Wednesday, 29 June 2011

പെരിസ്ട്രോയിക്കലോകത്ത് നില നിന്ന മുഴുവന്‍ പാര്‍ട്ടികളും അവയുടെ  വളര്‍ച്ചയുടെ ഘട്ടത്തില്‍ മൂന്ന് പ്രധാന ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടി വരുന്നു. ഒന്ന് അതിന്‍റെ ആരംഭ ഘട്ടം, അതൊരു മഹാ ശക്തിയുള്ള മലവെള്ള പാച്ചില്‍ പോലെ ആകും , എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ച് , എല്ലാ പ്രതിസന്ധികളെയും മറികടന്നു കൂലം കുത്തിയുള്ള പ്രവാഹം. ഒരു ശക്തിക്കും അതിന്‍റെ  പ്രവാഹത്തെ തടയാനോ വിലങ്ങിടാനോ സാധികില്ല കാരണം എല്ലാം സമര്‍പിക്കാന്‍ സന്നദ്ധമായ , ഏതു പ്രയാസവും സഹിക്കാനും തന്‍റെ പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമാക്കാനും ചങ്കുറപ്പുള്ള , ആത്മാര്‍ത്ഥ പരിശ്രമത്തിനു സന്നദ്ധമായ എണ്ണത്തില്‍ വളരെ ചുരുങ്ങിയ പ്രവര്‍ത്തകര്‍ മാത്രമുള്ള  ഒരു ഘട്ടമായിരിക്കും ഈ ഘട്ടം .

രണ്ടാമത്തെ ഘട്ടം വികസനത്തിന്‍റെയും  , വളര്‍ച്ചയുടെയും  ഘട്ടമാണ്. മലമുകളില്‍ നിന്നും പതിച്ച മഹാ നദി  സമധലങ്ങളിലൂടെ ചാലിട്ടൊഴുകി പരന്നു പന്തലിച്ചു ഒഴുകുന്നതിനു തുല്യം. അതിന്‍റെ വളര്‍ച്ച അമ്പരപ്പിക്കുന്ന തരത്തിലാകും, എതിര്‍ക്കാന്‍ ശബ്ദം ഉയര്ത്തിയവര്‍ അതിന്‍റെ സഹകാരികള്‍ ആയി മാറുന്ന ഒരു സുന്ദര സമ്മോഹനമായ കാഴ്ചകളും ഈ ഘട്ടത്തില്‍ നമുക്ക് കാണാനാകും.

മൂന്നാമത്തെ ഘട്ടം അതിന്‍റെ ഒഴുക്ക് നില്‍കുന്ന ഘട്ടമാണ്, അഥവാ പാര്‍ട്ടി സ്ഥാപനവല്കരിക്കപ്ടുന്ന ഘട്ടം, പുതിയ കൈവഴികളില്ലാതെ, പുതിയതൊന്നും നേടാനില്ലാതെ, നേടിയവ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഒരു ഘട്ടം, കെട്ടി നില്‍കുന്ന വെള്ളം പോലെ ദിനം തോറും അത് ദുഷിച്ചു കൊണ്ടിരിക്കും  .നമ്മുടെ പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഈ സ്ഥാപന വല്കരണം ആണ് , ഇന്ന് പാര്‍ട്ടിയുടെ എല്ലാ ഘടനകളും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലാണ് ശ്രധ്ധികുന്നത് , നമുക്ക് നഷ്ടപെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കേണ്ടതുണ്ട് , നഷ്ടപെട്ട ജനവിശ്വാസം തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്,അതിനു സമര്‍പ്പണ സന്നദ്ധരായ, ത്യാഗ സന്നദ്ധരായ , അര്‍പ്പണ ബോധമുള്ള പ്രവര്‍ത്തകരാണ് വേണ്ടത് , അതിനു നാം നമ്മുടെ മുന്‍ഗാമികളുടെ ജീവിതം പഠിക്കണം പാര്‍ട്ടിയുടെ സാഹിത്യങ്ങള്‍ പഠിക്കണം , ത്വാതികമായി പാര്‍ട്ടിയെ അറിയണം . അത്തരം പുനര്‍ ചിന്തകള്‍ക്കും , പുനര്‍ ആലോചനകള്‍ക്കും വേദി ആകട്ടെ നമ്മുടെ ഈ ഉള്‍പാര്‍ട്ടി ചര്‍ച്ചകളും , പാര്‍ട്ടി പഠന ക്ലാസ്സുകളും . സീനിയര്‍ നേതാവ് സൈദ്ധാന്തികമായി കത്തി കയറുന്നു . ത്വാത്തിക ആചാര്യന്റെ വാക്കുകള്‍ പ്രസംഗിക്കാന്‍ കൊള്ളാം,

                  യുവനേതാവ് സ്റ്റേജില്‍ നിന്നും മെല്ലെ ഇറങ്ങി   മൊബൈല്‍ ഫോണ്‍ എടുത്തു , നേതാവിന്റെ ഭാഷയിലെ  അഞ്ചാം പത്തിക്കാരുടെ സഹകരണ സംഘത്തിന്‍റെ നേതാവിനെ റിംഗ് ചെയ്തു എന്നിട്ട്  പാര്‍ട്ടി സ്വന്തമായി കയ്യടക്കി വെച്ച സഹകരണ കോളേജില്‍ എന്‍ ആര്‍ ഐ കോട്ടയില്‍ കോഴ കൊടുത്തു മകള്‍ക്ക്  സീറ്റ് തരപെടുത്തി.

