Thursday 11 August 2011

സ്വാതന്ത്ര്യത്തിന്‍റെ ഭാരം

തെയ്യനം  തന്നാരാ,  തെയ്യനം, തെയ്യനം തന്നാരാ
തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം തന്നാരാ
സ്വാതന്ത്ര്യ ദിനമല്ലോ
നമുക്കിന്നു സ്വാതന്ത്ര്യ ദിനമല്ലോ
ബ്രിട്ടീഷു പട്ടാളം പൊട്ടിയ നാളിതു
സ്വാതന്ത്ര്യ ദിനമല്ലോ

സ്വാതന്ത്ര്യമുണ്ടല്ലോ നമുക്കിന്നു  സ്വാതന്ത്ര്യമുണ്ടല്ലോ
പട്ടിണി തിന്നാനും തിന്നു മരിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ
 വെള്ളതൊലിക്കാരന്‍ സമ്പത്ത് ബ്രിട്ടനില്‍ കൊണ്ട്പോയീ
തൊലിനിറം മാറ്യെപ്പോ സ്വത്തല്ലാം പോയത്
സ്വിസ്സ്
ബാങ്കിലേക്കല്ലേ ....
ആദര്‍ശ് കേട്ടില്ലേ വേറൊരു സ്പെക്ട്രവും കേട്ടില്ലേ
അഴിമതി നമ്മുടെ രാജ്യം ഭരിപ്പോരുടെ
കൈതൊഴില്‍ ആണല്ലോ .....
 മിണ്ടാതെ ചങ്ങാതീ നമുക്കിന്നു സ്വാതന്ത്ര്യം കിട്ടീല്ലേ
ബ്രിട്ടീഷുകാരുടെ കട്ട് മുടിപ്പീന്നു
സ്വാതന്ത്ര്യം കിട്ടീല്ലേ
ഗാന്ധി  കുറുക്കിയാ 
ണ്ട്ടീലെ  സ്വാതന്ത്ര്യ കല്ലുപ്പ്
സോണിയാ ഗാന്ധീടെ ഇന്നത്തെ കോണ്‍ഗ്രസിന്‌
പുല്ലു വിലയല്ലോ ...
കേട്ടില്ലേ ചങ്ങാതീ ജൂദാസിന്നീശോയെ വാഴ്ത്തുന്നു
ബാബറി പള്ളി പൊളിച്ചവരിന്നാ, തെറ്റ് ഏറ്റുപാടുന്നു
പൊന്നാര ചങ്ങാതീ നമുക്കിന്നു
സ്വാതന്ത്ര്യമുണ്ടല്ലോ
ബി ഓ ടീക്കാരന് ടോള് കൊടുക്കുവാന്‍ 
സ്വാതന്ത്ര്യമുണ്ടല്ലോ 
സ്വാതന്ത്ര്യം ആഘോഷിപ്പൂ  നാട്ടാരെ സ്വാതന്ത്ര്യം ആഘോഷിപ്പൂ
കഴുതേടെ
കുഞ്ജിയില്‍ ഫ്ലാഗ് പറത്തീട്ടു സ്വാതന്ത്ര്യം ആഘോഷിപ്പൂ .....
  
ജാലിയന്‍ വാലാ ബാഗിലന്നു വെളുത്തോരെ പട്ടാളം
ബംഗാളില്‍, ആസ്സാമില്‍ , കാശ്മീരിലും ഇന്ന്
സ്വാതന്ത്ര പട്ടാളം...
ഗുജറാത്ത് കേട്ടില്ലേ വേറൊരു മുംബയും കണ്ടില്ലേ
ഗാന്ധീടെ നാട്ടില് മോഡീടെ ഭരണത്തിന്‍
ഐശര്യം കണ്ടില്ലേ ,
മിണ്ടാതെ ചങ്ങാതീ നമുക്കിന്നു സ്വാതന്ത്യം കിട്ടീല്ലേ...
നമ്മുടെ പോലീസ് നമ്മളെ കൊല്ലുന്ന സ്വാതന്ത്യം  കിട്ടീല്ലേ

സ്വാതന്ത്ര്യമുണ്ടല്ലോ നമുക്കിന്നു  സ്വാതന്ത്ര്യമുണ്ടല്ലോ
ബസ് ചാര്‍ജ് വര്‍ധന
നട്ടെല്ലോടിച്ചോരു സ്വാതന്ത്ര്യമുണ്ടല്ലോ
അറിയാല്ലോ കൂട്ടരേ
നമുക്കിന്നു  പാമോയില്‍ മുഖ്യനില്ലേ
പൂജപുരെയിന്നു പിള്ളേനെ രക്ഷിച്ച കുഞ്ഞൂഞ്ഞു മുഖ്യനില്ലേ ...
പതിനൊന്നു വര്‍ഷമായ്
മ അദനീ ഉള്ളില്‍ കിടക്കുന്നു
ചെയ്യാത്ത കുറ്റത്തിന്‍ വല്ലാത്ത ശിക്ഷയില്‍ നീറി പുകയുന്നൂ....
ഭിന്നിപ്പിച്ചു ഭരിക്കു  ജനങ്ങളെ
ഭിന്നിപ്പിച്ചു ഭരിക്കു
സായിപ്പ് പോയാലും നമ്മുടെ ഭരണത്തിനു
സായിപ്പ്യന്‍ ഭാഷയല്ലോ ......
മിണ്ടാതെ ചങ്ങാതീ നമുക്കിന്നു മന്ത്രിമാരുണ്ടല്ലോ,
കാളകൂടം വിറ്റും ആരോഗ്യം കാക്കുന്ന
ആരോഗ്യ മന്ത്രിയില്ലേ ,,,
സ്വാതന്ത്ര്യം ആഘോഷിപ്പൂ  നാട്ടാരെ സ്വാതന്ത്ര്യം ആഘോഷിപ്പൂ     ബിവരേജിനു മുന്നില് ഫ്ലാഗ് പറത്തീട്ടു സ്വാതന്ത്ര്യം ആഘോഷിപ്പൂ

