അഞ്ചാം തരത്തിലെ പത്ത് വയസ്സുകാരന്
ആരാണ് മത നിഷേധി എന്നറിയില്ലായിരുന്നു
പച്ചയില്‍ മുങ്ങിയ "ഹരിത" കോട്ടയില്‍
തൊഴിലാളി വര്‍ഗ ചോര ചോപ്പ്
ബോര്‍ഡ് തൂക്കാന്‍ അമ്മാവന് കൂട്ട് പോയ
അവനവര് പുതിയ പേര് കൊടുത്തു "മത നിഷേധി "
ഒരന്തി ചോപ്പിന് "കേരം തിങ്ങും കേരള നാട്
കെ ആര്‍ ഗൌരി ഭരിക്കട്ടെ" എന്നമ്മാവനോപ്പം
ഏറ്റു വിളിച്ചപ്പോള്‍ എന്ത് കേരം എന്ത് കേരളം
എന്നവനു അജ്ഞാതമായിരുന്നു, അത്
മത നിഷേധത്തിന്റെ കറുത്ത കരിമ്പടം
അവന്‍റെ ആചാര വസ്ത്രമാക്കി .
പത്താം തരത്തില്‍ ഒരു നോമ്പ് കാല നമസ്കാരം
പ്രവാചകന്‍ എട്ടല്ലെ നമസ്കരിച്ചു എന്ന
കൌമാര സന്ദേഹത്തിനു അവരവനു
പുതിയ പേരിട്ടു "പുത്തന്‍ വാദി "
അന്നും എന്താണ് പുതിയ വാദം,
എന്താണ് പുരാതന വാദമെന്നവനഞാതം,
പന്ത്രണ്ടാം തരത്തിലെ യൌവനതുടിപ്പിനു
തീ പിടിപ്പിച്ചത് ബാബരി ധ്വംസനം
പ്രധിഷേധം മൌനത്തില്‍ ഒതുക്കിയ
മത നേതാക്കളെ കാണികളാക്കി
"കൊല്ലും കൊലയും ചോരച്ചാലും
രാമന്‍ നമ്മോടോതിയ്തോ , തലയോട്ടികളുടെ
കൂമ്പാരത്തില്‍ രാമക്ഷേത്രം ഉയര്‍ന്നിടുമോ "
ഈ ചോദ്യം പുതിയ പേര് നല്‍കി "വര്‍ഗീയ വാദി"
ഒരു സമര ദിനം ഹോക്കി സ്റ്റിക്ക് സഹപാഠിയുടെ
തലപിളര്‍ന്നപ്പോള്‍ മാനുഷികമല്ലാത്ത
രാഷ്ട്രീയ വീക്ഷണം അപക്വം, കലാലയ ശാപം
എന്ന മറു വാക്ക് പുതിയ പേരിനര്‍ഹാനാക്കി
കോളേജിലെ ചുവരില്‍ അവരെഴുതി "അരാഷ്ട്രീയ വാദി"
നേര്‍ പെങ്ങളെപ്പോലെ സ്നേഹിച്ച കളിക്കൂട്ട് കാരി
ജന മധ്യത്തില്‍ അപമാനിതയായി ആശയറ്റു,
അവശയായി നിന്നപ്പോള്‍, വിചാരങ്ങള്‍
വികാരത്തിന് വഴിമാറി അക്രമിയുടെ നേരെ
വിരല്‍ ചൂണ്ടി, ശബ്ദമുയര്‍ത്തിയപ്പോള്‍
സമൂഹം വീണ്ടും പേര് മാറ്റി "സദാചാരപ്പോലീസ് "
നന്നായിട്ടുണ്ട് !! എളിയ ഭാഷയില്‍ എല്ലാം ഒതുക്കി..
ReplyDeleteyou are simply great yaar salim bhaiiii
ReplyDeleteസമൂഹം പേരുകള്‍ ഇട്ടുകൊണ്ടേയിരിയ്ക്കും
ReplyDeleteസമൂഹം പേരുകൾ ഇട്ടുകൊണ്ടേയിരിക്കും.അതത്രയേ ഉള്ളൂ.
ReplyDeleteസത്യം വളച്ചു കെട്ടാതെ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു.
ReplyDelete