Tuesday 10 January 2012

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

"ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

തെരുവിന്നോരത്തൊരു, തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍, പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി, താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും, തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു, പാരുഷ്യത്തിന്‍ ക്രൌര്യമുഖം"



രണ്ടായിരത്തി മൂന്നില്‍ അമേരിക്കയും സഖ്യ ശക്തികളും ബാഗ്ദാദില്‍ കളിച്ച തെരുവ് നാടകത്തിന്‍റെ രംഗപടവും സജീകരങ്ങളും കേടുകൂടാതെ കുവൈറ്റ്‌ വഴി ടെഹ്‌റാന്‍ പട്ടണത്തിനു നടുവില്‍ കൊണ്ട് വെച്ചിരിക്കുന്നു. നാടകം ഉടനെ ആരംഭിക്കണം, കാഴ്ച്ചകാരുടെ കുറവുണ്ട്. സ്ഥിരം കാഴ്ചകാരും, കൂടെ അഭിനയിക്കാരുമുള്ള  ബ്രിട്ടന്‍, ഫ്രാന്‍സ് , ഇറ്റലി, ജര്‍മ്മനി ഒക്കെ വരുവാനുണ്ട്. ചെണ്ട കൊട്ടി , താളത്തില്‍ ശബ്ധത്തില്‍ പാട്ടുപാടി തെരുവ് നാടകത്തിലെ അഭിനേതാക്കള്‍ ടെഹ്‌റാന് തെരുവില്‍ തലങ്ങും വിലങ്ങും ഓടുകയാണ്, അവര് ഉറക്കെ പാടുന്നത് നമ്മുടെ മുരുഗന്‍ കാട്ടാകടയുടെ മലയാളി പാടി പതിഞ്ഞ "ബാഗ്ദാദ് " എന്ന ഇമ്പമാര്‍ന്ന കവിത, ഒരൊറ്റ വിത്യാസം ബാഗ്ദാദ് എന്ന് പറയുന്നേടത്ത് ടെഹ്‌റാന്‍ എന്ന് മാറ്റി പറയുന്നു. അതെ താളം, അതെ ലയം, അതെ രംഗ സജ്ജീകരണം, അതെ അഭിനേതാക്കള്‍, അതെ സംഗീത ഉപഗണങ്ങള്‍, അതെ നായകന്‍, അതെ നായിക, പിന്നെ എന്ത് മാറ്റം ? വില്ലന്‍ മാറി സദ്ദാം ഹുസൈന്‍ എന്ന എകാതിപതിക്ക് പകരം അഹ്മദ് നജാദ് എന്ന ജനാതിപത്യ ഭരണാധികാരി, അതുപോലെ  അഭിനേതാക്കള്‍ മുഖം മിനുക്കാന്‍ ബാഗ്ദാദില്‍ ഉപയോഗിച്ച അമേരിക്ക മുന്പ് വിതരണം ചെയ്ത രാസായുധം , ജൈവായുധം എന്നിവയ്ക്ക് പകരം ടെഹ്രാനിലെ ഭീകരര്‍ സ്വന്തമായി കണ്ടുപിടിച്ചു വികസിപിച്ച ആണവായുധം ആണ് മേക് അപ്പിന് ഉപയോഗപെടുത്തുന്നത് .ഒക്കെ കൂടി നോക്കുമ്പോള്‍ ഒടുക്കത്തെ സാദൃശ്യം എന്നിട്ടും എന്തേ ഈ പകര്‍പ്പവകാശ ലംഗനത്തിനു എതിരില്‍ ആരും ശബ്ദം ഉയര്‍ത്താതിരിക്കുന്നു ? 


