Wednesday 24 August 2011

കാലത്തിന്‍റെ പെരുവിരല്‍



അന്ന് പുരാണത്തില്‍ .......
ഏകലവ്യന്‍ ,
കൌരവ ഗുരു ദ്രോണരുടെ  ശിഷ്യന്‍
നിഷാദ രാജാവ് ഹരാധനുസ്സിന്റെ മകന്‍ ,
നീച ജാതിയില്‍ പിറന്നതിനാല്‍
ദ്രോണര്‍ ശിഷ്യത്വം നിഷേധിച്ചവന്‍
ദ്രോണരുടെ പ്രതിമ ഗുരു സ്ഥാനത്ത് പ്രതിഷ്ടിച്ചു
സ്വന്തമായി അസ്ത്രവിദ്യ അഭ്യസിച്ചവന്‍
അങ്ങിനെ ദ്രോണരുടെ അരുമ ശിഷ്യനായ
 അര്‍ജുനനെ അസ്ത്ര വിദ്യയില്‍ വെല്ലുന്നവന്‍,
സ്വന്തം പെരുവിരല്‍ ഗുരുദക്ഷിണ നല്‍കി
ഗുരു ഭക്തി ഘോഷിച്ചവന്‍,
 "ഏകലവ്യന്‍" കാലം വാഴ്ത്തിയ ഗുരു ഭക്തന്‍ ,
ത്യാഗി, സമര്‍പ്പിതന്‍, വിനയാനിത്വന്‍.

ദ്രോണര്‍ ,
ഗുരു ശിഷ്യ ബന്ധത്തിന് പുതു വ്യാഖ്യാനം ചമച്ചവന്‍
ജാതി തിരിച്ചു ശിഷ്യന്മാരെ വേര്‍തിരിച്ചവന്‍
വരേണ്യ വര്‍ഗ സ്നേഹി ,
കരുണ, വാത്സല്യം, ദയ, വിട്ടുവീഴ്ച
ആര്‍ദ്രത തുടങ്ങിയ മാനുഷിക വികാരങ്ങളുടെ
വില മനസ്സിലാക്കാത്തവന്‍ ,

ഇന്ന് കരിയര്‍ ഗുരുക്കന്മാരുടെ കണ്ണില്‍.......
ഏകലവ്യന്‍
അപകര്‍ഷത കൈമുതലുള്ളവന്‍
ആത്മ വിശ്വാസമില്ലാത്തവന്‍
ഐ ക്യു ബിലോ ആവറേജ് ഉള്ളവന്‍
മള്‍ട്ടിപ്പിള്‍ ഇന്‍റലിജന്സു അറിഞ്ഞൂടാത്തവന്‍
റിവേര്‍സ് റിസോര്സിംഗ് പഠിക്കാത്തവന്‍,


ദ്രോണര്‍ ,
സാഹചര്യങ്ങളെ വിമര്‍ശന വിധേയമാക്കി,
ചുറ്റുപാടുകളെ പരിഗണിച്ചു , മുന്ഗണന ക്രമം
കൃത്യമായി പാലിച്ചു തീരുമാനം എടുത്തവന്‍.
വിവേകി , പ്രായോഗിക വാദി ,
വികാരങ്ങളെക്കാള്‍ വിചാരത്തിനു
മുന്ഗണന നല്‍കിയ ക്രാന്ത  ദര്‍ശി......

5 comments:

  1. പെരുവിരല്‍ മുറിച്ചു വാങ്ങിയ ദ്രോണര്‍ ശരി ആയിരുന്നു , ഏകാലവ്യനാണ് തെറ്റിയത് ???

    ReplyDelete
  2. സമകാലിക ചിന്തകളുടെ വെല്ലുവിളി അങ്ങിനെ കാണുന്നു ഇതിനെ

    ReplyDelete
  3. സമകാലിക ലോകം നമ്മെ വല്ലാത്ത പ്രതിസന്ധിയില്‍ എത്തിക്കുന്നു . മുന്‍പൊരിക്കല്‍ ഒരു ഐ എ എസ കാരന്‍ ഇരുനൂറോളം കുട്ടികളുള്ള ഒരു വേദിയില്‍ ഹുമാനിട്ടീസ് പഠിക്കുന്ന എത്രപേര്‍ നിങ്ങളില്‍ ഉണ്ട് എന്ന ചോദ്യത്തിനു ഒരാള്‍ എന്നായിരുന്നു ഉത്തരം .... ബാക്കി മുഴുവന്‍ ഡോക്ടര്‍ , എഞ്ചിനീയര്‍ .... പിന്നെ അദ്ദേഹം പറഞ്ഞത് ഞാന്‍ വരും തലമുറയുടെ കാര്യത്തില്‍ നിരാശനാണ് എന്നാണു .....

    ReplyDelete
  4. കവിത അര്‍ഹിക്കുന്ന വിധത്തില്‍ ഒരു അഭിപ്രായം പറയാന്‍ എന്‍റെ അറിവിന്റെ പരിമിതി തടസ്സം തന്നെ.
    എന്നാലും ഒരു ഇതിന്‍റെ വിഷയം നന്നായി.
    ആശംസകള്‍

    ReplyDelete