Tuesday 14 June 2011

ചാപല്യമേ നിന്‍റെ പേരോ മലയാളി

പീയര്‍ലെസ്സ്,
ആട്  തേക്ക്‌, മാഞ്ചിയം ,
ആംവേ ,
ടോട്ടല്‍  4 യു ,
ലിസ് ,
ബിസയര്‍ ,
ടൈകൂന്‍, 

ഇനിയും  ഒരുപാട്   വകഭേതങ്ങള്‍  വേറെയും  ഉണ്ട്  , എല്ലാം  മലയാളിയുടെ  ആര്‍ത്തിയും   ആക്രാന്തവും  മുതല്‍  മുടക്കാക്കി  ലാഭം  കൊയ്തവ  . തൃശൂര്‍  പൂരത്തിന്  അമിട്ട്  പൊട്ടുന്ന  പോലെ  പൊട്ടും  എന്ന്  ഒന്നാമത്തെ  വിവരണത്തില്‍  നിന്നു  തന്നെ  സാധാര  ബുദ്ധിയുള്ള  ആര്‍ക്കും  മനസ്സിലാവുന്ന   ഇത്തരം  തട്ടിപ്പുകളില്‍  ചെന്ന്  ചാടുന്നതില്‍  അധിക പേരും  നല്ല  വിദ്യാഭ്യാസവും   അത്യാവശ്യത്തിനു  ജീവിക്കാന്‍  വകയുള്ളവരും  ഒക്കെ  ആണ്   എന്നത്  നമ്മളെ   ആശ്ചര്യപെടുത്തുന്നു . എന്ത്  തട്ടിപ്പും  വളരെ  എളുപ്പം  ചിലവാകുന്ന  ഒരു പറ്റം മന്ദ ബുധ്ധികളുടെ  നാടാണ്  കേരളം . ഇത്തരം തട്ടിപ്പ് കമ്പനികള്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യമായി വേണ്ട പുതിയ കാല നന്മകളില്‍ ചില പ്രധാനപെട്ടവ ഇവയാണ്, പറ്റിക്കാനും  , ഒരുപാട് പാവങ്ങളുടെ കിടപ്പാടവും കഞ്ഞികുടിയും മുട്ടിയാലും തന്‍റെ നാല് തലമുറയ്ക്ക് വേണ്ടത് നേടണം എന്ന ചതിയില്‍ വഞ്ചന ഇല്ലാത്ത മനസ്സിന്‍റെ കാഠിന്യം, പിടിച്ചാല്‍ ജയിലില്‍  പോകാനുള്ള ചങ്കുറപ്പ്,രക്തബന്ധു മുതല്‍ സ്വന്തം കൂടപിറന്നവനെയും , മാതാപിതാകളെയും വരെ പറ്റിക്കാനും വഞ്ചിക്കാനും പ്രേരിപ്പിക്കുന്ന ആര്‍ത്തി, എന്നിവ ഒക്കെ അത്യാവശ്യത്തിനു   വേണം . പിന്നെ വേണ്ടത് എത്ര  വലിയ  നുണയും  സത്യമായി  അവതരിപ്പിക്കാനുള്ള   വാചാലത, തൊലികട്ടി  , മാന്യമായി  വസ്ത്രം  ധരിക്കാനുള്ള  അറിവ്  (കഴുത്തില്‍  കൌപീനം   കെട്ടാനുള്ള  അറിവ്  ), ആദ്യം  കിട്ടുന്ന  ലാഭത്തിന്‍റെ  നല്ലൊരു  വിഹിധം  ആദ്യം  വരുന്ന  ഇരകള്‍ക്ക്  കൊടുക്കാനുള്ള  ഹൃദയ  വിശാലത , പ്രാദേശിക  ചോട്ടാ  നേതാക്കളെ  കയ്യിലെടുക്കാനുള്ള  ചെപ്പടി  വിദ്യ  , പിന്നെ  അവരായി കൊള്ളും  ആളെ  കൂട്ടല്‍ . ആദ്യ  ഇരകളെ  പിടിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ടത്  അവരില്‍   സമൂഹത്തിലെ  ഉന്നതരെ  കൂടി  ഉള്‍പെടുത്താന്‍  ശ്രമിക്കണം , അതുപോലെ  ഒരു  പൊതുസമ്മതി ഉള്ള   വ്യക്തിയെ  കൊണ്ട്  കമ്പനി  ഉദ്ഘാടനം  നടത്തിക്കണം , അല്ലങ്കില്‍  സിനിമ  ഫീല്‍ഡില്‍  ഉള്ള  ഏതങ്കിലും  ഗ്ലാമര്‍  താരമായാലും  മതി . പിന്നെ  അത്യാവശ്യം വേണ്ടത്  നാട്ടിലെ മലയാള   മുത്തശി  പത്രങ്ങള്‍ക്കു  നല്ലൊരു  വിഹിധം  കൊടുത്തു  പരസ്യം  ഇടീക്കാനുള്ള പിടിപാട് , അല്ല അവരാവശ്യപെടുന്ന പണം വാരി എറിയാനുള്ള സന്നദ്ധത , ജനാതിപത്യത്തിന്റെ എപ്പോളും തുറന്നിരിക്കുന്ന ഈ മൂന്നാം കണ്ണ് കാശിനു മുന്നില്‍ മഞ്ഞളിച്ചു അടയുന്നത് തുടര്‍ച്ചയായി മലയാളി കാണുന്നുണ്ട് . ജനങ്ങളോട്   തീരെ  പ്രധിബധ്ധത  ഇല്ലാത്ത  നമ്മുടെ  മലയാളത്തിന്‍റെ  പുണ്യങ്ങളും , നാട്ടുകാരെ  വഞ്ചികുന്നതില്‍  എപ്പോളും  ഒരു  ചുവടു  മുന്നിലുള്ളവരും   ഒക്കെ  നല്ല  സപ്പോര്‍ട്ട്  തരും, വേണ്ടത്ര പിന്തുണ തരും  .സത്യസന്ധമായ  വാര്‍ത്ത എന്ന് തോന്നിക്കുന്ന നല്ല ഒന്നാം നമ്പര്‍ പരസ്യം സ്വന്തമായി നല്ല പ്രഫഷണലുകള്‍ തയ്യാര്‍ ചെയ്തു കളര്‍ ഫോട്ടോയും ചേര്‍ത്ത് എല്ലാ എഡിഷനിലും ഒരുദിവസം ഒരുമിച്ചു  വരുന്ന രീതിയില്‍ എല്ലാ ആക്രാന്തങ്ങളും അറിഞ്ഞു എന്ന് ഉറപ്പാക്കാനും  ശ്രമിക്കും. പിന്നെ  ചാകര, വലയും വള്ളവും ഒരുക്കി ട്രോള്ളിംഗ് കാലത്ത് ചെറുമീന്‍ അടക്കം പിടിക്കുന്ന പോലെ വലയിലാക്കനം, ഒരു ആര്‍ത്തി പണ്ടാരവും ചോരാത്ത അത്ര ചെറിയ കണ്ണികളുള്ള വല ഒരുക്കാന്‍ പ്രതേകം ശ്രദ്ധിക്കണം . എന്നിട്ട്  സോട്ടെര്‍  വെട്ടുന്ന  റബ്ബര്‍  മരം  പോലെ  ചേര്‍ന്നവരുടെ പരമാവധി  രക്തം വലിച്ചെടുക്കണം .  
 
ഇടയ്ക്കു  ചെറിയ  ചെറിയ  സമ്മാനം  , ബോണസുകള്‍  ഒക്കെ  ആയിരത്തില്‍   ഒന്ന്  എന്ന  തോതില്‍ ഇട്ടു  കൊടുക്കണം , അപ്പോള്‍  എല്ലാ  ബന്ധങ്ങളും  മറന്നു  ആദ്യം  ചേര്‍ന്നവര്‍  പുതിയ  ഇരകളെ  കൊണ്ടുതരും . അങ്ങിനെ  തങ്ങളുടെ  നാല്  തലമുറയ്ക്ക്  ജീവിക്കാനുള്ളത്  നേടി  എന്ന്  ഉറപ്പാക്കിയാല്‍  കമ്പനി  പൊട്ടിക്കാന്‍  ഒരു  കാരണം  ഉണ്ടാക്കണം . ആദ്യം  അനുകൂലമായി  പരസ്യം  കൊടുത്ത  മുത്തശി  പത്രങ്ങളില്‍  വിളിച്ചു  പറഞ്ഞാല്‍  സൌജന്യമായി   അവര്‍  തന്നെ  അന്ത്യ  കര്‍മവും  ചിലവില്ലാതെ  നടത്തി  തരും . ഒന്ന്  രണ്ടു   ഓഫീസില്‍  പ്രശ്നും  ഉണ്ടാകുന്ന  ഫോട്ടോ   വേണമെങ്കില്‍  മുന്‍പേജില്‍  ഇട്ടു   തരും,അങ്ങിനെ സൃഷ്ടി കര്‍മ്മം നടത്താന്‍ കൂടെ നിന്നവര്‍ അന്ധ്യ കൂദാശയും നന്നാക്കി ഉഷാറാക്കി തരും.അത് വഴി മുടക്കിയത് ഒരിക്കലും തിരിച്ചു കിട്ടില്ലാന്നു ഇരകളെ ബോധ്യപെടുത്ത്താനുള്ള എല്ലാ  സഹായവും   അവര്‍  ചെയ്തു  തരും . പിന്നെ  സുന്ദരമായി  ഒളിവില്‍  കഴിയാന്‍  സൌകര്യം ചെയ്യണം  പോലീസില്‍   ഉള്ള  ഏമാന്‍പിടിപാട്  ശരിക്കും  ഉപയോഗിക്കണം , വേണ്ട  പടി  അവര്‍ക്ക്  മുടങ്ങാതെ  എത്തിക്കണം . പിന്നെ  പതിവ്  കലാപരിപാടികള്‍  ഒളിവിരുന്നു  നടത്തണം , പത്ര  സമ്മേളനം , ഓണ്‍ലൈന്‍  ടെലിവിഷന്‍   ഇന്റര്‍വ്യൂ,പരോളില്‍ ഇറങ്ങി ഇരകള്‍ക്ക് മുന്‍പിലൂടെ നെഞ്ച് വിരിച്ചു നടക്കല്‍ , അവരില്‍ പണം തിരിച്ചു കിട്ടണം എന്ന് വല്ലാതെ വാശി ഉള്ളവരെ ഭീഷണി പെടുത്തല്‍ , അതില്‍ നിന്നില്ലകില്‍ കൊട്ടേഷന്‍ ടീമിനെ ഏല്പിച്ചു കൈകാര്യം ചെയ്യല്‍ …. പോയ കാശ് കിട്ടില്ല എന്ന് ഉറപ്പാകുന്ന വരെ കുറച്ചു ഗുലുമാല്, ഒച്ചപ്പാട്, ബഹളം , പിന്നെ ആര്‍ക്കു നേരം ഇതിനൊക്കെ പിന്നില്‍ പോവാന്‍. ഒക്കെ  കണ്ടും  അനുഭവിച്ചും ആസ്വദിക്കാനും  അടുത്ത  തവണ പതിവ് പോലെ പുതിയ പേരിലും കെട്ടിലും മട്ടിലും  വരുന്ന പഴയ തട്ടിപിന്റെ   പുതിയ  പതിപ്പില്‍   ഒരു  മടിയും  കൂടാതെ  തലവെച്ചു  കൊടുക്കാനും  നാം  മലയാളികള്‍  തയ്യാറാണ്, ….. ചാപല്യമേ  നിന്‍റെ  പേരോ  മലയാളി

7 comments:

  1. നമ്മുടെ അടുക്കള വിഴുങ്ങുന്ന പുതിയ അതിജീവന കല നെറ്റ് വര്‍ക്ക്‌ മാര്കടിംഗ് ,കേരളം കൊള്ളക്കാരുടെ , പിടിച്ചു പരിക്കാരുടെ സ്വന്തം നാട്

    ReplyDelete
  2. വളരെ പ്രസക്തമായ പോസ്റ്റ്‌
    ഇനിയും പ്രതീക്ഷിക്കുന്നു...
    ബെസ്റ്റ് വിഷസ്
    ആര്‍ത്തിയുടെ ലോകത്തില്‍ നമ്മള്‍ നമ്മുടെ നിലവാരം നിലനിര്‍ത്തുക
    --

    ReplyDelete
  3. ടോട്ടല്‍ ഫോര്‍ യു വിലെ തട്ടിപ്പുകാരന്‍
    ശബരീനാധും മുടിക്കച്ചവടതിലെ
    എ.പി. അബൂബക്കറും ചെയ്യുന്നത് ഒന്ന് തന്നെയാണ്
    ഒന്ന് ആത്മീയ തട്ടിപ്പും മറ്റൊന്ന് ഭൌതീക തട്ടിപ്പും

    ReplyDelete
  4. കാശെന്ന് കേട്ടാല്‍ കമഴ്ന്നുവീഴുന്ന കാലത്തോളം ഇതൊന്നും മാറാന്‍ പോകുന്നില്ല.....

    ReplyDelete
  5. വളരെ ശരിയായി പറഞ്ഞു

    ReplyDelete
  6. പച്ചപ്പരമാരത്ഥങ്ങൾ. ഭംഗിയായി പറഞ്ഞു. ആർത്തിപ്പണ്ടാരങ്ങൾക്ക് എത്ര പറഞ്ഞുകൊടുത്തിട്ടും കാര്യമില്ലെന്നത് മറ്റൊരു കാര്യം.

    ReplyDelete