Sunday 11 September 2011

9/11 - യാങ്കി കഴുകന്‍റെ വിലാപം



ഹിരോഷിമയും നാഗസാക്കിയും വിസ്മരിക്കുക
സെപ്റ്റംബര്‍ പതിനൊന്നു തെളിമയോടെ അനുസ്മരിക്കുക
ആഗസ്റ്റു ആറിനു ചെറിയ പയ്യന്‍ ( * LITTLE BOY ) ഹനിച്ചതു
ഒരു നിമിഷത്തില്‍ എണ്‍പതിനായിരം ജീവനുകളെ,
ആഗസ്റ്റു ഒന്‍പതിന് നാഗസാക്കിയില്‍ തടിച്ച മനുഷ്യന്‍ (* FAT MAN )
കശാപ്പു ചെയ്തത് അറുപതിനായിരം മനുഷ്യാത്മാക്കളെ ...
അമേരിക്കന്‍ ബി - 29 ബോംബറുകള്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍
ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കയറിയ അമേരിക്കന്‍ യാത്ര വിമാനങ്ങള്‍
ലോക ഭീകരതയുടെ കഫിയ്യ കൊണ്ടു തലപ്പാവ് കെട്ടിയ ആന റാഞ്ചി പക്ഷികള്‍
ആഗസ്റ്റു ആറിനു ജപ്പാനില്‍ പൊട്ടിയതു ലോക സമാധാനത്തിന്‍റെ
ഒലിവു ചില്ല മുദ്രണം ചെയ്ത, ആര്‍ദ്രതയുടെ വചനം ആലേഖനം ചെയ്ത
ശാന്തിയുടെ ദൂതന്‍, അങ്കിള്‍ സാമിന്‍റെ  സ്വാന്തനത്തിന്റെ ബോംബു.
9/11 - ലോക വ്യാപാര കേന്ദ്രത്തില്‍ കൊല്ലപെട്ടവര്‍ ലോക സമാധാനം
സംരക്ഷിക്കാന്‍ രക്ത സാക്ഷികളായവര്‍, ലോക ഭീകരതയുടെ ബലിയാടുകള്‍
ജപ്പാനിലെ ഒരു ലക്ഷം മനുഷ്യാത്മാക്കള്‍ കൊല്ലപെടാന്‍ , ആറ്റം ബോംബിന്‍റെ
ശക്തിയും, സാധ്യതയും പരീക്ഷിച്ചു അറിയാനുള്ള
പരീക്ഷണ ശാലയിലെ അറവു മൃഗങ്ങളും , ശീമ പന്നികളും
ജപ്പാനിലെ നെഞ്ച് പറിക്കുന്ന, തല പിളര്‍കുന്ന,
രക്തംകിനിയുന്ന നേര്‍ കാഴ്ചകളെ നമുക്ക് മറക്കാം പകരം
9/11 -ലെ മുത്തശ്ശി കഥകളെ വെല്ലുന്ന അതിശയോക്തികളെ
അണ്ണാക്ക് തൊടാതെ , വിവേകം പണയം വെച്ച് വിഴുങ്ങാം.
ഹിരോഷിമയിലെ സമാധാനത്തിന്‍റെ മണി നമുക്ക് അഴിച്ചു മാറ്റാം
പകരം പുതിയ ക്രമത്തിന്റെ  ചിന്ഹമായ കഷണ്ടി പരുന്തിന്‍റെ കൂട് വെക്കാം
ഹിരോഷിമ ദിന അനുസ്മരണം നമുക്ക് മറക്കാം , പകരം
സെപ്റ്റംബര്‍ പതിനൊന്നു മുടങ്ങാതെ അനുസ്മരിക്കാം
അതെ നാം നാടോടുമ്പോള്‍ നടുവേ ഓടുന്നവരാകുക ,
ചരിത്രത്തെ വിസ്മരിക്കുക , പൈത്രകം വലിച്ചെറിയുക .....


* ഹിരോഷിമയില്‍ എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്ന ആറ്റം ബോംമ്പ്
* നാഗസാക്കിയില്‍ അറുപതിനായിരം പേരെ കൊന്ന ആറ്റം
ബോംമ്പ്
 

4 comments:

  1. ഹിരോഷിമ മറക്കൂ , നാഗസാക്കി മറക്കൂ ,,, പകരം സെപ്റ്റംബര്‍ പതിനൊന്നിനെ അനുസ്മരിക്കൂ , കഷണ്ടി പരുന്തിന്‍റെ പ്രജനനം ലോകം മുഴുവന്‍ ലൈവ് കാണിക്കൂ , ഹിരോഷിമയിലെ , നാകസാക്കിയിലെ , അഫ്ഗാനിലെ , ഇറാക്കിലെ , ഗാസയിലെ കുഞ്ഞുങ്ങളെ അവഗണിക്കൂ നമുക്കും ഐക്യടാര്‍ദ്യപ്പെടാം ,അങ്കിള്‍ സാമിന് ഓശാന പാഠം ...

    ReplyDelete
  2. അല്ലെങ്കിലും തന്നെ ഓരോ ദുരന്തവും വര്‍ഷത്തില്‍ ഒരിക്കാല്‍ ഏതൊക്കെയോ രീതിയില്‍ ആഘോഷിക്കാനുള്ളതാണ്. അല്ലെങ്കില്‍ ആഘോഷിക്കപ്പെടുന്നതാണ്.

    ReplyDelete
  3. കഴിഞ്ഞ നൂറു വർഷമായി ലോകത്തിലെ ഏതെങ്കിലുമൊരു രാജ്യവുമായി യുദ്ധത്തിലാണ് അമേരിയ്ക്ക. അമേരിയ്ക്കൻ സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രധാന വ്യവസായം ആയുധ നിർമ്മാണവും ആയുധ വാണിജ്യവുമാണ്. അമേരിയ്ക്ക മറ്റുള്ളവരിൽ ഏല്പിച്ച മുറിവുകൾ തമസ്ക്കരിയ്ക്കപ്പെടുന്നതും അമേരിയ്ക്കയുടെ മുറിവുകൾ ലോകത്തിന്റെ മുറിവുകളായി വ്യാഖ്യാനിച്ച് ആ മുറിവുകളേൽ‌പ്പിച്ചവരെ പാഠം പഠിപ്പിയ്ക്കാൻ ആഹ്വാനം ചെയ്യുന്നതും അതി ശക്തമായ ആയുധ ലോബിയാണ്.

    പോസ്റ്റ് നന്നായി.

    ReplyDelete
  4. എച്മ്മു നന്ദി , മാധ്യമം ചെപ്പിലെ ഓണം സ്പെഷ്യല്‍ കണ്ടിരുന്നു , ബ്ലോഗില്‍ മുന്പ് വായിച്ചിരുന്നു എന്ന് തോനുന്നു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍ ...

    ReplyDelete