Sunday 19 June 2011

യുവത്വം

 

ഞാനൊരു യുവാവ് , ഒരഭിനവ യുവാവ്
വാര്ധക്യത്തിന്‍ അവശത പേറുന്ന
കൌമാരത്തിന്‍ ചപലത നാറുന്ന
ഉത്തരാധുനിക യുവാവ് ....
യുവത്വത്തിനും ഒരു യൌവനം ഉണ്ടായിരുന്നു..
ചോരത്തിളപ്പുള്ള യൌവനം, 

 അന്ഗ്നി കുണ്ടങ്ങളെഅതിജീവിച്ച , സമുദ്രത്തെ പിളര്‍ന്ന , 
പ്രളയങ്ങളെ മറികടന്ന, ദിഗന്ധങ്ങള്‍ മുഴക്കിയ , കാലത്തെ വിജ്ഞാനം കൊണ്ട്
പ്രോജ്ജ്വലമാക്കിയ പുതു
യൌവത്തിന്റെ കാലം ! 
ത്യഗോജ്ജലമായ യൌവനം.
 
അന്ന് : -
യുവത്വം അശരണരുടെ ആശാ കേന്ദ്രമായിരുന്നു
പീഡിതരുടെ പ്രതീക്ഷയായിരുന്നു .
വേട്ടക്കാരന്റെ  പേടി സ്വപ്നമായിരുന്നു.
അബലയുടെ അഭയമായിരുന്നു.
വിപ്ലവത്തിന്‍റെ തീജ്വാലയായിരുന്നു.
മാറ്റത്തിന്‍റെ കൊടുങ്കാറ്റായിരുന്നു.


ഇന്ന് : -
യുവത്വം മര്ധകന്റെ ആയുധമാണ്
ഇരകളുടെ നെടുവീര്‍പ്പാണ്.
അലസതയുടെ വിളിപ്പേരാണ്.
ആലസ്യത്തിന്റെ അപരനാമമാണ്.
ചപലതയുടെ ചെല്ലപ്പേരാ
ണ്.
കുടിലതയുടെ കൂടാരമാണ്,
കാമനകളുടെ കളിത്തോഴനാണ്.

കാലം അതിന്‍റെ യുവാക്കളെ തിരയുന്നു,
കൂരിരുള്‍ ഭേദിച്ചു , കാലത്തിന്‍റെ ദീപം
കയ്യിലെന്താന്‍, ഘനാന്ധകാരങ്ങള്‍ വഴിമാറി
നാളെ സുപ്രഭാതം പിറക്കുമ്പോള്‍ സത്യത്തിന്‍റെ
നേര്‍ ശബ്ധമാകേണ്ട, ചങ്കുറപ്പിന്റെ സല്‍സ്വരൂപങ്ങളെ ....

3 comments:

  1. നാട് സര്‍വ്വനാശത്തിലേക്ക്
    യുവാക്കള്‍ എന്തെടുക്കുന്നു
    യുവത്വം ചാനലുകള്‍ക്ക് അടിമപ്പെടുത്തി
    വിവേകം മേലാളന്‍ മാര്‍ക്ക് കാഴ്ചവെച്ച്
    ഷണ്ടത്വം ആണത്വമായിക്കരുതി
    അവര്‍ മയങ്ങുകയാണ്
    ദയവ് ചെയ്തു അവരെ ഉണര്ത്തരുത് പ്ലീസ്

    ReplyDelete
  2. ഞാനൊന്നും അറിഞ്ഞീല
    പാപമൊന്നും ചെയ്തീല
    ഞാന്‍ ഉറങ്ങുകയായിരുന്നു
    കിനാവ് കാണുകയായിരുന്നു

    ReplyDelete
    Replies
    1. which is this poem... please give me a reply

      Delete