                         ഒരു പ്രതേക അറിയിപ്പ് : - ആര് ശബ്ദം ഉയര്‍ത്തിയാലും ഇല്ലങ്കിലും  കൃത്യം അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും, നാടകം നടക്കേണ്ട തെരുവില്‍ ആവശ്യമില്ലാതെ  കറങ്ങി തിരിയുന്ന വിദേശി സുഹുര്ത്തുക്കള്‍ എത്രയും പെട്ടന്ന് സ്വന്തം നാട് പിടിക്കെണ്ടാതാണ്. നാടകത്തിന്‍റെ തിരക്കഥ അവസാനമായി പരിശോധിക്കാനും, തെരുവില്‍ ആദ്യ വെടിക്ക് തിരി കൊളുത്താനും യു എന്‍ രക്ഷാ സമിതി അദ്ധ്യക്ഷന്‍ ബാങ്കി മൂണ്‍ എത്രയും പെട്ടന്ന് ടെഹ്‌റാനില്‍ എത്തി ചേരണം  എന്ന് അപേക്ഷിക്കുന്നു . നാടകത്തിലെ അതി ഭീകരമായ രംഗങ്ങള്‍ , മനുഷ്യവകാശ അതിക്രമങ്ങള്‍ എന്നിവ ലോകത്തുള്ള സാമാധാന കാംഷികള്‍ കാണാതിരിക്കാന്‍ മുഴുവന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും അവരുടെ പ്രധിനിതികളെ എത്രയും പെട്ടന്ന് ടെഹ്‌റാനില്‍ നിന്നും തിരിച്ചു വിളിക്കണം എന്ന് അപേക്ഷിക്കുന്നു. നാടകം ഇടയ്ക്കു തടസ്സപെടാനോ, നാടകം നടക്കുന്ന തെരുവില്‍ വൈധ്യിതി നിന്നു പോകാനോ സാധ്യത ഇല്ലാത്ത വണ്ണം അയാള്‍ രാജ്യങ്ങള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് ആവശ്യപെടുന്നു.നാടകാന്ത്യം ദുഃഖ പര്യവസാനി ആയിരിക്കും എന്നതിനാല്‍ ലോക നേതാക്കാളില്‍ നടുക്കം രേഖപെടുത്താനും അനുശോചിക്കാനും ഉദ്ദേശിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു , നിങ്ങളുടെ ഞെട്ടലിന്‍റെ പൂര്‍ണരൂപം പരിശോധിക്കാനായി സംഘാടക സമിതി അധ്യക്ഷ ഹിലരി ക്ലിന്റന്‍ പക്ഷം എത്തിക്കണം എന്ന് ആവശ്യപെടുന്നു. നാടകത്തില്‍ പ്രധിശേധിച്ചു രംഗത്ത് വരാന്‍ സാധ്യതയുള്ള ഭീകരരെ ഉള്‍കൊള്ളാന്‍ ഗോന്ടനാമോ തടവറ പര്യാപ്തമാണോ എന്നും അവിടത്തെ സുരക്ഷ ത്രിപ്തികരമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബന്ധപെട്ടവര്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്ന് അഭ്യര്‍ഥികുന്നു. കൃത്യം അടുത്ത ഒരു ബെല്ലോടു കൂടി ലോകം ആകാംശാപൂര്‍വ്വം കാത്തിരിക്കുന്ന നാടകം ആരംഭിക്കുകയായി....




ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

7 comments:

  1. പേടിപ്പിക്കല്ലേ ഭായ്,നമ്മളും അയല്‍പക്കത്തുണ്ട്.

    ReplyDelete
  2. സത്യത്തിന്‍റെ മുഖം ഇരിണ്ടിരിക്കും ദാസാ, ഞാനും അടുത്ത് തന്നെ ആണ് , പക്ഷെ കാര്യങ്ങള്‍ ആ വഴിക്കാണ് പോകുന്നത് എന്ന് അമേരിക്ക എന്ന പിശാചിനെ അറിയുന്നവര്‍ പറയുന്നു കൂട്ടുകാരാ...

    ReplyDelete
  3. സലിം ഭായ് ! ഒരു നടുക്കം പങ്കു വെച്ചു. ഇത്തിരി കാര്യങ്ങളില്‍ ചെറിയ ഒരു സന്തോഷത്തില്‍ ഇരിക്കുകയായിരുന്ന എന്നെ ഒരു വലിയ ഭീതിയുടെ നടുക്കടലിലേക്ക് തള്ളിവിട്ടല്ലോ താങ്കള്‍... -നസരുധീന്‍ മണ്ണാര്‍ക്കാട്
    http://kallivallivarthakal.blogspot.com

