Thursday 9 June 2011

തഹരീര്‍ സ്ക്വയറില്‍ നിന്നും രാംലീല മൈതാനത്തേക്ക്‌ എത്ര ദൂരം ?





സ്വാതന്ത്ര്യത്തിന്റെ  ചത്വരത്തില്‍   നിന്നും 
രാംലീല  മൈതാനത്തേക്ക്‌  ദൂരം  എത്ര  ?
മുല്ലപ്പൂവിന്റെ  സുഗന്ധവും പരിശുദ്ധിയും 
ചേറിലെ  മണമില്ലാത്ത  താമരക്കുണ്ടോ ,
രക്തസാക്ഷിയുടെ  ത്യാഗവും  സമര്‍പ്പണവും  ധീരതയും ഹൈ ടെക് കാപട്യത്തിനും  ജീവനില്ലാത്ത  ജീവന  കലക്കുമുണ്ടാമോ  ,
തഹരീരില്‍  അവര്‍  കൊതിച്ചത്  സ്വാതന്ത്ര്യമാണ്  , വിമോചനമാണ് 
ആകാശം  മേല്കൂരയാക്കി  ജനലക്ഷങ്ങള്‍ 
അന്തിയുറങ്ങി ,
രാംലീലയില്‍  ആഡംബരത്തിന്റെ  ശീതീകരിച്ച  പന്തലും
സജ്ജീകരിച്ച കാന്റീനും ,



രാംലീലയുടെ  ലക്‌ഷ്യം  യുപി ഇലക്ഷനും  അതുവഴി 
ഇന്ത്രപ്രസ്ഥ  സിംഹാസനവും  ,
തഹ്രീരില്‍  അവര്‍  വിപ്ലവം  വിജയിപ്പിച്ചത്  ഐതിഹാസികമായി
ഒരൊറ്റ ജീവന്‍  പൊലിയാതെ  , ഒരു  തുള്ളി  ചോര  ചിന്താതെ ,ലോകം  അതിശയപെട്ടു  , മുബാറക്   ബോധം  കെട്ടു .ഡല്‍ഹിയില്‍  അവര്‍  ഭജന  പാടി , മീഡിയ  കുടപിടിച്ച് ,ഭരണകൂടം  ഓശാന പാടി , പോലീസ് നാടകമാടി രണ്ടും  സമരങ്ങള്‍  തന്നെ  , രണ്ടു  സംസ്കാരങ്ങളെ  ലോകത്തിനു പരിചയപെടുത്തിയ  സമരങ്ങള്‍  , ഒന്ന്  നൈലിന്റെ  മറ്റൊന്ന്  ഗംഗയുടെ നയില്‍ ഇന്ന് ശാന്തമാണ് , ഗംഗ പ്രക്ഷുഭ്ധവും.

3 comments:

  1. Maaashaa allaah....proceed your thinkings

    ReplyDelete
  2. രാം ലീല മൈദാനിയില്‍ നടന്നത് സമരാഭാസം തന്നെ . പക്ഷെ മതങ്ങള്‍ രാഷ്ട്രിയത്തില്‍ ഇടപെടുന്നതിനെ എതിര്‍ക്കുകയല്ലേ വേണ്ടത് ?

    ReplyDelete
  3. സത്യമേവ ജയതേ , നന്ദി കൂട്ടുകാരാ ,
    മതങ്ങളാണ് ലോകത്തിനു നന്മകള്‍ പകര്‍ന്നത് , മതങ്ങളിലെ നന്മകളെ ജീവിതത്തിന്റെ ഇതര മേഘലകളില്‍ സ്വീകാര്യമാണെങ്കില്‍ എന്ത് കൊണ്ട് മതങ്ങളിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ തള്ളണം? സൃഷ്ടാവിനെ ഭയപെടുന്ന രാഷ്ട്രീയ നേതാകള്‍ക്ക് സമ സൃഷ്ടികളോട് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകും. യൂറോപ്യന്‍ മതേതര കാഴ്ചപാട് ഇന്ത്യന്‍ സാഹചര്യത്തിന് യോചികില്ല. മതവും നല്ല രാഷ്ട്രീയവും കൂടുമ്പോള്‍ ക്ഷേമ രാഷ്ട്ര നിര്‍മാണം സാധ്യമാകും. ഗാന്ധിയുടെ രാമ രാജ്യ സങ്കല്‍പം അതായിരുന്നു ....

    ReplyDelete