Tuesday 16 October 2012

മലാല നീ എത്ര ഭാഗ്യവതി



















മലാല നീ എത്ര ഭാഗ്യവതി
എത്ര പെടുന്നു  നീ പ്രസിദ്ധ നേടി 
ഒരൊറ്റ  ബുള്ളറ്റിനു  ഇത്ര പ്രശസ്തി
നേടിത്തരാന്‍ കഴിയുമോ ?
എത്ര പ്രശസ്തരാണ് നിനക്കായി
ശബ്ധമുയര്ത്തുന്നത് ,
എത്ര ചിന്തകരാണ്‌ നിനക്കായ്
പേന ഉന്തുന്നത് ,
എത്ര ചര്‍ച്ചകളാണ് നിനക്കായ്
ശബ്ദ മുഖരിതമാകുന്നത് ,
എത്ര ചാനലുകളാണ് നിനക്കായി
ക്യാമറ ചലിപ്പിക്കുന്നത് ,
എത്ര കാര്‍ട്ടൂനുകളാണ്
നിന്നെ മാലാഖ ആക്കുന്നത്
എത്ര യൂറോപ്യന്‍ നാടുകലാണ്
നിനക്ക് പൌരത്വം നല്‍കാന്‍
ക്യൂ നില്‍കുന്നത് ,
എത്ര സമ്പന്നരാണ് നിന്നെ
ദത്തെടുക്കാന്‍ മത്സരിക്കുന്നത് ,
മലാല നീ എത്ര ഭാഗ്യവതി
മലാല നീ എത്ര ധന്യവതി ..


ആളില്ലാ വിമാങ്ങള്‍ ആയിരങ്ങളെ
തുടച്ചു നീക്കിയപ്പോള്‍,
ബോംബറുകള്‍ രാസായുധം വിതറി
കുഞ്ഞുങ്ങളെ , സ്ത്രീകളെ , വൃദ്ധരെ
നിരായുധാരെ , പീഡിതരെ , അവശരെ
തെരുവില്‍ ചോരക്കളം തീര്‍ത്തപ്പോള്‍
ആര്‍ത്തനാദങ്ങള്‍ ഹൃദയം പിളര്‍ന്നു
കാതു  തുളച്ചപ്പോള്‍,
കബന്ധങ്ങള്‍ കണ്ണ് മരവിച്ചപ്പോള്‍
രക്ത ഗന്ധം മനം മരവിച്ചപ്പോള്‍
മനുഷ്യ ജീവന്‍ പരീക്ഷണ ശാലയിലെ
ടെസ്റ്റു ട്യൂബില്‍ വീര്‍പ്പു മുട്ടിയപ്പോള്‍
ഈ കവികളുടെ ചോദന വരണ്ടു
പേനയിലെ മഷി  ഖര രൂപം പൂണ്ടു
ഈ ക്യാമറകള്‍ നിശ്ചലമായി
പകരം പാചക കല പഠിപ്പിച്ചു
ഈ ചര്‍ച്ചകള്‍ പൈങ്കിളി പാടി
ഈ കാര്‍ട്ടൂണുകള്‍ രാഷ്ട്രീയം തുളുമ്പി
ഈ പരിഷ്കൃത രാഷ്ട്രങ്ങള്‍
വാല്മീകത്തില്‍ ഒളിച്ചു
ഈ സമ്പന്നര്‍ സുഖമായുറങ്ങി ...

പാകിസ്ഥാനിലെ , അഫഗാനിലെ,
പാലതീനിലെ , കാശ്മീരിലെ
സിറിയയിലെ , ജോര്‍ദാനിലെ
മലാല മാരെ നിങ്ങള്‍ എത്ര
നിര്‍ഭാഗ്യവതികള്‍ ....
നിങ്ങളെ തേടി ക്യാമറകള്‍ ചലിക്കാന്‍
നിങ്ങളിലേക്ക് ഈ ചര്‍ച്ചകള്‍ വരാന്‍
നിങ്ങളെകുറിച്ചൊരു കവി പാടാന്‍
നിങ്ങളിലെ മനുഷ്യരെ പരിഗണിക്കാന്‍
നിങ്ങളുടെ ഗദ്ഗതങ്ങള്‍ ശ്രവിക്കാന്‍
നിങ്ങളുടെ നൊമ്പരങ്ങള്‍ കാണാന്‍
ഇനി എത്ര ജന്മം നോമ്പ് നോല്‍ക്കണം
ഇനി എത്ര ജീവന്‍ ബലി നല്‍കണം
ഇനി എത്ര കബന്ധം കുന്നു കൂടണം
ഇനി എത്ര ആര്‍ത്ത നാദം ദിക്ക് ഭേദിക്കണം

മലാല നീ എത്ര ഭാഗ്യവതി 
മലാല നീ എത്ര ധന്യവതി ..

3 comments:


  1. താലിബാനെ ന്യായീകരിക്കെണ്ടതില്ല , അവരുടെ നടപടി കാടത്തം തന്നെ ... പക്ഷെ പ്രവാചക നിന്ദ ഒന്ന് തണുത്തു എന്ന് തോന്നിയപ്പോള്‍ മലാല വലിയ ചര്‍ച്ച ആകുന്നു ... മീഡിയ സ്പോട്ട് ലൈറ്റ് മാറ്റി പിടിക്കുന്നു ... ഇന്നലെ വരെ ജീവന്‍ അപഹരിക്കപെട്ട പെണ്‍കുട്ടികള്‍ മനുഷ്യ മക്കള്‍ ആയിരുന്നില്ലേ എന്ന് തോന്നുമാര്‍ ഭീകരമാണ് ഈ വിവേചനം

    ReplyDelete
  2. മാദ്ധ്യമങ്ങള്‍ തീരുമാനിക്കും ഏത് വാര്‍ത്തയെ ഹൈലൈറ്റ് ചെയ്യണമെന്ന്
    ഏത് വാര്‍ത്തയെ അമുക്കണമെന്നും അവര്‍ക്കറിയാം

    ReplyDelete