    ReplyDelete
  4. നസ്രു ഇറാഖു അധിനിവേശം പോലെ ആകില്ല ഇറാനിലേക്ക് അമേരിക്ക വന്നാല്‍ എന്നുള്ളത് എല്ലാര്‍ക്കും അറിയുന്ന സത്യമാണ്, വിവേകം വികാരത്തിന് വഴി മാറുന്നത് പലതവണ നാം കണ്ടതാണല്ലോ. ഒരു പക്ഷെ അത്തരം ഒന്ന് സംഭവിച്ചാല്‍ എത്ര ഭീകരമാവും നമ്മുടെ അവസ്ഥ... നന്ദി കൂട്ടുകാര സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും...

    ReplyDelete
  5. അവിടെയും ഇവിടെയും എവിടെയും അക്രമിക്കു ഒരേ മുഖം. എന്നാണ്, എങ്ങിനെയാണ് ഈ ഭീകരനില്‍നിന്നും മോചനം?...

    നന്ദി സലിം ഭായി, ഭീതി പങ്കുവച്ചതിനു....

    mujeebulla k.v.

    ReplyDelete
  6. നല്ല സറ്റയര്‍ . നന്നായി എഴുതിയിരിക്കുന്നു. ഇപ്പോള്‍ എന്തു എഴുതിയാലും ആരുടെ ഹൃദയത്തിലും ഒരു വികാരവും ഉണ്ടാക്കാത്ത അവസ്ഥയാണ്. കേരളത്തില്‍ പോലും കുഞ്ഞാലിക്കുട്ടിയുടെ --- താങ്ങി നടക്കുന്നവരും മറ്റുള്ളവരും ഈ വിഷയം കേട്ടിട്ടേയില്ല.അവര് എങ്ങിനെ പത്തു ചുളയുണ്ടാക്കാമെന്ന തിരക്കിലാണ്.എന്നിട്ട് വേണം ഒരു ഹജ്ജ് ചെയ്ത് സ്വസ്ഥമായിരിക്കാന്‍.

    കുരിശുയുദ്ധം എന്നു വിളിക്കാതെ തന്നെ അമേരിക്ക ,ബിട്ടീഷ്- ഫ്രഞ്ച് സഹായത്തോടെ മുസ്ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ ഒന്നൊന്നായി കൊന്നുകൊണ്ടിരിക്കുന്നു. അവരുടെ കൂടെ സൌദി സലഫികളുണ്ട്. അവരുടെ കൂടെ ഖത്തര്‍ എന്ന യൂസുഫുല്‍ ഖര്‍ളാവിയുടെ ജമാഅത്ത് കാരുമുണ്ട്. അറബ് ലീഗ് എന്ന നക്കിരാഷ്ടങ്ങളുണ്ട്?ഇനി ആരുണ്ട് ബാക്കി.ഇസ്റായേലിന് 150 ന്യൂക്ലിയര്‍ ബോംബുകള്‍ വയ്ക്കാം.അമേരിക്കക്ക് വയ്ക്കാം. ഇറാനികള്‍ വികസിപ്പിച്ചെടുത്തതാണ് കുഴപ്പം. ഓട്ടോമാന്‍ തുര്‍ക്കികളെ ഒന്നാം ലോക മഹായുദ്ധത്തില്‍ തോല്‍പ്പിക്കുവാന്‍ ബ്രിട്ടീഷുകാരുടെ കൂട്ടിക്കൊടുപ്പുകാരായി നിന്ന സൌദികള്‍, മുഹമ്മദ് നബിയുടെ കുടുംബക്കാരായ ഷിയാക്കളെ കൊല്ലുവാന്‍ അമേരിക്കയോട് ചേരുന്നു.അഹ് ലു ബൈത്തിനെ കൊന്നൊടുക്കുവാന്‍ സുന്നികളായ രാഷ്ടങ്ങളും പഴയ കുടിപ്പക തീര്‍ക്കുവാന്‍ അമേരിക്കയുടെ കൂടെ നില്‍ക്കുന്നു.ഈ ക്രൂരമായ നാടകം കണ്ണുംകെട്ടി നോക്കി നിന്നു കാണുന്നു. ദയനീയമാണ് മുസ്ലിം സ്ഥിതി.

    ReplyDelete