Tuesday, 25 January 2011

മരിച്ചു മണ്ണടിഞ്ഞ മനുഷ്യന്‍ എങ്ങിനെ പുനര്ജീവിക്കപെടുമെന്നും കര്‍മഫലം അനുഭവിക്കുമെന്നും മുന്‍ തലമുറ പ്രവച്ചക്ന്മാരോട് ചോദിച്ചതായി വിശുദ്ധ വേദ പുസ്തകത്തില്‍ വിവരിക്കുന്നുത് കാണാന്‍ പറ്റും. കാലത്തിനും സാഹചര്യത്തിനും യോചിച്ച ഉദാഹരണ സഹിതമാണ് സൃഷ്ടാവ് അത്തരം സന്ദേഹങ്ങള്‍ നീക്കി കൊടുത്തത് . അഥവാ ജീവിക്കുന്ന തെളിവുകള്‍ നല്‍കിയാണ്‌ അള്ളാഹു സംശയം തീര്തെന്നു സാരം . വിശുദ്ധ വേദ ഗ്രന്ഥത്തില്‍ നിന്നും ആ കഥ വായിക്കുന്ന സത്യ വിശ്വാസി കഥ കേട്ട് പോകുകയല്ല തന്‍ ജീവിക്കുന്ന സാഹചര്യത്തിലും ചുറ്റുപാടിലും അത്തരം കഥകള്‍ എങ്ങിനെ പ്രസക്തമാകുന്നു എന്ന് പരിശോധിക്കുക  കൂടി വേണം, അപ്പോളാണ് വേദ ഗ്രന്ഥം തനിക്കു ജീവിക്കാനുള്ള മാര്‍ഗ ദര്‍ശനമാകുക . നമ്മുടെ സാഹചര്യത്തിലെ ഇന്ത്യയില്‍ മുസല്‍മാന്റെ കര്‍മ്മപരമായ ബാദ്യത എന്ത് എന്ന വളരെ പ്രസക്തമായ ഒരു ചോദ്യത്തിന് അള്ളാഹു തെളിവ് നിരത്തി സമര്തികുന്ന ഒന്നായി സ്വാമി അസിമനന്ദ നടത്തിയ കുമ്പസാരത്തെ മനസ്സിലകനാകും. കലീം എന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍ സാഹചര്യവും സന്ദര്‍ഭവും മനസ്സിലാക്കി തന്‍റെ ഇസ്ലാമിനെ മനസ്സിലാക്കി കൊടുത്തപ്പോള്‍ ബോംബിനു പകരം ബോംബെന്ന് പറഞ്ഞിരുന്ന , നൂറു കണക്കിന് പാവപെട്ട മുസ്ലിങ്ങളെ കണ്ണീരു കുടുപിച്ച സ്വാമിജി തെറ്റ് മനസ്സിലാകുന്നു തിരുത്താന്‍ സന്നതനവുന്നു എന്നത് നമ്മെ ഒരു പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിമിന്റെ ബാദ്യത പ്രതിരോധമാണ് പ്രബോധനമല്ല എന്ന് ഒരു വിഭാഗം മുസ്ലിം ചെറുപ്പക്കാര്‍ ശക്തമായി വാദിക്കുകയും അതിനായി പ്രമാണങ്ങള്‍ നിരത്തുകയും ചെയ്യുന്ന കേരളീയ പശ്ചാത്തലത്തില്‍. കലീം അസിമാനന്ധയെ സ്വാധീനിച്ചതു രതിയില്‍ അരണ്ട വെളിച്ചത്തില്‍ ഹിന്ദുവിനെ പുറകില്‍ നിന്നും വെട്ടണമെന്ന് കേട്ട് പഠിച്ചത് കൊണ്ടോ അല്ലങ്ങില്‍ ശത്രുവിനെതിരെ എന്ത് ചതിയും ചെയ്യാം എന്ന് ബൈ അത്ത്‌ ചെയ്തിട്ടുമാകാന്‍ ഒരു വഴിയും കാണാനില്ല . ഇത് വരെ കലീമിന്റെ ദഅവ പ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ്‌ ആരും അവകാശപെട്ടിട്ടും ഇല്ലല്ലോ. ആ സാധു ചെരുപ്പകാരനെ ആരും ദ അവ പരിശീലിപിച്ചിട്ടും ഇല്ലാലോ . തന്‍റെ കഷ്ടപ്പാടും വിഷമങ്ങളും തന്നെ പോലെ നൂറു കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളും അവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസങ്ങളും അപരാധിയെ ബോധ്യപെടുതുന്നതില്‍ വിച്ചയിച്ചു എന്നതാണ് കലീമിന്റെ ദ അവ വിജയിക്കാനുള്ള കാരണം.