Wednesday 31 August 2011

ചാമുനാസി ? ബാലുബാസീ ....



പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരു പ്രവാസിക്ക് , അതും സൌദിയിലെ പ്രവാസിക്ക് എന്ത് വഴി ? സാധാരണ ചെയ്യാറുള്ളത് എന്‍റെ ദമ്മാം കൂട്ടുകാരുടെ റൂമില്‍ പോകും, മൂന്ന് ദിവസം അവരുടെ എല്ലാ പരിപാടിയും എന്റെയും പരിപാടി ആക്കും. അജണ്ട അവര്‍ തീരുമാനിക്കും ഞാന്‍ വെറും അനുഭാവി മാത്രം, പങ്കെടുത്തു വിജയിപ്പിക്കും. പക്ഷെ ഇത്തവണ പങ്കെടുക്കാനും വിജയിപ്പിക്കാനും പറ്റാത്ത ഒരു പ്രോഗ്രാം അവര്‍ നടത്തുന്നു , അബഹ , നജ്രാന്‍ , വാദി ദാവാസിര്‍ ....... മൂന്ന് ദിവസത്തെ ടൂര്‍ , ഒരു ദിവസം അവധി രണ്ടു ദിവസം ജോലിയോട് കൂടിയ അവധി (കൊറിയന്‍ സ്പെഷല്‍ ) ഇതാണ് കമ്പനി പെരുന്നാള്‍ അവധി ഷെഡ്യൂള്‍ , എങ്ങിനെ പോകാന്‍ , അപ്പോളാണ് കമ്പനി ഡ്രൈവര്‍മാര്‍ അല്‍ ഹസ, ബഹ്‌റൈന്‍ ബ്രിഡ്ജ് , ഹാല്‍ഫ്‌ മൂണ്‍ ബീച്ച് ട്രിപ്പ്‌ പോകുന്ന വിവരം പറഞ്ഞത് ... എന്നാല്‍ ബംഗ്ലാ ടൂര്‍ ആകട്ടെ എന്ന് തീരുമാനിച്ചു ..... ചാ മുനാസ്സി ?? ബാലു ബാസ്സി .... ബംഗ്ലാ ടൂറിന്റെ ചില കിടിലന്‍ സ്നാപ്പുകള്‍ .... എന്‍റെ മൊബൈല്‍ ആണ് ക്യാമറ,ഒരു ഫോട്ടോ ആല്‍ബം ചെയ്യാനുള്ള സ്നാപുകള്‍ ഉണ്ട് ,  ഒള്ളത് കൊണ്ട് ഓണം പോലെ കൂട്ടുകാരെ .....   




ജബല്‍ ഗാറ എന്ന പേരില്‍ പ്രസിദ്ധമായ അല്‍ ഹസക്കടുത്തുള്ള ഗുഹ, വളരെ രസകരമായ ഒരു കാഴ്ചയാണ് . നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇത്തരം വിശേഷ ദിവസം അടുക്കാന്‍ പറ്റാത്ത തിരക്കുണ്ടാകും, ഇവിടെ വലിയ തിരക്കില്ല , വേണ്ടത്ര വെളിച്ചം ഇല്ലാത്തത് കാരണം ഒരുപാട് ഉള്ളിലേക്ക് പോയില്ല , മുന്പ് ഒരിക്കല്‍ ഇതിന്റെ ഏറ്റവും നെറുകില്‍ ഞങ്ങള്‍ കയറിയിട്ടുണ്ട്. 
ബംഗാളി  കൂട്ടുകാര്‍ ഫോട്ടോ എടുക്കാന്‍ മുകളില്‍ കേറി , വീട്ടിലേക്കു ഫോണ് ചെയ്യുന്നു അമി ജോബാല്‍ കാര മേ ..... ഇടക്ക് വഴി തെറ്റി, വണ്ടി നിറുത്തി ഡ്രൈവര്‍ വഴി അരികിലെ സൌദിയോട് ചോദിച്ചു "ജോബാല്‍ ഗാറ കൊധര്‍ ഹൈ "??? സൗദി അന്തം വിട്ട്‌ നോക്കുന്നു അപ്പോള്‍ ഞാന്‍ ഇടപെട്ടു , "ശാര ജബല്‍ ഗാറ വെന്‍ "? "ഐവ ജബല്‍ ഗാറ" , അനത റൂ സീദ ബാദെന്‍ യമീന്‍, അല്‍ ഹസ വളരെ മനോഹരമാണ് ഇപ്പോള്‍ , മൂന്ന് വര്‍ഷം മുന്പ് കണ്ടതില്‍ നിന്നും വളരെ വലിയ മാറ്റം 



