കുമാര്‍ എന്ന പച്ച മനുഷ്യന്റെ ഈ ഡയലോഗ് ആകും ഒരു പക്ഷെ മതേതര കേരളം  അടുത്തിടെ കേട്ട ഏറ്റവും നല്ല വാക്കുകള്‍ എന്ന് തോന്നുന്നു. ഇനിയും   ഒരു  പാട്  നല്ല  കഥ  പാത്രങ്ങളെ അവതരിപ്പിക്കാനും  പുതിയ പുതിയ നേട്ടങ്ങള്‍  എത്തിപിടിക്കാനും   സലിം  കുമാര്‍ എന്ന സധാരക്കാരന്റെ മലയാളി നടന് സാധികട്ടെ   എന്ന്  കിനാവ്‌  കാണുന്നു …. എല്ലാ  വിധ  ആശംസകളും  നേരുന്നു .

6 comments:

 1. nannayirikkunnu...aksharathettukal sookshichaal ezhuthi theliyaam...

  ReplyDelete
 2. സലീംകുമാറിന്റെ അഭിനയം എനിക്കിഷ്ടമാണ്. വളരെയധികം റേഞ്ച് ഉള്ള നടനാണ് സലീംകുമാര്‍. സലീം കുമാര്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യം എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. എന്താകാനായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന് എറണാകുളത്തെ മോഡേണ്‍ ബ്രഡ് കമ്പനിയില്‍ ജോലി കിട്ടാന്‍ എന്നാണ് സലീം കുമാര്‍ മറുപടി പറഞ്ഞത്. ഈ മറുപടിക്ക് പട്ടിണിയുടെ മണമുണ്ടായിരുന്നു! എനിക്ക് നല്‍കിയ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തിയപ്പോള്‍ ഞാനിക്കാര്യം പറഞ്ഞത് പലരും അല്പം വികാരത്തോടെയാണ് ഉള്‍ക്കൊണ്ടത്.
  സലീംകുമാറിന് ഒരായിരം ആശംസകള്‍!

  ReplyDelete
 3. സലീം കുമാറിനും
  സംവിധായകന്‍ സലീമിനും
  ഈ പോസ്റ്റ്‌ ഇട്ട സലീമിനും
  ആശംസകള്‍

  ReplyDelete
 4. സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......
  http://anoopesar.blogspot.com/2011/05/blog-post_20.html

  ReplyDelete
 5. ശുക്രന്‍ കമന്റിയതിനു നന്ദി , അക്ഷരതെറ്റ് ശ്രദ്ധിക്കാം ,,,
  നാരായണേട്ടന്‍ മോഡേണ്‍ ബ്രെഡ്‌ കഥ ഞാനും കേടിട്ടിരുന്നു , വിശപ്പിന്റെ വില അറിഞ്ഞവന്റെ പ്രതിഭ വെട്ടി തിളങ്ങും സന്ദര്‍ശനത്തിനും വിലയേറിയ കമന്റിനും വലിയ നന്ദി ,
  ബാലേട്ടാ ഭാവുകങ്ങള്‍ ,,,
  റഷീദ് ഭായ് ഒരായിരം നന്ദി ,,,, വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു , സുനാമി കാണാറുണ്ട് വായിക്കാറുണ്ട് .... നന്നാവുന്നു , ഭാവുകങ്ങള്‍ .
  അനൂപ്‌ ഭായ് ആശംസകള്‍ ശബ്ദം കേള്‍കുന്നു.

  ReplyDelete