Thursday, 15 September 2011

നരേന്ദ്ര ദാമോദര്‍ദാസ് മോഡിഞാന്‍  മോഡി  , നരേന്ദ്ര  മോഡി , നരേന്ദ്ര  ദാമോദര്‍ദാസ്  മോഡി ,
എന്താണ്  ? എന്നതാണ് ? എന്ത്  കൊണ്ടാണ്   എന്ന് എനിക്കറിയില്ല   ,  മ്മളെ  കുറിച്ച്  ആരു എന്തുട്ട് പറഞ്ഞാലും അത്  നല്ലത്  ആണേലും അല്ലങ്കിലും  മ്മടെ കേരളക്കാര് ഗഡികള്    ടപ്പേന്ന്   വിവാദം ആക്കി മാറ്റും  , പുകിലാകും പുക്കാറും  ആകും , പിന്നെ   ചര്‍ച്ചേം നിരൂപണവും ഒക്കെ കൂടി മ്മളെ അങ്ങോട്ട്‌ കൊന്നു കൊലവിളിക്കും.  പ്രേതെകിച്ചു  ടിവിയിലും മീഡിയയിലും ,  പണ്ടാരോ  പറഞ്ഞ  പോലെ  ഈ   വിമര്‍ശകരുടെ  നാവടക്കാന്‍  മ്മക്ക്  കൂട്ടിയാ  കൂടോ  ? മോഡിയുടെ  ഗുജറാത്ത്‌   വികസനം  കേരളം  മാതൃക  ആക്കണം  ന്നാള്‍ ഒരൂസം  മ്മടെ   എ.പി. അബ്ദുള്ള   കുട്ടി  വെടി  പൊട്ടിച്ചു ,ഉടനെ  വന്നു  പ്രതികരണങ്ങള്‍  , പ്രതിഷേദങ്ങള്‍  , പ്രകടനങ്ങള്‍ , ബുജി കളുടെ വക ഗമണ്ടന്‍  പ്രസ്താവനകള്‍ പിന്നെ  വന്നത് മ്മടെ  അണ്ണാ  ഹസാരെ   എന്ന മ്മടെ ഗാന്ധിടെ  ശിഷ്യന്‍  വയോധികന്‍  , ഉടനെ  വന്നു  വിവാദം  അവസാനം  ആ  പാവം  പ്രസ്താവന  തിരുത്തി  രക്ഷപെട്ടു .പിന്നെ മ്മടെ   അഴീക്കോട്  മാഷ്  , ആര്  മ്മടെ സാക്ഷാല്‍ സുകുമാര്‍  അഴീകോടെ …. ന്തൂട്ടാ  കഥ   ? പൂരത്തിന്‍റെ സാമ്പിള്‍  വെടികെട്ടിനു   വിരിയാമിട്ടു  പൊട്ടിയ  പോലെ  അല്ലെ  വാര്‍ത്ത‍  വന്നെ പിന്നെ ചര്‍ച്ച ന്നാലും  സംഗതി  കലക്കീട്ടുണ്ട് . മ്മക്ക്  തൃപ്തി  ആയിട്ടോ  മാഷേ   ,അല്ലേലും  ഞാനും മാഷും   ഒരു  ഫീല്‍ഡില്‍  ആണ്   , മാഷ്‌  പ്രസംഗിച്ചു  ആളെ  കൊല്ലുന്നു. ഞാന്‍  ഇടക്കൊരോ  ഗുണ്ട്  പൊട്ടിച്ചു  ചിലരെ  തിരഞ്ഞു  പിടിച്ചു  കൊല്ലുന്നു… വെറുതെ ഒരു രസത്തിനു ! മാഷിനു  പ്രായമായി  പഴയ  പോലെ  വാമൊഴി  വഴങ്ങുനില്ല  . ഡ്യൂപ്പിനെ   വെച്ച്  ആക്ഷന്‍ പടത്തില്‍ അഭിനയിക്കുന്ന  പോലെ മിമിക്രിക്കാരെ  കൊണ്ട്  പ്രസംഗം  നടത്താന്‍   പറ്റുമോ  എന്നൊരു  പരീക്ഷണം  നടത്തണം  മാഷേ , ഞാന്‍  ഇപ്പോളും  ചെറുപ്പമാണ് , ഇനിയും  ഒരുപാട്  ഗുണ്ട്  പൊട്ടിക്കാന്‍  സമയം  ഉണ്ട്  പിന്നെ  മാഷ്‌  വിഷമിക്കേണ്ട  