എനിക്ക് തല തരിക്കുന്നു, കുറച്ചു ദിവസമായി മുല്ലപെരിയാന്‍ എന്ന് പറഞ്ഞു എല്ലാരും കൂടെ സോഷ്യല്‍ മീഡിയ യുദ്ധം തുടങ്ങിയിട്ട്. ഇപ്പോള്‍ പൊട്ടും,രാവിലെ പൊട്ടും , വൈകീട്ട് പൊട്ടും , വളരെ സങ്കീര്‍ണമാണ് അവിടത്തെ അവസ്ഥ, നമ്മുടെ നാട് ഒലിച്ചു പോകും, അഞ്ചു ജില്ലകള്‍ അറബി കടലില്‍ മുങ്ങി പോകും, ജല ബോംബു എന്ന അവസ്ഥയിലാണ് അണകെട്ട് അത് പൊട്ടിയാല്‍ ജപ്പാനില്‍ പൊട്ടിയ ആറ്റം ബോംബിനെക്കാള്‍ വലിയ നാശമുണ്ടാക്കും,മുല്ലപെരിയാര്‍ പൊട്ടിയാല്‍ വെള്ളം വരുക ചെറുതോണി ഡാമില്‍ അത്ര വെള്ളം ഉള്‍കൊള്ളാനും തടഞ്ഞു നിര്‍ത്താനും ചെറുതോണി ഡാമിന് കഴിയില്ല അതൊകൊണ്ട് ചെറുതോണി ഡാമും പൊട്ടും അപ്പോള്‍ ആ വെള്ളം മുഴുവന്‍ ഇടുക്കി ഡാമില്‍ വരും അങ്ങിനെ ഇടുക്കി ഡാമും പൊട്ടും , നെടുമ്പാശ്ശേരി വിമാന താവളം അടക്കം ഒലിച്ചു പോകും , വിമാനത്തില്‍ കയറി രക്ഷപെടാന്‍ വരെ മലയാളിക്ക് സാധികില്ല, തമിഴ്നാടുകാര്‍ അങ്ങേ അറ്റത്തെ സ്വാര്‍ഥന്‍മാര്‍ ആണ്, മലയാളികള്‍ മുഴുവന്‍ മുങ്ങി ചത്താലും അവരുടെ മനോഭാവം മാറില്ല, തുടങ്ങി ഒരു പാട് പരിവേധനങ്ങള്‍, ഭീഷണികള്‍,പരിഭവങ്ങള്‍ . ഈ മരിച്ച വീട്ടിലെ എണ്ണി പറച്ചില്‍ അല്ലാതെ പ്രായോഗികമായി ഒന്നും കാണാനോ എന്തകിലും ക്രിയാത്മക നടപടിയോ ആരുടെ ഭാഗത്ത് നിന്നും കാണാന്‍ ഇല്ല.നാട്ടില്‍ ഇപ്പോളത്തെ വലിയ വിഷയങ്ങള്‍ എന്താണ് ? മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പിറവം ഉപ തിരഞ്ഞെടുപ്പ് എങ്ങിനെ ലാഭകരമാക്കാം എന്ന ചിന്തയിലാണ്. പിറവം നഷ്ടപെട്ടാല്‍ ഗവര്‍മെന്റ് മറിഞ്ഞു വീഴാന്‍ സാധ്യത ഉണ്ടോ ? ഭരണ മാറ്റം ഉണ്ടാകുമോ ? എന്നൊക്കെ ഇപ്പോള്‍ അല്ലാതെ പിന്നെ എപ്പോള്‍ വേറെ ആര് ചര്‍ച്ച ചെയ്യാന്‍! പ്രബുദ്ധത ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ഗൌരവമായി ചര്‍ച്ച ചെയേണ്ടത് ഇതാണ് അല്ലാതെ ജനങ്ങളെ പേടിപിച്ചു അരാഷ്ട്രീയ വല്കരികരിക്കല്‍ അല്ല . ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മുന്നിട്ടു ഇറങ്ങേണ്ട ജനാതിപത്യത്തിന്റെ കാവലാള്‍ പത്രക്കാരും ചാനലുകാരുംഎന്തെടുകുന്നു ? ഐശര്യ റായിയുടെ പ്രസവം , സന്തോഷ് പണ്ഡിറ്റ് സിനിമയുടെ സാമൂഹിക പ്രസക്തി, തുടങ്ങി വലിയ വലിയ കാര്യങ്ങളില്‍ അവരും തിരക്കിലാണ്. ഇനിയും ഒന്ന് ചോദികട്ടെ, മുല്ലപെരിയാര്‍ പരിസരത്ത് ഭൂമി കുലുക്കം പലതവണ ഉണ്ടായില്ലേ ? ചോര്‍ച്ച സ്ഥിരമല്ലേ ? നൂറു കൊല്ലം