Thursday 25 August 2011

മന്തി ബിരിയാണിയുടെ മയക്കം



ദമ്മാം പാരഗന്‍ ഹോട്ടലില്‍ ഇന്ന് രാത്രി നവോദയ സംഘടിപ്പിക്കുന്ന സംവാദം രാത്രി ഒന്‍പതു മണിക്ക് നീ തീര്‍ച്ചയായും വരണം, റഷീദ് വിളിച്ചപ്പഴെ ഉറപ്പിച്ചു തനിമക്ക് വേണ്ടി അവനായിരിക്കും പ്രസംഗിക്കുക എന്ന് , ചെല്ലാമെന്നു ഏറ്റു , ഒരൊറ്റ കണ്ടീഷന്‍ , രാത്രി ഭക്ഷണം നേരത്തെ പാരഗനില്‍ നിന്നും എട്ടു മണിക്ക് തന്നെ വാങ്ങി തരണം , പകരം നീ പറയുന്ന ഓരോ പഞ്ച് ഡയലൊഗിനും ഒരു മിനുറ്റ് സുന്ദരമായ കയ്യടി എന്തെ സമതിച്ചോ ? സമതിച്ചു , പക്ഷെ കയ്യടി നല്ല സ്ട്രോങ്ങ്‌ ആവണം. അത് നീ വാങ്ങി തരുന്ന ഭക്ഷണത്തിന് അനുസരിച്ച് ഇരിക്കും. വിഷയം ലോക്ബാല്‍ ബില്ലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും   . എട്ടു മണിക്ക് തന്നെ നല്ല ഒന്നാതരം  മന്തിബിരിയാണി , ഫ്രൂട്ട് സലാഡ് , പായസം ,,,,, പരിപാടിക്കായി റഷീദ് നന്നായി തയ്യാറായിരുന്നു. കത്തി കയറുമെന്ന് നൂറു തരം, അജണ്ടയില്‍ റഷീദിന്റെ പേര് നാലാമതാണ്. പ്രദീപ് കൊട്ടിയം നവോദയ  , നജീബ്, ഹാഷിം (കെ എം സി സി)  പിന്നെ റഷീദ് കോലഴം (തനിമ ദമ്മാം), കണ്ണില്‍ ഉറക്കം കേറുന്നോ ? ആകെപ്പാടെ ഒരു മന്തിപ്പ് , ആ പായസം കുടിക്കേണ്ടി ഇല്ലായിരുന്നു . അവസാനം റഷീദിന്റെ ഊഴം. " തലയില്‍ ചകിരിചോറും തിരുകി മണ്ടി നടക്കും കഴുതകളെ , കൊടിയും സമരവും ഒന്നും നിങ്ങള്‍ക്ക് തുണയാവില്ല ഒരുനാളും." അത്രേം കേട്ടത് നല്ല ഓര്‍മ്മ ഉണ്ട് , അറിയാതെ ഒന്ന് മയങ്ങി പോയി , പഞ്ച് പോയിന്റ്‌ ഒക്കെ റഷീദ് കൃത്യമായി പറഞ്ഞിരുന്നു. ഇടയ്ക്കു ഞെട്ടി ഉണര്‍ന്നു ....പിന്നില്‍ നിന്നും ഷബീര്‍ ചാത്തമങ്കലം പുറത്തു തോണ്ടുന്നു , കയ്യടിക്കാന്‍ മറന്നു പോയതിനാലാകും , ഭാഗ്യം റഷീദ് തന്നേ, പിന്നെ പഞ്ചിംഗ് പോയിന്റ്‌ ആണോന്നു ഉറപ്പിക്കാന്‍ പോയില്ല  കൊടുത്തു ഒരു ഉശിരന്‍ കയ്യടി ...... എന്ത് പറ്റി സദസ്സിലുള്ളവര്‍ മുഴുവന്‍ ആരാണ് കയ്യടിച്ചത് എന്ന് തിരിഞ്ഞു നോക്കുന്നു ? ? ? ആകെ ഒരു കണ്ഫൂഷ്യന്‍ , അബദ്ധമായോ ? ആ മന്തിബിരിയാണി മാനം കളഞ്ഞോ ? പ്രസംഗം കഴിഞ്ഞു റഷീദ് അടുത്ത് വന്നിരുന്നു എന്നെ നോക്കി വല്ലാത്ത ഒരു ചിരി , കാര്യം പിടി കിട്ടുന്നില്ല , കണ്ഫൂഷ്യന്‍ കൂടുതലായി, ഉണ്ടാകാന്‍ പോകുന്ന പുകില്‍ ആലോചിച്ചിട്ട് ഉള്ള മനസ്സമാധാനവും പോയി , ആരോട് ചോദിക്കും ? എങ്ങിനെ സംഗതി ക്ലിയര്‍ ആക്കും ? അവസാനം പരിപാടി ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി റഷീദ് ചോദിച്ചു അല്ല സലീമേ നീ എന്തിനാ അവിടെ കയ്യടിച്ചത് ? വേറെ എന്തോരം പഞ്ചിംഗ് പോയിന്റ്‌ ഉണ്ടായിരുന്നു ? ഞാന്‍ ഒക്കെ നേരത്തെ കൂട്ടി എഴുതി തന്നിരുന്നില്ലേ ? നിന്നെ ജുബൈലില്‍ നിന്നും വിളിച്ചു വരുത്തി , വയറു നിറയെ മന്തിബിരിയാണിം ഫ്രൂട്ട് സലാഡും പായസവും ഒക്കെ വാങ്ങി തന്നത് വെറുതെ ആയില്ലേ ? എന്തെ റഷീദ് അങ്ങിനെ പറഞ്ഞെ ? നല്ല ഒന്നാന്തരമായി കയ്യടിചില്ലേ ? പിന്നെ പിന്നെ എന്‍റെ ആ പ്രസംഗത്തിന് അനുവദിച്ച സമയം തീര്‍ന്നു എന്ന് നോട്ടീസ് തന്നപ്പോള്‍ ഒരു പോയിന്റ്‌ കൂടി എന്ന് ഞാന്‍ പറയുന്നിടത്താണ് നീ ഉഷാറായി കയ്യടിച്ചത് , ഇതിലും ഭേദം നീ എന്നെ അങ്ങ് കൊല്ലലായിരുന്നു..............കണ്ഫൂഷ്യന്‍ അതിന്‍റെ മൂര്ദ്ധന്ന്യത്തില്‍  എത്തി പിന്നെ എന്തെ ഷബീര്‍ അവിടെ തന്നെ കൃത്യമായി തോണ്ടി വിളിക്കാന്‍ ? ??????