അല്‍ കൊബാറിലെ ബംഗാളി മാര്‍കറ്റില്‍ " പ്രബോഷി " ബംഗാളി ഹോട്ടലില്‍ ഊണ് , പെരുന്നാളായിട്ട് നല്ല തിരക്ക് , എണ്ണയും , മഞ്ഞള്‍ പൊടിയും , ഇടക്ക് ഒന്ന് രണ്ടു കഷ്ണം ബീഫും , ബംഗാളി ബീഫ് കറി. സാധ പുലാവ് എന്ന് പറഞ്ഞു നമ്മുടെ നൈചോറും. മഞ്ഞള്‍ പൊടി മാത്രം കലക്കി കൊടുത്താലും ബംഗാളികള്‍ നല്ല ഒന്നാതരം കറി എന്ന് പറയുമോ ? അത്തരം കറി കൂട്ടി അവര്‍ തിന്നുന്നത് കണ്ടു , ഹമാര കാമ്പ് ഫുഡ്‌ മാപി കോയിസ്, കൂട്ടത്തില്‍ ഒരു സുഹൃത്തിന്‍റെ പരാതി. ഫുഡ്‌ കഴിഞ്ഞു ഹാല്‍ഫ്‌ മൂണ്‍ ബീച്ചിലേക്ക് , മുഴുവന്‍ ബംഗാളിയുടെ വായിലും വെറ്റില . ബംഗാളികളെ നമ്മള്‍ മലയാളികള്‍ വിളിക്കാറുള്ളത് മഞ്ഞ പൊടിക്കാര്‍ എന്നാണു. ബംഗാള്‍ ഗല്ലികള്‍ കണ്ടാല്‍ വിളിക്കേണ്ടത് മറ്റു വല്ല പേരുമാകും. സൗദി കിഴക്കന്‍ പ്രദേശത്തെ മനോഹരമായ ബീച്ച് ആണ് അല്‍ കൊബാറിനു അടുത്തുള്ള ഹാല്‍ഫ്‌ മൂണ്‍ ബീച്ച് , പെരുന്നാള്‍ ദിവസം വൈകീട്ട് സൗദി ചെറുപ്പകാര്‍ കാറ് കൊണ്ട് കാണിക്കുന്ന പരാക്രമം ഇവിടത്തെ മെയിന്‍ അട്ട്രാക്ഷന്‍ ആണ് .അത് ഞാന്‍ പറഞ്ഞു ബംഗ്ലാ കൂട്ടുകാര്‍ക്ക് വലിയ താല്പര്യം ഇല്ല , സലിം ഭായ് ബഹ്‌റൈന്‍ ബ്രിഡ്ജ് ജാവോ , പെരുന്നാള്‍ ദിവസം വൈകിട്ട് ഹാല്‍ഫ്‌ മൂണില്‍ ഒരിക്കല്‍ വന്നാല്‍ പിന്നീട് ബഹ്‌റൈന്‍ ബ്രിഡ്ജ് അല്ല ഒര്‍ജിനല്‍ ബഹ്രനില്‍ വരെ ആരും പോകില്ല അത്ര രസമാണ് എന്ന് ഇവര്‍ക്ക് അറിയില്ലല്ലോ . നല്ല നട്ടുച്ച നേരത്ത് ബീച്ച് കാലിയാണ് എന്നാലും സുന്ദരിയാണ് കടല്‍ ....