മുന്പ് ശര്‍ക്കരയും കുമ്മായവും കുഴച്ചു ഉണ്ടാക്കിയ സുര്‍ക്കി മിശ്രിധം കൊണ്ട് കെട്ടിയ ഈ ഡാമിന് ഇത്രകാലം നിലനില്കാന്‍ പറ്റിയില്ലേ ? ആധുനിക നിര്‍മാണ വിദ്യ ഒന്നും ഇല്ലാതെ ഒരു അണ കെട്ടിന് ഇത്ര ബലം ഉണ്ട് എങ്കില്‍ അത് ഇനിയും ഒരു നൂറു കൊല്ലം കൂടി അവിടെ നില്കട്ടെ, ആരും മുറവിളി കൂട്ടേണ്ട. ഇത്ര ഗുരുതരമാണ് പ്രശനം എങ്കില്‍ നമ്മുടെ നാട്ടിലെ പ്രതികരണ ശേഷി ഉള്ള ജനങ്ങള്‍ എന്തെടുകുന്നു ? അവരുടെ ജീവനെ കുറിച്ച് അവര്‍ക്കോ , അവരുടെ ഭരണ കൂടത്തിനോ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങല്‍ക്കോ ഇല്ലാത്ത ആശങ്ക വല്ല അറബു നാട്ടിലെ തണുത്ത മുറിയിലെ തിരിയുന്ന കസേരയില്‍ ഇരുന്നു നമ്മള്‍ കാണിക്കുന്നത് എന്തിനു ?
എന്‍റെ ഫേസ് ബുക്ക് കേരളമേ, ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ മദ്ധ്യ വര്‍ഗ മലയാളി ഗവേഷണത്തില്‍ ആണ് , ഡാം പൊട്ടി വെള്ളം വന്നു ഒലിച്ചു കടലിലേക്ക് പോകുമ്പോള്‍ ആ പോക്ക് എങ്ങിനെ സുഖകരവും ആസ്വാദ്യകരവും ആക്കാം എന്ന് പഠിക്കുകയാണ് . ആ പോകുന്ന പോക്കില്‍ ധരിക്കാനുള്ള നീന്തല്‍ വസ്ത്രം, കൂളിംഗ് ക്ലാസ് എന്നിവ തയാറാകുന്ന തിരക്കിലാണ് . അവസാനം ചത്തു പൊങ്ങി വീര്‍ത്തു കിടക്കുമ്പോള്‍ ടെലിവിഷനില്‍ ഒക്കെ പടം വരുമ്പോള്‍ മുന്‍പ് സുനാമി ഉണ്ടായപ്പോള്‍ ശ്രീലങ്കയില്‍ കണ്ടത് പോലെ വുകൃതമായി ലോകം തങ്ങളെ കാണാന്‍ അവര്‍ക്ക് താല്പര്യമില്ല , മുങ്ങി ചാവുക ആണേലും അന്തസ്സായി നല്ല അടിപൊളി നീന്തല്‍ വസ്ത്രം, കൂളിംഗ് ക്ലാസ് എന്നിവ ഒക്കെ ധരിച്ചു മാന്യമായി, നാലാള്‍ കാണാന്‍ കൊള്ളുന്ന രൂപത്തില്‍ ചാകണം അതാണ് അവര്‍ ഇപ്പോള്‍ ആലോചികുന്നതും പ്ലാന്‍ ചെയ്യുന്നതും. നമ്മടെ വീഗ ലാന്ടിലും, വാട്ടര്‍ തീം പാര്‍ക്കുകളിലും വെള്ള ചാട്ടത്ത്തിലേക്ക് മുകളില്‍ നിന്നു വന്നു പതിക്കുന്ന ആ ചാട്ടം അതിന്‍റെ രസം, അതിന്‍റെ ത്രില്‍, അതിന്‍റെ ആര്‍മാദം അതൊക്കെ ആലോചിക്കുകയാവാം, അതല്ലങ്കില്‍ ആ വെള്ളം ഒരുമിച്ചു വരുന്ന നയന മനോഹരമായ കാഴ്ച പകര്‍ത്താന് നല്ല മെമ്മറി കപാസിറ്റി ഉള്ള മൊബൈല്‍ കാമറ, വീഡിയോ കാമറ എന്നിവ സങ്കടിപിക്കുന്ന തിരക്കിലാകാം. ദയവു ചെയ്തു നമ്മുടെ ആ അഞ്ചു ജില്ലകളിലെ പാവപെട്ടവര്‍, കഷകര്‍ , തുടങ്ങിയ കേരളീയര്ആ മലവെള്ളത്തിനു ഒപ്പം ഒഴുകി വരാതിരിക്കണം , കാരണം നിങ്ങള്‍ വന്നാല്‍ നിങ്ങളുടെ കൂടെ എല്ലാ പ്രാരാബ്ധങ്ങളും, പട്ടിണിയും, പരിവട്ടവും, ഒഴുകി