Monday 20 February 2012

പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി






എന്‍റെ സ്വന്തം നാട്ടില്‍ ആവേശകരമായ ഒരു സമരം നടക്കുന്നു, മുഷ്ടി ചുരുട്ടി ശബ്ധമുയര്ത്തി നാല്  മുദ്രാവാക്യം വിളിച്ചിട്ട് വര്ഷം മൂന്നായി. അന്ന് വരന്തരപിള്ളി പൌണ്ട് പ്രദേശത്ത് പരിചയമില്ലാത്ത ഒരു സ്വരം ഉയര്‍ന്നു കേട്ട ദിവസമായിരുന്നു ഇസ്രയേല്‍ ഫലസ്തീന്‍ ആക്രമണ വിരുദ്ധ പ്രകടനം, വെറും പ്രകടനമല്ല  പന്തം കൊളുത്തി പ്രകടനം. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സമരം ടോള്‍ വിരുദ്ധ സമരമാണ് കത്തിപടര്‍ന്നു അതിന്‍റെ ചുടു കാറ്റ് വീശി അടിക്കട്ടെ. സഞ്ചാര സ്വാതന്ത്ര്യം പൌരാവകാശമാണ്. അത് തടയുന്ന ഭരണകൂട - കുത്തക കുതന്ത്രങ്ങളെ തകരത്തെറിയണം. ഇന്നലെ വരെ നിര്‍ഭയം സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ച ഒരു വഴി ഇന്ന് വേലി കെട്ടി അടച്ചു നിര്‍ബന്ധ പിരിവിനു കുടപിടിക്കുന്ന ഭരണകൂടം നാളെ പ്രപഞ്ച സൃഷ്ടാവ് നല്‍കിയ വായുവിനും വെളിച്ചത്തിനും അതിര് കെട്ടി നികുതി ചുമത്തും. ഒരു കാലത്ത് സമരങ്ങള്‍ പതിവ് കാഴ്ചകളായ തോട്ടം മേഖല അതിന്‍റെ പോരാട്ട വീര്യം തിരിച്ചു പിടിക്കണം. നമ്മുടെ പാരമ്പര്യം കീഴടങ്ങലിന്‍റെ, മാപ്പ് സാക്ഷിയുടെ നിലപാടില്ലായ്മ അല്ലായിരുന്നു. കൂലി വര്‍ധനവ്‌ , ജോലി സ്ഥിരത, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച  സമരങ്ങളും സേവന വേതന താമസ ആനുകൂല്യ പോരാട്ടങ്ങളും പൂര്‍വികരില്‍ നിന്നും നാം അനന്തരമെടുത്ത ഈട് വെപ്പായിരുന്നു. ബ്രിട്ടീഷുകാര്‍ പോയിട്ടും തോട്ടം മേഖലയില്‍ കമ്പനി നടത്തിയിരുന്ന സായിപ്പിനെ സമരം കൊണ്ട് നാട് കടത്തിയവരാണ് നമ്മുടെ മുന്‍ തലമുറ. ടോള്‍ വിരുദ്ധ സമരത്തില്‍ നിലപാടില്ലാത്ത സാമുദായിക പാര്‍ട്ടി ആ മുന്‍ തലമുറയ്ക്ക് അപമാനമാണ് ! നാട് മുഴുവന്‍ നബി ദിന ലഹരി കഴിച്ചു മയങ്ങി കിടക്കുമ്പോള്‍ ആ ആലസ്യത്തില്‍ മുങ്ങി തപ്പി കിട്ടാവുന്ന വോട്ടു ഉറപ്പിക്കാന്‍ ആഘോഷത്തിനു ഒപ്പം നില്‍കലാണ് നിലപാട് എന്ന് തീരുമാനിച്ചാല്‍ ചരിത്രത്തിന്‍റെ ചവറ്റു കൊട്ടയില്‍ നാളെ നിങ്ങളുടെ  സ്ഥാനം ഉറപ്പിക്കുക. പരിസ്ഥിതി ചൂഷണം, ആഗോള വല്കരണ, സാമ്രാജ്വാത്ത കമ്പോള വല്കരണം തുടങ്ങി പൊതു ജനം നിത്യ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിലപാടില്ലായ്മ അതാണ്‌ സാമുദായിക പാര്‍ടിയുടെ നിലപാട് എന്നത് ലജ്ജാകരമാണ്.




 നബി ദിനാഘോഷത്തില്‍ മുങ്ങിപ്പോയ ഒരു സംഗതി പ്രവാചകന്‍ പടിപിച്ച പോരാട്ട വീര്യമാണ്. ദിവ്യ ബോധനം കിട്ടുന്ന വരെ ഹിറ ഗുഹയില്‍ ധ്യാനത്തില്‍ ഇരുന്ന പ്രവാചകന്‍, സമൂഹത്തില്‍ നിന്നും അകന്നു കഴിഞ്ഞ പ്രവാചകന്‍ ദിവ്യ ബോധനം കിട്ടി ഹിറ ഗുഹയില്‍ നിന്നും ജന മധ്യത്തില്‍ പ്രവര്‍ത്തന നിരതനാകുന്നതാണ് നാം കാണുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു ആണ് പ്രവാചക നിയോഗം  ഇന്ന് പള്ളി മൂലയിലെ മതമാണ്‌ പടിപ്പിക്കപെടുന്നത്. പൊതു ജന വ്യവഹാരങ്ങളില്‍ മതം ഇടപെടേണ്ട, മതത്തിന്‍റെ മാനുഷിക മൂല്യങ്ങള്‍ പള്ളിച്ചുമരുകള്‍ക്ക് പുറത്തേക്കു വരേണ്ട. മതത്തെ വീണ്ടും ഇരുട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു . മദീനയുടെ തെരുവിലുള്ള ചന്തയില്‍ കരിഞ്ചന്തക്കാരെ, പൂഴ്ത്തിവെപ്പുകാരെ, കൊള്ള ലാഭക്കാരെ തിരുത്തി മാന്യമായ കച്ചവടം പടിപിച്ച പ്രവാചകന്‍ ആധുനിക സമൂഹത്തിനു പരിചിതമല്ല.കൊള്ള പലിശ വാങ്ങിയിരുന്ന ജൂത കേന്ദ്രീകൃത വിപണി പലിശ രഹിത, ചൂഷണ രഹിത വ്യവസ്ഥയിലേക്കു മാറ്റി പണിത പ്രവാചകന്‍ കാലത്തിനു പരിചിതമല്ല . വിശ്വാസ കാര്യങ്ങള്‍ എണ്ണി പടിപിച്ചു പ്രവാചകന്‍ " വിശ്വാസ കാര്യങ്ങള്‍ എഴുപത്തി മൂന്ന് വക ഭേദങ്ങള്‍ ഉണ്ട്   അതില്‍  ഒന്നാമതെത് ഏകനായ ദൈവമല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റൊരു ദൈവം ഇല്ല എന്ന് വിസ്വസിക്കലാണ് , അതില്‍ അവസാനത്തേത് വഴിയിലെ തടസ്സങ്ങള്‍ തീര്‍ക്കലാണ് " വഴിയിലെ തടസ്സം എന്താണ് ? നാം പടിപ്പിക്കപെട്ടത്‌ കല്ല്‌ മുള്ള് തുടങ്ങിയ ജനങ്ങളെ ഉപദ്രവിക്കുന്ന വസ്തുക്കളാണ് തടസ്സങ്ങള്‍, കാലികമായ ഒരു പുനര്‍ വായന ഈ പ്രവാചക വചനം ആവശ്യപെടുന്നില്ലേ ? കല്ലും മുള്ളും മാത്രമാണോ വഴിയിലെ തടസ്സങ്ങള്‍ ? ഇന്ന് നാം നേരിടുന്ന ടോള്‍ എന്ന ഭരണകൂട - മുതലാളിത്ത തടസ്സം നീക്കല്‍ വിസ്വാസകാര്യങ്ങളില്‍ അവസാനതെതല്ലേ ! തീര്‍ച്ചയായും ഇന്ന്  പോരാട്ടം  ബാധ്യതയായ മേഖല  ഇതാണ് എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും. കാലം ദര്‍ശിച്ച മുഴുവന്‍ പ്രവാചകന്മാരും പുണ്യ പുരുഷന്മാരും കലഹിച്ചതും നേരിട്ടതും  അവരുടെ കാലഘട്ടത്തില്‍ നിലനിന്ന ചൂഷകരെയും തിന്മയുടെ കേന്ദ്രങ്ങളെയും ആയിരുന്നു. ലൈങ്കിക അരാജകത്വത്തിന് എതിരില്‍ ശബ്ദിച്ച ലോത്ത്, ഭരണ കൂട ഭീകരതക്കെതിരില്‍ ശബ്ദിച്ച മോസസ് , പൌരോഹിത്യത്തിന് എതിരില്‍ ശബ്ദിച്ച ഈസ, ഇവരൊക്കെ നിര്‍വഹിച്ച ദൌത്യം ഈ പോരാട്ടമായിരുന്നു . മതത്തിന്‍റെ ഈ പോരാട്ട മുഖത്തെ നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരും, മത പൌരോഹിത്യവും കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദയനീയ കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി, പൊട്ടിച്ചെറിയുക മതില്‍ കെട്ടുകള്‍,,,,
 

3 comments:

  1. സായിപ്പിനെ നാടുകടത്താം, പക്ഷെ ഇവരെ എന്തുചെയ്യും...?

    ReplyDelete
  2. ടോൾപിരിവിനെതിരെ ഉള്ള ലേഖനം ആണോ ഉദ്ദേശിക്കുന്നത് ?
    ആണെങ്കിൽ എന്റെ മറുപടി:- ടോൾ പിരിവിനെ അനുകൂലിക്കുന്നു. അത് വാഹനപ്പെരുപ്പം കുറയ്ക്കാൻ അൽപമെങ്കിലും സഹായിക്കുന്നുണ്ട്. പണം നൽകിയാൽ മറ്റുനിബന്ധനൾ ഒന്നുമില്ലാതെ കടന്നുപോകാമെന്നതിനാൽ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും തോന്നിയിട്ടില്ല. ചിലയിടങ്ങളിൽ കാൽനടക്കാർ, സൈക്കിൾ, ഓട്ടോറിക്ഷ എന്നിവയ്ക്ക് വിലക്കിയിരിക്കുന്ന റോഡുകളിൽ അവയ്ക്ക് കടന്നുപോകാൻ സമാന്തരമയ റോഡ് ഉണ്ടായിരിക്കില്ലേ. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അസൗകര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇതിനാൽ കഴിയുന്നു.

    ടോൾപിരിവിനെക്കുറിച്ചല്ല ഉദ്ദേശിച്ചതെങ്കിൽ സന്ദർഭോചിതമല്ലാത്ത മറുപടി പറഞ്ഞതിൽ ക്ഷമിക്കുക.

    ReplyDelete