Monday, 10 December 2012

 
 
 
പ്രവാസി
 
 
 
 
 
 
 
 
 
 
 
 
 
 
 
അവനൊരു ടിപ്പിക്കല്‍ ‍ പ്രവാസി
കൂട്ടുകുടുംബത്തില്‍ ജീവിച്ചവന്‍ 
കൂട്ടുകാര്‍ക്ക് കുടുംബ മഹാത്മ്യം
ബോധവല്‍കരണ ക്ലാസ് നടത്തുന്നവന്‍
ബഹുകുടുംബ മഹാത്മ്യം പാടുന്നവന്‍
തറവാട് കാലത്തെ കദനങ്ങള്‍ മൂളി
തൊട്ടിലിലാടി  താരാട്ട് പാടുന്നവന്‍ 
മകനൊന്ന് മകളൊന്നു  പോളിസി
കൃത്യമായി പാലിക്കുന്നവന്‍
 
 
അവനൊരു ടിപ്പിക്കല്‍ പ്രവാസി
മഹത് വചനം മാതാ പിതാ ഗുരു ദൈവം
ടീന്‍സ് കുട്ടികളെ മാതാ പിതാ
ബന്ധം പടിപ്പിക്കുന്നവന്‍ , പാരന്റിംഗ്
കൌണ്‍സലിംഗ്പരിശീലന വിദഗ്ത്തന്‍
ഒരു പാട് ബന്ധങ്ങള്‍ വിളക്കി ചേര്‍ത്ത
സര്ട്ടിഫികട്ടുള്ള കുടുംബ വെല്‍ഡര്‍
വൃദ്ധ മാതാപിതാക്കളുടെ
സദനത്തിലെ ബില്ല് കുടിശിക വരുത്തുന്നവന്‍ 
 
 
അവനൊരു ടിപ്പിക്കല്‍ പ്രവാസി
മലയാളം മറക്കുന്ന മലയാളിയെ
നാഴികക്ക് നാല്പതു പഴിക്കുന്നവന്‍
സ്മോളായി ലാര്‍ജായി വയലാറെ മൂളി
തുഞ്ചനെ  , തകഴിയെ , സുല്‍ത്താനെ തഴുകി ‍,
മോള്‍ക്ക്‌ മലയാളം കൊരച്ചു കൊരച്ചു കൊരക്കാന്‍
സ്ഥിരമായി വേദി  ഒരുക്കുന്നവന്‍
 
 
അവനൊരു ടിപ്പിക്കല്‍ പ്രവാസി
കാരുണ്യം വറ്റിയ കൈരളിയെ വെറുക്കുന്നവന്‍
കടലിന്നപ്പുറം കൈത്തിരി വാഴ്ത്തുന്നുവന്‍
കാരുണ്യ ഹസ്തത്തിന് പത്രിക കിട്ടിയവന്‍ 
അനാഥ ജന്മത്തിന്‍ അത്താണി പാടുന്നവന്‍
സ്വന്തം ഗ്രഹത്തിന് വന്മതില്‍ പണിതവന്‍
പട്ടിയെ പേടിക്കാന്‍ ബോര്‍ഡ് തൂക്കുന്നവന്‍
കൂലിക്ക് ഗൂര്‍ഗയെ കാവലേല്‍പികുന്നവന്‍ ‍
 
 
അതെ അവനൊരു പ്രവാസി ,,
പ്രാസം തികഞ്ഞ , വൃത്തം നിറഞ്ഞ
മലയാണ്മ നിറഞ്ഞ  ലക്ഷണമൊത്ത 
മറുനാടന്‍ മലയാളി പ്രവാസി 
 

Wednesday, 5 December 2012

മാന്‍പവറ്സപ്ലേ



ഇന്ന് വ്യാഴം ,ഇനി ഒരു ദിവസം അവധി,  നാളെ ഓവര്‍ ‍ ടൈം പണി ഉണ്ട്, പോകുന്നില്ല , ഞാന്‍  പതിവ് പോലെ ദമ്മാം ടാക്സി പിടിക്കാനുള്ള വെപ്രാളത്തിലാണ്. മിക്കവാറും വ്യാഴാഴ്ച ഈ സമയം ഞാന്‍ എന്റെ സ്കൂള്‍ കാലത്ത് വെള്ളിയാഴ്ച അവസാന പിരീഡ് കഴിഞ്ഞു കിട്ടിയ ആ പഴയ യു പി  സ്കൂള്‍ വിദ്യാര്‍ഥിയുടെ  സന്തോഷം വീണ്ടും വീണ്ടും അനുഭവിക്കുന്നു   ജുബൈല്‍ ടൌണില്‍ വെച്ച് നാട്ടുകാരനും പരിചയക്കാരനും ആയ അഭിലാഷ് തോളില്‍ തട്ടി സലിം ഭായ് എങ്ങോട്ടാ, എന്ന് ചോദിച്ചു കൊണ്ട്  അടുത്തേക്ക് വന്നത് തീരെ പ്രതീക്ഷിക്കാതെയാണ് . കുശലം പറഞ്ഞു അവന്‍ ഓഫീസിലേക്ക് എന്നെ കൊണ്ട് പോയി , സോറി ‍ ആരാണ് ഈ അഭിലാഷ് എന്ന് നിങ്ങളോട്  പറഞ്ഞില്ല തൊട്ടടുത്ത   നാട്ടുകാരന്‍, ഏതൊരു മലയാളിയെയും പോലെ പത്താം ക്ലാസ്സും ഗുസ്തിയും ജന്മ സിദ്ധമായ കിട്ടിയ തരികിടയും മൂലധനമായി മാങ്ങ അച്ചാറും പാസ്പോര്‍ട്ടും കൈമുതലാക്കി കടല് കടന്നവന്‍ . നാട്ടില്‍ കുറെ നാള്‍ ഓട്ടോ ഓടിച്ചിരുന്നു , അളിയന്‍ ആണ് ഒരു ഫ്രീ വിസ കൊടുത്ത് അവനെ  ഇവിടെ കൊണ്ട് വന്നത്. ആദ്യം ഒരു കമ്പനിയില്‍ ഓഫീസ് ബോയ്‌ ആയി രണ്ടു വര്ഷം ജോലി നോക്കി . ഇടയ്ക്കു മാന്‍പവറ്സപ്ലേ വഴി സാബിക്കിലെ ഒരു പ്രോജക്ടില്‍ ഇന്‍സ്ട്രമേന്റെശന്‍ ടെക്നീഷ്യന്‍ എന്ന ഒരു പോസ്റ്റില്‍ ആറ് മാസം ജോലി ചെയ്തു . അതാണ്‌ വഴിത്തിരിവായത് , മാന്‍പവറ്സപ്ലേ കൈ നനയാതെ കാശുണ്ടാക്കാന്‍ പറ്റുന്ന വഴി ആണ് എന്ന് അവന്‍ വേഗം മനസ്സിലാക്കി.തുടക്കം ഒരു സപ്ലേ കമ്പനിയില്‍ കോര്ടിനെറ്ററായി ‍ ആയിട്ടാണ് ... പിന്നീട് ആ കമ്പനിയിലെ മാനേജരെ വരെ അഭിലാഷ് മറ്റൊരു കമ്പനിക്ക് സപ്ളൈ ആയി  കൊടുത്തു എന്നാണു അറിവ്. മാന്പവരു കമ്പനി തുടങ്ങാന്‍ അത്യാവശ്യം ചില കൈക്രിയകള്‍ അറിയണം . നാട്ടിലെ കല്യാണ ബ്രോക്കര്‍, റിയല്‍ എസ്റ്റ്ടു  ടീമിന് വേഗം വഴങ്ങുന്ന പണിയാണ് . അഭിലാഷിന്‍റെ  ഓഫീസില്‍ ഇരുന്നു ചായ കുടിക്കവേ എന്റെ പ്രോജെക്ടില്‍ മുന്പ് ഉണ്ടായിരുന്ന അഫ്സര്‍ ഷുകൂര്‍ കേറി വന്നു , എന്നെ അവിടെ കണ്ടു കൈ തന്നു, വിശേഷം ആരാഞ്ഞു . അത് കണ്ടപ്പോള്‍ അഭിലാഷിനു ഒരു വൈക്ലബ്യം  കാരണം എനിക്ക് മനസ്സിലായില്ല , എന്തെങ്കിലും പറയുന്നതിന് മുന്പ് നാളെ വാ എന്ന് അഫ്സരിനോട് അഭിലാഷ് പറഞ്ഞു എന്നാല്‍ അഫ്സര്‍ അത് കേള്‍ക്കാതെ പറയാനുള്ളത് പറഞ്ഞു "സാറേ ഇന്ന് ഒരു മാസത്തെ ശമ്പളം കിട്ടിയില്ല എങ്കില്‍ വാടക കൊടുക്കാത്തതിനു എന്നെ റൂമില്‍ നിന്നും പുറത്താക്കും ... ഒരു മാസത്തെ ശമ്പളം തന്നെ മതിയാകൂ" ... അഫ്സരിനെ പോലെ നല്ല വിധ്യഭ്യാസമുള്ള  ഒരാള്‍ അഭിലാഷിനെ സാറേ എന്ന് വിളിച്ചത് കേട്ട് എന്റെ തരിപ്പ് മാറുന്നതിനു മുന്പ് അഫ്സരിന്റെ സ്വരം മാറുന്നതും ശബ്ദം കനക്കുന്നതും ഞാന്‍ കണ്ടു രംഗം ശരി അല്ല എന്ന് തോന്നി അഭിലാഷിനോടു യാത്ര പറഞ്ഞു ‍ മെല്ലെ അവിടന്ന് ഇറങ്ങി. പിറ്റേ ദിവസം അഫ്സരിനെ കണ്ടപ്പോള്‍ ഞാന്‍ വിവരം അന്വേഷിച്ചു .... അഫ്സര്‍ പറഞ്ഞത്‌ ഒരു നിസ്സഹായന്റെ കദന കഥ  ആയിരുന്നു .


                               നാലുമാസമായി അഭിലാഷ് സാലറി കൊടുകുന്നില്ല, മണിക്കൂറിനു അറുപത്തഞ്ചു രൂപ എന്ന നിരക്കിനു സാബിക്കിലെ അറിയപെടുന്ന പെട്രോ കെമിക്കല്‍ പ്ലാന്റില്‍ രോറെട്ടിംഗ്  ആന്റ് സ്ടാട്ടിക് എഞ്ചിനീയര്‍ ആണ് അഫ്സര്‍. ആ കമ്പനി കൃത്യമായി ഓരോ മാസവും പെയ്മെന്റ് അഭിലാഷിനു കൊടുത്തിട്ടുണ്ട് , എന്നാല്‍ അഫ്സരിനു നാലുമാസമായി പണി എടുത്ത കാശ് അഭിലാഷ് കൊടുത്തിട്ടില്ല .... സങ്കടം തോന്നി ഒരു പരിചയ സമ്പന്നനായ എന്ജിനീയര്‍ക്കു  പത്താം ക്ലാസ്സുകാരന്‍ അഭിലാഷ് ബോസ്സാകുന്നതിലെ അനവ്ചിത്യം  ഞാന്‍ ഓര്‍ത്തു പോയി .... അഫ്സര്‍ ഭായ്  താങ്കള്‍ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടാനുള്ള സാധ്യത ആരാഞ്ഞു കൂടെ ? ഞങ്ങളുടെ കമ്പനി അങ്ങിനെ ചില പണിക്കാര്‍ക്ക് കൊടുക്കുന്നത് അറിയാവുന്നതിനാല്‍ ഞാന്‍ അഫ്സരിനോട് ചോദിച്ചു . അതെ ഞാന്‍ ശ്രമിച്ചിരുന്നു ഏകദേശം ശരി ആയിരുന്നു എന്നാല്‍ എന്റെ ഡിപാര്ട്ട് മെന്റായ മെക്കാനിക്കല്‍ വിഭാഗത്തിലെ ഹെഡ് കൊറിയക്കാരന്‍ അഭിലാഷിന്റെ പോകറ്റിലാണ് . മാസത്തില്‍ ഒരിക്കല്‍ ആ കൊരിയക്കാരനെ  അഭിലാഷ് ബഹറിനില്‍ ‍ കൊണ്ട് പോയി സല്ക്കരികുന്നു . ആ ഡിപാര്‍ട്മെന്റില്‍ ഏതു ഒഴിവു വന്നാലും, ഏതു സപ്ലെകാര്  എത്ര നല്ല പണിക്കാരെ കൊണ്ട്  വന്നാലും അഭിലാഷ് കൊടുക്കുന്ന ഉണ്ണാപ്പന് പണി കൊടുക്കുന്നു . ബഹറിനില്‍ പോകാന്‍ പറ്റാത്ത സമയത്ത് കൊറിയക്കാരന് കൊറിക്കാന്‍ വേണ്ടത് അഭിലാഷ് ഇവിടെ സെറ്റപ്പാക്കി കൊടുക്കുന്നു ... പിന്നെ അഭിലാഷിനു ആരെ പേടിക്കണം ? അഫ്സരു വാടക കൊടുത്താലും ഇല്ലേലും ‍, അവന്റെ ഭാര്യയും  കുട്ടികളും പട്ടിണി ആയാലും ‍ അഭിലാഷിനു എന്ത് ? കൊറിക്കാന്‍ കൃത്യമായി കിട്ടുന്നത് കൊണ്ട് കൊറിയക്കാരന് യാതൊരു  വറിയും  ഇല്ല .. ഇതാണ് കൂട്ടരേ മാന്‍ പവര്‍ സപ്ലേ  ബിസ്സിനസ്സിലെ മാജിക് ....  സ്വന്ത,ബന്ധങ്ങള് മുതല്‍  , അയല്‍പക്ക ബന്ധങ്ങള്‍ വരെ വിലകെട്ടി കച്ചവടം നടത്തിയ സപ്ലയ്കാരെ എനിക്കറിയാം ..... ഇന്നലെകളില്‍  സപ്ലേ നടത്തിയ ചിലര്കൊക്കെ ഇന്ന് പ്രാഞ്ചിയെട്ടന്‍ കാശ് കൊടുത്ത  വാങ്ങാന്‍ ശ്രമിച്ച ആ മഹത്തായ ബഹുമതി നമ്മുടെ നാട് കൊടുത്ത് ആദരിച്ചിരിക്കുന്നു  ഉണ്ട് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? അതാണ്‌ സത്യം ...  അഫസരിന്റെ കഥ കേട്ട് ഞാനും തീരുമാനിച്ചു ഒരു മാന്‍പവര്‍ സപ്ലയ് കമ്പനി തുടങ്ങണം ... സ്നേഹം കൊണ്ട് ചോദിക്കുകയാണ്  കൂട്ടുകാരെ എന്താ നിങ്ങള്‍ കൂടുന്നോ ?!!  

 

Wednesday, 24 October 2012

സ്വതന്ത്രന്‍





















ജീവന്‍ ഉറവ പൊട്ടിയ ഗര്‍ഭ പാത്രത്തിനു വാടക നിശ്ചയിച്ചു
മാതൃത്വം ചുരത്തിയ  അമ്മിഞ്ഞപ്പാലിന് നികുതി ചുമത്തി
ആദ്യാക്ഷരം നാവിലെഴുതിയ  കയ്യിനു കൂച്ച് വിലങ്ങിട്ടു
ചൂണ്ടു വിരലില്‍ മായാത്ത ചായത്തില്‍ ചാപ്പ കുത്തി
സ്വാതന്ത്ര്യത്തിന്‍റെ ബാലറ്റ് കയ്യില്‍ തന്നു
ഇനി എനിക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാം
എന്നെ തന്ത്രത്തില്‍ സാവധാനം ഞെക്കി കൊല്ലുന്ന
സൂത്രശാലിയായ കുറുനരിയെയോ 
ഒരൊറ്റാക്രമണത്തില്‍ ചാടി വീണു കടിച്ചു കീറി
നെഞ്ചു പിളര്‍ക്കുന്ന ചെന്നായെയോ ..
 ഹായ് ഹായി ഞാന്‍ എത്ര സര്‍വ്വതന്ത്ര സ്വതന്ത്രന്‍ ...





























Monday, 22 October 2012

ബെസ്റ്റ് ഫ്രണ്ട്



എല്‍ കെജി ക്ലാസ്സില്‍ ആദ്യ ബര്‍ത്ത് ഡേ ദിവസം ചോക്ലേറ്റ് കൊടുത്തപ്പോള്‍ ഹാപ്പി ബര്‍ത്ത് ഡേ എന്നതിന് പകരം അവന്‍ അവളോട്‌ പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് , എസ എസ എല്‍സി ഫലം വന്ന ദിവസം എല്ലാ സബ്ജക്സ്ടിലും എ പ്ലസ്‌ കിട്ടിയപ്പോള്‍ അയലവാസി കൂട്ടുകാരന്‍ കണ്ഗ്രാട്സ് എന്നതിന് പകരം  അവളോട്‌ പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട്. വീട്ടില്‍ നിന്നും ബംഗ്ലൂര്‍ കോളേജു യാത്രകളില്‍ ഒരേ സീറ്റില്‍ ചൂട് തട്ടിയിരുന്ന സഹപാടി അവളോട്‌ പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് , എക്സ്ട്ര കരിക്കുലര്‍ ആക്ടിവിടീസ് ഭാഗമായ സഹവാസ ക്യാമ്പിലെ രണ്ടാം ദിനം പുലര്‍ കാലത്ത് സീനിയര്‍ വിദ്ധ്യാര്തികളില്‍ ഒരാള്‍ അവളോട്‌ പറഞ്ഞു യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് . കോഴ്സ് കഴിഞ്ഞു പപ്പയും മമ്മയും നിര്‍ബന്ധിച്ചു നടത്തിയ വിവാഹം കുടുംബ കോടതിയില്‍ പിരിയും നേരം മോളുടെ കരിവള കിലുക്കി അജിത്‌ ചേട്ടനും അവളോട്‌ പറഞ്ഞു സ്വീറ്റി യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് ...

Tuesday, 16 October 2012

മലാല നീ എത്ര ഭാഗ്യവതി



















മലാല നീ എത്ര ഭാഗ്യവതി
എത്ര പെടുന്നു  നീ പ്രസിദ്ധ നേടി 
ഒരൊറ്റ  ബുള്ളറ്റിനു  ഇത്ര പ്രശസ്തി
നേടിത്തരാന്‍ കഴിയുമോ ?
എത്ര പ്രശസ്തരാണ് നിനക്കായി
ശബ്ധമുയര്ത്തുന്നത് ,
എത്ര ചിന്തകരാണ്‌ നിനക്കായ്
പേന ഉന്തുന്നത് ,
എത്ര ചര്‍ച്ചകളാണ് നിനക്കായ്
ശബ്ദ മുഖരിതമാകുന്നത് ,
എത്ര ചാനലുകളാണ് നിനക്കായി
ക്യാമറ ചലിപ്പിക്കുന്നത് ,
എത്ര കാര്‍ട്ടൂനുകളാണ്
നിന്നെ മാലാഖ ആക്കുന്നത്
എത്ര യൂറോപ്യന്‍ നാടുകലാണ്
നിനക്ക് പൌരത്വം നല്‍കാന്‍
ക്യൂ നില്‍കുന്നത് ,
എത്ര സമ്പന്നരാണ് നിന്നെ
ദത്തെടുക്കാന്‍ മത്സരിക്കുന്നത് ,
മലാല നീ എത്ര ഭാഗ്യവതി
മലാല നീ എത്ര ധന്യവതി ..


ആളില്ലാ വിമാങ്ങള്‍ ആയിരങ്ങളെ
തുടച്ചു നീക്കിയപ്പോള്‍,
ബോംബറുകള്‍ രാസായുധം വിതറി
കുഞ്ഞുങ്ങളെ , സ്ത്രീകളെ , വൃദ്ധരെ
നിരായുധാരെ , പീഡിതരെ , അവശരെ
തെരുവില്‍ ചോരക്കളം തീര്‍ത്തപ്പോള്‍
ആര്‍ത്തനാദങ്ങള്‍ ഹൃദയം പിളര്‍ന്നു
കാതു  തുളച്ചപ്പോള്‍,
കബന്ധങ്ങള്‍ കണ്ണ് മരവിച്ചപ്പോള്‍
രക്ത ഗന്ധം മനം മരവിച്ചപ്പോള്‍
മനുഷ്യ ജീവന്‍ പരീക്ഷണ ശാലയിലെ
ടെസ്റ്റു ട്യൂബില്‍ വീര്‍പ്പു മുട്ടിയപ്പോള്‍
ഈ കവികളുടെ ചോദന വരണ്ടു
പേനയിലെ മഷി  ഖര രൂപം പൂണ്ടു
ഈ ക്യാമറകള്‍ നിശ്ചലമായി
പകരം പാചക കല പഠിപ്പിച്ചു
ഈ ചര്‍ച്ചകള്‍ പൈങ്കിളി പാടി
ഈ കാര്‍ട്ടൂണുകള്‍ രാഷ്ട്രീയം തുളുമ്പി
ഈ പരിഷ്കൃത രാഷ്ട്രങ്ങള്‍
വാല്മീകത്തില്‍ ഒളിച്ചു
ഈ സമ്പന്നര്‍ സുഖമായുറങ്ങി ...

പാകിസ്ഥാനിലെ , അഫഗാനിലെ,
പാലതീനിലെ , കാശ്മീരിലെ
സിറിയയിലെ , ജോര്‍ദാനിലെ
മലാല മാരെ നിങ്ങള്‍ എത്ര
നിര്‍ഭാഗ്യവതികള്‍ ....
നിങ്ങളെ തേടി ക്യാമറകള്‍ ചലിക്കാന്‍
നിങ്ങളിലേക്ക് ഈ ചര്‍ച്ചകള്‍ വരാന്‍
നിങ്ങളെകുറിച്ചൊരു കവി പാടാന്‍
നിങ്ങളിലെ മനുഷ്യരെ പരിഗണിക്കാന്‍
നിങ്ങളുടെ ഗദ്ഗതങ്ങള്‍ ശ്രവിക്കാന്‍
നിങ്ങളുടെ നൊമ്പരങ്ങള്‍ കാണാന്‍
ഇനി എത്ര ജന്മം നോമ്പ് നോല്‍ക്കണം
ഇനി എത്ര ജീവന്‍ ബലി നല്‍കണം
ഇനി എത്ര കബന്ധം കുന്നു കൂടണം
ഇനി എത്ര ആര്‍ത്ത നാദം ദിക്ക് ഭേദിക്കണം

മലാല നീ എത്ര ഭാഗ്യവതി 
മലാല നീ എത്ര ധന്യവതി ..

Tuesday, 21 August 2012

ഒരു പെരുന്നാള്‍ യാത്ര.

  
    
 പെരുന്നാള്‍ അവധി പ്രമാണിച്ച്  കൂട്ടുകാരുടെ കൂടെ പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ എന്നും  എവിടെ പോകും എന്നത് സൌദിയിലെ  പ്രവാസികളായ ഞങ്ങളെ സംബന്ധിച്ച് ഒരു തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്. തിരഞ്ഞെടുക്കാന്‍ അതികം സാധ്യതകള്‍ ഇല്ലാത്തതാണ് കാരണം. പതിവുപോലെ ഇത്തവണയും ചോദ്യം കുഴക്കുന്നത് തന്നെ, പ്രേതെകിച്ചും കൂട്ടത്തില്‍ സാധാരണ ഉണ്ടാവാറുള്ള എട്ടു പേര്‍ അബഹ - നജ്രാന്‍ ട്രിപ്പ്‌ നാല് ദിവസത്തേക്ക് ആദ്യമേ  തീരുമാനിച്ചപ്പോള്‍ അതില്‍ കൂടാന്‍ ലീവ് കുറവുള്ള ഞങ്ങളില്‍ ചിലര്‍ക്ക് പ്രയാസം  നേരിട്ടപ്പോള്‍, ഒരു ദിവസത്തെ ഒരു യാത്ര എങ്ങോട്ട് എന്ന ചോദ്യം കുറച്ചു വെല്ലു വിളി ഉയര്‍ത്തുന്നത് തന്നെ ആയിരുന്നു. കൂട്ടുകാരില്‍ ചിലരുടെ കുടുംബവും , മറ്റുചിലരുടെ അടുത്ത സുഹുര്ത്തുക്കളും കുട്ടികളും അടങ്ങുന്ന അമ്പതു പേരുടെ സംഘം സഹോദരന്‍ ഷബീര്‍ ചാത്തമംഗലം മുന്നോട്ടു വെച്ച നിര്‍ദേശം " അല്‍  റയ്യാന്‍ ഫാം " സന്ദര്‍ശനം എന്ന നിര്‍ദേശം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത് അങ്ങിനെ ആണ്. രാവിലെ ഒന്‍പതര മണിക്ക് ദമ്മാം അദാമയില്‍ നിന്നും ഒന്‍പതു കാറുകള്‍ അല്‍ ഹസ - റിയാദ് റോഡിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് , നൂറ്റി അറുപതു കിലോമീറ്റെര്‍, മുന്പ് ഒരുതവണ അവിടെ സന്ദര്‍ശിച്ച അനുഭവം , അവിടെ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന കൂട്ട് കാരനായ അഷ്‌റഫ്‌ വാഴക്കാടുമായുള്ള ഷബീരിനുള്ള പരിചയം അത് മാത്രമാണ് ഈ യാത്രക്കുള്ള അനുമതി കിട്ടാനുള്ള സന്ദര്‍ഭം ഒരുക്കിയത്.... റിയാദ് റോഡില്‍ അബ്കേക്ക് എക്സിറ്റ്  കഴിഞ്ഞു വരുന്ന ആദ്യ പെട്രോള്‍ പമ്പില്‍ ഉച്ച ഭക്ഷണം , നമസ്കാരം എന്നിവക്കായി വാഹനം നിര്‍ത്തി... നമസ്കാരം കഴിഞ്ഞു കൂടെ ഉള്ള കുടുംബിനികള്‍ തയ്യാറാക്കിയ നല്ല രുചിയുള്ള ഭക്ഷണം നെയ്ചോര് , മട്ടന്‍ കറി , പരിപ്പ് കറി , അച്ചാറ് ... വീട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടിയ ഗ്രഹാതുര സ്മരണ ഉണര്‍ത്തിയ ഉച്ച ഭക്ഷണം ... തീരുമാന പ്രകാരം ദമ്മാം - ഖത്തര്‍ റോഡില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ ഭക്ഷണം കഴിചിടത് നിന്നും നാല്പത്തഞ്ചു മിനുട്ട് റണ്ണിംഗ് സമയം ... ഇടയില്‍ ഒരു സംശയം .... ഒരു വഴി തെറ്റല്‍ ഇരുപതു കിലോമീറ്റര്‍ തെറ്റായ വഴിയിലൂടെ ഒന്‍പതു വാഹനങ്ങള്‍ ... സംശയം തോന്നി നിറുത്തി ആദ്യം വന്ന പിക്ക് അപ്പ്‌ വാനിനു കൈ കാണിച്ചു, സഹൃദയനായ ഒരു സുഡാനി വാഹനം ഒതുക്കി നിറുത്തി ഇറങ്ങി വന്നു വിശദമായി വഴി പറഞ്ഞു തന്നു, സംശയം തീര്‍ത്തു തിരിച്ചു മടക്കം ... ചുറ്റി തിരിഞ്ഞു പുരാതനമായ , ഇന്ന് സൌദിയില അതിവേഗം വളരുന്ന  അല്‍ ഹസ പട്ടണത്തിലേക്ക്  , അവിടെ നിന്നു വീണ്ടു സംശയ നിവാരണം കൃത്യം പതിനാലു കേലോമീട്ടര്‍  സല്‍വാ -- ബത്ത എന്ന ചൂണ്ടു പലക കണ്ടു പിടിച്ചു ഖത്തര്‍ റോഡില്‍ വരിക , വഴി മനസ്സിലായപ്പോള്‍ ചിലര്‍ക്ക്  അമിതാവേശം അത് വരെ യാത്ര നിയന്ത്രിച്ചവരെ പിന്നിലാക്കി ചില വാഹനങ്ങള്‍ മുന്നോട്ടു ...


 അവസാനം അല്‍ - റയാന്‍ ഫാം ഗേറ്റില്‍ .. യുനൈറ്റട് നാഷണല്‍ ഡയറി ... കൂട്ടുകാരന്‍ അഷ്‌റഫ്‌ ബസുമായി വന്നു ഞങ്ങളെ അകതോട്ടു  കൊണ്ടു പോയി. നേരെ പോയത് പശുക്കളെ കറവ നടത്തുന്ന സ്ഥലം കാണുന്നതിനു. എണ്‍പത്തി ആറു പശുക്കള്‍ നിരന്നു നില്കുന്നു, ശരാശരി നാല്പതു ലിറ്റര്‍ കറക്കുന്ന അയ്യായിരത്തി അഞ്ഞൂറ് പശുക്കള്‍, ഒരേ സമയം എന്പതഞ്ചു പശുക്കളെ കറക്കാവുന്ന ഇത്തരം മൂന്ന് യൂണിറ്റുകള്‍ ഇവിടെ ഉണ്ട്. ഓരോ പശുവും സ്വയം കൂട്ടില്‍ കേറി കറക്കാനുള്ള മെഷീനിന് നേരെ ക്രമത്തില്‍ നില്കുന്നു. കറവ കഴിഞ്ഞു ഓരോരുത്തരായി വരിയായി തിരിച്ചു പോകുന്നു . കുട്ടികളും സ്ത്രീകളും ഫോടോ എടുക്കാന്‍ തിക്കി തിരക്കുന്നു. തുടര്‍ന്ന് സഹോദരന്‍ അഷ്‌റഫ്‌ ഫാമിനെ സന്ബന്തിച്ച ചെറു വിവരണം .. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ ആരംഭം , പ്രഥമ സംരംഭകര്‍ ആയ അല്‍ മത്രൂതി , പിന്നീട് അല്‍ രാദ കമ്പനിയുമായി ലയനം കൂട്ട് സംരംഭമായ ഡയറി രണ്ടായിരത്തി മൂന്നില്‍ ആരംഭിച്ചു, പ്രതി ദിന ഉത്പാദനം ഒരു ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ പാല്‍.  വിവിദ തരത്തിലുള്ള പത്രണ്ടായിരം പശുക്കള്‍, കറവയുള്ള അയ്യാരിരത്തി  എണ്ണൂരു  പശുക്കള്‍ , ഓരോ പശുവിനെ സംബന്ധിച്ച മുഴുവന്‍ വിവരവും കമ്പ്യൂട്ടറില്‍ ലഭ്യം,  ജനന തിയ്യതി , അമ്മ , അച്ഛന്‍ , മുത്തച്ഛന്‍ , മുത്തശ്ശി,  പ്രതിരോധ കുത്തിവെപ്പ് , തുടങ്ങി എത്ര പ്രസവം ,  തൂക്കം  , പൊക്കം , എത്ര ലിറ്റര്‍ പാല്‍ ഉത്പാദനം, എ ബി സി എന്ന ക്രമത്തില്‍ ഓരോ പശുവിനും പേരുകള്‍. ശരാശരി പതിനഞ്ചു വര്‍ഷം കറവ കാലയളവ്‌ , ഒരു ഗര്‍ഭ കാലം ഇരുനൂറ്റി അന്‍പത്തി മൂന്ന് ദിവസം, പ്രസവിച്ചു അന്‍പത്തി അഞ്ചു ദിവസം കഴിഞ്ഞാല്‍ അടുത്ത ഗര്‍ഭധാരണ കുത്തിവെപ്പ് , പ്രസവത്തിനു രണ്ടു മാസം മുന്പ് കറവ നിറുത്തി പശുവിനു വിശ്രമം  അങ്ങിനെ അങ്ങിനെ ... 

വീണ്ടും ബസ്സിലേക്ക് വിശാലമായ ഫാമിലെ വിവിധ പശുക്കളെ അടുത്തേക്ക് ... പൂര്‍ണ്ണ ഗര്‍ഭിണികള്‍, പ്രസവതിനുള്ള  ഊഴം കാത്തിരിക്കുന്ന ഒരുകൂട്ടം പശുക്കള്‍ ... സ്ത്രീകളുടെ കൂട്ടത്തില്‍ ഒരാള്‍ ഡോക്ടര്‍ നടക്കാന്‍ പറഞ്ഞയച്ചവരാന് എന്ന തമാശ ബസില്‍ കൂട്ട ചിരി ഉയര്‍ത്തി .. എട്ടു മാസം ഗര്‍ഭിണികള്‍ ,, ഏഴു മാസം ..... ഇന്ന് പ്രസവിച്ച കുഞ്ഞുങ്ങള്‍ ... പ്രസവ വാര്‍ഡ് .. ആശുപത്രി ... ആസ്ത്രേലിയന്‍ പശുക്കള്‍കായി മാത്രം പണിയുന്ന  പുതിയ കെട്ടിടം .. ചെറിയ പശു കിടാങ്ങളുടെ  കൂടുകള്‍ .. ഒരു മാസം , രണ്ടു മാസം, തീറ്റ സംഭരണി , മിക്സിംഗ് , പോസ്റ്റു മോര്‍ട്ടം നടത്തുന്ന സ്ഥലം  ... ... 

 തിരിച്ചു അല്‍ റയ്യാന്‍ ഉല്പന്നങ്ങളായ ജ്യൂസ് , കേക്ക് നിര്‍മാണ ഡിസ്ടിലരി കാണാന്‍  അവിടേക്ക്  ,, അവധി ആയതിനാല്‍ അവിടെ പണി ഇല്ലാത്തത് വലിയ നഷ്ടമായി .. ക്യാന്റീനില്‍ ജ്യൂസും കേക്കും റെഡി  ... കുട്ടികളുടെ  ചെറിയ പരിപാടി .... ഒരു ലഘു പ്രശ്നോത്തരി ,സമ്മാന ദാനം നന്ദി പ്രകാശനം .... മടക്കയാത്ര .... വളരെ മനോഹരമായ ഒരു യാത്ര .. വിജ്ഞാനവും വിനോദവും സമ്മാനിച്ച ഒരു പെരുന്നാള്‍ അവദി ദിനം ധന്യമാക്കിയ കൊച്ചു യാത്ര ... ഇനി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ നീണ്ട കാത്തിരിപ്പ്‌ ഇത് പോലെ യാദ്രിശ്ചികമായി വീണു കിട്ടാവുന്ന ജീവിക്കുന്ന നിമിഷങ്ങല്‍ക്കായി ... 
 