വരും, കാളേം പോത്തും , പശുക്കളും , ആടും, കുടിലും, കൂടാരവും, ഒക്കെ കൂടെ പോരും. അങ്ങിനെ കടലില്‍ ചേരുന്ന ഭാഗം വെള്ളം ഇറങ്ങി ആകെ വൃത്തി കേടാകും അവിടത്തെ ഫോട്ടോ ആണല്ലോ ലോകം കാണുന്നത്. അവിടെ നല്ല സ്വിമ്മിംഗ് സൂട്ടില്‍ ഭംഗി ആയി ചത്തു കിടക്കുന്ന മധ്യ വര്‍ഗ കേരളീയന്‍റെ വര്ണ ചിത്രമാകണം യൂടുബിലും, ഫേസ് ബൂകിലും, വിദേശ ചാനലുകളിലും ഒക്കെ വരേണ്ടത്. അത് കൊണ്ട് പരമാവധി മലവെള്ളം വരുന്ന വഴിയില്‍ നിന്നും അടിസ്ഥാന വര്‍ഗം മാറി നില്‍ക്കണം. പ്ലീസ് ഇതൊരു ശരാശരി കേരളീയന്‍റെ അപേക്ഷയാണ് ലോകത്തിനു മുന്‍പില്‍ ഞങ്ങളെ നാണം കെടുത്തരുത്.
പിന്‍കുറി : - സത്യം പറയാമല്ലോ നോഹയുടെ കാലത്ത് നടന്ന പ്രകൃതി ശുദ്ധീകരണം പോലെ കേരളം ഒരു ശുദ്ധീകരണം ആവശ്യപെടുന്നു സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലുണ്ട് . കുറെ ചപ്പു ചവറുകള്‍ ഒലിച്ചു പോകേണ്ടതുണ്ട് , അവ ഉണ്ടായിട്ടും നാടിനും നാട്ടുകാര്‍ക്കും ഒന്നും കിട്ടാനില്ല. അതിനാല്‍ ഈ മധ്യവര്‍ഗ കേരളീയരെ നിങ്ങള്‍ ഈ വാല്‍മീകം തുടരണം ചുരുങ്ങിയത് മുല്ലപെരിയാര്‍ പൊട്ടുന്നവരെ എങ്കിലും.
നമ്മുടെ നാടിന്‍റെ പ്രിയങ്കരനായ, നമ്മുടെ നാടിന്‍റെ കണ്ണിലുണ്ണിയായ, മത്താപ്പ് മത്തായിക്ക് ഇന്ന് വൈകീട്ട് പഞ്ചായത്ത് ഓഫീസു പരിസരത്ത് വെച്ചു ഗംഭീര പൌര സ്വീകരണം നല്‍കുന്നു, പ്രിയമുള്ള നാട്ടുകാരെ സ്വന്തം ജീവനെ തൃനവല്കരിച്ചു വളരെ സാഹസികമായി മറ്റൊരു വിലപെട്ട ജീവന്‍ രക്ഷിച്ച മത്താപ്പ് മത്തായി നമ്മുടെ നാടിന്‍റെ സ്വകാര്യ അഹങ്കാരമാണ് തീര്‍ച്ചയായും ഈ ധീരത നമ്മുടെ അനുമോദനം അര്‍ഹിക്കുന്നു, ഇന്ന് വൈകിട്ട് നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഇന്നാട്ടിലെ മുഴുവന്‍ മനുഷ്യ സ്നേഹികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു അപേക്ഷിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മത്താപ് മത്തായിക്ക് അനുമോദനം നേരാന്‍ നിങ്ങളെയും നിങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. മൈക്ക് അനൌന്‍സ്മെന്റ് ഞങ്ങളുടെ അങ്ങാടി ശബ്ധമുഗരിതമാകി കടന്നു പോയി. കഴിഞ്ഞ മാസം പഞ്ചായത്ത് സ്കൂള്‍ കിണറില്‍ വീണ സ്കൂള്‍ കുട്ടിയെ മത്തായി ആണ് രക്ഷിച്ചത്. പതിനാറടി താഴ്ച കിണറിനു, മൂന്നാളിനു വെള്ളം കാണും, എട്ടാം ക്ലാസ്സിലെ കുട്ടി കളിക്കാന്‍ വിട്ട സമയത്ത് കിണറ്റില്‍ വീണ ക്രികറ്റ് ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോലാണ് കാലു വഴുതി കിണറ്റില്‍ വീണത്.