തെയ്യനം  തന്നാരാ,  തെയ്യനം, തെയ്യനം തന്നാരാ
തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം തന്നാരാ
സ്വാതന്ത്ര്യ ദിനമല്ലോ നമുകിന്നു
സ്വാതന്ത്ര്യ ദിനമല്ലോ
ബ്രിട്ടീഷു പട്ടാളം പൊട്ടിയ നാളിതു
സ്വാതന്ത്ര്യ ദിനമല്ലോ

15 comments:

  1. പുതിയ സ്വാതന്ത്ര ദിന ചിന്തകള്‍ , ഒരു സംഗീത ശില്‍പം പോലെ മുന്‍പ് കോളേജില്‍ പഠിച്ചപ്പോള്‍ തെരുവിലതരിപിച്ചിരുന്നു , പുതിയ കാലത്തിനും സാഹചര്യത്തിനും കൂടുതല്‍ ഫിറ്റാകും .....
    എല്ലാര്‍ക്കും സ്വാതന്ത്ര ദിന ആശംസകള്‍ .... പുതിയ പോരാട്ടം തുടങ്ങട്ടെ ... വിപ്ലവിഭാധ്യങ്ങള്‍

    ReplyDelete
  2. കവിതയും കവിതയിലെ വിഷയവും കൊള്ളാം..പക്ഷെ ധാരാളം അക്ഷര പിശകുകള്‍ ഉണ്ട്..അവ വായനയുടെ സുഖം കെടുത്തുന്നു. ഒന്നൂടെ എഡിറ്റ്‌ ചെയ്താല്‍ കുറച്ചുടെ ഭംഗിയാക്കം എന്ന് തോന്നുന്നു..സ്വാതന്ത്ര്യ ദിനാശംസകള്‍

    ReplyDelete
  3. കുറച്ചുകൂടെ ഭംഗിയാക്കണം ആക്ഷേപ ഹാസ്യം.
    ഏതെങ്കിലുമൊരു താളം, ഈണം അവസാനം വരെ വേണം.
    അക്ഷരത്തെറ്റുകള്‍ ധാരാ‍ളമുണ്ട്.
    ഇനിയും എഴുതുക.
    ആശംസകളോടെ......

    ReplyDelete
  4. നല്ല ആശയം.. ആശംസകള്‍..

    ReplyDelete
  5. പോസ്റ്റിലെ ആശയം കൊള്ളാം..നല്ലത് തന്നെ..കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നുന്നു...പിന്നെ അക്ഷരത്തെറ്റ് ശ്രദ്ധിക്കുക..ഇനിയും എഴുതുക..ആശംസകള്‍..

    ReplyDelete
  6. ബ്രിട്ടീഷുപട്ടാളം പേടിച്ചു പാളയം വിട്ട ദിനമല്ലോ എന്നാക്കിയാല്‍ കുറച്ചു കുടി പ്രാസവും അര്‍ത്ഥവും ഉണ്ടാകുമായിരുന്നു അക്ഷര തെറ്റുണ്ട് സാരമില്ല തിരുത്താമല്ലോ മൊത്തത്തില്‍ നല്ല ആക്ഷേപ ഹാസ്യ നാടന്‍ പാട്ട്

    ReplyDelete
  7. പോസ്റ്റിലെ ആശയം കൊള്ളാം..നല്ലത് തന്നെ..കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നുന്നു...പിന്നെ അക്ഷരത്തെറ്റ് ശ്രദ്ധിക്കുക..ഇനിയും എഴുതുക..ആശംസകള്‍..

    ReplyDelete
  8. ബീവറേജില്ലാതെ എന്തു സ്വാതന്ത്ര്യം.. എന്ത് ആഘോഷം

    ReplyDelete
  9. വായിച്ചു...ഹ്മ്മ്മ്മ്ം.....ഇനിയും എഴുതൂ..എഴുതി തെളിയട്ടെ...

    ReplyDelete
  10. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം.

    ReplyDelete
  11. ദണ്ട്ടീലെ, ഐഷര്യം, മ അധ്നി , ബിവരേചിനു....
    ആശയം മോശമായില്ലെങ്കിലും അക്ഷരത്തെറ്റിന്റെ ആഘോഷത്തിനിടയിൽ വായന സുഖമായില്ല.

    മറ്റുള്ളവരെ വായിപ്പിക്കുന്നതിനു മുമ്പ് സ്വയം ഒന്ന് വായിച്ചുനോക്കുക.

    ReplyDelete
  12. കൊള്ളാം സ്വാതന്ത്ര്യം...!
    ആശംസകൾ...

    ReplyDelete
  13. ഇത് പാട്ടായി കേട്ടാല്‍ ചിലപ്പോള്‍ കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു... ആശംസകള്‍....

    ReplyDelete