Saturday 27 August 2011

ഉരുളക്കു ഉപ്പേരി


ബ്ലോഗില്‍ അശ്ലീലമുണ്ടോ, വായനക്കാര്‍ റോമില്‍ നിന്നും വരും.
ബ്ലോഗിനോളം വരുമോ BUZZ ഇല്‍ ഇട്ടത്.
പോസ്റ്റ്‌ കണ്ടാല്‍ അറിഞ്ഞൂടെ ബ്ലോഗറുടെ നിലവാരം.
ബെര്‍ളിക്ക് വെച്ചത് വള്ളിക്ക് കൊണ്ടു.
വെറുതെ കിട്ടിയ കമന്റിലെ അക്ഷരത്തെറ്റ് പരിശോധിക്കരുത്.
കമന്‍റ് പോയാല്‍ സ്പാമിലും തപ്പണം.
പോസ്റ്റ്‌ മറന്നു കമന്റിടരുത്.
ബെര്‍ളിയെ തെറി പഠിപ്പിക്കണോ ?
ചെകുത്താന്‍ ബ്ലോഗില്‍ കുര്‍ബാന പഠനം.
പോസ്റ്റു ഇട്ടത് ബ്ലോഗിണി ആണോ ? കമന്റു കൊട്ടയില്‍ കോരാം.
വായനക്കാരന്‍ ആഗ്രഹിച്ചതും ബ്ലോഗര്‍ നല്കിയതും ഇക്കിളി മസാല.
കൊല്ലുന്ന ബ്ലോഗര്‍ക്ക് , തിന്നുന്ന കമന്റെര്‍.


തെറി ബ്ലോഗ്‌ എഴുതേം വേണം , പുന്ന്യാളന്‍ ആവേം വേണം.
ബ്ലോഗ്‌ പേര് എന്തായാലെന്താ , ഭരണിപ്പാട്ട് കേട്ട പോരെ ?
ബ്ലോഗ്‌ മീറ്റ്‌ കഴിയുവോളം അടേം ചക്കരേം , കഴിഞ്ഞാല്‍ നെറ്റില്‍ കൂട്ടത്തല്ല്.

അനോണിയെ പിടിക്കാന്‍ ബ്ലോഗ്‌ പൂട്ടാണോ ?
ബ്ലോഗില്‍ അത്യാവശ്യം PORN ഉണ്ടോ ഫോളോ ചെയ്യാന്‍ മാര്പാപ്പേം കാണും.
സൂപ്പര്‍ ബ്ലോഗര്‍ തുള്ളിയാല്‍ ബെര്‍ളി വരെ , പിന്നേം തുള്ളിയാല്‍ നൊസ്റ്റാള്‍ജിയ വരെ.

9 comments:

  1. ബ്ലോഗ്‌ ചൊല്ലുകള്‍

    ReplyDelete
  2. "ബ്ലോഗ്‌ മീറ്റ്‌ കഴിയുവോളം അടേം ചക്കരേം , കഴിഞ്ഞാല്‍ നെറ്റില്‍ കൂട്ടത്തല്ല്.

    ഇതാണ് സൂപ്പര്‍

    ReplyDelete
  3. ഹ! ഹ!!
    കൂടുതൽ പോരട്ടെ!

    ReplyDelete
  4. അനോണിയെ പേടിച്ചു ബ്ലോഗ്‌ പൂട്ടാണോ എന്നല്ലേ നല്ലത്?

    ReplyDelete
  5. പോസ്റ്റു ഇട്ടത് ബ്ലോഗിണി ആണോ ? കമന്റു കൊട്ടയില്‍ കോരാം

    പോരെ ഇത് മതി ഹഹഹ

    ReplyDelete
  6. ഇത് കിടിലനായിട്ടുണ്ട്. ഇനിയുമിനിയും എഴുതുക...

    ReplyDelete