മാഷ്‌  മാത്രമല്ല  എന്നെ  കുറിച്ച്  പറഞ്ഞവരില്‍  തെറി  കേള്‍ക്കാത്തവര്‍ വളരെ  ചുരുക്കം  ,, ദീരു  ബായി   അംബാനി , രത്തന്ജീ  ടാറ്റ , മുകേഷ്  അംബാനി  ഒക്കെ  തെറി കേട്ടവരിലുണ്ട് , മ്മളെ പ്രകീര്‍ത്തിച്ചു തെറി കേള്‍ക്കല്‍ ഒരു സുഖമാണ് മാഷേ, അതാണ്‌ ഇപ്പോളത്തെ ട്രെന്‍ഡ് . പണക്കാരെ തെറി വിളിക്കുമ്പോ മീഡിയയും കപട ബുജികളും ഒരു സോഫ്റ്റ്‌ ഒക്കെ കാണിക്കുന്നുണ്ട് . കാരണം എന്തൂട്ടാ   ? ഗാന്ധീടെ   പവര്‍!  .. ആരുടെ ?  മ്മട   ഗാന്ധിടെ   .. പെടക്കണ   ഗാന്ധിടെ  പവര്‍!  … മാഷ്‌  മ്മടെ  ടീം  ഉണ്ടാകിയ  സ്ഥിതി  വിവര  കണക്കാണോ  റെഫര്‍  ചെയ്തത്   ? എന്‍റെ  പൊന്നു  മാഷെ  ഞാന്‍  പൊളിറ്റിക്സ്   എം   എ   ആണ്  എന്ന്  മാഷിനു അറിയില്ലേ   ? അതും  മ്മടെ  സ്വന്തം  ഗുജറാത്ത്‌  യൂനിവേര്‍സിറ്റി തന്ന ഒന്നാതരം എം എ  ? സ്തിഥി വിവര  കണക്കുകളും നല്ല ഒന്നാന്തരം പവര്‍ പോയിന്റ്‌   പ്രസെന്‍റെഷനും   ഉണ്ടാക്കാനാണോ  ഇക്കാലത്ത്  പണി  ? നല്ല  എണ്ണം  പറഞ്ഞ  പി  ആര്‍  സെക്രട്ടറി ഉണ്ടായാല്‍   അതൊക്കെ  സിമ്പിള്‍  ആണ്  , പിന്നെ   കോര്‍പ്പറേറ്റ്  മുതലാളിമാരുടെ  പിന്തുണ  അത്  കിട്ടാന്‍  തുട്ടു ഇറക്കണം  , അത് മാത്രം പോരാ    മൊത്തം  ആക്ഷേപങ്ങളും  കേള്‍ക്കണം . കുത്തകകളെ  സംരക്ഷിക്കുന്നു , പാവപ്പെട്ട  കര്‍ഷകരെയും പട്ടിണികാരെയും  കുടിഒഴിപ്പികുന്നു , ന്യൂനപക്ഷ സമുദായത്തെ   വേട്ടയാടുന്നു , ഗ്രാമങ്ങളെ  അവഗണിക്കുന്നു …. ഞാന്‍  പറഞ്ഞില്ലേ  എന്തൊക്കെ  പുകില്  കേള്‍ക്കണം  മാഷേ  ? ഇന്നത്തെ പേപ്പര്‍ കണ്ടോ മ്മളെ കുറച്ചു അമേരിക്ക എന്തൂട്ടാ പറയുന്നേ എന്ന് കണ്ടോ ? മ്മളും കോണ്ഗ്രസ്സിന്റെ ചുള്ളനും തമ്മിലാ അടുത്ത പ്രധാന മന്ത്രി കസേരക്കായി പോരാടുക എന്ന്, പണ്ട് ഇമ്മള്‍ അവിടെ ഒന്ന് പോവാന്‍ തീരുമാനിച്ചപ്പോ വിസ തന്നില്ല, പോട്ടെ ഇപ്പോള്‍ എന്തിനാ ആ വെടി പൊട്ടിച്ചേ ? ഇനി അദ്വാനിജി വെറുതെ ഇരിക്ക്യോ ? ഇപ്പളേ എന്നേം അറസ്റ്റു ചെയ്യ് എന്ന് പറഞ്ഞു നടക്കുന്നു , കാലിന്‍ മുട്ട് തേഞ്ഞു വാജ്പേയി നിര്‍ത്തിയ പോലെ അദ്വാനിജി പെട്ടന്ന് കാവി രാഷ്ട്രീയം നിറുത്തും എന്ന് തോന്നണില്ല , പൊക കണ്ടേ ആ കിഴവന്‍ തീരു ,ആര്ടെ പൊക ? മ്മടെ പാര്‍ട്ടീടെ പൊക .                           