ശുഭം ...

Saturday, 21 July 2012

കേരള എയര്‍ ഒരു സ്വപ്ന പദ്ധതി

             
  എം എ യൂസഫലി , ഇന്നത്തെ വാര്‍ത്തയിലെ താരം അദ്ധേഹമാണ്. രണ്ടു വര്‍ഷമായി താന്‍ വഹിക്കുന്ന എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡ് അംഗത്വം അദ്ധഹം ഇന്നലെ രാജി വെച്ചിരിക്കുന്നു. രണ്ടു വര്ഷം ആ സ്ഥാനതിരിന്നിട്ടും ഗള്‍ഫ്‌ മലയാളികളോട് നീതി പുലര്‍ത്താന്‍ തനിക്കു സാധിച്ചില്ല എന്നു അദേഹം തുറന്നു സമ്മതിച്ചു. നല്ല തിരക്കുള്ള സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയും അവസാന നിമിഷം ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്യലും  എയര്‍ ഇന്ത്യ പതിവാക്കിയിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു . ഡയരക്ടര്‍ ബോര്‍ഡ് മുന്നോട്ടു വെക്കുന്ന ശക്തമായ പല തീരുമാനങ്ങളും ജീവനക്കാര്‍ അട്ടിമറിക്കുന്നു എന്നും അദ്ദേഹം പറയുന്നു.... ഇതൊക്കെ ഓരോ  ഗള്‍ഫ്‌ മലയാളിയും  മുന്‍പേ അറിയുന്ന കാര്യങ്ങളാണ് . ഇവ  തിരിച്ചറിയാന്‍ യൂസഫലി സാഹിബു വൈകിയോ എന്നതാണ് ഇത് കേള്‍കുമ്പോള്‍ തോന്നുന്നത് . ഒരു പക്ഷെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമാകുക വഴി ചിലതൊക്കെ തിരുത്താന്‍ സാധിക്കും എന്ന ധാരണ ആകാം കേന്ദ്ര ഗവര്‍മെന്റ് നല്‍കിയ ആ പദവി സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹം പറയാത്ത പല പിന്നാമ്പുറ കഥകളും സാധാരണ ഗള്‍ഫ് മലയാളിക്കറിയാം , കാലി അടിച്ചു സര്‍വീസ് നടത്തുന്ന യൂറോപ്യന്‍ സെക്ടറില്‍ നല്ല ഒന്നാന്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ ശകട സമാനമായ പഴഞ്ചന്‍ വിമാനങ്ങള്‍ ഗള്‍ഫ്‌ സെക്ടറില്‍ ഓടികൊണ്ടേ ഇരിക്കുന്നു. ദൂരമാണ് മാനധണ്ടം എങ്കില്‍ വിമാന ടിക്കെറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍  ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് വളരെ കുറവാകണം എന്നാല്‍ എപ്പോഴും  പിഴിയുന്നത് ഗള്‍ഫ്‌ മലയാളിയെ ആണ് എന്ന് അവര്‍ക്കറിയാം. എയര്‍ ഇന്ത്യ നേരാം വണ്ണം സര്‍വീസ് നടത്തില്ല എന്ന് മാത്രമല്ല മറ്റു വല്ല വിമാന കമ്പനികളും നല്ല സര്‍വീസും കുറഞ്ഞ നിരയ്ക്കും വെച്ച് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ദമാണ് എങ്കില്‍ അതിനു പാര വെക്കാനും അത്തരം സര്‍വീസുകള്‍ നിര്‍ത്തലാക്കാനും വേണ്ടതൊക്കെ ചെയ്യാന്‍ അവര്‍ ശ്രദ്ധാലുക്കലാണ്. വളരെ നല്ല സര്‍വീസും മിതമായ നിരയ്ക്കും വെച്ച് സര്‍വീസ് നടത്തിയിരുന്ന "നാസ്" എയര്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്ത്തിവച്ചതിനു പിന്നില്‍ എയര്‍ ഇന്ത്യന്‍ ലോബി ആണ് എന്ന് സൗദി അറേബ്യയിലെ ഓരോ മലയാളിക്കും നന്നായി അറിയാം. 


 ഒരു പാട് നിവേദനങ്ങള്‍ , പരാതികള്‍, പ്രകടങ്ങള്‍, ബഹിഷ്കരണം അടക്കം സമര രീതികള്‍ ഇവയൊന്നും ഫലം കാണാത്ത സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുക മാത്രമാണ് മുന്നിലുള്ള ഫലപ്രദമായ ഏക മാര്‍ഗം. എം എ യൂസഫലിയുടെ എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡില്‍  നിന്നുള്ള  രാജി ഇവിടെ ആണ് പ്രസക്തമാകുന്നത് അദ്ധേഹത്തെ പോലെ ഒരാള്‍ക്ക്‌ മുന്നില്‍ നിന്ന് കൊണ്ട്  നടത്താവുന്ന വലിയ സാധ്യത ഉള്ള ഒരു പദ്ധതിയാണ് "കേരള എയര്‍". ഒരായിരം സമരങ്ങളെക്കാല്‍ ഫലം ചെയ്യാവുന്ന ഒരു മാര്‍ഗം, ഒരു പാട് തടസ്സങ്ങള്‍ എയര്‍ ഇന്ത്യ എന്ന താപ്പാന ഉണ്ടാകാന്‍ സാധ്യത ഉണ്ടാകാം എന്നാല്‍ ഉറച്ച ആത്മവിശ്വാസവും ആത്മാര്‍ഥതയും  കൈമുതലായുള്ള  ഒരു വിഭാഗം  വിദേശ മലയാളി വ്യവസായികള്‍ തീരുമാനിച്ചാല്‍ അകമഴിഞ്ഞ പിന്തുണ സാധാരണ വിദേശ മലയാളികള്‍ നല്‍കും. എന്നും എയര്‍ ഇന്ത്യ നല്‍കുന്ന സേവനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഉപഭോഗ്താവ് മാത്രമല്ല ബദല്‍ സംവിധാനം ഒരുക്കാന്‍ കെല്പുള്ള നിക്ഷേപകര്‍ കൂടിയാണ് മലയാളി എന്ന് എയര്‍ ഇന്ത്യയുടെ തലപ്പത്തുള്ള ഉത്തരേന്ത്യന്‍ ലോബിക്ക്  മനസ്സിലാക്കി കൊടുക്കാനുള്ള സമയം. കടുത്ത മത്സരം നടത്താന്‍ ആളുണ്ടായാല്‍ താനേ ടിക്കറ്റ് നിരക്ക് കുറയും , സര്‍വീസ് നന്നാവും , എല്ലാത്തിനും ഉപരി മാന്യമായി പെരുമാറാന്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ സന്നധമാവും. അത്തരം ഒരു നിക്ഷേപ സാധ്യത മുന്നില്‍ വന്നാല്‍ എന്ത് കഷ്ടപ്പാട് സഹിച്ചാലും അതില്‍ മുതല്‍ മുടക്കാന്‍ സാധാരണ ഗള്‍ഫ്‌ മലയാളി  സന്നധനാകും എന്ന ഒരു നേട്ടം കൂടി ഈ സംരഭത്തിനു മുന്‍കൈ എടുക്കുന്നവരെ സഹായിക്കുന്ന ഘടകമാണ്. എം എ യൂസഫലിയുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗത്വ  രാജി അത്തരം ഒരു നല്ല മാറ്റത്തിന് കാരണമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്ന് കേവല സ്വപ്നം മാത്രമായ "കേരള എയര്‍" എന്ന പദ്ധതി പ്രായോഗികമായാല്‍ ലക്ഷകണക്കിന് ഗള്‍ഫ് മലയാളികള്‍ അതിനു മുന്നില്‍ നില്കുന്നവരോട്  കടപെട്ടവരാകും....


Sunday, 24 June 2012

നൈല്‍ നിറഞ്ഞൊഴുകുന്നു ....



















ആ  സ്വപ്നം വീണ്ടും കണ്ടതാരാണ് ?

രാജ കിങ്കരന്‍ നുരയുന്ന മദ്യം ചഷകം നിറയ്ക്കുന്നു,
അപരന്‍ തലയില്‍ റൊട്ടി ചുമകുന്നു,
റൊട്ടി കഴുകന്മാര്‍ ഭക്ഷിക്കുന്നു,
ഏഴു ദാന്യക്കതിര്‍, പച്ചയും ഉണങ്ങിയവയും.
ഏഴു പശുക്കള്‍, തടിച്ചവയും മെലിഞ്ഞവയും
മെലിഞ്ഞ പശുക്കള്‍ തടിച്ചവയെ തിന്നുന്നു.
പുതു നൂറ്റാണ്ടിലെ  വിദ്വാന്മാരെ,
കൊട്ടാര വിദൂഷകന്മാരെ വിശദീകരിച്ചാലും
പാഴ്കിനാവെന്നു പറഞ്ഞു തള്ളാതെ
സ്വപ്ന വ്യാഖ്യാന വിദഗ്ദരെ ഇടപെട്ടാലും ,,

ഇത് കാലം കാത്തു വെച്ച സ്വപ്ന
വ്യാഖ്യാന
കൊലക്കയര്‍ ആതമാഭിമാനത്തോടെ ഏറ്റു വാങ്ങിയ
ശഹീ
ദു ഹസനുല്‍ ബന്ന, ജയിലനുഭവങ്ങള്‍
പകര്‍ന്നു തന്ന സൈനബുല്‍ ഗസ്സാലി ,
പീഡന പര്‍വ്വങ്ങള്‍ താണ്ടിയ ശഹീദ് കുതുബ്
വറുതിയുടെ നാളുകളില്‍ അവര്‍ കാത്തു വെച്ച
നെല്കതിരുക
ളാണ് ഇന്ന് മിസ്രിന്‍റെ പാടത്ത്
വിളവെടുക്കുന്നത്, വിജയ ഭേരി മുഴക്കുന്നത്.
ഇനി നീതിമാനായ യൂസുഫി
ന്‍റെ ഭരണം
അതുവഴി വീണ്ടും ചരിത്രം ആവര്‍ത്തിക്കും
ലോകം
വറുതിയിലായണ്ടാപ്പോള്‍ വിരുന്നു ഊട്ടിയ
മിസ്രി
ന്‍റെ ചരിതം, 
 
 

ലോകം വാഹനപുറത്തേറി മിസ്രിലേക്ക്
വിഭവം തേടി പോകുന്ന ആ സ്വപ്നം
മനസ്സില്‍ തെളിയുന്നത് നോക്കൂ
സ്വാര്‍ത്ഥ വാഹക സംഗം വിളിച്ചു പറയുന്നത് എന്താണ് ?
ആര് , ആരുടെ തൂവാലയാണ് ആ വീശി കാണിക്കുന്നത്,
ആര്‍ക്ക് , ആരുടെ കാഴ്ചയാണ് വീണ്ടെടുക്കേണ്ടത് ?

Saturday, 9 June 2012

ഇന്ത്യന്‍ റുപീ

 
 
ഭാരത പുഴയില്‍ വെള്ളം കേറി
മണ്ണെണ്ണക്കയു വിലകൂടി ....

എല്‍ പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മഴയുള്ള  വൈകുന്നേരങ്ങളില്‍ ധാരയായി ഇറവെള്ളം  വീണിരുന്ന ഞങ്ങളുടെ റബ്ബര്‍ എസ്റെറ്റ് പാഡിയുടെ  ഉമ്മപടിയില്‍ നിന്നു ഉച്ചത്തില്‍ നല്ല ഈണത്തില്‍ ഞങ്ങള്‍ കുട്ടികള്‍ നീട്ടിപാടിയിരുന്ന ഒരു പാട്ടായിരുന്നു ഇത് . അതിന്‍റെ ബാക്കി അന്നും ഇന്നും എനിക്കറിയില്ല, ആ പാട്ട് ഉണ്ടാകാനുള്ള  സാഹചര്യമോ വിശദാംശങ്ങലോ അറിയില്ല, കേട്ട് പഠിച്ചു, പാടി കൊണ്ടേ ഇരുന്നു. പുറത്തു കളിക്കാന്‍ പോകാന്‍ പറ്റാത്ത നല്ല മഴയുള്ള വൈകുന്നേരങ്ങളിലാണ്  ഞങ്ങളിലെ ഇത്തരം സര്‍ഗ വാസനകള്‍ മറ നീക്കി പുറത്തു വന്നിരുന്നത്. "മഴേ മഴേ പോ പോ പച്ചക്കാട്ടില്‍ പാമ്പുണ്ട് " എന്ന പാട്ടും ഇതേ രംഗ പശ്ചാത്തലത്തില്‍  തന്നെ ആണ് കോറസ്സായി ഞങ്ങള്‍ പാടിയിരുന്നത്. ഇന്ന്  കുട്ടികള്‍ പാടുന്ന നഴ്സറി പാട്ടായ "റൈന്‍ റൈന്‍ ഗോ എവേ , കം എഗൈന്‍ അനതെര്‍ ഡേ , ലിറ്റില്‍  ജോണി വാന്റ്സ് ടു പ്ലേ " എന്നതിന്‍റെ പഴയ മലയാള ഭാഷാന്തരം ആയിരിക്കാം ഞങ്ങള്‍ പാടിയിരുന്നത്. പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല , ആദ്യ വരികളിലെ ഒരു കാരണവും ഇല്ലാത്ത മണ്ണെണ്ണയുടെ വിലകേറ്റം പോലെ നമ്മുടെ നാട്ടില്‍ ചില നടപ്പ് പ്രവണതകള്‍ ഇപ്പോള്‍ നമുക്ക് കാണാം. ഗ്രീസിലെ സാമ്പത്തിക പ്രതിസന്തി, അതുമായി ബന്ധപെട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂപപെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘമാണ്‌ ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണം എന്ന് പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു കുലുക്കുക എന്നത് തമിഴ്നാട്ടില്‍ വരള്‍ച്ച ബാധിച്ചു കൃഷി നശിച്ചതിനാല്‍ കേരളത്തില്‍ പച്ചക്കറിക്ക് വിലകൂടുന്ന എന്ന് പറയുന്ന പോലെ ലാഘവത്തോടെ ഉള്‍കൊള്ളാന്‍ നാം ഇന്ന് പാകപെട്ടിരികുന്നു . ലോകം ഒരു ആഗോള ചെറു  ഗ്രാമം ആകുന്നു എന്ന വാചകം കേള്‍കാന്‍ ഇമ്പമുള്ള ഒരു പ്രയോഗം മാത്രമല്ല  വൈജ്ഞാനിക വിപ്ലവത്തിന് അപ്പുറത്ത് കൈപ്പേറിയ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കേരളത്തിലെ കുഗ്രാമങ്ങളിലെ സാധാരണകാരന്‍ ഇതുവഴി അനുഭവിക്കണം  എന്ന്  നാം സാധാരണ കേരളീയര്‍ വരെ  ഇന്ന് തിരിച്ചറിയുന്നു .രൂക്ഷമായ വിലകയറ്റം, ധനകമ്മി ,ഇന്ധന വില വര്‍ധന  തുടങ്ങി നമ്മുടെ നിത്യജീവിതത്തില്‍ നാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ എല്ലാം രൂപപെടുന്നത് ഈ നേട്ടത്തിന്‍റെ അനന്തര ഫലം എന്ന നിലയിലാണ് . ഈ വൈജ്ഞാനിക വിപ്ലവത്തിന്‍റെ ഗുണത്തിന്റെയും, നേട്ടത്തിന്റെയും വശം ആകട്ടെ നമ്മിലെ സാധാരണ ജനത്തിന് ഉപകാരപെടുന്നത്  വളരെ കുറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ മാത്രമാണ് കഥ പൂര്‍ണമാകുന്നത്.




സാമ്പത്തിക ജാലവിദ്യ കൈവശമുള്ള മന്‍മോഹന്‍ സിംഗ്  എന്ന മുന്‍ ലോക ബാങ്ക് ഉദ്ധ്യോഗസ്ഥന്‍ പ്രധാനമന്ത്രി ആയിരിക്കെ ലോക രാജ്യങ്ങളില്‍ അടുത്ത ഭാവിയില്‍ നേതൃസ്ഥാനം പ്രവചിക്കപെട്ട ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക  പ്രതിസന്ധി, വളര്‍ച്ച മുരടിപ്പ് എന്നിവ  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷെ അടവുമറന്ന ആശാന്‍ എല്ലാ ചോടും പിഴച്ചു ആശയറ്റു കോര്‍പ്പറേ
റ്റ് താല്പര്യങ്ങള്‍ക്ക് ഓശാന പാടുന്നതാന്നു കാണുന്നത്. ശക്തമായി തിരുത്തല്‍ ശക്തിയായി ഇടതു പക്ഷം നിലകൊള്ളുന്ന ഒരു സര്‍ക്കാരായിരുന്നു ഉള്ളതെങ്കില്‍ ഒരിക്കലും ഇത്ര കടുത്ത സാമ്രാജ്വാത്ത, കുത്തക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്കാരിനു കഴില്ലായിരുന്നു... പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലല്ലോ ! സാധാരണ  ജനത്തിന് എല്ലാ സാമ്പത്തിക ബാധ്യതയും എല്കേണ്ടി വരികയും കുത്തക ഭീമന്മാര്‍ക്ക് വാരിക്കോരി നികുതി ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന വൈരുധ്യം നാം നിത്യവും കാണുന്നു. കിംഗ്‌ ഫിഷര്‍ എയര്‍ ലൈന്‍സും , റിലയസ്നും, എസ് ആര്‍ എം ഓയിലും ഒക്കെ ആണ് കേന്ദ്ര സര്‍കാരിന്‍റെ കണ്ണിലെ ബി പി എല്‍ പട്ടികയില്‍ നിലവിലുള്ള  ദരിദ്രന്മാര്‍, അവരുടെ പട്ടിണി മാറ്റാനാണ്  രാജ്യം ഇന്ന് അടിയന്തിരമായി പഞ്ചവല്‍സര പദ്ധടി പ്രക്യാപിക്കേണ്ടത്. സാമ്പത്തിക അച്ചടക്കം പ്രക്യാപിച്ച ധന  മന്ത്രിക്കു  മുപ്പത്തഞ്ചു  ലക്ഷം ചിലവഴിച്ചു രണ്ടു കക്കൂസ് നവീകരിച്ചു മറുപടി നല്‍കിയിരിക്കുന്നു  നമ്മുടെ ആസൂത്രണ കമ്മീഷന്‍. ദാരിദ്ര്യം വെട്ടി ചുരുക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞു ദാരിദ്ര്യ രേഖ തന്നെ  താഴ്ത്തി വരയ്കുന്ന കണ്കെട്ടു വിദ്യ അവതരിപ്പിക്കുന്ന ആസൂത്രണ പാടവവും അടുത്ത് തന്നെ നാം കാണുന്നു. ചുരുക്കത്തില്‍  സേവന മേഘലകള്‍ മുഴുവന്‍ സ്വകാര്യ വല്കരിച്ചു, ഇന്ധന സബ്സിഡി പോലെ പൊതു ജനത്തിന് ഉപകാരം കിട്ടുന്ന മുഴുവന്‍ ജനോപകാര നടപടികളും ഇടപെടലുകളും  ചിലവ്‌ വെട്ടി ചുരുക്കി കോണ്ഗ്രസ്സിന്‍റെ  മുച്ചക്ര വാഹനം മുന്നോട്ടു നീങ്ങുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ സാധാരണ പൌരന്മാരായ "ആം ആത്മിക്ക് " ആ പഴയ അര്‍ത്ഥമറിയാത്ത പാട്ട് പൊടി തട്ടി എടുത്തു കോറസ്സായി പാടാം ..... " ജന ഗണ മന അതി നാലണ തരണേ കഞ്ഞി കുടിക്കാനാണേ"

Sunday, 20 May 2012

കോമ്രേഡ്




നിങ്ങള്‍ ഒരു സി പി എം പാര്‍ട്ടി പ്രവര്തകനാണോ ? പാര്‍ട്ടിയുടെ സമകാലിക പ്രവര്‍ത്തന ശൈലിയില്‍ അത്രുപ്തനാണോ ? തിരുത്താന്‍ സാധിക്കാത്ത അത്ര മലീമസമായി പാര്‍ട്ടി എന്ന് താങ്കള്‍ക്കു തോന്നുണ്ടോ ? ഈ പ്രവണതയില്‍ മനം മടുത്തു നിങ്ങള്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുകയാണോ ? ഈ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ അതെ എന്നാണു താങ്കളുടെ ഉത്തരം എങ്കില്‍ താങ്കളോട് ഗുണകാംഷ ഉള്ള ഒരു സുഹുര്‍ത്ത് എന്ന നിലയില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ...

  • പാര്‍ട്ടി വിട്ട ഉടനെ ഏതങ്കിലും നിലവിലുള്ള രാഷ്ട്രീയ പാര്‍ടിയില്‍ അംഗം ആകുക , കോണ്ഗ്രസ്, ലീഗ് എന്നീ പാര്‍ടികള്‍ ആണ് എങ്കില്‍ നല്ലത് കാരണം താങ്കള്‍ക്കു മെമ്പര്‍ ഷിപ്‌ തന്ന ഉടനെ ഒരു നല്ല പാര്‍ടി സ്ഥാനവും തരാന്‍ സാധ്യത ഉണ്ട്. സന്തോഷത്തോടെ സ്വീകരിക്കുക. മറ്റൊരു പാര്‍ടിയിലും ചേരാതെ സ്വന്തമായി പാര്‍ടി ഉണ്ടാകാം എന്നോ സി പി എമ്മിന് പുറത്ത് നിന്നു അവരെ തിരുത്താമെന്നോ വ്യാമോഹിക്കരുത് , സ്വന്തം ജീവന്‍ അപകടത്തിലാവും നൂറു തരം.
  • ഇനി അഥവാ നിങ്ങളുടെ സമയം ദോഷം കൊണ്ടു നിങ്ങള്‍ പാര്‍ട്ടി രൂപീകര്ച്ചു എങ്കില്‍ സി പി എമ്മിനെ വിമര്ഷ്കാതിരിക്കുക. ഓര്‍ക്കുക നിങ്ങള്‍ പാര്‍ട്ടി വിട്ടിരിക്കാം പക്ഷെ പാര്‍ട്ടി നിങ്ങളെ വിട്ടിട്ടില്ല .
  • പഴയ പാര്‍ട്ടി സഘാക്കളില്‍ ആരെങ്കലും വീട് താമസം, വിവാഹം, ചാവടിയന്തിരം , സഞ്ചയനം തുടങ്ങിയ പരിപാടികളിക്ക് ക്ഷണിച്ചു കൊണ്ടു കത്ത് തന്നാല്‍ ഉറപ്പിക്കുക അത് താങ്കളുടെ ശവമടപ്പിന് സമയം കുറിക്കലാണ്.
  • പാര്‍ട്ടി  സംസ്ഥാന  നേത്ര നിരയില വിഭാഗീയതയും , അഹന്തയും , അതികാരമോഹവും , അതികാര ധാര്‍ഷ്ട്യവും ഒരു പക്ഷെ നിങ്ങള്‍ അനുഭവിചിരിക്കാം. നിശബ്ദം ക്ഷമിക്കുക, ഒരിക്കലും എടുത്തുചാടി പ്രതികരിക്കരുത്, സ്വന്തം ജീവനേക്കാള്‍ വലുതല്ലല്ലോ ആദര്‍ശം.
  • വര്‍ഗ വഞ്ചകന്‍, കുലം കുത്തി, ഒറ്റുകാരന്‍, അധികാരമോഹി, തുടങ്ങി കഠിനമായ ആക്ഷേപങ്ങള്‍ സ്ഥിരമായി കേള്‍കാന്‍ തയ്യാറെടുക്കുക. കോമ്രേഡ് എന്ന് സൌഹാര്‍ദ്ധപൂര്‍വ്വം വിളിച്ച നാവുകള്‍ കുലം കുത്തി എന്ന് വിളിക്കാന്‍ പാകപെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുക.
  • കഴിവതും തനിച്ചുള്ള ബൈക്ക് യാത്ര ഒഴിവാക്കുക , അഥവാ അത്യാവശ്യ ഘട്ടത്തില്‍ ഒഴിവാക്കാന്‍ സാധികില്ല എങ്കില്‍ ഏറ്റവും അടുത്ത സുഹുര്ത്തുക്കളെ കൂടെ കൂട്ടുക. ഒരിക്കലും തനിച്ചു യാത്ര ചെയ്യാതിരിക്കുക. 
  • തനിച്ചു യാത്ര ചെന്നുന്ന സമയത്ത് ഏതങ്കിലും  ഇന്നോവ കാര്‍ താങ്കളെ മറികടന്നു മോന്നോട്ടു പോയാല്‍ ഓര്‍ക്കുക താങ്കള്കുല്കുള്ള കാളന്‍ ആ കാറില്‍ ഉണ്ട്.
  • പ്രച്ഛന്ന വേഷം പരിശീലിക്കുക .
  • സ്ഥിരമായി ഒരു ബൈക്ക്‌ തന്നെ ഉപയോഗിക്കാതിരിക്കുക, ഇടയ്ക്കു അടുത്ത സുഹുര്ത്തുക്കളുടെ വാഹനം മാറി ഉപയോഗിക്കുക.
  • വീടിലേക്ക്‌ പോകുന്നതും വരുന്നതും സ്ഥിരമായി കൃത്യമായ സമയം പാലിക്കാതിരിക്കുക.
  • മൊബൈല്‍ ഫോണ് വഴി വരുന്ന മുന്നറിയിപ്പുകളെ പരമാവധി അവഗണിക്കുക.
  • അവഗണിക്കാന്‍ പറ്റാത്ത അത്ര വിശ്വാസ യോഗ്യമായ മുന്നറിയിപ്പാണ് കിട്ടുന്നത് എങ്കില്‍ ഉറപ്പിക്കുക നിങ്ങള്‍ക്കായുള്ള കൊട്ടേഷന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കുക , കുടുംബങ്ങളോടും ബന്ധു മിത്രാധികലോടും അന്ത്യ അഭിലാഷം അറീക്കുക.
  • എല്‍ ഐ സി , പീര്‍ലെസ്സ് തുടങ്ങിയ ഏതങ്കിലും നല്ല ഇന്‍ഷൂരസ കമബനിയുമായി ബന്ധപെട്ടു രാഷ്ടീയ കൊലപാതകത്തിന് വിധേയമായാല്‍ വല്ല പരി രക്ഷയും സാധ്യമാണോ എന്ന് അന്വേഷിക്കുക . കിട്ടാവുന്നതില്‍ ഏറ്റവും മൂല്യം ഉള്ള ഇന്‍ഷൂരസ പരി രക്ഷ പാര്‍ട്ടി വിടുന്ന അന്ന് തന്നെ ഉറപ്പാക്കുക.
  • അവസാനം താങ്കള്‍ കൊല്ലപെട്ടാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എന്ന പേരില്‍ വരാവുന്ന ഘാതകരുടെയും , അവരുടെ പിണിയാള്‍ വിഭാഗത്തിന്റെയും കത്തി വേഷങ്ങള്‍ ക്ഷമാ പൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കുടുംബത്തെ പരിശീലിപ്പിക്കുക.
ഇത്രയൊക്കെ മുന്നരോക്കങ്ങള്‍ക്ക് ശേഷവും  സമാധാനത്തോടെ ജീവിക്കാം എന്ന മിഥ്യാ ധാരണ ഒരിക്കലും വെച്ച് പുലര്‍ത്തരുത്. മരണം ഏതു നിമിഷവും താങ്കളെ തേടി എത്താം... കാരണം താങ്കള്‍ ഉപേക്ഷിച്ചത് ഒരു ആദര്‍ശ , ജാനതിപത്യ പ്രസ്ഥാനത്തെ അല്ല .... എന്നും  ഏകാതിപത്യത്തെ താലോലിച്ച സ്റ്റാലിനും , ലെനിനും , വിജയനും , നേതാക്കളായ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ആണ് .

Monday, 14 May 2012

വിപ്ലവം


 ഒരു നിലാവിലിടി വെട്ടി
ഉടലുറവ പെയ്യുന്ന
കര്‍ക്കിട രാവിലെ മഴയല്ല വിപ്ലവം,
തമ്പുരാന്‍ ഞെരടിയാല്‍
തലയറ്റു വീഴുന്ന ചെമ്പക
പൂവിലെ പുഴുവല്ല വിപ്ലവം
കരയുന്ന കുഞ്ഞിന്‍റെ
കാതില്‍ മുഴങ്ങുന്ന അമ്മതന്‍
താരാട്ട് പാട്ടല്ല വിപ്ലവം
വിപ്ലവം നാടിന്‍റെ ചൂടാണ്
വിപ്ലവം നാടിന്‍റെ ജീവ  ദാതാവാണ്‌. "






തീക്ഷണ യൌവനം പന്തം കത്തിച്ചു വിപ്ലവം നയിച്ച കേരള തെരുവോരങ്ങളില്‍, ഗ്രാമവീഥികളില്‍, പട്ടണങ്ങളില്‍ ഉയര്‍ന്നു കേട്ട കേരളീയന് സുപരിചിതമായ ശബ്ദമാണിത് . ഇത്തരം കവിതകളും സമാന മുദ്രാവാക്യങ്ങളും ജന ലക്ഷങ്ങളെ ഒരു കാലത്ത്  ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ കൂടെ അണിനിരത്തി. നാട്ടിലെ നെറികേടുകള്‍ക്ക് എതിരില്‍ ശബ്ദിക്കാന്‍ ഞങ്ങള്‍ തയാറാണ് എന്ന് മുദാവാക്യം വിളിക്കുക മാത്രമല്ല അന്ന് ഇടതു പക്ഷ വിദ്യാര്‍ഥി , യുവജന സംഘങ്ങള്‍ ചെയ്തിരുന്നത് നാട് നേരിടുന്ന പ്രതിസന്തികളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു വിഭാഗമായിരുന്നു അവര്‍.  നാട്ടില്‍ നടന്നിരുന്ന ജനകീയ സമരങ്ങളുടെ ജീവ സ്പന്ദനം അവരായിരുന്നു. ഇടതു പക്ഷ യുവജന സംഘങ്ങള്‍ മാത്രമല്ല ദേശീയ പ്രസ്ഥാനത്തിനും സജീവ യുവജന സംഘടന ഉണ്ടായിരുന്നു , പോരാട്ടങ്ങളില്‍ അവരും മുന്‍ നിരയില്‍ ഉണ്ടായിരുന്നു . എണ്‍പതുകളില്‍ നാം അനുഭവിച്ച ആ യുവത്വത്തിനു  എന്തേ  പിന്‍ഗാമികള്‍ ഇല്ലാതെ പോയി ? പുതിയ കാലഘട്ടത്തിലെ യുവതലമുറ ഇത്ര ഭീകരമായ വിധത്തില്‍ അരാഷ്ട്രീയ വല്കരിക്കപെട്ടത്‌ എങ്ങിനെ ? സത്യത്തില്‍ ഈ യുവതലമുറയുടെ യൌവനത്തിന്‍റെ നിശബ്ദമായ മരണത്തിനു ആരാണ് ഉത്തരവാദി ? സമൂഹത്തിനും , കുടുംബത്തിനു, സമകാലിക രാഷ്ട്രീയ പാട്ടികള്‍ക്കും എല്ലാം ഇതില്‍ അവരുടെതായ പങ്കുണ്ട്. ഇന്നലെ ജനകീയ സമര മുഖത്ത് നിലയുറപ്പിച്ച പ്രസ്ഥാനങ്ങളെ , യുവ ജന സംഘങ്ങളെ ഇന്ന് ജന വിരുദ്ധ പക്ഷത്ത് , അതല്ലങ്കില്‍ നിഷ്ക്രിയരായ കാഴ്ചക്കാരുടെ പക്ഷത്ത്  കാണാന്‍ കാരണം എന്താണ് ? സാമൂഹ്യ ബാധ്യത, കടപ്പാട് എന്ന മാനുഷിക വികാരം ഉണ്ടാകുന്ന ജീന്‍ എങ്ങിനെ ആണ് പുതിയ തലമുറയുടെ ഡി എന്‍ എ ഘടനയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് ? മുങ്ങി ചാവുന്ന നിസ്സഹായനായ മനുഷ്യന്‍റെ മരണ വെപ്രാളം മൊബൈലില്‍ പകര്‍ത്തി യൂ ടൂബിലും , ഫേസ് ബൂകിലും അപ്പ്‌ ലോഡ് ചെയ്യാന്‍ മത്സരിക്കുന്ന വളരെ സങ്കുചിതമായ ഒരു മാനസികാവസ്ഥ നമ്മുടെ യുവ തലമുറ വളര്‍ത്തി എടുത്തത്‌ എങ്ങിനെ ആണ് ? വളരെ പ്രാധാന്യത്തോടെ പഠനം നടക്കേണ്ട ഉത്തരം കണ്ടെത്തേണ്ട സാമൂഹ്യ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ആണിവ. ഏതായാലും പഴയ ത്രസിപ്പിക്കുന്ന വിപ്ലവ ഈരടികള്‍ക്ക് പകരം പുതു തലമുറയ്ക്ക് ചൊല്ലാന്‍ പുതിയ വരികളും ആവേശത്തോടെ ഏറ്റു വിളിക്കാന്‍ കാലത്തിനനുസരിച്ച മുദ്രാവാക്യങ്ങളും രചിക്കപ്പെടനം.
ഒരു കാലത്ത് വിപ്ലവത്തിന്‍റെ പേറ്റ
ന്‍റെടുത്ത ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ ഇതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്ന് നമുക്ക് ആശ്വസിക്കാം . അവര് അവരുടെ ക്ലാസിക്കല്‍ രചനകളുമായി രംഗത്ത് വരുന്നത് വരെ ഉള്ള ഇടവേള ആസ്വാധകരമാക്കാന്‍ ഒരു എളിയ ശ്രമം.... 
പഥികന്‍റെ തലവെട്ടി ശൂലത്തില്‍
കോര്‍ക്കുന്ന
ചങ്കുപ്പിന്നു വിപ്ലവം ..
ഒന്ചിയത്തെ ഒറ്റുകാരെ ഒറ്റ തിരഞ്ഞു വെച്ചു
ഒറ്റി കൊടുക്കലാണിന്നു  വിപ്ലവം..
രാഷ്ട്രീയ വൈര്യത്തിന്‍ പക തീര്‍ത്തു
കൊല്ലുവാന്‍ കൊട്ടേഷന്‍ തീര്‍ക്കല്‍ 
പുതുകാല വിപ്ലവം ..
വെട്ടേറ്റു പിടയുന്ന പതികനാം മര്‍ത്ത്യ
ന്‍റെ
രോദനം
കേള്‍ക്കല്‍ നവ ലിബറല്‍ വിപ്ലവം ..
വിപ്ലവം  കൊലയുടെ ചൂടാണ് ചൂരാണ്
വിപ്ലവം പാര്‍ട്ടീടെ ജീവല്‍ ദാതാവാണ്‌ 
..

