Tuesday 5 April 2011

തിരഞ്ഞെടുപ്പ് നയം

ജമാത്തെ ഇസ്ലാമി വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു പിന്തുണ കൊടുക്കും എന്ന് പറയുന്നതിന് മുന്‍പ് തന്നെ ഇത്തവണ മീഡിയ സ്ടണ്ടും ആരംഭിച്ചു . സാധാരണ കുറച്ചു സാവധാനം കിട്ടാറുണ്ട് , ഇത്തവണ ഒരു പക്ഷെ വലതു പക്ഷത്തിന്റെ ഉറച്ച വിശ്വാസം ജമാഅത്ത് നിലപാട് അനുകൂലമാവില്ല എന്ന മുന്‍വിധി ആകാം വിഴുപ്പലക്കല്‍ നേരത്തെ തുടങ്ങാന്‍ കാരണം . ജമാഅത്ത് മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ രാജി വെച്ചതും ഒരു വാര്‍ത്ത‍ സമ്മേളനം നടത്തിയതും വേഗത്തില്‍ അജണ്ട നടപ്പിലാക്കാന്‍ അവരെ സഹായിച്ചു. നിലപാട് എടുക്കാന്‍ സാധാരണ പ്രവര്‍ത്തകരെ വരെ വിളിച്ചു ചേര്‍ത്ത് അഭിപ്രായം ചോദിക്കുന്ന മറ്റൊരു മുസ്ലിം പാര്‍ട്ടി ഉണ്ടോ എന്ന് പോലും സംശയമാണ് . സത്യത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ നിലപാട് രൂപികരിക്കാന്‍ ഒരു സാധാരണ പൌരന്‍ വല്ലാതെ വിഷമിക്കുന്ന അവസ്ഥ നിലവിലില്ലെ ? നിങ്ങള്‍ ഒരു പ്രതേക രാഷ്ട്രീയ പാര്‍ട്ടി മെമ്പരോ അനുഭാവിയോ അല്ല .. എന്നാല്‍ ജന നന്മ ലക്‌ഷ്യം വെക്കുന്ന ഒരു കൂട്ടര്‍ സംസ്ഥാനം ഭരിക്കണം എന്ന് ആഗ്രഹമുണ്ട് ? ആര്‍ക്കു വോട്ട് കൊടുക്കും ? പുതിയ സാഹചര്യത്തില്‍ ഒരു പ്രതിസന്തിയാണ് . ആര്‍ക്കും കൊടുക്കാതെ മാറി നില്‍ക്കണോ ? എങ്കില്‍ നാടു ആര് അടുത്ത 5 വര്‍ഷത്തേക്ക് നയിക്കണം എന്ന സുപ്രധാന വിഷയത്തില്‍ നിങ്ങള്ക്ക് ഒരു കാഴ്ച്ചപാടില്ല എന്ന് ആക്ഷേപിക്കപെടും . അതിനാല്‍ നിലവിലുള്ള മുന്നണികളില്‍ ഒന്നിനെ പിന്തുണക്കണം ഇല്ല എങ്കില്‍ സ്വന്തമായി മത്സരിക്കണം . ആരെ പിന്തുണക്കണം എന്നതിന് എന്ത് ക്രിടീരിയ ? തിരിച്ചു എന്ത് കിട്ടും എന്ന് നോക്കി തീരുമാനികുന്നവര്‍ക്ക് വളരെ എളുപ്പം സാധിക്കും , തിരിച്ചു ഒന്നും പ്രതീക്ഷിക്കതവര്‍ക്ക് കുറച്ചു ഗഹനമായി ചിന്തിക്കേണ്ടി വരും കൂടി ആലോചിക്കേണ്ടി വരും. നല്ല ഐക്യമുള്ള പാര്‍ട്ടി ആണെങ്കില്‍ പ്രവത്തകരെ നിലപാട് ബോധ്യ പെടുത്തേണ്ടി വരും . ഇതൊക്കെ സാധാരണമാണ് , ഇതിനാണോ ഇപ്പോളത്തെ മീഡിയ യുദ്ധം ... ഇപ്പോളത്തെ യുദ്ധത്തില്‍ ഫേസ് ബൂകിലും ബ്ലോഗിലും മുന്നില്‍ നിന്ന് പരിഹസികുന്നവരില്‍ 2 കൂട്ടരാണ് ഒന്ന് കിട്ടില്ല എന്ന് സംശയമുള്ള കൂട്ടര്‍ രണ്ട് ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കാന്‍ ത്രാണി ഇല്ലാതെ അപ്പോള്‍ കണ്ടവനെ അപ്പാന്നു വിളിച്ചോ എന്ന് അണികളെ പഠിപ്പിക്കുന്ന മത സംഘടനകള്‍ . മറ്റൊരു കൂട്ടര് കൂടി ഉണ്ട് അവര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു വിജയിച്ചത് ആരാണ് എന്ന് നോക്കിയേ നിലപാട് പറയൂ ... ഇതൊക്കെ അറിയുന്നവരാണ് സ്വന്തം നിലപാട് ജന നന്മയും , പ്രകൃതി നന്മയും സാധാരണ കേരളീയന്റെ നന്മയും മുന്‍ നിര്‍ത്തി ആര്‍ജവത്തോടെ പറയുന്നത് . ആണത്തമുള്ള നിലപാടും ശരിയും അതാണ്. ആരിഷ്ടപെട്ടാലും ആരെതിര്‍ത്താലും  ...

1 comment: