Monday 21 November 2011

മുല്ല പെരിയാര് അഥവാ മല്ലു പെരിയാര്‍



എനിക്ക് തല തരിക്കുന്നു, കുറച്ചു ദിവസമായി മുല്ലപെരിയാന്‍ എന്ന് പറഞ്ഞു എല്ലാരും കൂടെ സോഷ്യല്‍ മീഡിയ യുദ്ധം തുടങ്ങിയിട്ട്. ഇപ്പോള്‍ പൊട്ടും,രാവിലെ പൊട്ടും , വൈകീട്ട് പൊട്ടും , വളരെ സങ്കീര്‍ണമാണ് അവിടത്തെ അവസ്ഥ, നമ്മുടെ നാട് ഒലിച്ചു പോകും, അഞ്ചു ജില്ലകള്‍  അറബി കടലില്‍ മുങ്ങി പോകും, ജല ബോംബു എന്ന അവസ്ഥയിലാണ് അണകെട്ട്  അത് പൊട്ടിയാല്‍ ജപ്പാനില്‍ പൊട്ടിയ ആറ്റം ബോംബിനെക്കാള്‍ വലിയ നാശമുണ്ടാക്കും,മുല്ലപെരിയാര്‍ പൊട്ടിയാല്‍  വെള്ളം വരുക ചെറുതോണി ഡാമില്‍  അത്ര വെള്ളം ഉള്‍കൊള്ളാനും തടഞ്ഞു നിര്‍ത്താനും  ചെറുതോണി ഡാമിന് കഴിയില്ല അതൊകൊണ്ട് ചെറുതോണി  ഡാമും പൊട്ടും അപ്പോള്‍ ആ വെള്ളം മുഴുവന്‍ ഇടുക്കി ഡാമില്‍ വരും അങ്ങിനെ ഇടുക്കി ഡാമും പൊട്ടും , നെടുമ്പാശ്ശേരി വിമാന താവളം അടക്കം ഒലിച്ചു പോകും , വിമാനത്തില്‍ കയറി  രക്ഷപെടാന്‍ വരെ  മലയാളിക്ക് സാധികില്ല, തമിഴ്നാടുകാര്‍  അങ്ങേ അറ്റത്തെ സ്വാര്‍ഥന്‍മാര്‍ ആണ്,  മലയാളികള്‍  മുഴുവന്‍ മുങ്ങി  ചത്താലും അവരുടെ മനോഭാവം മാറില്ല, തുടങ്ങി ഒരു പാട് പരിവേധനങ്ങള്‍, ഭീഷണികള്‍,പരിഭവങ്ങള്‍ .  ഈ മരിച്ച വീട്ടിലെ എണ്ണി പറച്ചില്‍ അല്ലാതെ പ്രായോഗികമായി ഒന്നും കാണാനോ എന്തകിലും ക്രിയാത്മക നടപടിയോ ആരുടെ ഭാഗത്ത്‌ നിന്നും  കാണാന്‍ ഇല്ല.നാട്ടില്‍ ഇപ്പോളത്തെ വലിയ വിഷയങ്ങള്‍ എന്താണ് ?  മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാര്‍  പിറവം ഉപ തിരഞ്ഞെടുപ്പ് എങ്ങിനെ ലാഭകരമാക്കാം എന്ന ചിന്തയിലാണ്. പിറവം നഷ്ടപെട്ടാല്‍ ഗവര്‍മെന്റ് മറിഞ്ഞു വീഴാന്‍ സാധ്യത ഉണ്ടോ ? ഭരണ മാറ്റം ഉണ്ടാകുമോ ? എന്നൊക്കെ ഇപ്പോള്‍ അല്ലാതെ പിന്നെ എപ്പോള്‍ വേറെ ആര് ചര്‍ച്ച ചെയ്യാന്‍! പ്രബുദ്ധത ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ഗൌരവമായി ചര്‍ച്ച ചെയേണ്ടത് ഇതാണ് അല്ലാതെ ജനങ്ങളെ പേടിപിച്ചു അരാഷ്ട്രീയ വല്കരികരിക്കല്‍ അല്ല . ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മുന്നിട്ടു ഇറങ്ങേണ്ട ജനാതിപത്യത്തിന്റെ കാവലാള്‍ പത്രക്കാരും  ചാനലുകാരും എന്തെടുകുന്നു ? ഐശര്യ റായിയുടെ പ്രസവം , സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ സാമൂഹിക പ്രസക്തി, തുടങ്ങി വലിയ വലിയ കാര്യങ്ങളില്‍ അവരും തിരക്കിലാണ്.  ഇനിയും ഒന്ന് ചോദികട്ടെ, മുല്ലപെരിയാര്‍ പരിസരത്ത്  ഭൂമി കുലുക്കം പലതവണ ഉണ്ടായില്ലേ ? ചോര്‍ച്ച സ്ഥിരമല്ലേ ? നൂറു കൊല്ലം മുന്പ് ശര്‍ക്കരയും കുമ്മായവും കുഴച്ചു ഉണ്ടാക്കിയ  സുര്‍ക്കി മിശ്രിധം കൊണ്ട് കെട്ടിയ ഈ  ഡാമിന്  ഇത്രകാലം നിലനില്കാന്‍ പറ്റിയില്ലേ ? ആധുനിക നിര്‍മാണ വിദ്യ ഒന്നും ഇല്ലാതെ ഒരു അണ കെട്ടിന് ഇത്ര ബലം  ഉണ്ട് എങ്കില്‍ അത് ഇനിയും ഒരു നൂറു കൊല്ലം കൂടി അവിടെ നില്കട്ടെ, ആരും മുറവിളി കൂട്ടേണ്ട. ഇത്ര ഗുരുതരമാണ് പ്രശനം  എങ്കില്‍ നമ്മുടെ നാട്ടിലെ പ്രതികരണ ശേഷി ഉള്ള ജനങ്ങള്‍ എന്തെടുകുന്നു ? അവരുടെ ജീവനെ കുറിച്ച് അവര്‍ക്കോ , അവരുടെ ഭരണ കൂടത്തിനോ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങല്‍ക്കോ ഇല്ലാത്ത  ആശങ്ക വല്ല അറബു  നാട്ടിലെ തണുത്ത മുറിയിലെ തിരിയുന്ന കസേരയില്‍ ഇരുന്നു നമ്മള്‍ കാണിക്കുന്നത്  എന്തിനു ? 
                                       