ദൂസര : - 

അന്ന് , അന്നം നല്‍കും ആടിനെപ്പോലും ആദര്‍ശത്തിന് വേണ്ടി ബലി കൊടുക്കണം
ഇന്ന്  , കോഴ കൊടുത്തും സീറ്റ് നേടണം, വെറും സീറ്റ്‌ അല്ല പ്രൊഫഷനല്‍ സീറ്റ്‌ , അതും എന്‍ ആര്‍ ഐ കോട്ടയില്‍  തന്നെ വാങ്ങണം 

നമ്മള്‍ വില്‍ക്കും സീറ്റ് എല്ലാം പാര്ട്ടിടെ ഫണ്ട്‌  പൈങ്കിളിയെ ..

13 comments:

 1. നമ്മള്‍ കൊയ്യും വയലെല്ലാം ടാറ്റാടെ സ്വന്തം പൈങ്കിളിയെ ..... കാക്കകും തന്‍കുഞ്ഞു പോന്കുഞ്ഞു , രമേശനും അതെ ,

  ReplyDelete
 2. നമ്മള്‍ കൊയ്യും വയലെല്ലാം ടാറ്റാടെ സ്വന്തം പൈങ്കിളിയെ ...

  ഹ ഹ ...കൊട്ട് കൊള്ളാം മാഷെ...

  ReplyDelete
 3. പാര്‍ട്ടിവേറെ ആദര്‍ശംവേറെ
  ആദര്‍ശംവേറെ ജീവിതം വേറെ
  പിന്നെ ജീവിതം സോറി ഇതില്‍ ആദര്‍ശവും ഇല്ല
  പാര്ട്ടിയുമില്ല

  ലെനിനും മാവോക്കും സാധിക്കാത്തത്
  പാവം പിണറായിക്ക് സാധിക്കുമെന്ന്
  സ്വപ്നം പോലും കാണരുത്

  ReplyDelete
 4. ആദ്യം മലവെള്ളപ്പാച്ചിൽ, പിന്നെ പരന്നൊഴുകി അവസാനം ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നു. മിക്ക പ്രസ്ഥാനങ്ങൾക്കുമുള്ള ഗതികേട്!

  ReplyDelete
 5. ഇതൊന്നുമല്ല യഥാര്‍ത്ഥ അപജയം അന്തമായ പ്രസ്ഥാന സ്നേഹമാണ്

  ReplyDelete
 6. മനസ്സിലായി..എല്ലാം മനസ്സിലായി

  ReplyDelete
 7. “പെരിസ്ട്രോയിക്ക എന്നാല്‍ പേരയ്ക്കയല്ല മാണീ...” സുപ്രസിദ്ധമായ ഈ ഡയലോഗിനെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി.

  ReplyDelete
 8. ആശയങ്ങള്‍ അല്ല അവ പ്രചരിപ്പിക്കുന്നവരുടെ
  മറ്റ് ആശകള്‍ ആണ്‌ പ്രസ്ഥാനങ്ങളെ ആശ്രയം അറ്റത് ആക്കുന്നത് ..കൊള്ളാം ...

  ReplyDelete
 9. രാഷ്ട്രീയം ഇപ്പോള്‍ വയറ്റില്‍ പിഴപ്പിനുള്ള മാര്‍ഗം മാത്രം ആയില്ലേ....താത്വികാചാര്യന്മ്മാര്‍ എല്ലാം മണ്‍ മറഞ്ഞില്ലേ....ഇനി എന്ത് തത്വം???നാം ആഘോഷിക്കുകയല്ലേ...ജനാധിപത്യം...

  ReplyDelete
 10. ഈ ദൂസരയാണ് ഇന്നത്തെ വില്ലടിച്ചാൻ പാട്ട് കേട്ടൊ ഭായ്

  ReplyDelete
 11. പാവം ആ കൊച്ചിന്റെ ലാക്കട്ടർ മോഹം നീൺട് പോയില്ലേ....?

  ReplyDelete
 12. നമ്മള്‍ വില്‍ക്കും സീറ്റ് എല്ലാം പാര്ട്ടിടെ ഫണ്ട്‌ പൈങ്കിളിയെ ..
  കൊള്ളാംട്ടൊ മാഷേ... :)

  ReplyDelete