 ബഹ്‌റൈന്‍ ബ്രിഡ്ജ് , സൗദി കിഴക്കന്‍ പ്രദേശത്തിന്റെ ഫ്രീ സോണ്‍ , അപ്പുറത്ത് ബഹ്‌റൈന്‍ , രണ്ടു രാജ്യങ്ങള്‍ക്കും ചെക്ക് പോസ്റ്റ്‌ , കടലിനു കുറുകെ ഒരു പാലം, വളരെ മനോഹരമായ ഒരു ടൂറിസ്റ്റു കേന്ദ്രം നടുവില്‍ . വളരെ മനോഹരമായ ദൃശ്യം , ഒരായിരം തവണ വന്നാലും വീണ്ടും നിങ്ങള്‍ ഇവിടെ വരും അത്ര നല്ല ഭംഗി , രണ്ടു അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള നല്ല സൌഹൃദം നമ്മുടെ രാജ്യത്തിന് മാതൃക ആക്കാവുന്നതാണ് . 




മുന്‍ സൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ്‌ ആണ് ഇതിന്‍റെ ശില്പി , അതിനാല്‍ പേര് കിംഗ്‌ ഫഹദ് കോസ് വേ എന്നാണു. വ്യാഴം , വെള്ളി ദിവസങ്ങളില്‍ ഈ പാലം വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടും. സൌദിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ ബഹ്രയ്നില്‍ പോകുന്ന നീണ്ട വാഹന നിര ഉണ്ടാകും . പാലത്തില്‍ കേറാന്‍ ഇരുപതു റിയാല്‍ കൊടുക്കണം, സൗദി ചെക്ക്‌ പോസ്റ്റ്‌.


 ബഹറിനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സൂക്ഷ്മമായ പരിശോധന നടത്താറുണ്ട് ഇവിടെ , കാരണം ബഹറിനില്‍ മദ്യം ആവശ്യത്തിനു കിട്ടും സൗദിയില്‍ അത് കിട്ടില്ല , കൊണ്ട് വരുന്നവര്‍ക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് ആണ് ശിക്ഷ വിധിക്കുക, ബാഗേജുകള്‍ പട്ടി മണം പിടിച്ചു പരിശോധിക്കും. ബഹ്‌റൈന്‍ ചെക്ക്‌ പോസ്റ്റ്‌ .


5 comments:

  1. ഒരു പെരുന്നാള്‍ ട്രിപ്പ്‌ , ബംഗ്ലാ കേരള ഭായ് ഭായ് ,,,, വേറെ നിവര്‍ത്തി ഇല്ല കൂട്ടുകാരെ , ജീവിച്ചു പോകേണ്ടേ ?

    ReplyDelete
  2. ഞങ്ങളെ നാടിന്റെ അടുത്ത് വരെ വന്നു ല്ലേ പെരുന്നാള്‍ ആയിട്ട്.
    ഇങ്ങോട്ട് വന്നിട്ടും കാര്യമില്ല. ആ പാലം കഴിഞ്ഞു ഒന്നൂല്ല്യ .
    പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  3. പക്ഷെ ചെറുവാടി ഇക്കരെ നില്‍കുമ്പോള്‍ അക്കര പച്ച ..... അവിടെ വെറും പ്രേതെകിച്ചു ഒന്നും ഇല്ല എന്ന് നിങ്ങള്കല്ലേ അറിയൂ.... പേള്‍ റൌണ്ട് എബൌട്ട് എല്ലാരും അറിയും ഇപ്പോള്‍ ... നന്ദി കൂട്ടുകാരാ ....

    ReplyDelete
  4. അങ്ങനെ ബംഗാളികള്‍ക്ക് ഒപ്പം ഒരു പെരുന്നാള്‍ അല്ലെ അത് നന്നായി

    ReplyDelete
  5. അറിയാത്ത സ്ഥലം ....കേട്ടപ്പോള്‍ കൂടുതല്‍ കേള്‍ക്കണമെന്ന ആകാംക്ഷ ........നല്ല ഫോട്ടോസ് .....

    ReplyDelete