പിന്നെ  കോണ്‍ഗ്രസ് യുവരാജാവിന്‍റെ ചെപ്പടി വിദ്യകള്‍ ജനം തിരിച്ചറിഞ്ഞു അതാണ്‌ ആകെ ഇപ്പോള്‍ സമാധാനം ,  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വേണമെങ്കില്‍  പൊട്ടിക്കാന്‍ ഒരു വിദേശ ബന്തം പറയുന്ന ഗുണ്ട് ഇമ്മടെ സ്റ്റോക്കില്‍ ഉണ്ട് , അത് പോലെ ഒന്ന് അവന്‍റെ മമ്മിക്കു എതിരെ കഴിഞ്ഞ തിരഞ്ഞെട്പ്പിനു ഇമ്മള് പൊട്ടിച്ചിരുന്നു.... ഇനി ആര് പറഞ്ഞാലും ഇമ്മള് തന്ന്യാ അടുത്ത പ്രധാന മന്ത്രി. കുപ്പായം തുന്നാന്‍ കൊടുത്തു, ചെങ്കോലും , വെഞ്ചാമരവും,ദ്വാര പാലികമാരും, കൊട്ടാരം പാറാവുകാരും വരെ തയ്യാറായി ... വേണ്ടത് ഇനി തിരഞ്ഞെടുപ്പ് വരണം, മ്മളെ പാര്‍ട്ടി ജയിക്കണം, നിങ്ങളൊക്കെ സഹായിക്കണം, ഗുജറാത്ത് വികസിപ്പിച്ച മാതിരി ഇന്ത്യ വികസിപ്പിക്കണം അതാണ്‌ മ്മടെ സ്വപ്നം . സ്വാതന്ത്ര്യ ദിനത്തിനും , റിപ്പബ്ലിക്കിനും ആ ദല്‍ഹി രാജ പാഥയില്‍ തുറന്ന ജീപ്പില് പോകുന്നത് ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നു ... ഒന്നാഞ്ഞു പിടിച്ചു സഹായിക്കു മാഷേ, കൂട്ടിനു പറ്റിയ സകല ബുജികളേം കൂടിക്കോ മ്മക്ക് എന്തൂട്ടാ വേണ്ടത് ന്നു വെച്ചാ ചെയ്യാന്നെ , ഏത് ? കത്തീനു കരുതട്ടെ മാഷേ ? ന്നാ പിന്നെ ദല്‍ഹി കാണാം, വരട്ടേ

3 comments:

 1. മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളി ആണ് അമേരിക്ക ഇന്ത്യന്‍ പ്രതാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ നിര്‍ദേശിക്കുക എന്നത് , പരമാതികാരം അമേരിക്കന്‍ സായ്യിപ്പിന്റെ ആസനത്തിനു കീഴില്‍ പണയം വെച്ച കോണ്‍ഗ്രസ്‌ നയതന്ത്രം ഇന്ത്യ രാജ്യത്തെ എത്തിച്ച പ്രതിസന്ധിയുടെ ആഴം എത്രയാണ് എന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു .

  ReplyDelete
 2. നന്നായി ആക്ഷേപ ഹാസ്യം...
  ഇന്ത്യ ഇനി എന്തെല്ലാം കാണണം?

  ReplyDelete
 3. മോഡി...അടുത്ത പ്രധാനമന്ത്രി????? സാദ്ധ്യത തള്ളിക്കളയാനാവില്ല...ഓരോ ദുര്‍വിധി

  ReplyDelete