Wednesday 7 December 2011

രാജാവ് നഗ്നനാണ്.



കപില്‍ സിബല്‍ ജനാതിപത്യ ഇന്ത്യയിലെ പുതിയ അവതാര പുരുഷന്‍, കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി . ഇന്റര്‍നെറ്റ്‌ നിയന്ത്രിക്കണം  ഈ മാന്യദേഹത്തിനു, കാരണം അവഹേളന പരവും മത വികാരം വ്രണപെടുത്തുന്നതുമായ ചിത്രങ്ങളും, വീഡിയോകളും, കുറിപ്പുകളും, ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നു. എന്താ തെളിവ് ? തെളിവിനു കാണിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ  ഇറ്റലിക്കാരി  മരുമോളുടെയും , ആ പാര്‍ട്ടിയുടെ തന്നെ പ്രധാന മന്ത്രി മിതഭാഷി എന്ന മേലങ്കി അണിഞ്ഞ രാഷ്ട്രീയ കാപട്യം  മന്‍മോഹന്‍  സിങ്ങിന്‍റെയും  നിലപാടില്ലയ്മകളും, വൈദേശിക വിധേയത്വവും രാഷ്ട്രീയ പിടിപ്പു കേടുകളും, ജന വഞ്ചന നിലപാടുകളും  ചൂണ്ടികാട്ടി ജനം ഇന്റര്‍നെറ്റ്‌ വഴി കൈമാറുന്ന വിവരങ്ങള്‍, (അവയില്‍  ചിലത് അണപൊട്ടിയ  അതിര് വിട്ട പ്രതികരണമാണ് എന്ന് സമ്മതിക്കുന്നു ) എന്നിവ ആണ്. അതല്ലാം കബില്‍ സിബല്‍ ഇന്റര്‍നെറ്റ്‌ കമ്പനികള്‍ക്ക്  കാണിച്ചു കൊടുത്തു, ഒരു നയരൂപീകരണം സര്‍ക്കാര്‍ നടത്തുമെന്നും അതിനു അനുഗുണമായി നിലപാട് സ്വീകരിക്കാന്‍ മേല്പറഞ്ഞ കമ്പനികള്‍ ബാധ്യസ്ഥരാണ് എന്ന് ഓര്‍മ്മപെടുത്തി . കൊണ്ഗ്രെസ്സ് ഉദ്ധേശികുന്നത് ഇന്റര്‍നെറ്റ്‌ സെന്‍സര്‍ ഷിപ്‌ ചെയ്യാനല്ല   മറിച്ചു പ്രകോപനപരമായ ഉള്ളടക്കങ്ങളെ നിയന്ത്രികാനുള്ള സംവാദം, അതിനുള്ള അവസരം ഒരുക്കല്‍ എന്നിവ  ആണ് എന്ന് നിയമകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിന്നീട് കബില്‍ സിബലിനെ ന്യായീകരിച്ചു കൊണ്ട് പ്രതികരിച്ചു. കോണ്ഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി നേരിടുന്ന  സങ്കീര്‍ണമായ  സമകാലിക വലിയ വെല്ലുവിളി എന്താണ് എന്ന ചോദ്യത്തിനു കാലം നല്‍കുന്ന മറുപടി നെഹ്‌റു - ഗാന്ധി കുടുംബങ്ങള്‍ക്ക് നല്‍കുന്ന അനാവശ്യപരിഗണയും ആ കുടുംബത്തിനു ചുറ്റും കിടന്നുള്ള  കോണ്ഗ്രസ് സ്തുധിപാട നേതാക്കളുടെ കിളിമാസുകളിയും ആണ് എന്നാണു ഉത്തരം.
                                             എല്ലാ കാലത്തും ഇന്ത്യയിലെ  അധികാരി വര്‍ഗത്തിന് ഓശാന പാടാനും അരമന ഒരുക്കാനും നമ്മുടെ നാട്ടിലെ സാധാരണ  പ്രജകളെ ഒറ്റു കൊടുക്കുന്ന ഒരു കൂട്ടം ജൂധാസുമാര്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. നെഹ്‌റു കുടുംബത്തിലെ പുതിയ തലമുറയും ഈ അപവാധങ്ങളില്‍ നിന്നും ഒഴിവല്ല എന്ന് മാത്രമല്ല അത്തരം നീക്കങ്ങളെ പ്രോല്സാഹിപികുന്ന സമീപനം സ്വീകരികുന്നത് കാണുന്നു . കൊണ്ഗ്രസ്സിലെ ചോട്ടാ നേതാക്കളില്‍ ചിലരുടെ സ്ഥിരം പണി തന്നെ മാഡത്തിന്റെ മനസ്സ് മുന്കൂടി വായിച്ചറിഞ്ഞു അവര്‍ക്ക് നേരെ, അവരുടെ കുടുംബത്തിനു നേരെ  വരാന്‍ സാധ്യതയുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുക എന്നതാണ്. സോനിയാജിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് പറഞ്ഞു രാജ് നീതി എന്ന രാജേഷ്‌ ജയുടെ  ബോളിവുഡ് സിനിമ  സെന്‍സര്‍ ചെയ്തു ആദ്യം   . പിന്നെ ഒരു സ്തുതി പാടകന്‍ അഭിഷേക് സിംഗവി സ്പാനിഷ് നോവലായ "ചുവന്ന സാരി" എന്ന ഫിക്ഷന്‍ ഇംഗ്ലീഷ് തര്‍ജമ  ഇന്ത്യയില്‍ വരാതെ നോക്കാന്‍ നടത്തിയ പ്രസ്താവനയും  നമ്മുടെ രാജ്യം മറന്നിട്ടില്ല. അതിനു പറഞ്ഞ കാരണം അതിലെ മുഖ്യ കഥാ പാത്രമായ വിധവയ്ക്ക് സോണിയ മാഡത്തിനോട് സാമ്യം ഉണ്ട് എന്നായിരുന്നു. ആ ചുവന്ന സാരി രാജീവുമായുള്ള വിവാഹത്തിന് അവര്‍ അണിഞ്ഞ സാരിയുമായി സാമ്യം ഉണ്ട് എന്നതാണ്!! ഇവര്‍ ആരെയാണ് പേടികുന്നത് ? ജനങളുടെ അറിയാനുള്ള അവകാശത്തെ എത്രനാള്‍ അധികാരതിന്‍റെ ഇരുമ്പ് മറ ഉപയോകിച്ച് തടഞ്ഞു നിര്‍ത്താന്‍ സാധിക്കും ?  ഇതിനൊക്കെ ചുവടു പിടിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്ത് കൂടി  ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ച് വിലങ്ങിടാന്‍ കൊണ്ഗ്രെസ്സ് ശ്രമികുന്നത്. സോഷ്യല്‍ മീഡിയ പുതിയ കാലത്ത് പ്രകടിപിക്കുന്ന പ്രവണത ഏകാധിപതികളുടെ  ഉറക്കം കെടുത്തുന്നു, അറബ് വസന്തം മുതല്‍, അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരവും , മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ഫേസ്ബുക്ക്‌ ഉപയോകതാക്കളുടെ ഇടപെടല്‍ വരെ അധികാര അന്ത:പുരങ്ങളില്‍ നിദ്ര വിഹീനമായ രാത്രികള്‍ സമ്മാനിക്കും എന്ന തിരിച്ചറിവ് ഇക്കൂട്ടരില്‍ ഉണ്ടാക്കി എന്ന് വേണം കരുതാന്‍ . രാഷ്ട്രീയാക്കാരന്‍  ഒരിക്കലും വിമ്ര്ശങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാറില്ല. അവര് ചിന്തികുന്നത്  സാധാരണ പൌരനു മുകളിലാണ് തങ്ങളുടെ സ്ഥാനം എന്നാണു, അഥവാ വിമര്‍ശനത്തിനു അതീതരാന് ഞങ്ങള്‍ എന്ന അധികാരതിന്‍റെ ഗര്‍വ് ആണ് ഇക്കൂട്ടരെ നയികുന്നത്. ഇങ്ങിനെ അധികാരതിന്‍റെ ചാട്ടവാര്‍ ഉപയോഗിച്ച് സ്വന്തം ജനതയെ നിശ്ബ്ധരാക്കിയ ഏകാധിപതികള്‍  നിലം പതിക്കുന്ന സുന്ദരമായ  വര്‍ത്തമാന കാലത്ത് ഇന്ത്യ ഭരിക്കുന്ന ദേശീയ പാര്‍ട്ടി  അതെ വഴികള്‍ തന്നെ തിരഞ്ഞെടുകുന്നത് കാണാന്‍ കൌതുകമുണ്ട്. രാജാവ് നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയാനുള്ള ചരിത്രത്തിലെ ആ  ചെറിയ കുട്ടിയുടെ ആര്ജവ്വം ജന്പത് പത്ത് എന്ന പുതിയ അന്തപുരത്തിന്  ചുറ്റും കിടന്നു കറങ്ങുന്ന കോണ്ഗ്രസ് സ്തുധിപാടകര്‍ നേടിയെടുത്താലെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തിലെ  പൌരന്മാര്‍ക്ക് അഭിപ്രായ
സ്വാതന്ത്ര്യം സാധ്യമാകൂ എന്നത് വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തന്നെ ആണ്.

3 comments:

  1. കോണ്ഗ്രസ് നഗ്നയാണ്‌ !! സോഷ്യല്‍ മീഡിയ രംഗത്ത് നിയന്ത്രണം കൊണ്ട് വരാനുള്ള സരകാര നിലപാട് പ്രധിഷേധം ക്ഷണിച്ചു വരുത്തും, ജനങ്ങളുടെ അറിയാനും അറിയിക്കാനുമുള്ള അവകാശത്തിനു നേരെയുള്ള ഭരണകൂട കയ്യേറ്റമാണ്. ശക്തമായി പ്രതിഷേധിക്കുന്നു.

    ReplyDelete
  2. സ്വന്തം സാമ്രാജ്യം ഇതുവരെ എങ്ങിനെ നിലനിര്ത്തിയെന്നും അതിന്റെ ഉള്ളുകള്ളി ജനങ്ങള്‍ അറിയും എന്ന് വരുമ്പോള്‍ തോന്നാവുന്ന ഭയം തന്നെ ഇതിനുപിന്നില്‍. കാലം മാറുകയാണ് എന്ന് മനസ്സിലാക്കിയാല്‍ കാണാന്‍ ശ്രമിക്കുക.

    ReplyDelete
  3. എല്ലാം കാലം തെളിയിക്കും

    ReplyDelete