വീണ ഉടനെ ഒന്ന് മുങ്ങി പിന്നെ പൊന്തി നീന്താന്‍ അറിയില്ല, മുങ്ങി താവാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ബഹളം വെച്ചു ഒരുപാട് പേര്‍ ഓടി വന്നു വന്നവരൊക്കെ കിണറിനു ചുറ്റും നിന്നു കാഴ്ച കണ്ടു ചിലര്‍ അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു, അപ്പോളാണ് നമ്മടെ മത്തായി അത് വഴി വരുന്നത്, ഞാനും കാണട്ടെ എന്ന് പറഞ്ഞു ഒരുത്തനെ വലിച്ചു മാറ്റി മത്തായി കിണറിനു അടുത്ത് നിന്നു, മൊബൈല്‍ എടുത്തു ഒന്ന് രണ്ടു ഫോട്ടോ എടുത്തു, "ആരെങ്കിലും ആ കുട്ടിയെ രക്ഷിക്കൂ" , "നീന്താന്‍ അറിയുന്ന ആരങ്കിലും ആ കുട്ടിയെ രക്ഷിക്കൂ" സ്കൂള്‍ ഹെഡ് മാസ്ടര്‍ ഇടക്ക് ഒച്ച വെക്കുന്നു, ആര്‍ക്കും കുട്ടിയെ രക്ഷിക്കാന്‍ വലിയ താല്പര്യം ഇല്ല മൊബൈലില്‍ ഫോട്ടോയും , വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു ചിലരെല്ലാം. മറ്റു ചിലര്‍ കിട്ടിയ വാര്‍ത്ത ലോക്കല്‍ ചാനലില്‍ വിളിച്ചു പറഞ്ഞു വാര്‍ത്ത കൊടുക്കാനുള്ള ശ്രമത്തിലും. അതിനിടയില്‍ ആണ് മത്താപ്പ് മത്തായി തീരെ പ്രതീക്ഷിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടുന്നത് , ചാടിയ ഉടനെ മത്തായി ഒന്ന് മുങ്ങി പൊന്തിയ മത്തായീനെ കുട്ടി വട്ടം കേറി പിടിച്ചു , മത്തായീം കുട്ടിയും ഒരുമിച്ചു മുങ്ങി പൊന്തുന്നതാണ് പിന്നെ നാട്ടുകാര്‍ കാണുന്നത്. എന്നാല്‍ മത്തായി സാഹസികമായി കുട്ടിയെ വേര്‍പെടുത്തി കിണറിന്റെ അരികിലേക്ക് നീക്കി കൊണ്ട് പോയി അവിടെ ചുറ്റു വലയത്തില്‍ പിടിപിച്ചു നിര്‍ത്തി , ഉടനെ മുകളില്‍ നിന്നും ആരോ കയര്‍ ഇട്ടു കൊടുത്തു, അതോടെ ഒരു വലിയ അപകടം ഒഴിവായി, പിന്നെ കസേര കയറില്‍ കെട്ടി ഇറക്കി പയ്യനെ കരക്ക് കയറ്റി, ഇറക്കി കൊടുത്ത കയറു വഴി മത്തായി മുകളില്‍ കയറി. കൂടി നിന്നവരൊക്കെ മത്തായിയെ അഭിനന്ദിച്ചു. വലിയ ധീരത ആണ് മത്തായി കാണിച്ചത് എന്ന് സമ്മതിച്ചു. സംഗതി എല്ലാരും നല്ലത് പറഞ്ഞു എന്നാലും മത്തായി അത്ര സംതൃപ്തനായി കണ്ടില്ല, മാത്രമല്ല കൂടി നിന്നവരെ ഒക്കെ സൂക്ഷിച്ചു നോക്കുന്നും ഉണ്ടായിരുന്നു. സംഭവം കഴിഞ്ഞു ഒരാഴ്ച ആയപ്പോലാണ് സ്ഥലത്തെ ഒരു ക്ലബ്ബ് ഒരു അനുമോധന പരിപാടി പ്ലാന്‍ ചെയ്യുന്നതും പഞ്ചായത്തിനെ സമീപികുന്നതും. അതാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് പരിപാടി