Thursday 17 March 2011

ജനവിധി - 2011

ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ല ഈനു കരുതിയകുമോ കോടിയേരിയെ മുന്നില്‍ നിര്‍ത്തി ഇലക്ഷനെ നേരിടാന്‍ മാര്‍കിസ്റ്റു പാര്‍ട്ടിയെ പ്രേരിപ്പിച്ചത് ?
എന്ത് കൊണ്ട് വി എസിനെ മുന്നില്‍ നിര്‍ത്തി ഒരു പരീക്ഷണത്തിന്‌ കൂടി എല്‍ ഡി എഫ് തയ്യാറല്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്‌ .
വി എസ് ഇല്ലാത്ത ഇടതു പക്ഷവും വലതു പക്ഷവും തമ്മില്‍ വിത്യാസം എന്ത് എന്ന ചോദ്യം വളരെ പ്രസക്തമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത്.
ഇടതു പക്ഷത്തെ വലതു പക്ഷത്തില്‍ നിന്നും വിത്യസ്തമാക്കി കഴിഞ്ഞ അഞ്ചു വര്ഷം നിലനിര്‍ത്തിയത് വി എസ് എന്ന ഒറ്റ ആളുടെ പോരാട്ടമായിരുന്നു .
ഒരു പക്ഷെ പാര്‍ട്ടിയിലെ വലതു പക്ഷ ചേരിയുടെ വിമര്‍ശനവും എതിര്‍പ്പും ഇല്ലായിരുന്നെങ്കില്‍ ഇതിലും നല്ലൊരു ഗവേര്‍മെന്റ്റ് കേരളത്തിന്‌ കിട്ടുമായിരുന്നു.
അതിനു ഏറ്റവും നല്ല ഉദാഹരണം മൂന്നാര്‍ ഒഴിപിക്കലിന്റെ ആദ്യ ഘട്ടത്തില്‍ കേരള ജനത വി എസിനോടെ കാണിച്ച ബഹുമാനത്തില്‍ കാണാനാകും.
വി എസ് എന്ന പോരളിയിലെ വിപ്ള വീര്യം കെടുത്തുന്നതായി പിന്നീട് മന്ത്രി സഭയിലെ തന്നെ ചില മന്ത്രിമാരും പാര്‍ട്ടി നേത്രത്വവും പിന്നീട് സ്വീകരിച്ച നിലപാടുകള്‍.
സത്യത്തില്‍ പാര്‍ട്ടിയിലെ അഴിമതിക്കാരും സ്വജന പക്ഷപതികളും കൂടിയാണ് വി എസിന് കൂച്ചുവിലങ്ങ് തയ്യാറാക്കിയത്. എന്നിട്ട് പോലും മന്ത്രി സഭയുടെ അവസാന നാളുകളില്‍
സ്മാര്‍ട്ട്‌ സിറ്റി പോലെ വളരെ നാളുകള്‍ മുടങ്ങി കിടന്ന സ്വപ്ന പദ്ധതികള്‍ സാധാരണക്കാരുടെ കുടിപ്പാടം നഷ്ടപെടാതെയും ഭൂ മഫിയക്കാര്കു അവസരം നല്‍കാതെയും നടപ്പിലാകാന്‍ വി എസന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. വി എസിനെ മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടിയിലെ അണിയില്‍ വിശദീകരിക്കമെങ്കിലും കേരളത്തിലെ സാധാരണ ജനത്തിന് തൃപ്തികരമായ ഒരു മറുപടി കണ്ടെത്താന്‍ മാര്‍കിസ്റ്റു പാര്‍ട്ടി വിയര്‍കുന്നത് തിരഞ്ഞെടുപ്പ് ചൂടില്‍ നമുക്ക് കാണാനാകും.

മൂന്നാര്‍ ഒഴിപിക്കല്‍, ഇടമലയാര്‍ , കിളിരൂര്‍ , ഐസ് ക്രീം , ഒക്കെ ജനം നീതി പ്രതീക്ഷിച്ച സംഭവങ്ങള്‍ ആയിരുന്നു . ഇടമലയാര്‍ ഒഴിച്ച് ഒന്നില്‍ പോലും വി എസിന്റെ പോരാട്ടങ്ങളെ  പൂര്‍ണ മായ വിജയത്തിലെത്തിക്കാന്‍ പാര്‍ട്ടിയിലെ താല്‍പര കക്ഷികള്‍ സമ്മതിച്ചില്ല. വലതു പക്ഷത്തിന്റെ പൂര്‍ണ പിന്തുണ തങ്ങളുടെ തന്നെ മുഖ്യ മന്ത്രിക്കെതിരായി അവര്‍ വേണ്ടു വോളം ഉപയോഗപെടുത്തി , പക്ഷെ കേരളത്തിലെ ജനത ആകെ വല്ലാത്ത പ്രതിസന്ധിയിലാണ് , പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കനത്ത പരാജയം രുചിക്കേണ്ടി വന്നു , വലതു പക്ഷത്തിനെ നേട്ടമോ ഗുണമോ കൊണ്ടല്ല മറ്റൊരു ചോയ്സ് ഇല്ല എന്നത് കൊണ്ട് മാത്രം . ഇനി പരീക്ഷിക്കാന്‍ ആരുണ്ട്‌ ദൈവത്തിന്റെ സ്വന്തം എന്ന് പേരുള്ള പിശാചിന്റെ കൊട്ടാരത്തില്‍ എന്നതാണ് പ്രശ്നം. ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന യുവാക്കളെ കേരളം അവഗണിക്കുന്ന ദയനീയ കാഴ്ചയും നമുക്ക് ഇപ്പോളത്തെ കേരള രാഷ്ട്രീയത്തില്‍ കാണാന്‍ സാധിക്കും . ഒരു കാലത്ത് വിപ്ലവത്തിന്‍റെ തട്ടകമായിരുന്ന നമ്മുടെ കാമ്പസുകള്‍ ഇന്ന് ബൌദ്ധികമായി വട്ടപ്പൂച്ച്യമാണ് . ക്രിയാത്മകമായ ചര്‍ച്ചകളോ , പഠനങ്ങളോ ഗവേഷണമോ നമ്മുടെ ക്യാമ്പസുകള്‍ക്ക് അന്ന്യമായിട്ടു നാളുകള്‍ കുറെ ആയി.
അടി പൊളി അതാണ് ഇന്നത്തെ യുവതയ്ടെ ക്യാമ്പസ്‌ . അതിനു പറ്റിയ സാഹചര്യമാണ് നമ്മുടെ കാമ്പസും മീഡിയയും ഒരുക്കുന്നത്. സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ പരേഡും ഒക്കെ നമ്മുടെ യുവതയുടെ ഇടപെടലുകളുടെ പുതിയ മുഖമാണ്. ഇജിപ്തിലെയും തുനീഷ്യയിലെയും ചെറുപ്പകാര്‍ തങ്കളുടെ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിച്ച പോലെ കേരള യുവത രാഷ്ട്രീയ കടല്‍ കിളവന്മാരേ അതിജയിക്കാന്‍ ഇനി എത്ര തിരഞ്ഞെടുപ്പുകള്‍ കഴിയേണ്ടിവരും ?

--

0 അഭിപ്രായ(ങ്ങള്‍):

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment