പള്ളിയില്‍ പുതിയ മൌലവി വന്നു , ചെറുപ്പക്കാരന് , സുമുഖന്‍ , സുന്ദരന്‍ , മത – ബൌധിക വിദ്യാഭ്യാസം ഒരുമിച്ചു നേടിയവന് (ആത്മ പ്രശംസ എനിക്കിഷ്ടമല്ല) . നല്ല വാക്ചാതുരി , പ്രസംഗ കല ശാസ്ത്രീയമായി പഠിച്ചവന് , അതുകൊണ്ട് തന്നെ ആളുകളെ കയ്യിലെടുക്കാനും മനസ്സിളക്കാനും നന്നായി അറിയുന്നവന് . വാക്കും കര്‍മ്മവും ഒന്നാവണം എന്ന് നിരന്ധരം വിശ്വാസികളെ ഓര്മപെടുത്തി കൊണ്ട് തുടക്കം , ജീവിതവും സ്വഭാവവും കര്‍മ്മവും അന്ത്യവും നന്നാക്കാന്‍ വേണ്ടി പ്രാര്തിച്ചും കൊണ്ട് അവസാനം . ആദ്യ വെള്ളിയാഴ്ച പ്രസംഗം വിഞാനത്തെ കുറിച്ച് , രണ്ടാമത്തേത് വിജ്ഞാനം കര്‍മ്മത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് പിന്നീട് വിവാഹ ജീവിതം ,അതിന്റെ പ്രാക്ടിക്കല്‍ സ്വന്തം വിവാഹത്തിലൂടെ ബോധ്യപെടുത്തി .പിന്നെ കുടുംബ ജീവിതം , സന്താന പരിപാലനം , ഒക്കെ പ്രായോഗികമായി തന്നെ കാണിച്ചും പഠിപ്പിച്ചും കൊടുത്തു . അങ്ങിനെ ആറു മാസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു ബഹു ഭാര്യത്വം , വളരെ നന്നായി പറഞ്ഞു , ജനം കേട്ട് ഉത്ബുദ്ധരായി, മൌലവി പ്രാക്ടിക്കലായി . അടുത്ത ആഴ്ച പ്രസംഗത്തിനുള്ള സിനോപെസ് ആദ്യ ഭാര്യയുടെ ആങ്ങളമാര് തയ്യാറാക്കി , വിഷയം , മരണവും ,മയ്യത്ത് സംസ്കരണവും ….. കബറടക്കി കഴിഞ്ഞു പഴവും ചായയും മൂത്ത അളിയന് സ്പോണ്സര് ചെയ്തു …കബറിടം വിശാലമാക്കാന്‍ നാട്ടുകാരുടെ വക മനസ്സറിഞ്ഞ ആത്മാര്‍ഥമായ പ്രാര്‍ത്ഥന മൌലവിക്കു കിട്ടി.
പ്രിയ സാലിം ഹസ.
ReplyDeleteമെയില്‍ വഴിയാണ് ഇവിടെ എത്തിയത്. ee ബ്ലോഗിലെ മിക്ക പോസ്റ്റുകളും ഞാന്‍ വായിച്ചു. നല്ല ചിന്തകള്‍. വലിച്ചു നീട്ടാതെ പറയാനുള്ള സാമര്‍ത്ഥ്യം, തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ കാലിക പ്രസക്തി, അശ്ലീലവും വൃത്തികേടുകളും ഇല്ലാത്ത എഴുത്ത് എന്നിവ കൊണ്ട് താങ്കളുടെ രചനകള്‍ മികവു പുലര്‍ത്തുന്നു. ധാരാളം എഴുതുക. ആശംസകള്‍.
:)
ഹ ഹ ..സംഭവം ഗംഭീരം..വലിച്ചു നീട്ടാതെ പറയാനുള്ളത് പറഞ്ഞു..അതാണ് എന്നെ കൊണ്ട് പറ്റാത്തതും..കണ്ടു പഠിക്കണം ഞാന്‍ ;-) പിന്നെ എന്റെ അടുത്ത പോസ്റ്റും നമ്മുടെ ഇടയിലുള്ള നാലുകെട്ടിനെ കളിയാക്കി കൊണ്ട് തന്നെയാണ്..പോസ്റ്റുമ്പോള്‍ മെയില്‍ അയക്കാം വായിക്കണേ..
ReplyDeleteആദ്യ വിവാഹം കുടുംബ ജീവിതത്തെക്കുറിച്ച ഖുതുബ കഴിഞ്ഞാണോ നടന്നത്
ReplyDeleteഎത്രാമത്തെ ഭാര്യയുടെ ആങ്ങളമാര് പ്ലാന്‍ ചെയ്തതാണ് ഗള്‍ഫു ജീവിതം
നല്ല പ്രമേയം..നല്ല എഴുത്ത്..നല്ല ശൈലി..
ReplyDeleteഅഭിനന്ദങ്ങൾ
അബ്ശീര്‍ അത്ര വേണോടാ ?? ഇപ്പോളത്തെ കാലത്ത് ഒരു നര്‍മ്മവും പറഞ്ഞൂടെ എന്റെ പടച്ചവനെ ?
ReplyDeleteസലീം ആത്മകഥാംശമുള്ള പോസ്റ്റുകള്‍ ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
ReplyDeleteഒരു പാട് അനുഭവങ്ങള്‍ ഉണ്ടല്ലോ.
അബ്ശീറെ വെറുതെ സലീമിനെ പേടിപ്പിക്കല്ലേ
വെക്കേഷന് നീട്ടീക്കളയും
പറയ്യാനുള്ളത് ചെമ്പായിട്ട് പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്
ReplyDeleteഇത് രസ്സായി പറഞ്ഞു...
ReplyDeleteആശംസകള്‍ ...
ഹമ്മോ.. പരിഹാസം പരിധിക്ക് പുറത്താണ്!
ReplyDeleteഎന്നാലും പാവം മൌലവി ..!!
ReplyDeleteറഷീദ് പറഞ്ഞതില്‍ കാര്യം
ഉണ്ട് ..ആവശ്യം ഇല്ലാതെ, ആല്മ
പ്രശംസ എനിക്ക് ഇഷ്ടമല്ല
എന്നൊരു വാചകം ഇടയ്ക്കു തിരുകി ..
അത് കൊണ്ടു ആവശ്യത്തിനു കിട്ടിക്കോളും
കമന്റ് കോളത്തില്‍ ..ഹ ..ഹ ..
നല്ല എഴ്തുത് ..വലിച്ച് നീട്ടാതെ....
രസിപ്പിച്ചു ...ആശംസകള്‍ ..
This comment has been removed by the author.
ReplyDeleteവായിച്ചു,,നന്നായിട്ടുണ്ട്...
ReplyDeleteആശംസകൾ.
കൊള്ളാം എഴുത്ത്.
ReplyDelete