Monday, 23 April 2012

ശാന്തി തീരം



ദൈവ ഗേഹം,  തേജസ്സാര്‍ന്നു 
കരിമ്പടം പുതച്ചു,ശാന്തമായ്, മൂകമായ്,
ആഗമന മന്ത്രം നിറുത്തി
ചുഴി കറങ്ങി തിരിയുന്ന 
ജല പ്രവാഹത്തെ ശക്തിയില്‍  
ഉള്ളിലേക്ക് ആവാഹിക്കുംപോലെ
വിശ്വാസി മൂക ചതുരത്തിന് ചുറ്റും 
ഉള്ളം തേങ്ങി , സമയത്തിനു എതിരില്‍ 
സ്വന്തത്തെ, ഉണ്മയെ തിരഞ്ഞു.  
ചുഴിയിലേക്ക്  തന്‍റെ പ്രവാഹത്തെ 
സമര്‍പ്പിച്ചു പിന്‍വാങ്ങും നദിയെ പോലെ
ജീവനെ സൃഷ്ടാവിന് സമര്‍പിച്ചു 
വിശ്വാസി കണക്കെണ്ണി പദം പറഞ്ഞു,
ഓരോ പ്രയാണത്തിലും കണ്ണീരു ഉരുകി ഒലിച്ചു
മൂകമായ ഗദ്ഗദം ഇടയ്ക്കു വാക്കുകള്‍
വിതുമ്പലായി , നിശ്വാസമായി ,തേങ്ങലായി 
പൊട്ടിക്കരച്ചിലായി ലാവയായി പ്രവഹിച്ചു....

ഓരോ കാല്‍ വെപ്പിലും ഒരായിരം കാതം 
ചരിത്രത്തിലൂടെ പിറകോട്ടു പോയി 
കാല്ച്ചുവടുകളില്‍ നിന്നും ഗദ്ഗദങ്ങള്‍ 
അശരീരി പോലെ ചെവിടില്‍ പതിച്ചു...
ആദ്യ രക്തസാക്ഷിയുടെ പ്രാണ വേദന ,
സര്‍വ്വം സമര്‍പിച്ച സത്യ സാകഷ്യo,
പാലായനത്തിന്‍റെ വെല്ലുവിളി ,
പുതു വിശ്വാസത്തിന്‍റെ തന്‍റെടം ,
ജേതാവിന്റെ ആത്മ വിശ്വാസം ,
പരാജിതന്‍റെ അങ്കലാപ്പും നെടുവീര്‍പ്പും....
ജന സഞ്ചയത്തില്‍ കാഴ്ച മരവിച്ചു 
ബിന്ദു പോലെ അലിഞ്ഞു തീര്‍ന്നപ്പോള്‍ 
ചിന്തകള്‍ മനസ്സില്‍ വര്‍ണ്ണ രാജി തീര്‍ത്തു . 

 
ശുഭ്ര വസ്ത്രം ഒരു പ്രതീകമാണ് 
അല്ല  ഒരു പാട് പ്രതീകങ്ങളാണ് 
കഫന്‍ പുടവ തൂവെള്ള  നിറം
കൊട്ടാരത്തിലും കുടിലിലും വെള്ളതന്നെ 
കഴുകി ഉണക്കിയ പുടവ പോലെ 
സ്ഫുടം ചെയ്ത മനസ്സാവണം 
ദൈവ ഗേഹം വിശ്വാസിക്ക് നല്‍കേണ്ടത് 
ദൈവ കാരുണ്യത്തില്‍ പാനം ചെയ്യലാണ് 
വിശുദ്ധ തീര്‍ത്ഥം നല്‍കുന്ന സന്ദേശം 
ജീവിതം ചുറ്റി തിരിഞ്ഞു സൃഷ്ടാവിന്റെ 
വിശുദ്ധ തീരത്താണ് അവസാനിക്കേണ്ടത്...
ഓരോ തീര്‍ഥാടനവും ഒരു തിരിച്ചു പോക്കാണ്, തന്നിലേക്ക്, സൃഷ്ടാവിലേക്ക്,
സത്യത്തിലേക്ക് ശാന്തി തീരത്തേക്ക് .....







 

  
 




Thursday, 5 April 2012

പാഠം അഞ്ചു, ഒരു സമുദായ ധ്രുവീകരണം


മാധ്യമം ലേഖകന്‍ വയലാര്‍ ഗോപ കുമാറിനും മാധ്യമം പത്രത്തിനും എതിരില്‍ സി ബി ഐ അന്ന്വേഷണം നടത്തുമെന്ന്  കേരള മുഖ്യ മന്ത്രി. കൊണ്ഗ്രസ്സില്‍ ആസൂത്രിതമായി മുസ്ലിം പ്രാധിനിത്യം വെട്ടിക്കുറക്കാന്‍ ശ്രമം നടക്കുന്നു എന്ന് കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ഈ നീക്കം  എന്ന് പറയപ്പെടുന്നു. മുസ്ലിം ലീഗ് യു ഡി എഫില്‍ ഉണ്ട് എന്നതിനാല്‍ കോണ്ഗ്രസ് മുസ്ലിങ്ങളോട് കടുത്ത വിവേചനം കാണിക്കുന്നു എന്നും  ഇത് തുടരുന്ന പക്ഷം കേരളത്തിലെ മുസ്ലിങ്ങള്‍ മറ്റു പാര്‍ട്ടികള്‍ അഭയം തേടേണ്ടി വരും എന്ന് എം ഐ ഷാനവാസിനെയും, എം എം ഹസനെയും , സി പി മുഹമ്മദിനെയും ഉദ്ധരിച്ചു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കേരളത്തിലെ സാമുദായിക സമത്വം, സാമുദായിക ഐക്യം എന്നിവ  തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. അടുത്ത കാലത്ത് മാധ്യമം പത്രം സാമുദായിക സ്പര്‍ധ ഉണ്ടാകുന്ന വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു . കേരള പോലീസിലെ രഹസ്യ അന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് വളരെ ആസൂത്രിതമായി മുസ്ലിം സമുദായത്തിലെ സാധാരണക്കാരായ ഇരുനൂറ്റി അമ്പതു പേരുടെ ഇ മെയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി, മുസ്ലിം സമുദായത്തിലെ പ്രതികരണ ശേഷിയുള്ള ആളുകളെ സംശയത്തിന്‍റെ പേരില്‍ ഭീകരരും, രാജ്യ ദ്രോഹികളും ആകാനുള്ള കേരള ഗവര്‍മെന്റ് ശ്രമത്തെ  ഏതാനും ആഴ്ചകള്‍ക്ക് മുന്പ് മാധ്യമം ആഴ്ചപതിപ്പ് സ്കൂപ്പ് എന്ന നിലയില്‍  പ്രസിധീകരിച്ചു കൊണ്ട്  പരാജപെടുത്തി എന്ന് അദ്ദേഹം പരിതപിച്ചു . അന്ന് കേരള പോലീസ് അറിയാതെ ആ പട്ടികയില്‍ ഉള്‍പെട്ട  ചില അമുസ്ലിം പേരുകള്‍ ഒഴിവാക്കി വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി മാധ്യമം സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സിമി ബന്ധം ഉണ്ട് എന്ന് സംശയം ആരോപിക്കപെട്ട ഒരാളില്‍ നിന്നാണ് പോലീസിനു ഇത്രയും ഇ മെയില്‍ അഡ്രസ്സുകള്‍ ലഭികുന്നത്‌, സിമി എന്ന് കേട്ടാല്‍ പിന്നെ മുസ്ലിം സമുദായത്തെ മൊത്തം സംശയിക്കെണ്ടതും , ഭീകരര്‍ ആകെണ്ടതും ഇസ്രയേല്‍ നല്‍കുന്ന പുതിയ പരിശീലനത്തിന്റെ ഭാഗമായതിനാല്‍ കേരള ഗവര്‍മെന്റിന് ഈ കാര്യത്തില്‍ സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിമി ആ വ്യുക്തിയുടെ മകളുടെ പേരാണ് എന്ന് പിന്നീട് സര്‍ക്കാരിന് ബോധ്യമായതിനാല്‍ സി ബി ഐ അന്ന്വേഷണം വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. പ്രസ്തുത വാര്‍ത്ത ചോര്‍ത്തി നല്‍കിയ പോലീസ് കാരനെ ഭീകരവാദി ആക്കാന്‍ മതിയായ രേഖകള്‍ ലഭ്യമാണ് എന്നും ആവശ്യമെങ്കില്‍ അത് പത്രത്തിന് എതിരില്‍ ഉപയോഗിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

                                     കൊടപ്പനക്കലില്‍  നിന്നും അഞ്ചു നേരം അഞ്ചു, അഞ്ചു എന്ന് മാത്രം മന്ത്രം കേട്ട് കൊണ്ടിരിക്കുന്ന ഈ നിര്‍ണായക സമയത്ത് തന്നെ കൊണ്ഗ്രസ്സില്‍ മുസ്ലിം മന്ത്രിമാരുടെ കണക്കെടുക്കുന്നതിലെ അനൌചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. "നഞ്ഞെന്തിനാ നാനാഴി " എന്ന്  മുസ്ലിം സമുദായത്തിന്റെ അടിത്തറ മാന്താന്‍ കെല്പുള്ള മതേതര മുസ്ലിം  മന്ത്രി പുങ്കവനായ ആര്യാടനെ ചൂണ്ടി കാട്ടി  അദ്ദേഹം ചോദിച്ചു. മുസ്ലിം ആകുന്നു എങ്കില്‍ ആര്യാടനെ പോലെ ആകണം കോണ്ഗ്രസ് മുസ്ലിം മന്ത്രിമാരുടെ എണ്ണമല്ല ഇപ്പോളത്തെ പ്രശനം, അഥവാ ലീഗിന് അഞ്ചു മന്ത്രിമാരെ അനുവദിച്ചാല്‍ ലീഗ് കേരള ജനതയുടെ തലയില്‍ കേറി നിരങ്ങുമെന്നും കേരളത്തിലെ അവസാനത്തെ കൊണ്ഗ്രസ്സു മുഖ്യ മന്ത്രി ഞാന്‍ ആകുമെന്ന ആര്യാടന്‍റെ പ്രസ്താവന പക്വതയുള്ള രാഷ്ട്രീയ കാഴ്ചപാട് ആണ് എന്നും കേരള മുഖ്യന്‍ വിശദീകരിച്ചു. കേന്ദ്ര സഹ മന്ത്രി ഇ അഹമ്മദ് അടക്കം ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ട് എന്നും അഹമാദ് രാജി വെച്ചാല്‍ കേരത്തിലെ അഞ്ചാം മത്രി സ്ഥാനം പരിഗണിക്കാം എന്നുമുള്ള കൊടുങ്ങല്ലൂര്‍ എം എല്‍ എ  ടി. എന്‍. പ്രതാപന്റെ പ്രസ്താവനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാട്ടികയിലെയും കൊടുങ്ങല്ലൂരിലെയും മുസ്ലിങ്ങളുടെ വോട്ടു നേടി എം എല്‍ എ ആയി എന്ന അഹങ്കാരം ലവലേശം ഇല്ലാത്ത പക്കാ കോണ്ഗ്രസ് ആണ് ടി എന്‍  പ്രതാപന്‍ എന്നും മുസ്ലിങ്ങളെ പറ്റിക്കാന്‍  മുടങ്ങാതെ എല്ലാ വര്‍ഷവും ഇപ്പോള്‍ അനുഷ്ടിക്കുന്ന റംസാന്‍ വൃതം  തുടര്‍ന്നും  അനുഷ്ടിക്കണം  എന്നും മുഖ്യ മന്ത്രി അദ്ദേഹത്തെ  ഓര്‍മപ്പെടുത്തി . മന്ത്രിമാരെ നിശ്ചയികുന്നത് എം എല്‍ എ മാരുടെ എണ്ണം നോക്കിയല്ല എന്നും കൊണ്ഗ്രസ്സിനു കൂടുതല്‍ സീറ്റ് കിട്ടിയ സമയം കൂടുതല്‍ മന്ത്രിമാരെ ചോദിച്ചിട്ടില്ല എന്നും പ്രസ്താവന ഇറക്കിയ മൂന്ന് രൂപ മെംബര്ഷിപ്പ് കൈമുതലായുള്ള കെ മുരളീധരനെ സമയ നിഷ്ടയുടെ കാര്യത്തില്‍ മുഖ്യ മന്ത്രി ശ്ലാകിച്ചു, കിങ്ങിണി കുട്ടന്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ സമയത്തിന് അനുയോജ്യമായി പ്രതികരിച്ചത് ഇപ്പോള്‍ മാത്രമാണ് എന്നും അദ്ദേഹം സ്ഥിരീകരിച്ചു . ആകെ കയ്യിലുള്ളത് മൂന്നു രൂപ മെംബര്ഷിപ്പും  പട്ടി തൊട്ട കലം പോലെ പാര്‍ട്ടി   സ്ഥാനങ്ങളില്‍ നിന്നും ഇപ്പോളും അകറ്റി  നിര്ത്തപെട്ട ഒരു പിടി അണികളും മാത്രമാണ് എങ്കിലും ഇത്തവണ  മുരളി തല മറന്നു എണ്ണ തേച്ചില്ല  എന്ന് മുഖ്യ മന്ത്രി നന്ദി  പൂര്‍വ്വം  സ്മരിച്ചു . അവസാനമായി ലീഗിന്‍റെ അഞ്ചാം മന്ത്രി അവകാശ വാദത്തെ ആസൂത്രിതമായി തകര്‍ക്കാന്‍ സഹകരിച്ച കെ പി സി സി മെംബര്മാര്‍,  തിരഞ്ഞെടുപ്പില്‍ സമദൂരം ശരി ദൂരം എന്ന് പറഞ്ഞ എന്‍ എന്‍ എസ്  , കേരള കോണ്ഗ്രസ്, ലീഗിലെ തന്നെ കുഞ്ഞാപ്പ ഗ്രൂപ്പ് , എന്നിവരോടും മുഖ്യ മന്ത്രി  തന്‍റെ അകൈതവമായ നന്ദി അറിയിച്ചു.  ഇരുപതു എം എല്‍ എ മാര്‍ കയ്യിലുണ്ടായിട്ടും കോണ്ഗ്രസ് ഹൈകമാണ്ട് തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാന്‍ സന്നദ്ധമായ ലീഗ് മുന്നണി മര്യാദ എന്ന അധികാര മോഹത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.








Thursday, 29 March 2012

കനിവിന്‍റെ കൈവഴികള്‍

                  


  ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഊഷരമാണ് ഞങ്ങള്‍ക്ക്. സൗദി അറേബ്യയിലെ വ്യവസായ നഗരമാണ് ജുബൈല്‍. പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ നാട്ടിലെ പഴയ കാല ഓട്ടു കമ്പനികളെ ഓര്‍മിപ്പിക്കുന്ന  പോലെ നിരനിരയായി നില്‍കുന്ന വിശാലമായ മരുഭൂമി. മാനുഷിക ബന്ധങ്ങള്‍ പലപ്പോഴും സാമ്പത്തിക മാനത്തില്‍ വിലയിരുത്തപെടുന്ന ജീവിത സാഹചര്യം. അതി രാവിലെ അഞ്ചു മണിക്ക് കമ്പനി ബസ്സില്‍ കയറിയാല്‍ രാത്രി ഏറെ വൈകി ഒന്‍പതു മണിക്കും പത്ത് മണിക്കും റൂമില്‍ തിരിച്ചു എത്തുന്നവര്‍ ആണ്   അധിക പേരും. കമ്പനി താമസ സൗകര്യം നല്‍കിയതാകട്ടെ ജുബൈല്‍ ടൌണില്‍ നിന്നും നാല്പതു കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ കഫ്ജി  - ദമ്മാം   റോഡില്‍  ഒരു  ഒറ്റപെട്ട  ക്യാമ്പില്‍ . മരുഭൂമിയുടെ ഊഷരതയും, ജീവിതത സത്യങ്ങളുടെ യാന്ത്രികതയും കൂട്ടിനായുള്ള ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നാട്ടിലെ ദീനത പേറുന്ന ചില മുഖങ്ങളെ ഓര്‍ത്ത് എടുതതതാണ് "ഡയലിം മലയാളി അസോസിയഷന്‍ " എന്ന ജീവ കാരുണ്യ സംഘത്തിനു പിറവി കൊടുത്തത്. ഞങ്ങള്‍ ഓണവും  , പെരുന്നാളും  , ക്രിസ്തുമസും ആഘോഷിക്കാരുള്ളത് രാത്രിയാണ് , കാരണം  അത്തരം പുണ്യ ദിനങ്ങളില്‍ കൂടി ഞങ്ങള്‍ക്ക് അധിക സമയം പണിയെടുക്കേണ്ടി  വരാറുണ്ട് . അത്തരം ഒരു ഒത്തു ചേരലിന് ശേഷമാണ് ഈ കൂട്ടായ്മയുടെ വിത്ത് മുളക്കുന്നത്‌. ദൈവാനുഗ്രഹത്താല്‍ അത്യാവശ്യം നല്ല ശമ്പളം കൈപറ്റുന്ന ഞങ്ങള്‍ സ്വന്തം നാട്ടിലെ സഹ ജീവികളിലെ ദുരിതം അനുഭവിക്കുന്ന ചിലക്കു ഉര്‍വരതയുടെ , കാരുണ്യത്തിന്റെ കൈനീട്ടുകയാണ് ഈ എളിയ സംരഭത്തിലൂടെ. പിറവി കൊണ്ട് മൂന്നു മാസം മാത്രം പ്രായമുള്ള ഈ സംഘം പക്വത കൊണ്ടും, ലാളിത്യം കൊണ്ടും മുപ്പതു വര്‍ഷത്തെ പിറകിലാക്കിയിരികുന്നു. സംഘത്തിലെ ഓരോ പ്രവര്‍ത്തകനും മാസം നിശ്ചിത സംഖ്യ ജീവകാരുന്യതിനായി  ഇതിലേക്ക് നല്‍കുന്നു. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ധാര്‍മിക പശ്ചാത്തലവും , വീക്ഷണവും ഉള്ളവര്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാ ഭിന്നതയും മറന്നു ഒരുമിക്കുന്ന മനോഹര ദൃശ്യം ഈ കൂട്ടായ്മയില്‍ കാണാന്‍ സാധിക്കും.

                          
   ഒരു ആഴ്ചയില്‍ ആകെ അവധി ദിനമായി കിട്ടുന്ന വെള്ളിആഴ്ച ദിവസം വിലപെട്ട ഒഴിവു സമയം ഈ മഹല്‍ സംരഭത്തിനു വേണ്ടി വിനിയോഗിക്കുക എന്നത് നാം പങ്കു വെക്കുന്ന  സാമ്പത്തിക ബാധ്യതയെക്കാള്‍ മഹത്തരമാണ്, അഥവാ നമ്മുടെ സന്നദ്ധത വിലമതിക്കപെടുന്ന ഒരു മാനുഷിക മാല്യമാണ് . രൂപീകരണ യോഗത്തില്‍ ഭാരവാഹികളുടെ പേര് പത്രത്തില്‍ കൊടുക്കണം എന്ന് നിര്‍ദേശം വന്നപ്പോള്‍ അത് വേണ്ടതില്ല , നാം പ്രചാരണം ആഗ്രഹികേണ്ട എന്ന പക്വമായ വീക്ഷണം അന്ഗീകരിക്കപെട്ടു. നമുക്ക് ചുറ്റുപാടും ജീവിക്കുന്ന ഏറ്റവും അര്‍ഹരായ ചിലര്‍ക്ക് കാരുണ്യ ഹസ്തം നീട്ടാനുള്ള ഈ എളിയ ശ്രമം വിജയിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യത ആണ്.  പത്രത്തില്‍ ഭാരവാഹികളുടെ ഒരു ഫോട്ടോയും സംഘടനയെ പരിച്ചയപെടുതുന്ന ഒരു അടിക്കുറിപ്പും നല്‍കുന്ന നൈമിഷിക പ്രചാരത്തേക്കാള്‍, ദുരിതം അനുഭവിക്കുന്ന സമൂഹം അവര്‍ക്ക് ലഭിക്കുന്ന സഹായത്തില്‍ ഹൃദയ ഭാഷയില്‍ നല്‍കുന്ന ഒരിറ്റു കണ്ണീര്‍, ഒരു നിശ്വാസം ഉതിര്കുന്ന ഒരു പ്രാര്‍ത്ഥന എന്നിവയ്ക്ക് മുഖ്യ പരിഗണ നല്‍കാന്‍ ഡയലിം മലയാളി അസോസിയഷന്‍ കാണിച്ച മാതൃക അനുഗരിക്കപെടനം. വളരെ ചെറിയ മനുഷ്യ വിഭവവും സാമ്പത്തിക സ്രോതസ്സും വെച്ച് തുടങ്ങി ഇന്ന് കോടികള്‍ വാര്‍ഷിക ബജറ്റായി അവതരിപ്പിക്കുന്ന മറ്റൊരു നിശബ്ദ ജീവകാരുണ്യ സംഘത്തിലെ അനുഭവ പരിചയമാണ്  ഡയലിം ജീവനകാരന്‍ അല്ലാതിരുന്നിട്ടു കൂടി ഈ സംഘടയുമായി സഹകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.  എന്‍റെ വ്യുക്തിപരമായ ഈ പോസ്റ്റും "ഡയലിം മലയാളി അസോസിയഷന്‍ " എന്ന സംഘത്തിനു പ്രചരണം ലക്ഷ്യമാക്കി അല്ല മറിച്ചു അനുകരിക്കപെടെണ്ട ഒരു മാതൃക മറ്റൊരു സംഘത്തിനു പ്രചോദനം ആയങ്കിലോ എന്ന ശുഭ പ്രതീക്ഷ മാത്രം. സ്വന്തം മാതാപിതാക്കളെ വരെ അവരുടെ വാര്‍ധക്യത്തില്‍ വൃദ്ധ സദനങ്ങളിലോ, കാലി തൊഴുത്തിലോ തള്ളുന്ന കേരളീയ തലമുറ കടലിനക്കരെ മാനവികതയുടെ ഇത്തരം പച്ച തുരുത്തുകളോട് എന്നും കടപെട്ടിരികുന്നു. 

Tuesday, 13 March 2012

സദാചാരപ്പോലീസ്























അഞ്ചാം തരത്തിലെ പത്ത് വയസ്സുകാരന്
ആരാണ് മത നിഷേധി  എന്നറിയില്ലായിരുന്നു
പച്ചയില്‍ മുങ്ങിയ  "ഹരിത" കോട്ടയില്‍
തൊഴിലാളി വര്‍ഗ ചോര ചോപ്പ്
ബോര്‍ഡ് തൂക്കാന്‍ അമ്മാവന് കൂട്ട് പോയ
അവനവര്  പുതിയ പേര് കൊടുത്തു "മത നിഷേധി "

ഒരന്തി ചോപ്പിന് "കേരം തിങ്ങും കേരള നാട്
കെ ആര്‍ ഗൌരി ഭരിക്കട്ടെ" എന്നമ്മാവനോപ്പം
ഏറ്റു വിളിച്ചപ്പോള്‍ എന്ത് കേരം എന്ത് കേരളം
എന്നവനു അജ്ഞാതമായിരുന്നു, അത്
 മത നിഷേധത്തിന്റെ കറുത്ത കരിമ്പടം
അവന്‍റെ ആചാര വസ്ത്രമാക്കി  .

പത്താം തരത്തില്‍ ഒരു നോമ്പ് കാല നമസ്കാരം
പ്രവാചകന്‍ എട്ടല്ലെ നമസ്കരിച്ചു എന്ന
കൌമാര സന്ദേഹത്തിനു അവരവനു
പുതിയ പേരിട്ടു "പുത്തന്‍ വാദി "
അന്നും എന്താണ് പുതിയ വാദം,
എന്താണ് പുരാതന വാദമെന്നവനഞാതം,

പന്ത്രണ്ടാം തരത്തിലെ യൌവനതുടിപ്പിനു
തീ പിടിപ്പിച്ചത് ബാബരി ധ്വംസനം
പ്രധിഷേധം മൌനത്തില്‍ ഒതുക്കിയ
മത നേതാക്കളെ കാണികളാക്കി
"കൊല്ലും കൊലയും ചോരച്ചാലും
രാമന്‍ നമ്മോടോതിയ്തോ , തലയോട്ടികളുടെ
കൂമ്പാരത്തില്‍ രാമക്ഷേത്രം ഉയര്‍ന്നിടുമോ "
ഈ ചോദ്യം പുതിയ പേര് നല്‍കി "വര്‍ഗീയ വാദി"

ഒരു സമര ദിനം ഹോക്കി സ്റ്റിക്ക് സഹപാഠിയുടെ
തലപിളര്‍ന്നപ്പോള്‍ മാനുഷികമല്ലാത്ത     
രാഷ്ട്രീയ വീക്ഷണം അപക്വം, കലാലയ ശാപം
എന്ന മറു വാക്ക് പുതിയ പേരിനര്‍ഹാനാക്കി
കോളേജിലെ ചുവരില്‍ അവരെഴുതി "അരാഷ്ട്രീയ വാദി"

നേര്‍ പെങ്ങളെപ്പോലെ സ്നേഹിച്ച കളിക്കൂട്ട് കാരി
ജന മധ്യത്തില്‍ അപമാനിതയായി ആശയറ്റു,
അവശയായി നിന്നപ്പോള്‍, വിചാരങ്ങള്‍
വികാരത്തിന് വഴിമാറി അക്രമിയുടെ നേരെ
വിരല്‍ ചൂണ്ടി, ശബ്ദമുയര്‍ത്തിയപ്പോള്‍
സമൂഹം വീണ്ടും  പേര് മാറ്റി "സദാചാരപ്പോലീസ് "



 
 
   
    
 

Monday, 5 March 2012

പോരാട്ടം ഞങ്ങള്‍ക്ക് ജന്മാവകാശം

പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തില്‍ സോളിടാരിറ്റി യൂത്ത് മൂവ്മെന്റ്റ്‌  പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്നതിനെ എന്‍റെ നാട്ടിലെ ചില മത- രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിച്ചു കണ്ടു. വരന്തരപിള്ളി പൌണ്ട് സെന്റരില്‍ "ടോളിന്‍റെ കാണാപ്പുറങ്ങള്‍" എന്ന തലകെട്ടില്‍ ഒരു സംയുക്ത പൊതു യോഗം സംഘടിപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന  രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രാദേശിക നേതാക്കള്‍ പ്രസംഗിച്ചു. എന്നാല്‍ സോളിടാരിട്ടിയെ പ്രധിനിതീകരിച്ചു പ്രസംഗിച്ച മുനീര്‍ തേവര്‍കാട്ടില്‍ (വരന്തരപിള്ളി) വിശുദ്ധ ഖുര്‍ ആനും, പ്രവാചക വചനങ്ങളും തന്‍റെ പ്രസംഗത്തില്‍  ഉദ്ദരിച്ചത് ചിലരെ പ്രകോപിപ്പിചിരികുന്നു. ടോള്‍ വിരുദ്ധ സമരം പോലെ ഒരു  പരിപാടിയില്‍ ഖുര്‍ ആനും നബി വചനവും  ഒന്നും പറയാന്‍ പാടില്ല. ടോള്‍ വിരുദ്ധ സമരത്തിന്‍റെ മറവില്‍ സോളിടാരിടി വളരുന്നതിന് എതിരില്‍ നാടാകെ ഒറ്റ രാത്രി കൊണ്ട് പോസ്റ്റര്‍ വിപ്ലവം. അടുത്ത വെള്ളി ആഴ്ച ഔധോഗിക വിശദീകരണവും മുന്നറിയിപ്പും പതിവ് പോലെ.എന്ത് ചെയ്യാം എന്‍റെ നാട്ടുകാര്‍ പ്രവാചകനെ ദിവ്യ ബോധനം കിട്ടിയ ശേഷവും ഹിറ എന്ന ഗുഹയില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതികുന്നില്ല. അവരുടെ വീക്ഷണത്തില്‍ പ്രവാചകന്‍ നിര്‍വഹിച്ച ദൌത്യം മതകീയം മാത്രമായിരുന്നു. സാമൂഹ്യ വിഷയങ്ങളില്‍ നിലപാടില്ലാത്ത ഒരു മതമാണ്‌ അവര്‍ക്കാവശ്യം. അഥവാ വല്ല വീക്ഷണവും ഉണ്ടാവാം എങ്കില്‍ അത് മത നേതൃത്വം സ്വീകരിക്കുന്ന നിലപാടാകണം. ചരിത്രത്തിലെ പ്രവാചകനെ അധികാരി വര്‍ഗത്തിന് കൂടെ കാണാന്‍ സാധിക്കില്ല , ചൂഷണത്തിന് കൂട്ട് നില്‍കുന്ന മത നേതൃതത്തിനു കൂടെയും പ്രവാചകനെ  കാണാന്‍ സാധികില്ല. എന്നും പീഡിതനു സ്വാന്തനം നല്‍കുന്ന പ്രവാചകനെ നമുക്ക് കാണാം, മര്‍ദ്ധകനെ കയ്യിനു പിടിച്ചു പ്രവാചകനെ ചരിത്രം പഠിപ്പിക്കുന്നു .ജൂത പലിശ കേന്ദ്രീകൃത കമ്പോളത്തിന് പകരം പലിശ രഹിത  ഇസ്ലാമിക കമ്പോളം നടപ്പിലാക്കിയ  പ്രവാചകനെ കാലം തേടി തിരഞ്ഞു കൊണ്ടിരിക്കുന്നു .... ഈ പോസ്റ്റില്‍ ടോള്‍ വിരുദ്ധ സമരത്തിന്‍റെ ചില നല്ല ഫോട്ടോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എല്ലാ ഫോട്ടോകള്‍ക്കും കടപ്പാടും നന്ദിയും സുഹുര്‍ത്ത് സലിം മാണിയാത്തിനോട് (സ്പെന്‍സര്‍ സലിം )
 

മുനീര്‍ വരന്തരപിള്ളി , എന്ത് കൊണ്ട് മര്ധിതരുടെയും, പീഡിതരുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുന്നില്ല ? എന്ത് കൊണ്ട് ഞങ്ങളുടെ നാഥാ നിന്നില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചു തരണേ എന്ന അശരണരുടെ പ്രാര്‍ത്ഥന നിങ്ങള്‍ കേള്കുന്നില്ല ?


ടോള്‍ സമര സഖാക്കള്‍ക്ക് പിന്തുണ പ്രക്യാപിച്ചു വരന്തരപിള്ളി സോളിഡാരിറ്റി , വനിതാ സംഘത്തോടൊപ്പം സമര പന്തല്‍ സന്ദര്‍ശിച്ച എന്‍റെ ഉമ്മയും മകന്‍ സഹല്‍ ഇഹ്സാനും....


 വരന്തരപിള്ളി ജമാഅത്തെ ഇസ്ലാമി വനിതാ പ്രവര്‍ത്തകര്‍ ടോള്‍ വിരുദ്ധ സമര പന്തലില്‍ .... നേരിനോപ്പം, ന്യായത്തിനോപ്പം ഞങ്ങളുടെ സജീവ പിന്തുണ, ആത്മാര്‍ഥമായ അഭിവാദ്യങ്ങള്‍ ......

 സോളിടാരിടി വരനതരപിള്ളി പ്രസിടന്ടു നൌഷാദ് മാണിയത്ത്,,, ആരോപണങ്ങളും, അപവാദങ്ങളും ഒരു ആദര്‍ശ സമൂഹത്തിനെ തളര്‍ത്താന്‍ പര്യാപ്തമല്ല ,,, പോരാട്ടം ഞങ്ങളുടെ ജന്മാവകാശം... വിപ്ലവ അഭിവാദ്യങ്ങള്‍.....


 അവസാനമായി ടോള്‍ വിരുദ്ധ സമരത്തില്‍ മേധാ പട്കര്‍ ..... ഈ പോരാട്ടം പ്രാദേശിക പോരാട്ടമല്ല ആഗോള മുതലാളിത്ത , സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ..... ചോര തുടിക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ....