ഗംഭീരമായി നടന്നു, ഒരു പാട് പേര്‍ മാലയിട്ടു , പ്രമുഖര്‍ പ്രസംഗം നടത്തി, അവസാനം മതാപ്പിന്റെ മറുപടി പ്രസംഗം, പ്രിയമുള്ള നാട്ടുകാരെ നിങ്ങളുടെ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ വിവശനാകുന്നു, ഒരു പാട് നന്ദി ഉണ്ട് എല്ലാരോടും. അവസാനം മത്തായി പറഞ്ഞ വാക്കുകള്‍ സദസ്സിനെ ആകെ ഞെട്ടിച്ചു ഞാന്‍ അതോര്‍ത്തു ചിരിച്ചു മരിക്കാറായി " സംഗതി ഒക്കെ ശരി നിങ്ങളുടെ സ്നേഹം എനിക്ക് ഇഷ്ടമായി, പക്ഷെ ആ കുട്ടി വെള്ളത്തില്‍ മുങ്ങിയത് കാണാന്‍ ഒന്നെതിച്ചു നോക്കാന്‍ വന്ന എന്നെ ആരാണ് മറിച്ചു കിണറ്റില്‍ ഇട്ടതു എന്ന് അറിഞ്ഞാല്‍ എന്‍റെ കയ്യിന്റെ തരിപ്പ് ഞാന്‍ ശരിക്കും അപ്പോള്‍ തീരത്ത് തന്നേനെ, എനിക്ക് പോയത് എന്‍റെ പുതിയ മൊബൈലും ഞാന്‍ എന്‍റെ ഫൈസ് ബുക്ക് വാളില്‍ ഇടാന്‍ വേണ്ടി കഷ്ടപ്പെട്ട് എടുത്ത നല്ല കുറെ ഫോട്ടോസും ആണ് " !!!
തവക്കുല്‍ കര്മാന്‍ ഫ്രാന്‍സ് എലീസാ പാലസിന്‍റെ
അകത്തളത്തില്‍ താങ്കള്‍ക്കു ലഭിച്ച സ്വീകരണം
ചരിത്രത്തിന്‍റെ ആവര്ത്തന്മായിരുന്നോ ?
അകമ്പടി സേവിച്ച ഫ്രാന്‍സിലെ ഭരണാധികാരികള്‍
താങ്കളെ ആനയിച്ചത് ചരിത്രത്തിന്‍റെ സുന്ദര
സമ്മോഹന നിമിഷങ്ങളിലേക്ക് കൂടി ആയിരുന്നോ!
നെഗസ് രാജാവിന്‍റെ കൊട്ടാരത്തില്‍ ജഹ്ഫര്‍ പ്രകടിപിച്ച
നയതന്‍ത്ര ചാധുരി ലോകത്തിനു വീണ്ടും കാണാനായി
ഹിജാബ് അടിമത്വം എന്ന് പുലമ്പിയ പാശ്ചാത്യനു
അതിന്‍റെ മഹിമ ബോധ്യമാക്കാന്‍ ജഹ്ഫരിന്‍ സഹോദരി
താങ്കള്‍ക്കു സാധിച്ചിരിക്കുന്നു, സമാധാനത്തിന്‍റെ മാലാഖേ
ഒരായിരം അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍..
റുസ്തം കൊട്ടാരത്തില്‍ രിബിയ്യുബ്നു ആമിര്‍ പ്രകടിപിച്ച
ആത്മ വിശ്വാസം എലിസാ പാലസില്‍ ഒളി മിന്നിയോ ?
ഹിജാബ് നല്‍കുന്ന ആത്മവിശ്വാസം, സുരക്ഷിധത്വം
മാനസിക ആനന്ദം ആ മുഖത്ത് പരിലസിക്കുന്നു
ഈ നോബല്‍ ലോകത്തിലെ പീഡിത സ്ത്രീ സമൂഹത്തിനു
പോരാട്ട വീര്യം നല്‍കുന്നു, അറബു വസന്തത്തിന്റെ
പാരിജാതെ പുഷ്പമേ പരിമളം പരത്തിയാലും
തവക്കുല്‍ നിങ്ങളെ യമനിന്റെ വാനമ്പാടി എന്ന്
യൂറോപ്പ് വിളിക്കാം, എന്നാല്‍ ചരിത്രമറിയുന്ന
ലോകത്തിനു നിങ്ങള്‍ വാനമ്പാടി അല്ല
ഖുദുസ് വിമോചാനത്തിലെ സലാഹുദ്ധീന്‍,
മക്കം വിമോചാനത്തിലെ ബിലാല് ബ്നു റബാഹ്
ഇവരൂലിടെ ലോകത്തിനു കിട്ടിയ സ്വാതന്ത്രം, സമത്വം, സമാധാനം
ഇവയാണ് പുതിയ ലോകം അന്ന്വേഷികുന്നത്.
