ഞാന്‍ മോഡി , നരേന്ദ്ര മോഡി , നരേന്ദ്ര ദാമോദര്‍ദാസ് മോഡി ,
എന്താണ് ? എന്നതാണ് ? എന്ത് കൊണ്ടാണ് എന്ന് എനിക്കറിയില്ല , മ്മളെ കുറിച്ച് ആരു എന്തുട്ട് പറഞ്ഞാലും അത് നല്ലത് ആണേലും അല്ലങ്കിലും മ്മടെ കേരളക്കാര് ഗഡികള് ടപ്പേന്ന് വിവാദം ആക്കി മാറ്റും , പുകിലാകും പുക്കാറും ആകും , പിന്നെ ചര്‍ച്ചേം നിരൂപണവും ഒക്കെ കൂടി മ്മളെ അങ്ങോട്ട് കൊന്നു കൊലവിളിക്കും. പ്രേതെകിച്ചു ടിവിയിലും മീഡിയയിലും , പണ്ടാരോ പറഞ്ഞ പോലെ ഈ വിമര്‍ശകരുടെ നാവടക്കാന്‍ മ്മക്ക് കൂട്ടിയാ കൂടോ ? മോഡിയുടെ ഗുജറാത്ത് വികസനം കേരളം മാതൃക ആക്കണം ന്നാള് ഒരൂസം മ്മടെ എ.പി. അബ്ദുള്ള കുട്ടി വെടി പൊട്ടിച്ചു ,ഉടനെ വന്നു പ്രതികരണങ്ങള്‍ , പ്രതിഷേദങ്ങള്‍ , പ്രകടനങ്ങള്‍ , ബുജി കളുടെ വക ഗമണ്ടന്‍ പ്രസ്താവനകള്‍ പിന്നെ വന്നത് മ്മടെ അണ്ണാ ഹസാരെ എന്ന മ്മടെ ഗാന്ധിടെ ശിഷ്യന് വയോധികന് , ഉടനെ വന്നു വിവാദം അവസാനം ആ പാവം പ്രസ്താവന തിരുത്തി രക്ഷപെട്ടു .പിന്നെ മ്മടെ അഴീക്കോട് മാഷ് , ആര് മ്മടെ സാക്ഷാല്‍ സുകുമാര്‍ അഴീകോടെ …. ന്തൂട്ടാ കഥ ? പൂരത്തിന്റെ സാമ്പിള്‍ വെടികെട്ടിനു വിരിയാമിട്ടു പൊട്ടിയ പോലെ അല്ലെ വാര്‍ത്ത വന്നെ പിന്നെ ചര്‍ച്ച ന്നാലും സംഗതി കലക്കീട്ടുണ്ട് . മ്മക്ക് തൃപ്തി ആയിട്ടോ മാഷേ ,അല്ലേലും ഞാനും മാഷും ഒരു ഫീല്‍ഡില്‍ ആണ് , മാഷ് പ്രസംഗിച്ചു ആളെ കൊല്ലുന്നു. ഞാന്‍ ഇടക്കൊരോ ഗുണ്ട് പൊട്ടിച്ചു ചിലരെ തിരഞ്ഞു പിടിച്ചു കൊല്ലുന്നു… വെറുതെ ഒരു രസത്തിനു ! മാഷിനു പ്രായമായി പഴയ പോലെ വാമൊഴി വഴങ്ങുനില്ല . ഡ്യൂപ്പിനെ വെച്ച് ആക്ഷന്‍ പടത്തില്‍ അഭിനയിക്കുന്ന പോലെ മിമിക്രിക്കാരെ കൊണ്ട് പ്രസംഗം നടത്താന്‍ പറ്റുമോ എന്നൊരു പരീക്ഷണം നടത്തണം മാഷേ , ഞാന്‍ ഇപ്പോളും ചെറുപ്പമാണ് , ഇനിയും ഒരുപാട് ഗുണ്ട് പൊട്ടിക്കാന്‍ സമയം ഉണ്ട് പിന്നെ മാഷ് വിഷമിക്കേണ്ട മാഷ് മാത്രമല്ല എന്നെ കുറിച്ച് പറഞ്ഞവരില്‍ തെറി കേള്‍ക്കാത്തവര്‍ വളരെ ചുരുക്കം ,, ദീരു ബായി അംബാനി , രത്തന്ജീ ടാറ്റ , മുകേഷ് അംബാനി ഒക്കെ തെറി കേട്ടവരിലുണ്ട് , മ്മളെ പ്രകീര്‍ത്തിച്ചു തെറി കേള്‍ക്കല്‍ ഒരു സുഖമാണ് മാഷേ, അതാണ് ഇപ്പോളത്തെ ട്രെന്‍ഡ് . പണക്കാരെ തെറി വിളിക്കുമ്പോ മീഡിയയും കപട ബുജികളും ഒരു സോഫ്റ്റ് ഒക്കെ കാണിക്കുന്നുണ്ട് . കാരണം എന്തൂട്ടാ ? ഗാന്ധീടെ പവര്‍! .. ആരുടെ ? മ്മട ഗാന്ധിടെ .. പെടക്കണ ഗാന്ധിടെ പവര്‍! … മാഷ് മ്മടെ ടീം ഉണ്ടാകിയ സ്ഥിതി വിവര കണക്കാണോ റെഫര്‍ ചെയ്തത് ? എന്റെ പൊന്നു മാഷെ ഞാന്‍ പൊളിറ്റിക്സ് എം എ ആണ് എന്ന് മാഷിനു അറിയില്ലേ ? അതും മ്മടെ സ്വന്തം ഗുജറാത്ത് യൂനിവേര്‍സിറ്റി തന്ന ഒന്നാതരം എം എ ? സ്തിഥി വിവര കണക്കുകളും നല്ല ഒന്നാന്തരം പവര്‍ പോയിന്റ് പ്രസെന്റെഷനും ഉണ്ടാക്കാനാണോ ഇക്കാലത്ത് പണി ? നല്ല എണ്ണം പറഞ്ഞ പി ആര് സെക്രട്ടറി ഉണ്ടായാല്‍ അതൊക്കെ സിമ്പിള്‍ ആണ് , പിന്നെ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പിന്തുണ അത് കിട്ടാന്‍ തുട്ടു ഇറക്കണം , അത് മാത്രം പോരാ മൊത്തം ആക്ഷേപങ്ങളും കേള്‍ക്കണം . കുത്തകകളെ സംരക്ഷിക്കുന്നു , പാവപ്പെട്ട കര്‍ഷകരെയും പട്ടിണികാരെയും കുടിഒഴിപ്പികുന്നു , ന്യൂനപക്ഷ സമുദായത്തെ വേട്ടയാടുന്നു , ഗ്രാമങ്ങളെ അവഗണിക്കുന്നു …. ഞാന്‍ പറഞ്ഞില്ലേ എന്തൊക്കെ പുകില് കേള്‍ക്കണം മാഷേ ? ഇന്നത്തെ പേപ്പര്‍ കണ്ടോ മ്മളെ കുറച്ചു അമേരിക്ക എന്തൂട്ടാ പറയുന്നേ എന്ന് കണ്ടോ ? മ്മളും കോണ്‍ഗ്രസ്സിന്റെ ചുള്ളനും തമ്മിലാ അടുത്ത പ്രധാന മന്ത്രി കസേരക്കായി പോരാടുക എന്ന്, പണ്ട് ഇമ്മള് അവിടെ ഒന്ന് പോവാന്‍ തീരുമാനിച്ചപ്പോ വിസ തന്നില്ല, പോട്ടെ ഇപ്പോള്‍ എന്തിനാ ആ വെടി പൊട്ടിച്ചേ ? ഇനി അദ്വാനിജി വെറുതെ ഇരിക്ക്യോ ? ഇപ്പളേ എന്നേം അറസ്റ്റു ചെയ്യ് എന്ന് പറഞ്ഞു നടക്കുന്നു , കാലിന് മുട്ട് തേഞ്ഞു വാജ്പേയി നിര്‍ത്തിയ പോലെ അദ്വാനിജി പെട്ടന്ന് കാവി രാഷ്ട്രീയം നിറുത്തും എന്ന് തോന്നണില്ല , പൊക കണ്ടേ ആ കിഴവന് തീരു ,ആര്ടെ പൊക ? മ്മടെ പാര്‍ട്ടീടെ പൊക .പിന്നെ കോണ്‍ഗ്രസ് യുവരാജാവിന്റെ ചെപ്പടി വിദ്യകള്‍ ജനം തിരിച്ചറിഞ്ഞു അതാണ് ആകെ ഇപ്പോള്‍ സമാധാനം , തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വേണമെങ്കില്‍ പൊട്ടിക്കാന്‍ ഒരു വിദേശ ബന്തം പറയുന്ന ഗുണ്ട് ഇമ്മടെ സ്റ്റോക്കില്‍ ഉണ്ട് , അത് പോലെ ഒന്ന് അവന്റെ മമ്മിക്കു എതിരെ കഴിഞ്ഞ തിരഞ്ഞെട്പ്പിനു ഇമ്മള് പൊട്ടിച്ചിരുന്നു.... ഇനി ആര് പറഞ്ഞാലും ഇമ്മള് തന്ന്യാ അടുത്ത പ്രധാന മന്ത്രി. കുപ്പായം തുന്നാന്‍ കൊടുത്തു, ചെങ്കോലും , വെഞ്ചാമരവും,ദ്വാര പാലികമാരും, കൊട്ടാരം പാറാവുകാരും വരെ തയ്യാറായി ... വേണ്ടത് ഇനി തിരഞ്ഞെടുപ്പ് വരണം, മ്മളെ പാര്‍ട്ടി ജയിക്കണം, നിങ്ങളൊക്കെ സഹായിക്കണം, ഗുജറാത്ത് വികസിപ്പിച്ച മാതിരി ഇന്ത്യ വികസിപ്പിക്കണം അതാണ് മ്മടെ സ്വപ്നം . സ്വാതന്ത്ര്യ ദിനത്തിനും , റിപ്പബ്ലിക്കിനും ആ ദല്‍ഹി രാജ പാഥയില്‍ തുറന്ന ജീപ്പില്‍ പോകുന്നത് ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നു ... ഒന്നാഞ്ഞു പിടിച്ചു സഹായിക്കു മാഷേ, കൂട്ടിനു പറ്റിയ സകല ബുജികളേം കൂടിക്കോ മ്മക്ക് എന്തൂട്ടാ വേണ്ടത് ന്നു വെച്ചാ ചെയ്യാന്നെ , ഏത് ? കത്തീനു കരുതട്ടെ മാഷേ ? ന്നാ പിന്നെ ദല്‍ഹി കാണാം, വരട്ടേ
മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളി ആണ് അമേരിക്ക ഇന്ത്യന്‍ പ്രതാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ നിര്‍ദേശിക്കുക എന്നത് , പരമാതികാരം അമേരിക്കന്‍ സായ്യിപ്പിന്റെ ആസനത്തിനു കീഴില്‍ പണയം വെച്ച കോണ്‍ഗ്രസ് നയതന്ത്രം ഇന്ത്യ രാജ്യത്തെ എത്തിച്ച പ്രതിസന്ധിയുടെ ആഴം എത്രയാണ് എന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു .
ReplyDeleteനന്നായി ആക്ഷേപ ഹാസ്യം...
ReplyDeleteഇന്ത്യ ഇനി എന്തെല്ലാം കാണണം?
മോഡി...അടുത്ത പ്രധാനമന്ത്രി????? സാദ്ധ്യത തള്ളിക്കളയാനാവില്ല...ഓരോ ദുര്‍വിധി
ReplyDelete