5 comments:

  1. ഒരു മന്തി ബിരിയാണിയും കുറെ നല്ല ഓര്‍മകളും ,,, റഷീദ് ഭായ് സാരമില്ല അടുത്ത പരിപാടി എവിടെ ആണേലും ഞാന്‍ മുന്നിലെ വരിയില്‍ തന്നെ ഇരിക്കും , മന്തി ബിരിയാണി കിട്ടിയില്ലേലും നല്ല ഉഷാറായി കയ്യടിക്കാം , ഇത് എന്‍റെ വാക്കാണ്‌ നൂറു തരം....

    ഗൂഗ്ലി : -
    സമര്‍പ്പണം സഹോദരന്‍ ഷാനവാസ്, നാല് വര്ഷം മുന്‍പ് ഹുറൂബില്‍ കുടുങ്ങി തര്‍ഹീല്‍ വഴി നാട്ടില്‍ പോകേണ്ടി വന്ന ഹതഭാഗ്യന്

    ReplyDelete
  2. സലീമേ എനിക്കിട്ടു തന്നെ വേണമായിരുന്നോ പോസ്റ്റ്‌
    എന്തായാലും അടുത്ത പരിപാടിക്ക് ചതിക്കല്ലേ

    ഈദാശംസകള്‍

    ReplyDelete
  3. സലിം, ഷബീറിന്റെ തോന്ടാലാണ് പണി പറ്റിച്ചത്.
    ചുമ്മാ അവനു തോന്ടതിരുന്നാല്‍ മതിയായിരുന്നില്ലേ?

    ആളെ വടിയകാന്‍ അവന്റെ ഒരു തോണ്ടല്‍ . . .

    റഷീദ്‌ അടുത്ത പരിപാടിക്ക് ഞാന്‍ വരാം കയ്യടിക്കാന്‍
    എനിക്ക് മന്തിയൊന്നും ആവശ്യമില്ല. കഫ്സയയാലും മതി . .

    ഞാന്‍ ആരാ മോന്‍

    ReplyDelete
  4. എന്താണ് മന്തി...?

    ReplyDelete
  5. മന്തി എന്ന് സൌദിയില്‍ പറയാന് നമ്മുടെ ധം ബിരിയാണി പോലെ അവരുടെ കബ്സ വെക്കും അപ്പോളാണ് , വളരെ രുചികരമാണ് മന്തി ബിരിയാണി . ചില മന്തി ബിരിയാണി ജിദ്ധയിലെ അല്‍ ബക് പോലെ പ്രസിദ്ധവുമാണ് . ബഹറിന്‍ നിന്നും പാലം കടന്നു ദമ്മാമില്‍ വരൂ അജിത്‌ ഭായി മന്തി ഒക്കെ കഴിച്ചു പോകാം .

    ReplyDelete