തവക്കുല്‍ എന്നാല്‍ ദൈവ സന്നിധിയില്‍ ഭരമേല്പിക്കല്‍
എന്നാണു ഭാഷാര്‍ത്ഥം, നിങ്ങള്‍ ഒട്ടകത്തെ കെട്ടിയിടുക
എന്നിട്ട് ഭരമേല്‍പിക്കുക എന്ന് തിരുധൂദര്‍,
സന്‍ ആ മുതല്‍ ഹലറമൌത്ത് വരെ ഒരു പുതിയ
വിപ്ള കാഹളം മുഴക്കം കേള്‍കുന്നുവോ ?
നാളത്തെ പുലരി ശാന്തിയുടെ സ്വന്തമാകുമോ ?
@ ജഹ് ഫര്‍ ബ്നു അബീതാലിബ് - പ്രവാചകന്‍ മുഹമ്മദിന്‍റെ (സ) അനുയായികളുടെ ഒന്നാം പാലായന പശ്ചാത്തലം
@ ഹിജാബ് - മുസ്ലിം സ്ത്രീയുടെ വേഷ വിധാനം
@ രിബിയ്യുബ്നു ആമിര്‍ - പേര്‍ഷ്യന്‍ രാജാവ് രുസ്തമിനു ഇസ്ലാം എന്തെന്ന് പറഞ്ഞു കൊടുത്ത പ്രവാചക അനുയായി.
രണ്ടായിരത്തി പതിനൊന്നു ഒക്ടോബര്‍ പാലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണ നല്‍കുന്ന ലോകത്തെ സമാധാന കാംക്ഷികളായ സമാന ചിന്താഗതിക്കാര്‍ക്കും ശുഭ വാര്‍ത്തകള്‍ കൊണ്ട് വന്ന മാസമായിരുന്നു. അതില്‍ ആദ്യത്തേത് ഒക്ടോബര്‍ പതിനെട്ടിന് ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രം ഹമാസ് എന്ന ഒരു ചെറു സംഘത്തിനു മുന്‍പില്‍ കീഴടങ്ങുന്നത് ലോകം സാക്ഷി ആയതായിടുന്നു . ഒരിക്കലും സമാധാനത്തിന്‍റെയും സംവാദത്തിന്റെയും ഭാഷ പരിചയമില്ലാത്ത ഇസ്രേല്‍ ഹമാസ് തടവിലാക്കിയ ഗിലാദ് ശലിത് എന്ന ഇസ്രേല്‍ പട്ടാളക്കാരന്റെ മോചനത്തിന് വേണ്ടി കാലങ്ങളായി അവര്‍ അന്യായമായി പിടിച്ചു കൊണ്ട് പോയി തടവില്‍ വെച്ചിരുന്ന ആയിരത്തോളം പാലസ്തീന്‍ പൌരന്മാരെ വിട്ടയക്കാന്‍ നിര്‍ബന്ധിതമായത് ഈ കഴിഞ്ഞ മാസമാണ്. അറബ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ജനാതിപത്യ വിപ്ലവ വിസ്മയം കാലങ്ങളായി അറബ് ജനതയെ അടക്കി വാണിരുന്ന ഏകാതിപതികളെ മാത്രമല്ല അസ്വസ്തമാക്കുന്നത് മറിച്ചു, ആ ഏകാധിപതികളിലൂടെ പാലസ്തീന്‍ എന്ന രാഷ്ട്രത്തിനും അവിടത്തെ പീഡനം അനുഭവിക്കുന്ന ജനത്തിനും പതീറ്റാണ്ടുകള്‍ മുള്‍കിരീടം തീര്‍കുന്ന ജൂത - സയണിസ്റ്റ് - അമേരിക്കന്‍ കൂടുകെട്ടിനു കൂടി ആണ്. ഈജിപ്തിലെ മുബാറക്കിന്റെ പതനം ടെല്‍ അവീവിനെ കുറച്ചൊന്നുമല്ല ഭയചിതരാകുന്നത്. മേഘലയില്‍ ഇസ്രേല്‍ നടത്തിയിരുന്ന എല്ലാ കയ്യേറ്റങ്ങളെയും നിസ്സംഗമായി നോക്കി നിന്നിരുന്ന അറബ് ഭരണാധികാരികള്‍ ഓരോരുത്തരായി വീഴുന്ന കാഴ്ച ഇസ്രേല്‍ ഭരണാധികാരികളെ വരാനിരിക്കുന്ന ഒറ്റപെടല്‍ എത്ര ഭീകരമായിരിക്കും എന്ന് നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട് . മാത്രമല്ല വിമോചനം നേടുന്ന അറബു