Saturday, 20 August 2011

പത്മശ്രീ ശ്രീ ശ്രീ പിള്ളപ്രകൃതിയുടെയും ആഡംബരത്തിന്റെയും മടിത്തട്ടില്‍, പത്മശ്രീ  പിള്ളയുടെ  കൊല്ലം അഷ്ടമുടി കായലിനു സമീപം രണ്ടു ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത സെവന്‍ സ്റ്റാര്‍ സൌകര്യമുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പരസ്യ വാചകമാണിത്. നീണ്ട പന്ത്രണ്ടു വര്‍ഷം എടുത്തു കേരളത്തിന്‍റെ പത്മശ്രീ  ഈ സ്വപ്നം പൂര്‍ത്തികരിക്കാന്‍ ‍. ഉദ്ഘാടനം നടത്തിയവരില്‍ ഷാരൂക് ഖാന്‍ മുതല്‍ വി എസ് വരെ ,  ബഹറിനിലും സൌദിയിലും പരന്നു കിടക്കുന്നു പത്മശ്രീ  പിള്ളയുടെ ബിസ്സിനസ്സ് സാമ്രാജ്യം. ഇടക്ക് മലയാള പത്രങ്ങള്‍ വളരെ വാചാലമാകും നമ്മുടെ ഈ പത്മശ്രീയെ  കുറിച്ച് , രണ്ടു വര്‍ഷം മുന്‍പ് കൊല്ലത്തുള്ള നൂറു യുവതികളുടെ വിവാഹം സ്വന്തം ചിലവില്‍ ഇദ്ദേഹം നടത്തിയ വാര്‍ത്ത അത്തരം വാര്‍ത്തകളില്‍  ഒന്നാണ്. ആ വിവാഹത്തിലെ ഓരോ വരനും സൌജന്യ വിസ  പിള്ള ഓഫര്‍ കൊടുത്തിരുന്നു. വലിയ കവറേജാണ് മലയാള പത്രങ്ങള്‍ അന്ന് ആ വിവാഹങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ അധികം ആളുകള്‍ അറിയാത്ത ചില വാര്‍ത്തകള്‍ സൌദിയിലെ പത്മശ്രീ  പിള്ളയുടെ കമ്പനി  തൊഴിലാളികളില്‍ ചിലര്‍ക്ക്  പറയാനുള്ളത്. സൌദിയില്‍ ഒരിക്കലും ഊഹിക്കാന്‍ പോലും പറ്റാത്ത പീഡനവും, വളരെ മോശമായ പെരുമാറ്റവും  ഈ കമ്പനി അധികാരികളുടെ സ്ഥിരം രീതിയാണ് . കേരളത്തിലെ വിവിധ ജില്ലക്കാരായ ചെറുപ്പക്കാര്‍ നല്ല പ്രഫഷനലുകള്‍ ഇത്തരം പീഡനം അനുഭവിച്ചവരില്‍ ഉണ്ട്. കമ്പനിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ എല്ലാ ഒറിജിനല്‍ സര്ടിഫികറ്റ്കളും കമ്പനി അഡ്മിന്‍ വിഭാഗം  തലവന്‍ വാങ്ങി വെക്കും , മറ്റൊരു കമ്പനിയിലും ഇതില്ല കോപ്പി നല്‍കിയാല്‍ മാത്രം മതി, പിന്നെ കമ്പനി നിയോഗിച്ച  പ്രൊജക്റ്റ്‌ കഴിഞ്ഞു കരാര്‍ പ്രകാരം ലീവ് തരേണ്ട സമയമാകുമ്പോള്‍ കൊടുത്ത സര്ടിഫികറ്റ്  തിരിച്ചു നല്‍കാതിരിക്കല്‍ ‍,  സമയത്തിനു ലീവ് നല്‍കാതിരിക്കല്‍ ‍, പ്രധിഷേധിച്ചു പണിക്കു പോകാതിനുന്നാല്‍ ചെയ്ത പണിയുടെ ശമ്പളം കൊടുക്കാതിരിക്കല്‍ , സര്‍വീസ് പൈസ കൊടുക്കാതിരിക്കല്‍ , ടിക്കറ്റ് പൈസ കൊടുക്കാതിരിക്കല്‍ , തുടങ്ങി ഇടിയും, പീഡനവും, മര്‍ദനവും  കൊടുത്തു മെരുക്കാന് സ്വന്തമായി ഇടി ക്യാമ്പ്   വരെ ഈ കമ്പനിക്ക് ഉണ്ട് എന്നാണു അതിലെ തന്നെ ജോലിക്കാര്‍ പറഞ്ഞ അറിവ് . ഇതിന്‍റെ കാരണം എന്ത് എന്ന് അന്ന്വേഷിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ശരി ആണെന്ന് നമുക്ക് മനസ്സിലാകും . മിക്കവാറും നാട്ടില്‍ നിന്നും വളരെ ചെറിയ പ്രതിഫലമാണ് എഞ്ചിനീയര്‍ , സൂപ്പര്‍ വൈസര്‍ , ഇന്‍സ്പെക്ടര്‍ , ടെക്നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക്  ഇന്റര്‍വ്യൂ സമയത്ത് വാഗ്ദാനം ചെയ്യുന്നത് , തുടക്കകാര്‍ക്ക് അത്തരം ശമ്പളം മതിയാകും , എന്നാല്‍ സൌദിയില്‍ എത്തി പണി തുടങ്ങി കുറച്ചു കഴിയുമ്പോള്‍ തന്‍റെ കീഴെ പണി എടുക്കുന്ന മറ്റു  സബ് കോണ്ട്രാക്ടര്‍ കമ്പനികളിലെ  സാധാ ലേബര്‍ക്കും, മേസനും , ആശാരിക്കും , തന്നെക്കാള്‍ ശമ്പളം ഉണ്ട് എന്ന്  ഇവര്‍ തിരിച്ചറിയുന്നത്‌. അങ്ങിനെ എങ്ങിനെ എങ്കിലും കോണ്ട്രാക്റ്റ് പൂര്‍ത്തിയാക്കാന്‍ പിടിച്ചു നില്‍ക്കും , കോണ്ട്രാക്റ്റ് കഴിഞ്ഞാല്‍ മറ്റൊരു കമ്പനിയില്‍ ഇവിടെ നിന്നും കിട്ടിയ പരിചയം വെച്ച് ജോലി കിട്ടും എന്ന സമാധാനവും വിശ്വാസവും ഉണ്ടാകും, എന്നാല്‍  പിള്ളയുടെ കമ്പനിയില്‍ നിന്നും ഒരാളും നല്ല നിലയില്‍ നിറുത്തി പോയി സൌദിയിലെ മറ്റൊരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നിട്ടില്ല എന്നാണു അറിവ് . കോണ്ട്രാക്റ്റ് കഴിഞ്ഞാല്‍ നിറുത്തി പോകണം എന്ന് വല്ലാതെ വാശി പിടിക്കുന്ന ജീവനകാരുടെ എല്ലാ രേഖകളും പിടിച്ചു വെക്കുക , അവസാനം ലീവിന് പോകുമ്പോള്‍ എക്സിറ്റ് ഒണ്‍ലി വിസ കൊടുക്കുന്നതിനു പകരം റീ എന്‍ട്രി വിസ കൊടുക്കുക എന്നീ ക്രൂരതകളും ഇവരുടെ സ്ഥിരം പതിവാണ്. റീ എന്‍ട്രി വിസയില്‍ പോയിട്ട് വരാതിരുന്നാല്‍ സൗദി നിയമം അനുസരിച്ച് പിന്നീട് ഒരിക്കലും തിരിച്ചുവരല്‍ സാധ്യമല്ല. അങ്ങിനെ നമ്മുടെ നാട്ടില്‍ നിന്നും അടുത്തിടെ നടന്ന ഇന്റര്‍വ്യൂകളില്‍  പത്മശ്രീ  പിള്ളയുടെ കമ്പനി എന്നതിനാല്‍ ആളെ കിട്ടാതെ വന്നപ്പോള്‍ മറ്റൊരു കമ്പനിയുടെ  പേരില്‍ ജോലിക്കാരെ തിരഞ്ഞെടുത്തു എന്നും പറയപെടുന്നു. ഇതൊക്കെ ഇപ്പോള്‍ പറയാനുള്ള കാരണം പത്മശ്രീ പിള്ള എന്ന ബിസ്സിനസ്സ് ഭീമന് മറ്റൊരു മുഖം കൂടി ഉണ്ട് എന്ന് നമ്മുടെ നാട്ടുകാരെ അറിയിക്കാനാണ്. പാവപെട്ട ചെറുപ്പക്കാരുടെ കണ്ണീരും , വിയര്‍പ്പിനെ ഉപ്പും , പ്രതീക്ഷകളുടെ നൊമ്പരവും , ഇത്തരം സ്വപ്നസമാനമായ പ്രൊജെക്ടിനു പിന്നിലുണ്ട് എന്ന് നമ്മുടെ നാട്ടുകാര്‍  തിരിച്ചറിയണം എന്നതിനാലാണ്, പുതിയ പേരിലും പുതിയ രൂപത്തിലും പത്മശ്രീ പിള്ളയുടെ കമ്പനി കേരളത്തില്‍ നിന്നും ചെറുപ്പക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ തിരിച്ചറിയണം എന്ന പ്രതീക്ഷയിലാണ്. കോടികള്‍ മുടക്കി പത്മശ്രീ പിള്ള സംഘടിപ്പിക്കുന്ന കണ്ണഞ്ചിക്കുന്ന പൊതു പരിപാടികളിലോ , അതില്‍ പങ്കെടുക്കുന്ന താര പൊലിമയിലോ പാവം അഭ്യസ്ത വിദ്യരായ , പ്രഫഷനലുകള്‍ ആയ  മലയാളി ചെറുപ്പക്കാര്‍ വീണു പോകരുത് സത് ചിന്തയില്‍ നിന്നാണ്.

3 comments:

  1. പത്മശ്രീ പിള്ളയുടെ പിന്നാമ്പുറ വാര്‍ത്തകള്‍. ജാഗ്രതൈ

    ReplyDelete