  എന്‍റെ ഫേസ് ബുക്ക്‌ കേരളമേ, ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ മദ്ധ്യ വര്‍ഗ മലയാളി ഗവേഷണത്തില്‍ ആണ് , ഡാം പൊട്ടി വെള്ളം വന്നു  ഒലിച്ചു കടലിലേക്ക്‌  പോകുമ്പോള്‍ ആ പോക്ക് എങ്ങിനെ സുഖകരവും ആസ്വാദ്യകരവും ആക്കാം  എന്ന് പഠിക്കുകയാണ്  . ആ പോകുന്ന പോക്കില്‍ ധരിക്കാനുള്ള നീന്തല്‍ വസ്ത്രം, കൂളിംഗ് ക്ലാസ് എന്നിവ തയാറാകുന്ന തിരക്കിലാണ് .  അവസാനം ചത്തു പൊങ്ങി വീര്‍ത്തു കിടക്കുമ്പോള്‍ ടെലിവിഷനില്‍ ഒക്കെ പടം വരുമ്പോള്‍ മുന്‍പ് സുനാമി ഉണ്ടായപ്പോള്‍ ശ്രീലങ്കയില്‍  കണ്ടത് പോലെ വുകൃതമായി  ലോകം തങ്ങളെ കാണാന്‍  അവര്‍ക്ക് താല്പര്യമില്ല , മുങ്ങി ചാവുക ആണേലും  അന്തസ്സായി നല്ല അടിപൊളി  നീന്തല്‍ വസ്ത്രം, കൂളിംഗ് ക്ലാസ് എന്നിവ  ഒക്കെ  ധരിച്ചു മാന്യമായി, നാലാള്‍ കാണാന്‍ കൊള്ളുന്ന രൂപത്തില്‍  ചാകണം അതാണ്‌ അവര്‍  ഇപ്പോള്‍ ആലോചികുന്നതും പ്ലാന്‍ ചെയ്യുന്നതും. നമ്മടെ  വീഗ ലാന്ടിലും, വാട്ടര്‍ തീം പാര്‍ക്കുകളിലും  വെള്ള ചാട്ടത്ത്തിലേക്ക്  മുകളില്‍ നിന്നു വന്നു പതിക്കുന്ന ആ ചാട്ടം അതിന്‍റെ രസം, അതിന്‍റെ ത്രില്‍, അതിന്‍റെ  ആര്‍മാദം അതൊക്കെ  ആലോചിക്കുകയാവാം, അതല്ലങ്കില്‍ ആ വെള്ളം ഒരുമിച്ചു വരുന്ന നയന മനോഹരമായ കാഴ്ച പകര്‍ത്താന് നല്ല മെമ്മറി കപാസിറ്റി  ഉള്ള മൊബൈല്‍ കാമറ, വീഡിയോ കാമറ എന്നിവ  സങ്കടിപിക്കുന്ന  തിരക്കിലാകാം. ദയവു ചെയ്തു  നമ്മുടെ ആ അഞ്ചു ജില്ലകളിലെ പാവപെട്ടവര്‍, കഷകര്‍ , തുടങ്ങിയ കേരളീയര്‍ ആ മലവെള്ളത്തിനു ഒപ്പം  ഒഴുകി വരാതിരിക്കണം , കാരണം നിങ്ങള്‍ വന്നാല്‍ നിങ്ങളുടെ കൂടെ എല്ലാ പ്രാരാബ്ധങ്ങളും, പട്ടിണിയും, പരിവട്ടവും, ഒഴുകി വരും, കാളേം പോത്തും , പശുക്കളും , ആടും, കുടിലും, കൂടാരവും, ഒക്കെ  കൂടെ പോരും.  അങ്ങിനെ കടലില്‍ ചേരുന്ന ഭാഗം വെള്ളം ഇറങ്ങി ആകെ വൃത്തി കേടാകും അവിടത്തെ ഫോട്ടോ ആണല്ലോ ലോകം കാണുന്നത്. അവിടെ നല്ല സ്വിമ്മിംഗ് സൂട്ടില്‍ ഭംഗി ആയി ചത്തു കിടക്കുന്ന  മധ്യ വര്‍ഗ കേരളീയന്‍റെ വര്ണ ചിത്രമാകണം യൂടുബിലും, ഫേസ് ബൂകിലും, വിദേശ ചാനലുകളിലും  ഒക്കെ വരേണ്ടത്. അത് കൊണ്ട് പരമാവധി മലവെള്ളം വരുന്ന വഴിയില്‍ നിന്നും അടിസ്ഥാന വര്‍ഗം മാറി നില്‍ക്കണം. പ്ലീസ് ഇതൊരു ശരാശരി കേരളീയന്‍റെ അപേക്ഷയാണ് ലോകത്തിനു മുന്‍പില്‍ ഞങ്ങളെ നാണം കെടുത്തരുത്.