രാഷ്ട്രങ്ങളെ അരാചകത്വം പിടികൂടാനിരികുന്നു എന്ന അമേരിക്കന്‍ സയനിസ്റ്റു മാധ്യമ പ്രോപഗണ്ടക്ക് ജനാതിപത്യ രീതിയില്‍ ബാലറ്റിലൂടെ മറുപടി തുനീഷ്യന്‍ ജനത നല്‍കി കഴിഞ്ഞു. അല്‍ നഹദ എന്ന ഇസ്ലാമിസ്റ്റു ഭരണകൂടത്തിനു അംഗീകാരം കൊടുക്കുക വഴി തുനീഷ്യന്‍ ജനത ലോകത്തിനു നല്‍കിയ മറുപടി ഇസ്ലാമിനെയും മുസ്ലീങ്ങളെയും വേട്ടയാടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടിയുള്ള താക്കീതാണ് . കാലങ്ങളായി അടച്ചിട്ടിരുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പാലസ്തീന്‍ അഭയാര്‍തികള്‍ക്ക് തുറന്നു കൊടുത്ത പുതിയ ഈജിപ്ത്യന്‍ ഭരണകൂടവും, ഗസ്സയിലേക്കു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സഹായമെത്തിച്ച തുര്‍ക്കി കപ്പലിന് നേരെ ഇസ്രേല്‍ നടത്തിയ സൈനിക നടപടിയില്‍ പ്രധിശേധിച്ചു അവരുമായുള്ള നയതന്ത്ര ബന്ധം പുനപ്പരിശോധിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്ന പുതിയ തുര്‍ക്കി ഭരണകൂടവും വരാനിരിക്കുന്ന മാറ്റങ്ങളുടെ ശുഭ സൂചനകളാണ്.
പാലസ്തീന്‍ അതോറിറ്റിക്ക് യൂനോസ്കോ എന്ന അന്താരാഷ്‌ട്ര വേദിയില്‍ സ്ഥിരാംഗത്വം കിട്ടിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പത്തി ഒന്നിന്, അന്താരാഷ്‌ട്ര സമാധാന സംഘടനയായ യു എന്നില്‍ അംഗത്വം കിട്ടാന്‍ ഫലസ്തീന്‍ അതോറിറ്റി നടത്തുന്ന പോരാട്ടത്തില്‍ വലിയ ഒരു നാഴിക കല്ലാണ് യുനോസ്കയിലെ ഈ സ്ഥിരാംഗത്വ പദവി അവര്‍ക്ക് നല്‍കുന്നത്. അമേരിക്കയും ജര്‍മനിയും കാനഡയും എതിര്‍ത്ത് വോട്ട് ചെയ്തു, ബ്രിട്ടന്‍ വിട്ടു നിന്നു, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് , ചൈന , ഇന്ത്യ , എന്നീ രാഷ്ട്രങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഒരു പാട് കാലത്തിനു ശേഷം ഇന്ത്യന്‍ വിദേശ കാര്യ വകുപ്പില്‍ നിന്നും ലോക മനസാക്ഷിയോടൊപ്പം നില്‍കുന്ന ഒരു നല്ല നിലപാട് എന്നുകൂടി നമുക്കിതിനെ കാണാനും മനസ്സിലാകാനും സാധിക്കുന്നു. നൂറ്റി ഏഴു രാഷ്ട്രങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായി വോട്ട് ചെയ്തു, ജൂത സയനിസ്റ്റു ലോബിക്ക് വീറ്റോ അധികാരം ഇല്ല എങ്കില്‍ ലോകത്ത് നടക്കുന്ന ജനാതിപത്യ പോരാട്ടങ്ങളോട് ലോക രാഷ്ട്രങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്ന ലിറ്റ്മസ് പരീക്ഷണമായും നമുക്കീ തിരഞ്ഞെടുപ്പിനെ മനസ്സിലാക്കാം. ജൂത ലോബിയെ ഞെട്ടിച്ചത് ഫ്രാന്‍സിന്‍റെ പാലസ്തീന്‍ അനുകൂല നിലപാട് ആണ് എന്ന് ഇന്‍റെര്‍ നെറ്റില്‍ നടക്കുന്ന അവരുടെ വിളറി പിടിച്ച ചര്‍ച്ചകള്‍ മനസ്സിലാക്കി തരുന്നു. അതിലേറെ ലോകത്തെ അത്ഭുതപെടുത്തുന്നത് യുനസ്കോക്ക് അമേരിക്കന്‍ ഭരണകൂടം നല്‍കിയിരുന്ന അറുപതു മില്യണ്‍ ഡോളര്‍ സഹായം ഈ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള അമേരികന്‍ ഭരണകൂടത്തിന്റെ തീരുമാനമാണ്. സമാധാന പൂര്‍ണമായ ഇസ്രേല്‍, സുരക്ഷിതമായ പാലസ്തീന്‍ എന്ന അമേരിക്കന്‍ സങ്കല്പത്തിന് വിഘാതമാകും ഈ അംഗീകാരം എന്നാണു അമേരിക്കന്‍ വാദം. പെട്ടന്ന് ഇത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് ഒരു പക്ഷെ ഇതിനേക്കാള്‍ ഭീകരമായ വേറെ ചില വസ്തുതകള്‍ ആയേക്കാം, അവയില്‍ ചിലത് പൊളിഞ്ഞു പാളീസായ അമേരിക്കന്‍ സാമ്പത്തിക മേഖല, തൊഴിലില്ലാതെ വാള്‍ സ്ട്രീറ്റ് ഉപരോധിക്കുന്ന അമേരിക്കന്‍ യുവത്വം, കടുത്ത സാമ്പത്തിക ഭീഷണി നേരിടുന്ന യൂറോപ്യന്‍ സഖ്യ രാഷ്ട്രങ്ങള്‍, അതിലേറെ എന്നും അമേരിക്കന്‍ വരുമാനത്തിന് താങ്ങായി നിന്നിരുന്ന ഗള്‍ഫ് മേഖലയിലെ പുതിയ ജനാതിപത്യ പ്രവണതകള്‍ വരാനുള്ള നാളുകളില്‍ ഒരിക്കലും തങ്ങള്ക്കുഅനുകൂലമാവില്ല എന്ന തിരിച്ചറിവ് എന്നിവയൊക്കെ ആകാം. എന്തായാലും പാലസ്തീനിനെയും അവിടത്തെ ജനതയെയും സ്നേഹിക്കുന്ന ലോകത്തെ മുഴുവന്‍ മനുഷ്യ സ്നേഹികള്‍ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് അടുത്തിടെ തുടര്‍ച്ചയായി കേട്ട് കൊണ്ടിരികുന്നത്, സ്വതന്ത്ര ഫലസ്തീന്‍ എന്ന മഹത്തായ ലക്‌ഷ്യം സഫലീകരിക്കാന്‍ സഹായിക്കുന്നതാവട്ടെ പുതിയ മാറ്റങ്ങള്‍ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഒരു വ്യവസ്ഥക്ക് നിലനില്കാനുള്ള അവകാശം അതിന്‍റെ നന്മ അതിന്‍റെ തന്നെ തിന്മയെ അതിജയിക്കുമ്പോള്‍ മാത്രമാണ് എന്ന പ്രാപഞ്ചിക സത്യം മുതലാളിത്തത്തിനും ബാധകാമാണ് . അമേരിക്കന്‍ മുതലാളിത്തം അതിന്‍റെ അവസാന ആളി കത്തല്‍ ആണ് നടത്തുന്നത് എന്ന് തിരിച്ചറിയാന്‍ വൈകിയാല്‍ അതിനു പിനീട് കനത്ത വില നല്‍കേണ്ടി വരും എന്നും ഈ പുതിയ മാറ്റങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു, അതിനെ കേള്‍ക്കാനും തിരിച്ചറിയാനും നമ്മുടെ ഭരണകൂടത്തിനും അതിനു അനുകൂലമായ വിദേശ നയ നിലപാടുകള്‍ സ്വീകരിക്കാനുള്ള രാഷ്ടീയ ഇച്ചാ ശക്തി വിദേശ കാര്യ വകുപ്പിനും ഉണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാഷിക്കാം.