Tuesday 31 May 2011

എളുപ്പ മാര്‍ഗത്തില്‍ ക്രിയ ചെയ്യുക


രാജ  വഴി   1600 കോടി രൂപയ്ക്കു ഇന്ത്യ  ഗവേര്‍മെന്റിനെ  പറ്റിച്ചു  നേടിയ   ഒരു  കരാര്‍  സ്വാന്‍  ടെലികോം  കമ്പനി  3440  കോടിക്ക്  മറ്റൊരു  വിദേശ  കമ്പനിക്ക്‌  മറിച്ചു  വിറ്റു , വിറ്റത്   കരാറിന്റെ  60 % പണികള്‍  മാത്രമാണ് , ബാക്കി  വന്ന   40 % പണികളില്‍   6 % ചെന്നയിലുള്ള  മറ്റൊരു  കമ്പനിക്ക്‌  186 കോടിക്ക്  വിറ്റു , അത്  വഴി  കനിമൊഴി ഡി ബി റിയല്‍ എസ്റ്റേറ്റ്‌ എന്ന മറ്റൊരു കടലാസ് കമ്പനിയില്‍ നിന്നും  200 കോടി  രൂപ  കമ്മീഷന്‍ നേടി ,  എങ്കില്‍  മൊത്തം  കച്ചവടത്തിന്റെ  ലാഭം  എത്ര  ? സ്വാന്‍  ടെലികോം  കമ്പനിയുടെ  കയ്യില്‍  ഇനി  എത്ര  കോടി രൂപകുള്ള   കരാര്‍  പണി  ബാക്കി  ഉണ്ടാകും  ? കനിമൊഴിക്ക്   കിട്ടിയ   200 കോടി  മൊത്തം  കച്ചവടത്തിന്‍റെ ലാഭത്തിന്‍റെ  എത്ര  ശതമാനം  ആണ്  ?