പിന്‍കുറി : - സത്യം പറയാമല്ലോ നോഹയുടെ കാലത്ത് നടന്ന  പ്രകൃതി ശുദ്ധീകരണം പോലെ കേരളം ഒരു ശുദ്ധീകരണം ആവശ്യപെടുന്നു സാഹചര്യം ഇന്ന്  നമ്മുടെ നാട്ടിലുണ്ട് . കുറെ ചപ്പു ചവറുകള്‍ ഒലിച്ചു പോകേണ്ടതുണ്ട് , അവ ഉണ്ടായിട്ടും നാടിനും നാട്ടുകാര്‍ക്കും ഒന്നും കിട്ടാനില്ല. അതിനാല്‍ ഈ മധ്യവര്‍ഗ കേരളീയരെ നിങ്ങള്‍ ഈ വാല്‍മീകം തുടരണം ചുരുങ്ങിയത് മുല്ലപെരിയാര്‍ പൊട്ടുന്നവരെ എങ്കിലും.

4 comments:

  1. സത്യം പറയാമല്ലോ നോഹയുടെ കാലത്ത് നടന്ന പ്രകൃതി ശുദ്ധീകരണം പോലെ കേരളം ഒരു ശുദ്ധീകരണം ആവശ്യപെടുന്നു സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലുണ്ട് . കുറെ ചപ്പു ചവറുകള്‍ ഒലിച്ചു പോകേണ്ടതുണ്ട് , അവ ഉണ്ടായിട്ടും നാടിനും നാട്ടുകാര്‍ക്കും ഒന്നും കിട്ടാനില്ല. അതിനാല്‍ ഈ മധ്യവര്‍ഗ കേരളീയരെ നിങ്ങള്‍ ഈ വാല്‍മീകം തുടരണം ചുരുങ്ങിയത് മുല്ലപെരിയാര്‍ പൊട്ടുന്നവരെ എങ്കിലും.