 

Monday, 20 February 2012

പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി






എന്‍റെ സ്വന്തം നാട്ടില്‍ ആവേശകരമായ ഒരു സമരം നടക്കുന്നു, മുഷ്ടി ചുരുട്ടി ശബ്ധമുയര്ത്തി നാല്  മുദ്രാവാക്യം വിളിച്ചിട്ട് വര്ഷം മൂന്നായി. അന്ന് വരന്തരപിള്ളി പൌണ്ട് പ്രദേശത്ത് പരിചയമില്ലാത്ത ഒരു സ്വരം ഉയര്‍ന്നു കേട്ട ദിവസമായിരുന്നു ഇസ്രയേല്‍ ഫലസ്തീന്‍ ആക്രമണ വിരുദ്ധ പ്രകടനം, വെറും പ്രകടനമല്ല  പന്തം കൊളുത്തി പ്രകടനം. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സമരം ടോള്‍ വിരുദ്ധ സമരമാണ് കത്തിപടര്‍ന്നു അതിന്‍റെ ചുടു കാറ്റ് വീശി അടിക്കട്ടെ. സഞ്ചാര സ്വാതന്ത്ര്യം പൌരാവകാശമാണ്. അത് തടയുന്ന ഭരണകൂട - കുത്തക കുതന്ത്രങ്ങളെ തകരത്തെറിയണം. ഇന്നലെ വരെ നിര്‍ഭയം സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ച ഒരു വഴി ഇന്ന് വേലി കെട്ടി അടച്ചു നിര്‍ബന്ധ പിരിവിനു കുടപിടിക്കുന്ന ഭരണകൂടം നാളെ പ്രപഞ്ച സൃഷ്ടാവ് നല്‍കിയ വായുവിനും വെളിച്ചത്തിനും അതിര് കെട്ടി നികുതി ചുമത്തും. ഒരു കാലത്ത് സമരങ്ങള്‍ പതിവ് കാഴ്ചകളായ തോട്ടം മേഖല അതിന്‍റെ പോരാട്ട വീര്യം തിരിച്ചു പിടിക്കണം. നമ്മുടെ പാരമ്പര്യം കീഴടങ്ങലിന്‍റെ, മാപ്പ് സാക്ഷിയുടെ നിലപാടില്ലായ്മ അല്ലായിരുന്നു. കൂലി വര്‍ധനവ്‌ , ജോലി സ്ഥിരത, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച  സമരങ്ങളും സേവന വേതന താമസ ആനുകൂല്യ പോരാട്ടങ്ങളും പൂര്‍വികരില്‍ നിന്നും നാം അനന്തരമെടുത്ത ഈട് വെപ്പായിരുന്നു. ബ്രിട്ടീഷുകാര്‍ പോയിട്ടും തോട്ടം മേഖലയില്‍ കമ്പനി നടത്തിയിരുന്ന സായിപ്പിനെ സമരം കൊണ്ട് നാട് കടത്തിയവരാണ് നമ്മുടെ മുന്‍ തലമുറ. ടോള്‍ വിരുദ്ധ സമരത്തില്‍ നിലപാടില്ലാത്ത സാമുദായിക പാര്‍ട്ടി ആ മുന്‍ തലമുറയ്ക്ക് അപമാനമാണ് ! നാട് മുഴുവന്‍ നബി ദിന ലഹരി കഴിച്ചു മയങ്ങി കിടക്കുമ്പോള്‍ ആ ആലസ്യത്തില്‍ മുങ്ങി തപ്പി കിട്ടാവുന്ന വോട്ടു ഉറപ്പിക്കാന്‍ ആഘോഷത്തിനു ഒപ്പം നില്‍കലാണ് നിലപാട് എന്ന് തീരുമാനിച്ചാല്‍ ചരിത്രത്തിന്‍റെ ചവറ്റു കൊട്ടയില്‍ നാളെ നിങ്ങളുടെ  സ്ഥാനം ഉറപ്പിക്കുക. പരിസ്ഥിതി ചൂഷണം, ആഗോള വല്കരണ, സാമ്രാജ്വാത്ത കമ്പോള വല്കരണം തുടങ്ങി പൊതു ജനം നിത്യ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിലപാടില്ലായ്മ അതാണ്‌ സാമുദായിക പാര്‍ടിയുടെ നിലപാട് എന്നത് ലജ്ജാകരമാണ്.




 നബി ദിനാഘോഷത്തില്‍ മുങ്ങിപ്പോയ ഒരു സംഗതി പ്രവാചകന്‍ പടിപിച്ച പോരാട്ട വീര്യമാണ്. ദിവ്യ ബോധനം കിട്ടുന്ന വരെ ഹിറ ഗുഹയില്‍ ധ്യാനത്തില്‍ ഇരുന്ന പ്രവാചകന്‍, സമൂഹത്തില്‍ നിന്നും അകന്നു കഴിഞ്ഞ പ്രവാചകന്‍ ദിവ്യ ബോധനം കിട്ടി ഹിറ ഗുഹയില്‍ നിന്നും ജന മധ്യത്തില്‍ പ്രവര്‍ത്തന നിരതനാകുന്നതാണ് നാം കാണുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു ആണ് പ്രവാചക നിയോഗം  ഇന്ന് പള്ളി മൂലയിലെ മതമാണ്‌ പടിപ്പിക്കപെടുന്നത്. പൊതു ജന വ്യവഹാരങ്ങളില്‍ മതം ഇടപെടേണ്ട, മതത്തിന്‍റെ മാനുഷിക മൂല്യങ്ങള്‍ പള്ളിച്ചുമരുകള്‍ക്ക് പുറത്തേക്കു വരേണ്ട. മതത്തെ വീണ്ടും ഇരുട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു . മദീനയുടെ തെരുവിലുള്ള ചന്തയില്‍ കരിഞ്ചന്തക്കാരെ, പൂഴ്ത്തിവെപ്പുകാരെ, കൊള്ള ലാഭക്കാരെ തിരുത്തി മാന്യമായ കച്ചവടം പടിപിച്ച പ്രവാചകന്‍ ആധുനിക സമൂഹത്തിനു പരിചിതമല്ല.കൊള്ള പലിശ വാങ്ങിയിരുന്ന ജൂത കേന്ദ്രീകൃത വിപണി പലിശ രഹിത, ചൂഷണ രഹിത വ്യവസ്ഥയിലേക്കു മാറ്റി പണിത പ്രവാചകന്‍ കാലത്തിനു പരിചിതമല്ല . വിശ്വാസ കാര്യങ്ങള്‍ എണ്ണി പടിപിച്ചു പ്രവാചകന്‍ " വിശ്വാസ കാര്യങ്ങള്‍ എഴുപത്തി മൂന്ന് വക ഭേദങ്ങള്‍ ഉണ്ട്   അതില്‍  ഒന്നാമതെത് ഏകനായ ദൈവമല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റൊരു ദൈവം ഇല്ല എന്ന് വിസ്വസിക്കലാണ് , അതില്‍ അവസാനത്തേത് വഴിയിലെ തടസ്സങ്ങള്‍ തീര്‍ക്കലാണ് " വഴിയിലെ തടസ്സം എന്താണ് ? നാം പടിപ്പിക്കപെട്ടത്‌ കല്ല്‌ മുള്ള് തുടങ്ങിയ ജനങ്ങളെ ഉപദ്രവിക്കുന്ന വസ്തുക്കളാണ് തടസ്സങ്ങള്‍, കാലികമായ ഒരു പുനര്‍ വായന ഈ പ്രവാചക വചനം ആവശ്യപെടുന്നില്ലേ ? കല്ലും മുള്ളും മാത്രമാണോ വഴിയിലെ തടസ്സങ്ങള്‍ ? ഇന്ന് നാം നേരിടുന്ന ടോള്‍ എന്ന ഭരണകൂട - മുതലാളിത്ത തടസ്സം നീക്കല്‍ വിസ്വാസകാര്യങ്ങളില്‍ അവസാനതെതല്ലേ ! തീര്‍ച്ചയായും ഇന്ന്  പോരാട്ടം  ബാധ്യതയായ മേഖല  ഇതാണ് എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും. കാലം ദര്‍ശിച്ച മുഴുവന്‍ പ്രവാചകന്മാരും പുണ്യ പുരുഷന്മാരും കലഹിച്ചതും നേരിട്ടതും  അവരുടെ കാലഘട്ടത്തില്‍ നിലനിന്ന ചൂഷകരെയും തിന്മയുടെ കേന്ദ്രങ്ങളെയും ആയിരുന്നു. ലൈങ്കിക അരാജകത്വത്തിന് എതിരില്‍ ശബ്ദിച്ച ലോത്ത്, ഭരണ കൂട ഭീകരതക്കെതിരില്‍ ശബ്ദിച്ച മോസസ് , പൌരോഹിത്യത്തിന് എതിരില്‍ ശബ്ദിച്ച ഈസ, ഇവരൊക്കെ നിര്‍വഹിച്ച ദൌത്യം ഈ പോരാട്ടമായിരുന്നു . മതത്തിന്‍റെ ഈ പോരാട്ട മുഖത്തെ നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരും, മത പൌരോഹിത്യവും കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദയനീയ കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി, പൊട്ടിച്ചെറിയുക മതില്‍ കെട്ടുകള്‍,,,,
 

Wednesday, 15 February 2012

ജനകീയ സമരങ്ങള്‍ വിജയികട്ടെ

 "ഭരണകൂടം അനീതികൊപ്പം നില്‍കുമ്പോള്‍ നീതിയുടെ പക്ഷത്ത്  നില്‍ക്കല്‍ അപകടകരമാണ് " (വോള്‍ടയര്‍)



വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്പരമ്പ്,പുന്നെല്‍ പെട്ടിപ്പാലം, തുടങ്ങി കേരളത്തിലെ ഒരു പാട് ഗ്രാമങ്ങളില്‍ സാധാരണ ജനം സമരത്തിലാണ്. മാസങ്ങള്‍ നീണ്ടു നിന്ന ജനകീയ സമരത്തില്‍. ഈ സമര മുഖങ്ങളില്‍ പലതിലും നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഈ സാധാരണ ജനത്തിനില്ല. നഗരങ്ങളുടെ മാലിന്യം ചുമക്കാന്‍ വിധിക്കപെട്ട നിസ്സഹായരായ ഒരു ജന വിഭാഗമാണ്‌ ഈ ഗ്രാമവാസികള്‍ എല്ലാം തന്നെ, വളരെ ലാഗവത്തോടെ നഗരവും അതിന്റെ ആഡoബരങ്ങളും വലിച്ചെറിയുന്ന ജൈവിക മാലിന്യങ്ങളെ സ്വന്തം ഗ്രാമത്തിന്‍റെ, ജീവിത സാഹചര്യങ്ങളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യുന്ന വിധം ഭീകരമായിട്ടും നിശബ്ദരായി സഹിക്കാന്‍ വിധിക്കപെട്ട ഒരു ജനവിഭാഗം.അവരുടെ നിലനില്പിനായുള്ള ചെറുത്തു നില്പാണ് സമകാലിക കേരളം കാണുന്ന മാലിന്യ വിരുദ്ധ പോരാട്ടങ്ങള്‍. ഈ സമരങ്ങള്‍ സമരക്കാരുടെ ആവശ്യങ്ങള്‍ തൃപ്തികരമായി പരിഹരിച്ചു കൊണ്ട് തീര്‍ക്കാന്‍ ഒരു നഗര സഭയും സന്നധമല്ല എന്നതാണ് ഏറെ ആശച്ചര്യകരം. അതില്‍ ഒരു കാലത്ത് ജനകീയ സമരങ്ങളെ തങ്ങളുടെ പാര്‍ടിയുടെ വളര്‍ച്ചക്കും വ്യാപനത്തിനും നിര്‍ലോഭം ഉപയോഗപെടുത്തിയ ഇടതു പ്രസ്ഥാനങ്ങളും എന്നും സമ്പന്ന മധ്യ വര്‍ഗ താല്പര്യങ്ങള്‍കൊപ്പം നിന്ന ദേശീയ പ്രസ്ഥാനവും തുല്യ കുറ്റവാളികള്‍ ആണ് . നഗരാതിര്‍ത്തിയില്‍ ആയിപ്പോയി എന്ന ഒരു പാപമേ ആ ഗ്രാമത്തിലെ ദുരിതം അനുഭവിക്കുന്ന ജനം ചെയ്തിട്ടുള്ളൂ , അതിനു സ്വന്തം കിടപ്പാടവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും, ജീവിക്കുന്ന മണ്ണും, സ്വപ്നം കാണുന്ന ആകാശം വരെ മലിനമാകാന്‍ അവര്‍ വിധിക്കപെടുന്നു. ഇച്ചാ ശക്തിയുള്ള ഭരണാതികാരികളുടെ അഭാവം നമ്മുടെ നാട് അനുഭവിക്കുന്ന ഒരു ദാരിദ്ര്യമാണ്. മുള്ള് കൊണ്ട് എടുക്കേണ്ട പ്രശ്നങ്ങളെ തൂമ്പ കൊണ്ട് എങ്ങിനെ എടുക്കാം എന്ന ഗവേഷണമാണ് പല നഗര സഭകളും നടത്തുന്നത് എന്ന് തോന്നുന്നു അതാണ്‌ ഈ  സമരങ്ങളോട് അവര്‍ സ്വീകരിക്കുന്ന നയ സമീപങ്ങള്‍ തെളിയിക്കുന്നത്.
                                   മറ്റൊരു അതിശയം ഈ സമര മുഖങ്ങളോട്  നമ്മുടെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ടികള്‍ സ്വീകരിക്കുന്ന തികഞ്ഞ കാപട്യപൂര്‍ണമായ അവഗണനയുടെ  സമീപനമാണ്. ബംഗാളിലെ മമതയുടെ ജനദ്രോഹ നിലപാടിന് ഇവിടെ കേരളത്തില്‍  ഹര്‍ത്താല്‍ നടത്താന്‍ നമ്മുടെ ഇടതു പക്ഷത്തിനു സാധിക്കും എന്നാല്‍ നമ്മുടെ പെട്ടിപാലത്തെ, വിളപ്പില്‍ ശാലയിലെ, ലാലൂരിലെ വീട്ടമ്മമാരുടെ രോദനം കേള്‍ക്കാന്‍ അവര്കാവുനില്ല , അവര്‍ കുഞ്ഞു കുട്ടി പരാതീനവുമായി നൂറും അതില്‍ കൂടുതലും നീണ്ടു നില്‍കുന്ന സമര മുഖത്താണ് , നിരന്തരമായി സമര പന്തലില്‍ ആണ്.രാഷ്ട്രീയ പാര്‍ടികള്‍ അവഗണിച്ച ഇത്തരം സമരങ്ങള്‍ ആ ജനത്തിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് പരമ പുച്ഛമാണ് ഉണ്ടാകുന്നത് എന്ന് കൂടി പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഇത്തരം സമരങ്ങളുടെ വിജയം സമകാലിക കേരളം രാഷ്ട്രീയ ഉല്ബുദ്ധത നേടുന്നതിന്‍റെ ലക്ഷണമൊത്ത അടയാളങ്ങള്‍ കൂടിയായി  വിലയിരുത്തപെടണം. കാലങ്ങളായി സാധാരണക്കാരനെ ചൂഷണം ചെയ്തു കൊഴുത്തു  വീര്കുന്ന രാഷ്ട്രീയ തമ്ബ്രാക്കന്മാര്കുള്ള മുന്നരീപ്പാണ്‌. സമര വീര്യവും, സംഘടിത ഇച്ചാ ശക്തിയും കൊണ്ട് മാത്രമേ രാഷ്ട്രീയ  ചൂഷകരെ  മുട്ടു കുത്തിക്കാനാവൂ എന്ന്   സാധാരണ ജനവിഭാഗത്തിന് ബോധ്യപെടുത്തി കൊടുക്കുന്നു ഈ സമര വിജയങ്ങള്‍.  വോള്‍ടയര്‍  പറഞ്ഞ ആപത്ത് വാക്യം നമുക്കെ ചെറുതായി തിരുത്താം "ഭരണകൂടവും അതിന്റെ തന്നെ  സംവിധാനമായ രാഷ്ട്രീയ പാര്‍ട്ടികളും അനീതിയുടെ ഭാഗത്ത്‌ നില കൊള്ളുമ്പോള്‍ സത്യത്തിനും നീതിക്കും വേണ്ടി സാധാരണ പൌരന്‍  നില കൊള്ളുക എന്നത് ഭയാനകമാണ്, അവരുടെ ജീവനും സ്വത്തിനും അപകടകരമാണ്" എന്ന് നമുക്ക് പുനര്‍ നിര്‍വചനം ചെയ്യാം . "ജനകീയ സമരം വിജയിക്കട്ടെ, വിപ്ലവം വിജയിക്കട്ടെ". നിലനില്പിനായി കേരളത്തില്‍ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും ഭാവുകങ്ങള്‍.

 

Thursday, 9 February 2012

907 ജാറം പുതിയ ആത്മീയ മേച്ചില്‍ പുറം

ഇന്നലെ വരെ കുറുമാലി പുഴയോരത്തെ പുറമ്പോക്കില്‍ അധികം ആരാലും ശ്രദ്ധിക്കപെടാതെ കിടന്നിരുന്ന ഒരു ഖബറിടം . അവിടെ ഒരു ചെറിയ ചുറ്റുമതില്‍ , തീരെ അശ്രദ്ധമായ മൂന്നു ഖബറുകള്‍ . വരന്തരപിള്ളി പഞ്ചായത്തിലെ പാലപിപ്പിള്ളിയിലെ  ഹാരിസണ്‍ മലയാളം റബ്ബര്‍ തോട്ടത്തില്‍ 907 എന്ന് വിളിക്കുന്ന ഏരിയയില്‍ ഏകദേശം ഒരു നൂറു വര്‍ഷം പഴക്കം കണക്കാക്കാവുന്ന ഒരു സാധാരണ ഖബറിടം അതായിരുന്നു 907  ജാറം. എന്‍റെ കുട്ടിക്കാലം ഒരു പാട് തവണ അതിനു അടുത്ത് കൂടെ ഞാന്‍ നടന്നു  പോയിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടെ ഭാവിയില്‍  തീര്‍ഥാടന കേന്ദ്രം ആയി മാറും എന്ന് വിദൂര സ്വപ്നത്തില്‍ പോലും  സങ്കല്‍പ്പിക്കാന്‍ അന്ന് സാധികില്ല,അത്ര പ്രാധാന്യമേ അന്ന് ആ മഖ്ബരക്ക് ഉണ്ടായിരുന്നുള്ളൂ . ഇടയ്ക്കു വല്ലപ്പോഴും നടക്കുന്ന ആണ്ടു നേര്ച്ചക്ക് മാത്രമാണ് അവിടെ ആളനക്കം ഉണ്ടാകുന്നത്. എന്നാല്‍  അവിടെ മറവു ചെയ്തവര്‍ക്ക് പുണ്യവും , അമാനുഷികതയും കല്പിക്കപെട്ടില്ല, പ്രചാരത്തില്‍ ആയിട്ടില്ല, (അങ്ങിനെ മഹത്വമുള്ളവര്‍ മറവുചെയ്യപെടാന്‍ ഇത്ര അശ്രദ്ധമായ, അവഗണിക്കപെട്ട ഒരു പുഴയോരം തിരഞ്ഞെടുക്കപെടുന്നതില്‍ എന്താണ് യുക്തി എന്ന് എനിക്ക് മനസ്സിലായിട്ടില്ല). ചുറ്റുപാടുമുള്ള മുസ്ലിം മഹല്ലുകളില്‍ അവിടെ പുണ്യം തേടി പോകുന്നവര്‍ ആരും തന്നെ ഇല്ല എന്നതായിരുന്നു സത്യം അത്രമാത്രം അവഗണിക്കപെട്ട ഒന്നായിരുന്നു ആ പ്രദേശം  .ഇപ്പോഴും  അവിടെ നടക്കുന്ന നേര്ച്ചയില്‍ പങ്കെടുക്കുന്നവരില്‍ അധിക പേരും പുറമേ നിന്നു വരുന്നവര്‍ ആണ്  . കാട് പിടിച്ചു കിടന്നിരുന്ന 907 ജാറം ഇന്ന് അത്യാവശ്യം വരുമാനം  കിട്ടുന്ന ഒരു തീര്‍ഥാടന സ്ഥലമായി മാറുന്നു, അല്ല ചിലര്‍ ആവശ്യമായ വിപണന തന്ത്രങ്ങള്‍ ഇറക്കി അതിനെ സുന്ദരമായി മാര്‍കറ്റ്‌ ചെയ്യുന്നു  . ഇന്നും അവിടെ മറവു ചെയ്യപെട്ടവര്‍ ആര് ? എങ്ങിനെ ആ ഖബറുകള്‍  അവിടെ വന്നു ? അവര്‍ക്ക് വല്ല അമാനുഷികതയും ഉണ്ടോ ? അവിടെ നടക്കുന്ന നേര്ച്ച എന്ന് ആര് തുടങ്ങി ? ഇതിനൊന്നും ഉത്തരമില്ല , പക്ഷെ ഒന്ന് ഉറപ്പാണ് ആ കബറിടം നല്ല വിപണന സാധ്യത ഉള്ള ഒന്നായി സമീപ ഭാവിയില്‍ മാറും, അല്ല മാറി കൊണ്ടേ ഇരിക്കുന്നു  , പുതിയ കഥകള്‍ വരുന്നു, ആഗ്രഹ സാഫല്യങ്ങള്‍ക്ക് അവിടെ വഴിപാടുകള്‍ സാധാരനമാകുന്നു , കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത സ്ത്രീകള്‍ അവിടെ പോയി റബ്ബര്‍ കരിയില വീണ ജാറം പരിസരം വൃത്തി ആക്കിയാല്‍ കുട്ടികള്‍ ഉണ്ടാകുന്നു എന്നാ കഥ കേട്ടത് അടുത്ത സുഹുര്ത്തുക്കളില്‍ നിന്നാണ് .

                                              വര്‍ഷങ്ങള്‍ക്കു മുന്‍പ് വാറ്റു ചാരായം കുടിച്ചു വെളിവില്ലാത്ത ഒരാള്‍ സ്ഥിരമായി  ലോട്ടറി ടിക്കറ്റ്‌ എടുത്താല്‍ തുണി അഴിച്ചിട്ടു ചുറ്റും കിടന്നു ഓടി ചന്ദന തിരി കത്തിച്ചിരുന്നത് ഇതേ സ്ഥലത്താണ്  എന്ന് കൂടി ഇവിടെ പെട്ടന്ന് പുണ്യ വല്കരികുന്ന എല്ലാവര്ക്കും നന്നായി  അറിയാം. പുറമ്പോക്ക് ഭൂമിയില്‍ ജാറം അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാനും പുഷ്ടിപെടാനും സാധ്യത വേണ്ടുവോളം ഉണ്ട് . അവിടെ നടക്കുന്ന ആണ്ടു നേര്ച്ചക്ക്  അടിസ്ഥാനം  ഇല്ല അത് പോലെ അവിടത്തെ ആചാരങ്ങള്‍ ഇസലാമികമല്ല  എന്ന് ചങ്കുറപ്പോടെ പറഞ്ഞ മഹല്ല് ഖതീബുമാര്‍  മുന്പ് ഉണ്ടായിരുന്നു. ഇന്ന് വിശ്വാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന പണ്ഡിത വേഷധാരികള്‍  ആസൂത്രിതമായി ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന തികഞ്ഞ വാണിജ്യമായെ ഈ ആണ്ടു നേര്‍ച്ചയെ കാണാനാകൂ . ഇന്ന് കേള്‍ക്കാനില്ലാത്ത പലതും നാളെ നാം കേള്‍കേണ്ടി വരും അതിനാല്‍ ഇന്ന് തന്നെ  ചിലതു ഊഹിക്കുന്നത്‌ രസകരമാവും .നാളെ അവിടെ ചേറ്റുവ ചന്ദന കുടം പോലെ ആനയും അമ്പാരിയും ഉണ്ടാകാം. ഇന്ന് ജാറം മൂടാനും, കാണിക്ക അര്‍പ്പികാനും ഒന്നും സൌകര്യമില്ല.എന്നാല്‍ നാളെ  മുല്ലക്കര ജാറം കമ്മിറ്റി സജ്ജീകരിച്ച  പോലെ  അതിനു പറ്റിയ അനുബന്ധ കച്ചവട സ്ഥാപങ്ങള്‍ "വേണ്ടപെട്ടവര്‍"  മുന്‍കൈ എടുത്തു സ്ഥാപിക്കാം . നിറം പിടിപിച്ച കഥകള്‍ കേല്‍ക്കാം. ഇന്ന് അവിടെ കാശ് കൊടുത്തു കാണിക്ക സമര്‍പ്പിക്കാന്‍, ഖത്തം ഒതിക്കാന്‍,കൊടി കുത്താന്‍,എന്തിനു ഒരു കൂട് ചന്തനതിരി കത്തിക്കാന്‍ വരെ അവിടെ തന്നെ വാങ്ങാന്‍ പറ്റുന്ന അവസരമില്ല നാളെ ഇതൊക്കെ നടത്തി കൊടുക്കാന്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സദാ സന്നദ്ധരായ മുതവല്ലിമാര്‍ ഉണ്ടാകാം , അതിനു വേണ്ട ആസൂത്രങ്ങള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു, ജാരത്തിന് പുതിയ അവകാശികള്‍ രംഗ പ്രവേശം ചെയ്യുന്നു എന്ന് ചുരുക്കം. ഇന്ന് അവിടത്തെ നേര്ച്ച നടത്താന്‍ മുന്നിലുള്ളത് രാഷ്ട്രീയക്കാരും ചില്ലറ ചില കച്ചവടക്കാരും പിന്നെ ഒരു മഹല്ലിലെ ചില പ്രധാനികളും ആണ് , അതൊന്നും അവിടത്തെ പുണ്യാത്മാക്കള്‍ പോരിശ ഉള്ളവരാണ് എന്ന് നൂറു ശതമാനം ഉറപ്പാക്കിയോ പ്രതീക്ഷിച്ചോ അല്ല മറിച്ചു ഒരു ആചാരം, പ്രെതെകിച്ചു അടുത്തുള്ള മഹാല്ലുകളില്‍ സ്വാധീനം ഉണ്ടാകാനുള്ള ചില സംഘടനാ കക്ഷികളുടെ ആസൂത്രിത ശ്രമം എന്നൊക്കെ വേണേല്‍ പറയാം. ഇവരെ കുറിച്ച് അറിയുന്നവര്‍ക്ക് മേല്പറഞ്ഞ സംഗതികളില്‍ അതിശയോക്തി തോന്നാന്‍ അവസരമില്ല.  അതിനാല്‍ ആത്മീയ വിപണി ഹലാലായ വല്ല ബിസ്സിനസ്സ് സംരഭങ്ങളും തുടങ്ങാന്‍ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടങ്കില്‍ ഉടനെ അവിടെ ഒരു സ്ഥാപനം തുടങ്ങണം.റബ്ബര്‍ തോട്ടത്തിനു നടുവിലായതിനാല്‍ റബ്ബര്‍ ഷീറ്റ്, ഒട്ടുപാല്‍ എന്നിവ കാണിക്ക ആയി സ്വീകരിക്കാം, തുലാഭാര സംവിധാനം ഒരുക്കാന്‍ കൂടുതല്‍ സാധ്യത റബ്ബറിന് ഉണ്ട് എന്നതും പരിഗണിക്കാം, കൂടാതെ റബ്ബര്‍ കുരു, റബ്ബര്‍ വിറകു, മന്നോട്ടുപാല്‍, ചിരട്ടയും ചില്ലും, റബ്ബര്‍ പാല്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത റബ്ബര്‍ അനുബന്ധ വസ്തുക്കള്‍ ഒക്കെ കാണിക്ക അര്‍പ്പിക്കാനും സ്വീകരിക്കാനും സാധ്യത ഉള്ളതാണ്. ആയതിനാല്‍ നാട്ടില്‍ നല്ല രീതിയില്‍ സെറ്റില്‍ ആകണം എന്ന് ആഗ്രമുള്ള പ്രവാസികളില്‍ ആരെങ്കിലും ഈ ജാറം അനുബന്ധ വിപണി സജീവമാക്കി നാട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ആത്മീയ ദാരിദ്ര്യത്തില്‍ നിന്നും അവരെ മോചിപ്പികണം എന്ന് ജാറം ഉല്സാഹ കമ്മിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. 

Wednesday, 8 February 2012

വനിതാ ക്ഷേമം കര്‍ണാടക ബദല്‍


"മാന്യ മഹാ ജനങ്ങളെ , ഉദ്ബുദ്ധരായ ജനാധിപത്യ വിശ്വാസികളെ,കര്‍ണാടക മന്ത്രിസഭയിലെ മാന്യന്മാരായ  മന്ത്രിമാര്‍ക്ക് സംസ്കാര സമ്പന്നരായ  കേരളീയ പൌരാവലിയുടെ ആദരം. ഇന്ന് വൈകീട്ട് സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ തിലകകുറി തേക്കിന്‍ കാട് മൈദാനിയില്‍  വെച്ച്  സംഘടിപിക്കുന്ന സ്വീകരണ യോഗത്തിലേക്ക് നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു. ജനാധിപത്യ സംവിധാനത്തെ അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട്‌ നിയമസഭയില്‍ പാലിക്കേണ്ട സദാചാര മര്യാദ കൃതിയമായി പാലിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ കര്‍ണാടക സഹകരണ മന്ത്രി ശ്രീമാന്‍ ലക്ഷ്മണ്‍ സാവേധി, വനിതാ ശിശു ക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നിവരെ കേരളീയ ജനത ആദരിക്കുന്ന സാംസ്കാരിക പരിപാടിയിലേക്ക് ഈ നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഹാര്ദ്ധവമായി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പ്രിയമുള്ളവരേ നാം മനസ്സിലാക്കിയ പോലെ  ഒരു വനിതാ ശിശു ക്ഷേമ മന്ത്രി എന്ന നിലയില്‍ ചെയ്യാവുന്ന ഏറ്റവും അതി മഹത്തായ കര്‍മ്മം സ്ത്രീ സമൂഹം നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നാണല്ലോ , കര്‍മനിരതനായ, ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് ഈ കാര്യത്തില്‍ കാണിക്കാവുന്ന പരമാവധി ആത്മാര്‍ഥതയും, അര്‍പ്പണ മനോഭാവവും  സി സി പാട്ടീല്‍ എന്ന കര്‍ണാടക മന്ത്രി കാണിച്ചു എന്നതിനാല്‍ നമ്മുടെ ആദരം അദ്ദേഹം അര്‍ഹിക്കുന്നു.ആ കാര്യത്തില്‍ സഹകരിക്കാവുന്നതില്‍ പരമാവധി സഹകരണം നല്‍കി  സി സി പാട്ടീലിനോട് അനുഭാവം പുലത്തി എന്നതാണ് കര്‍ണാടക സഹകരണ മന്ത്രിയെ നമ്മുടെ ആദരവിനു അര്‍ഹാനാക്കുന്നത്. 
                             
                          പ്രിയമുള്ള സുഹുര്ത്തുക്കളെ പഴകി പുളിച്ച ജനാധിപത്യ ധാര്‍മിക മൂല്യം അവകാശപെടുന്ന അരാഷ്ട്രീയ വാദികളും,കേരളീയ കപട സദാചാര വാദികളും , സാംസ്കാരിക ഉന്നതിയും, ധാര്‍മിക ഔനിത്ത്യവും  അവകാശപെടുന്ന കേരളത്തിലെ സാംസ്കാരിക നേതാക്കളും ഒരുപക്ഷെ   നമ്മുടെ മഹാന്മാരായ ശ്രീമാന്‍ പാട്ടീലും, സവാധിയും  കര്‍ണാടക നിയമസഭയെ അവഹേളിച്ചു എന്നോ , ജനാധിപത്യത്തെ വ്യഭിചരിച്ചു എന്നോ മറ്റോ നാളെ പ്രസ്താവന ഇറക്കി രംഗത്ത് വരാം. നമ്മുടെ മാതൃകാ പുരുഷന്മാരുടെ ചോരക്കു വേണ്ടി മുരവിളികൂട്ടാം. നമ്മുടെ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളെ ഉപയോഗിച്ച് ഈ മഹല്‍ കര്‍മ്മത്തെ ക്രൂരമായി നിരൂപണം ചെയ്യാം, സോഷ്യല്‍ മീഡിയ രംഗത്ത് ഈ സല്‍ പ്രവര്‍ത്തിയെ വികൃതമായി വ്യാഖ്യാനിച്ചു ചിത്ര വധം ചെയ്യാം . പക്ഷെ നാം മനസ്സിലാക്കണം ഇതൊരു വിപ്ലവകരമായ പരീക്ഷണമാണ്.ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെ ഒരു നിയമസഭാ  സാമാചികാനും കാണിക്കാത്ത ചങ്കൂറ്റമാണ് ശ്രീമാന്‍ സി സി പാട്ടീലും  ശ്രീമാന്‍ ലക്ഷ്മണ്‍ സവാധിയും കാണിച്ചിട്ടുള്ളത്. ഇതിനു അര്‍ഹമായ പരിഗണ നല്‍കി ആദരിക്കേണ്ടത് കര്‍ണാടക സംസ്ഥാനത്തെ പോലെ തന്നെ എന്നും സാംസ്കാരിക ഉന്നതി കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിന്‍റെ കൂടി ധാര്‍മിക ബാധ്യത ആയി നാം മനസ്സിലാക്കണം. രാജി വെച്ച് ഒഴിയാന്‍ മാത്രം ഗൌരവമുള്ള ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല എന്ന് സമൂഹ മധ്യത്തില്‍ സമര്‍പ്പികാനും അവരുടെ നിരപരാധിത്വം കേരളീയ സമൂഹത്തിനു ബോധ്യമാക്കാനും ഉദ്ദേശിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രിയമുള്ളവരേ നാം തിരിച്ചറിയണം  കേരളീയ സമൂഹം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി എന്നത് ഇത്തരം പുരോഗമന ചിന്തയോടും, വിപ്ലവകരമായ സാംസ്കാരിക മുന്നേറ്റങ്ങളോട്  മുഖം തിരിഞ്ഞു നില്കുന്നു എന്നതാണ്. നാം മനസ്സിലാക്കുക ഈ കാപട്യം നാം അവസാനിപ്പികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സംഭവ യാധാര്ത്യങ്ങളെ ഉള്‍കൊള്ളാനുള്ള സാമൂഹ്യ മനസ്ഥിതി കേരളീയ സമൂഹം ഇനിയും വികസിപ്പിക്കേണ്ടി ഇരിക്കുന്നു. അതിനു തുടക്കം കുറിക്കാനാണ് ഇത്തരം ഒരു സ്വീകരണ പരിപാടി ആസൂത്രണം ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്രിയമുള്ളവരേ സാംസ്കാരിക കേരളം ആകാംഷയോടെ കാത്തിരിക്കുന്ന മഹത്തായ സ്വീകരണ പരിപാടിയില്‍ നിങ്ങളും നിങ്ങളും പങ്കെടുക്കേണമേ എന്ന് അപേക്ഷിക്കുന്നു".....

         
മാന്യ മഹാ ജനങ്ങളെ , ജനാധിപത്യ വിശ്വാസികളെ .........