Tuesday 3 January 2012

പള്ളീലെ പള്ള

















ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
നന്നായി കുലുക്കിയ കുപ്പിക്കോള പോലെ
അടപ്പ് തുറന്ന  രോഷം പുറത്തേക്കു ചീറ്റി
വാക്കുകള്‍ക്ക് ധാര്‍മികതയുടെ ഉപ്പു രസം
 ചിന്തകള്‍ക്ക് പൌരോഹിത്യ ചവര്‍പ്പും.
വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറി ഏറ്റവും പുണ്യം
പിന്നെങ്ങിനെ പെണ്ണ് പള്ളീല്‍  പോകും ?
പിറ്റേന്ന് ഫേസ് ബുക്കില്‍ സുഹുര്‍ത്ത്
പുതിയ പോസ്റ്റിട്ടു,
അര്‍ദ്ധ നഗ്ന സുന്ദരികള്‍ മൂന്നെണ്ണം
അടിയില്‍ ആശ്ചര്യം അടികുറിപ്പായി !

*റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മനസ്സ്
*ഹുബ്ബു റസൂല്‍ ഘോഷയാത്രില്‍
നബിദിനാഘോഷം പുത്താനാചാരാത്രേ
ഇവര്‍ക്ക് നബിയോട് സ്നേഹണ്ടോ ?
നാടുനീളെ പോസ്ടര്‍, ഫ്ലെക്സ്, എല്‍ സി ഡി വിപ്ലവം
പതിനൊന്നിനു അര്‍ദ്ധരാത്രി ഉല്സാഹ കമ്മിറ്റി
വെള്ളത്തില്‍ മുങ്ങി , എല്ലാ മൊബൈലും
ഔട്ട്‌ ഓഫ് റേഞ്ച്, റേഞ്ച് കമ്മിറ്റി ഹലാക്കിലായി!!

കല്യാണ ബിരിയാണി ആദ്യം നിറച്ചത് പള്ളീല്‍ക്ക്
പള്ളീലെ പുണ്യം കഴിഞ്ഞു മതി കുടുംബത്തിനു
മരുന്നിനും മന്ത്രത്തിനും മൌലീദിനും പള്ളീലെ പള്ള
ബര്‍ക്കത്തും  കറാമത്തും കാലം വാണു,
മോല്യാരെ സിറ്റ്ഔട്ടില്‍ പുതിയ വാഗണര്‍
ജാറത്തിലെ പച്ച കൊടീടെ കടും പച്ച.
ഔലിയാക്കളെ പരിഹസിക്കെ ?
ഇവനെന്താ നൊസ്സ് ഉണ്ടോ  ?
പിറ്റേന്ന് വെള്ളി , *മിമ്പറില്‍ ആളില്ല
മോയ്ലാര് *സദോം ദേശക്കാരനാത്രേ !!!

*റബീഉല്‍ അവ്വല്‍ - പ്രവാചകന്‍ ജനിച്ച അറബു മാസം
*ഹുബ്ബു റസൂല്‍ - പ്രവാചക സ്നേഹം.
*മിമ്പര്‍ - മുസ്ലിം പള്ളിയിലെ പ്രസംഗ പീഠം
*സദോം - ലൂത്ത് (അ) ജനതയുടെ നാട്.

2 comments:

  1. എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞുകൂടാ, ഒരു കൂട്ടുകാരന്‍റെ വിലയേറിയ ഉപദേശം. ചില സത്യങ്ങള്‍ നാം പറയാതിരുന്നാലും കാലം നമുക്കായി കാത്തുവേക്കും . സത്യം പുലരാനുള്ളതാണ് മിഥ്യ തകരാനുള്ളതും. "സത്യം വന്നു മിഥ്യ തകര്‍ന്നു മിഥ്യ തകരും നിത്യം സത്യം " ചരിത്രത്തിന്‍റെ ഇടനാഴിയില്‍ ഇടിമുഴക്കം പോലെ മുഴങ്ങിയ ദിവ്യ വചനമാണിത്... കാതോര്‍ക്കുക കാത്തിരിക്കുക തകര്‍ന്നടിയുന്ന മിഥ്യ കണ്കുളിക്കെ കാണാന്‍.

    ReplyDelete
  2. ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
    നന്നായി കുലുക്കിയ കുപ്പിക്കോള പോലെ
    അടപ്പ് തുറന്ന രോഷം പുറത്തേക്കു ചീറ്റി
    വാക്കുകള്‍ക്ക് ധാര്‍മികതയുടെ ഉപ്പു രസം

    ഈ വരികള്‍ തന്നെ യാണ് എന്റെ കമന്റും

    ReplyDelete