    ReplyDelete
  2. പ്രിയ സുഹൃത്തെ, താങ്കൾക്കെങ്ങിനെ ഇത്ര നിസ്സാരമായി ചിന്തിക്കാൻ സാധിക്കുന്നു. താങ്കൾ സൌദിയിൽ ആയാലും താങ്കളുടെ ഉറ്റവരൊക്കെ നാട്ടിലുണ്ടാകുമല്ലൊ പ്രൊഫൈലിൽ നിന്നു മനസ്സിലാക്കിയതനുസരിച്ച് താങ്കളും ഒരു തൃശ്ശൂർകാരനാണ്. അതല്ല താങ്കളുടെ നാടൊന്നും ഇതിൽ പെടില്ലാന്നാണൊ വിശ്വസിചിരിക്കുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ഭൂരിഭാഗം പേർക്കും ഇതിന്റെ ഗൌരവം മനസ്സിലായിട്ടില്ല. നമ്മളെക്കൊണ്ട് പറ്റുന്ന പോലെ ആൾക്കാരെ ഇതെക്കുറിച്ച് ബോധവൽകരിക്കുക. അത് ഫെയ്സ്ബുക്ക് വഴി ആണെങ്കിൽ അങ്ങനെ. ആരെങ്കിലുമൊക്കെ പ്രതികരിക്കാൻ തുടങ്ങിയാൽ മാത്രമല്ലെ വല്ലതും നടക്കു. അല്ലതെ അവരൊന്നും ചെയ്യുന്നില്ലല്ലൊ അത് കൊണ്ട് നമ്മളും ഒന്നും ചെയ്യേണ്ട എന്ന മനസ്ഥിതി തന്നെ മാറ്റുക. എന്റെയും താങ്കളുടെയും പോലെ 100 100 പ്രവാസികളുടെ ബന്ധുക്കളും ഈ പ്രദേശത്തൊക്കെ കാണുമല്ലൊ. അവരെങ്കിലും പ്രതികരിക്കും എന്നു പ്രതീക്ഷിക്കാം. ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർഥിക്കാം.

    ReplyDelete
  3. ആക്ഷേപ ഹാസ്യം അസ്സലായി...

    ReplyDelete
  4. കാലങ്ങളായി മുല്ലപെരിയാര്‍ വിഷയം ഒതുക്കി തീര്‍ക്കാന്‍ തമിഴ് നാട് സര്‍കാരിന്‍റെ കയ്യില്‍ നിന്നും കോടികള്‍ വസൂലാക്കി മുല്ലപെരിയാര്‍ വെള്ളം കൊണ്ട് തന്നെ കൃഷി നടക്കുന്ന തമിഴ്നാട്ടിലെ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയ കേരള രാഷ്ട്രീയ നേതാക്കള്‍ ആരാണ് എന്ന് കൂടി കേരളത്തിലെ പൊതുജനം തിരിച്ചറിയണം. മദ്രാസ്സില്‍ വീട് വെച്ചു കുടുംബവുമായി താമസിക്കുന്ന കേരളത്തിലെ സിനിമ താരങ്ങള്‍ ആരല്ലാം എന്ന് കേരള ജനത മനസ്സിലാക്കണം. തമിഴ്നാട് സര്‍കാരിന് അനുകൂലമായി കോടതിയിലും, പുറത്തും നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആരല്ലാം എന്നും പൊതുജനം മനസ്സിലാക്കണം. എന്നിട്ട് ഇത്തരക്കാരെ തിരഞ്ഞു പിടിച്ചു ഇപ്പോളത്തെ സമര ആഭാസങ്ങളില്‍ നിന്നും, കപട സമര നാടകങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണം. എന്നാലെ നമ്മുടെ നാട് നന്നാകൂ....ഇപ്പോളെന്തായി ഫേസ് ബുക്ക്‌ വിപ്ലവം ? മുല്ലപ്പൂ കച്ചോടം ? എന്തൊക്കെ ആയിരുന്നു ? മലപ്പുറം കത്തി, പരിപ്പുവട, കട്ടന്‍ ചായ !! ഞാന്‍ മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കുന്നു കുറച്ചു ചപ്പു ചവറുകള്‍ ഒലിച്ചു പോകുമെങ്കില്‍ പോകട്ടെ, അങ്ങിനെ ഒരു ശുദ്ധീകരണം ആവശ്യമാണ്‌, എങ്കിലേ ചിലര്‍ പഠിക്കൂ !!

    ReplyDelete