ഉത്തരം  കാണാന്‍  കുറച്ചു  പ്രയാസപ്പെടേണ്ടി  വരും  , പക്ഷെ  വളരെ    വേഗം  മനസ്സിലാകുന്ന  മറ്റൊരു ചെറിയ കണക്കു  പറയാം , ഞാന്‍  2009 ഓഗുസ്റ്റില്‍  യുനിട്ടെക് റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ   1000 ഷെയര്‍ ഒന്നിന്  110 രൂപ  നിരക്കില്‍  വാങ്ങി , ഷെയര്‍  മാര്‍ക്കറ്റ്‌  ട്രണ്ട്    അനുസരിച്ചു  റിയല്‍  എസ്റ്റേറ്റ്‌  സെക്ടര്‍   മുന്നേറ്റത്തില്‍    ആണെന്നും   ലോങ്ങ്‌ ടേം   നിക്ഷേപത്തിന്  പറ്റിയ  ഷെയര്‍  യുനിട്ടെക്   ആണെന്നും  ഒക്കെ  കവടി  നിരത്തി  ഷെയര്‍മാര്‍ക്കറ്റ്‌ വിഷാരധന്മാര്‍ ടെലിവിഷന്‍ വഴി  പ്രവചിച്ചപ്പോള്‍  വലിയ  ഷെയര്‍  മാര്‍ക്കറ്റ്‌  ബിസിനസ്‌  പരിചയമോ , പരിഞാനമോ ഇല്ലാത്ത  എന്നെ പോലെ ഉള്ള ആയിരങ്ങള്‍  ഉള്ള  കാശു  മുടക്കി  യുനിട്ടെക് ഷെയര്‍ വാങ്ങി  . ഒന്നര  വര്ഷം  കഴിഞ്ഞു  ഇപ്പോള്‍  യുനിട്ടെക്  മുതലാളിമാരില്‍  ഒരാളായ  ശരത്  ചന്ദ്ര  2 ജി   സ്പെക്ട്രം  അഴിമതിയില്‍  മുങ്ങി  കുളിച്ചു കുറ്റവാളിയായി തീഹാര്‍ ജയിലില്‍ ഗോതംബ് ഉണ്ട തിന്നുമ്പോള്‍    യുനിട്ടെക് ഷയരിന്റെ വില  35. രൂപ 35 പൈസ  , എങ്കില്‍   എന്‍റെ  നഷ്ടം  എന്താകും  ? വളരെ  എളുപ്പം!  എന്‍റെ  74,650 / - രൂപ  പട്ടി  കടിച്ചു  പോയി …… 2 ജി  സ്പെക്ട്രം  അഴിമതി  ഇന്ത്യ  കണ്ട  ഏറ്റവും  വലിയ  അഴിമതിയാണ് . ഇന്ത്യ രാജ്യത്തിന്‍റെ പൊതു കജനാവില്‍ എത്തേണ്ട 1,74,000 / -  ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ കച്ചവടം. അതിന്‍റെ  ഇമ്പാക്റ്റ്  എന്നെ  പോലെ  പാവപെട്ട  ഒരു  പ്രവാസിക്ക്  ഉണ്ടാക്കിയ  നഷ്ടം  75000 രൂപ ആണെങ്കില്‍   നമ്മുടെ    രാജ്യത്തിന്റെ വികസനത്തിന് എത്തേണ്ട എത്ര കോടികളാണ്   ഗജനവാവിനു    ഈ  ഒരു   കച്ചവടം  വഴി മാത്രം  നഷ്ടപ്പെട്ട്  പോയത് എന്ന് ഓരോ ഇന്ത്യകാരനും തിരഞ്ഞെടുപ്പ് അടുകുന്ന സമയത്തെങ്കിലും നന്നായി ചിന്തിക്കണം  .  ഈ  അടുത്ത് ഞാന്‍  ഒരു  ഹിന്ദി  സിനിമ  കണ്ടു,  പേര്  ക്നോക്ക് ഔട്ട്‌ ‌ . നായകന്‍  ജാക്കി  ഷറഫ് , പ്രതിനായകന്‍  ജോണ്  എബ്രഹാം . ഒരൊറ്റ ലോകെഷന്‍  , വളരെ  ചെറിയ  കഥ  പക്ഷെ  അത്  ഓരോ  ഇന്ത്യക്കാരനും   കാണേണ്ടതാണ്  എന്ന്  തോന്നിപോയി , പ്രതിനായകന്‍  ഇന്ത്യന്‍  രാഷ്ട്രീയ  രംഗത്തെ   പ്രമുകരുടെ  വിദേശ  ബാങ്കിലെ  ബിനാമിയാണ്‌ , ഒരു  ദിവസം രാവിലെ  പതിവ്  പോലെ  കൈമാറ്റത്തിനുള്ള  കോടികളുമായി  രാവിലെ  വീട്ടില്‍  നിന്നും  കാറില്‍  പുറപ്പെടുന്നു  ,കാശ്  കൊടുക്കേണ്ട  അഡ്രെസ്സ്   അറിയാന്‍  നഗര  മദ്ധ്യത്തിലെ  ടെലിഫോണ്‍  ബൂത്തില്‍  കയറി നേതാവിന്  ഫോണ്‍  ചെയ്യുന്നു . ഫോണ്‍  ചെയ്തു  തിരിച്ചിറങ്ങാന്‍  ശ്രമികുമ്പോള്‍  ബൂത്തിലെ  ഫോണ്‍  ബെല്ലടിക്കുന്നു . ഫോണ്‍  എടുക്കുന്ന  പ്രതിനായകനെ  ലോങ്ങ്‌  റേഞ്ച്  തോക്കിന്റെ  മുനയില്‍  നിര്‍ത്തുന്ന നായകന്‍ (രാജ്യ സ്നേഹി )   ആദ്യം  ഭീഷണിയിലൂടെ  , പിന്നെ  പ്രലോഭനത്തിലൂടെ  പിന്നീട്  ദേശ  സ്നേഹത്തിന്റെ  വികാരത്തിലൂടെ    പ്രതിനായകനെ   കൊണ്ട്  തന്നെ   മുഴുവന്‍  കള്ളപ്പണവും  ഇന്ത്യന്‍  പൊതു  കജനാവിലേക്ക്   തിരിച്ചു  കൊണ്ട് വരുന്നതാണ്  കഥയുടെ കാതല്‍. ഒരു  പക്ഷെ  മാതൃ  രാജ്യത്തിനെ ആധുനിക കാലത്ത് സ്നേഹിക്കേണ്ടത് എങ്ങിനെ എന്നും അതിന്‍റെ രൂപവും ഭാവവും എങ്ങിനെ എന്നും ഇളം തലമുറയ്ക്ക് മനസ്സിലാക്കാന്‍      നമ്മുടെ  നാട്ടിലെ  എല്ലാ  സ്കൂളികളിലും  ഈ  സിനിമ  കാണിക്കണം  എന്ന്  തോന്നിപ്പോയി.  സിനിമ  നല്‍കുന്ന  മറ്റൊരു  വികാരമുണ്ട്‌  നമ്മുടെ  രാജ്യത്തിന്‍റെ കജനാവ്‌ കൊള്ളയടികുന്ന രാഷ്ട്രീയക്കാരെ പിടിക്കാനും ശിക്ഷിക്കാനും ഇത്തരം    സിനിമകളിലൂടെ  മാത്രമേ പാവം ശരാശരി ഇന്ത്യക്കാരന്  സാധിക്കൂ  എന്ന  നിരാശയാണ് അത് . അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ ഒരു മാസം മുന്പ്  പാര്‍ലിമെന്റിനു മുന്‍പില്‍ ഒരാഴ്ച നിരാഹാരം കിടന്നു സര്‍കാരിനെ കൊണ്ട് തീരുമാനം ഉണ്ടാക്കിയ അഴിമതി വിരുദ്ധ  ലോക്പാല്‍ ബില്ലില്‍ മായം ചേര്‍ക്കാന്‍ അതെ സര്‍ക്കാര്‍ തീരുമാനിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വിശേഷിച്ചും.

0 അഭിപ്രായ(ങ്ങള്‍):

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment