Tuesday, 5 April 2011

ഫേസ് ബുക്ക്

രണ്ടു വര്‍ഷം മുന്‍പാണ്‌ കേരളത്തിലെ പൊതു കക്കൂസുകളില്‍ കേരളീയന്‍ നടത്തുന്ന സാഹിത്യ സൃഷ്ടികളെ കുറിച്ച ഒരു ലേഖനം ഒരു പത്രത്തില്‍ വായിച്ചത്. വളരെ രസകരമായ പല രചനകളും ഇത്തരം ടോയിലെറ്റ് സാഹിത്യത്തില്‍ കാണാം . അത് കേരളീയന്റെ മാത്രം സ്വഭാവമല്ല എന്നും എല്ലാ നാട്ടുകര്‍ക്കിടയിലും ഈ സ്വഭാവ വൈകൃതം ഉള്ളവരുന്ടെന്നും മനസിലായത് സൗദി അറേബ്യല്‍ വന്നു അവിടത്തെ പൊതു ടോയിലെറ്റ് ഉപയോഗിക്കേണ്ടി വന്നപ്പോളാണ് . അവിടെയും ഇത്തരം സൃഷ്ടികളില്‍ മലയാളികള്‍ തങ്ങളുടെ പങ്കു വളരെ ഭംഗി ആക്കുന്നു എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. എന്തല്ലാം ആവശ്യങ്ങളും ആവലാധികളും ആക്ഷേപങ്ങളും പരിഹാസങ്ങളും ഒക്കെ മലയാളി ഇങ്ങിനെ പബ്ലിക്‌ ടോയിലെറ്റില്‍ എഴുതി വെക്കുന്നത്. ഒരുപക്ഷെ പലതും നല്ല സാഹിത്യ സൃഷ്ടികളാണ്. പരിഹാസത്തില്‍ കുഞ്ചന്‍ നമ്പ്യാരെ തോല്പിക്കുന്നവരും അക്കൂട്ടത്തില്‍ ഉണ്ട് . പക്ഷെ അതികം എഴുത്തുകളും പലപ്പോഴും വരകളും ശുദ്ധ തെറിയാണ്. വളരെ വിശദമായി ബന്ധപെടാനുള്ള ഫോണ്‍ നംബര്‍ നല്‍കി പരസ്യം കൊടുക്കുന്നവരും ഉണ്ട്.  അത് മലയാളിയുടെ സ്ഥിരം വീക്നെസ് ആണ് ഫ്രീ ആയി പരസ്യം കൊടുക്കാന്‍ പറ്റിയാല്‍ സ്വന്തം നിലനില്പ് പോലും മറന്നു മണിയറ കാര്യം വരെ പരസ്യമാക്കും. കുറച്ചു മുന്‍പ് എക്സ് പാര്‍ടിയാട്.കോം എന്ന സൈറ്റില്‍ ഒരു പരസ്യം സൗദി ലൈസെന്‍സ് ശരി ആക്കി കൊടുക്കും സപോന്സരുടെ കത്ത് വേണ്ട, നാട്ടിലെ ലൈസെന്‍സ് വേണ്ട , ചേംബര്‍ പേപ്പര്‍ വേണ്ട , ഡ്രൈവിംഗ് ടെസ്ടിനു പോകേണ്ട .... വേണ്ടത് പൈസ മാത്രം .. പേരും അഡ്രസ്സും ഫോണ്‍ നമ്പരും ഒക്കെ കൃതിയമായി കൊടുത്തിട്ടുണ്ട് നമ്മുടെ നാട്ടുകാരന്‍ .

                                        ഇതൊക്കെ ഇപ്പോള്‍ പറയാന്‍ തോന്നിയത് ഫേസ് ബൂകിലും ബ്ലോഗിലും ഒക്കെ ചില ആളുകളുടെ പരാക്രമം കണ്ടപ്പോളാണ്. വിവാഹത്തിന്റെ ക്ഷണകത്ത്‌ മുതല്‍ ആദ്യ രാത്രി വരെ നെറ്റില്‍ കിട്ടും ഇപ്പോള്‍. ഇന്റര്‍നെറ്റ്‌ സുരക്ഷിതമല്ല എന്ന് ഒരായിരം വട്ടം അനുഭവങ്ങള്‍ ഉണ്ടായിട്ടും മലയാളി കല്യാണ പിറ്റേന്ന് മുഴുവന്‍ ഫോട്ടോസും ഫസിബൂകില്‍ മറക്കാതെ അപ്പ്‌ ലോഡ് ചെയ്യുന്നു , എന്നിട്ട് ഒരു പരിചയവും ഇല്ലാത്ത വല്ലവന്റെയും അഭിപ്രായം കേള്‍ക്കാന്‍ കാത്തിരിക്കുന്നു. അത് പോലെ നാട്ടിലെ എല്ലാ രാഷ്ട്രീയക്കാരും , മത സങ്കടനകളും , അവരുടെ അനുഭാവികളും തല്ലു കൂടാന്‍ തിരഞ്ഞെടുത്ത ഏറ്റവും നല്ല വേദി ഫേസ് ബുക്കും ബ്ലോഗും ട്വിട്ടെരും ഒക്കെ ആണല്ലോ .പണ്ടൊക്കെ നമ്മുടെ നാട്ടില്‍ മത സംഘടനകള്‍ വേനല്‍ കാലമായാല്‍ മതപ്രസംഗ പരമ്പര നടത്താറുണ്ട് , വിശ്വാസികളെ അവരുടെ കര്‍മ മേഘലകളില്‍ കൂടുതല്‍ ഉറപിച്ചു നിര്‍ത്തുക , ആരാധനാ കര്‍മ്മങ്ങളില്‍ ശ്രദ്ധ ഉള്ളവരാക്കുക , നന്മയില്‍ ആപിമുഖ്യം വളര്‍ത്തുക എന്നൊക്കെ ആയിരുന്നു ആദ്യ ലക്‌ഷ്യം ക്രമേണ അതിന്റെ മുഖം എതിര്‍ ചേരിയിലും വിരുദ്ധ ആശയക്കരുമായ സഹോദര സംഘടകളെ വിമര്ശിക്കലും ചീത്ത പറയലും ഇത്തരം പരിപാടികളുടെ മുഖ്യ അജണ്ട. പിന്നീട് അത്തരം വേദികള്‍ പുതിയ കണ്ടു പിടുത്തങ്ങള്‍ ആവശ്യത്തിനു ഉപയോഗപെടുത്തി , അങ്ങിനെ എല്‍സിടി പ്രോജെച്ട്രും ബിഗ്‌ സ്ക്രീനും വെച്ചുള്ള ഖണ്ടന മണ്ടന പരമ്പര നാട്ടിലുടനീളം നടക്കുന്നു ഇപ്പോളും. അതിനിടയിലാണ് പുതിയ ട്രെന്‍ഡ് ഇത്തരം പസപരമുള്ള ആക്ഷേപങ്ങള്‍ ഫേസ് ബൂകിലും ബ്ലോഗിലും കൂടെ പിടിമുറുകുന്നു, ഒരു പക്ഷെ ഞാന്‍ ആദ്യം പറഞ്ഞ ടോയ്ലെറ്റ് സാഹിത്യവുമായി ഇപ്പോള്‍ ചില ബ്ലോഗിലെ രചനകള്‍ക്ക് വലിയ വിത്യാസം ഇല്ല , രണ്ടും തറ നിലവാരം . ഒന്നില്‍ വായിച്ചവനു അപിപ്രായം എഴുതി ഇടം മറ്റൊന്നില്‍ ഉറക്കെ പറഞ്ഞു കുറച്ചു വെള്ളം ഒഴിച്ച് എഴുന്നേറ്റു പോരാം .

പിന്‍കുറി: - ഫേസ് ബുക്ക്‌ ആയാലും , ബ്ലോഗ്‌ ആയാലും പബ്ലിക്‌ ടോയ്ലെറ്റ് ആയാലും മലയാളി തനി സ്വഭാവം കാണിക്കും ... ജനിതക വയ്കല്യം . പടച്ചോന്റെ സ്വന്തം നാടിന്‍റെ ഒരു ഗതികെടെ ,,, മക്കളില്‍ ബഹു പൂരിപക്ഷവും പിശാചിന്റെ അരുമ സന്താനംകള്‍ ....

0 അഭിപ്രായ(ങ്ങള്‍):

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment