പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തില്‍ സോളിടാരിറ്റി യൂത്ത് മൂവ്മെന്റ്റ് പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്നതിനെ എന്‍റെ നാട്ടിലെ ചില മത- രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിച്ചു കണ്ടു. വരന്തരപിള്ളി പൌണ്ട് സെന്റരില്‍ "ടോളിന്‍റെ കാണാപ്പുറങ്ങള്‍" എന്ന തലകെട്ടില്‍ ഒരു സംയുക്ത പൊതു യോഗം സംഘടിപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ പ്രസംഗിച്ചു. എന്നാല്‍ സോളിടാരിട്ടിയെ പ്രധിനിതീകരിച്ചു പ്രസംഗിച്ച മുനീര്‍ തേവര്‍കാട്ടില്‍ (വരന്തരപിള്ളി) വിശുദ്ധ ഖുര്‍ ആനും, പ്രവാചക വചനങ്ങളും തന്‍റെ പ്രസംഗത്തില്‍ ഉദ്ദരിച്ചത് ചിലരെ പ്രകോപിപ്പിചിരികുന്നു. ടോള്‍ വിരുദ്ധ സമരം പോലെ ഒരു പരിപാടിയില്‍ ഖുര്‍ ആനും നബി വചനവും ഒന്നും പറയാന്‍ പാടില്ല. ടോള്‍ വിരുദ്ധ സമരത്തിന്‍റെ മറവില്‍ സോളിടാരിടി വളരുന്നതിന് എതിരില്‍ നാടാകെ ഒറ്റ രാത്രി കൊണ്ട് പോസ്റ്റര്‍ വിപ്ലവം. അടുത്ത വെള്ളി ആഴ്ച ഔധോഗിക വിശദീകരണവും മുന്നറിയിപ്പും പതിവ് പോലെ.എന്ത് ചെയ്യാം എന്‍റെ നാട്ടുകാര്‍ പ്രവാചകനെ ദിവ്യ ബോധനം കിട്ടിയ ശേഷവും ഹിറ എന്ന ഗുഹയില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതികുന്നില്ല. അവരുടെ വീക്ഷണത്തില്‍ പ്രവാചകന്‍ നിര്‍വഹിച്ച ദൌത്യം മതകീയം മാത്രമായിരുന്നു. സാമൂഹ്യ വിഷയങ്ങളില്‍ നിലപാടില്ലാത്ത ഒരു മതമാണ് അവര്‍ക്കാവശ്യം. അഥവാ വല്ല വീക്ഷണവും ഉണ്ടാവാം എങ്കില്‍ അത് മത നേതൃത്വം സ്വീകരിക്കുന്ന നിലപാടാകണം. ചരിത്രത്തിലെ പ്രവാചകനെ അധികാരി വര്‍ഗത്തിന് കൂടെ കാണാന്‍ സാധിക്കില്ല , ചൂഷണത്തിന് കൂട്ട് നില്‍കുന്ന മത നേതൃതത്തിനു കൂടെയും പ്രവാചകനെ കാണാന്‍ സാധികില്ല. എന്നും പീഡിതനു സ്വാന്തനം നല്‍കുന്ന പ്രവാചകനെ നമുക്ക് കാണാം, മര്‍ദ്ധകനെ കയ്യിനു പിടിച്ചു പ്രവാചകനെ ചരിത്രം പഠിപ്പിക്കുന്നു .ജൂത പലിശ കേന്ദ്രീകൃത കമ്പോളത്തിന് പകരം പലിശ രഹിത ഇസ്ലാമിക കമ്പോളം നടപ്പിലാക്കിയ പ്രവാചകനെ കാലം തേടി തിരഞ്ഞു കൊണ്ടിരിക്കുന്നു .... ഈ പോസ്റ്റില്‍ ടോള്‍ വിരുദ്ധ സമരത്തിന്‍റെ ചില നല്ല ഫോട്ടോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എല്ലാ ഫോട്ടോകള്‍ക്കും കടപ്പാടും നന്ദിയും സുഹുര്‍ത്ത് സലിം മാണിയാത്തിനോട് (സ്പെന്‍സര്‍ സലിം )
മുനീര്‍ വരന്തരപിള്ളി , എന്ത് കൊണ്ട് മര്ധിതരുടെയും, പീഡിതരുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുന്നില്ല ? എന്ത് കൊണ്ട് ഞങ്ങളുടെ നാഥാ നിന്നില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചു തരണേ എന്ന അശരണരുടെ പ്രാര്‍ത്ഥന നിങ്ങള്‍ കേള്കുന്നില്ല ?
ടോള്‍ സമര സഖാക്കള്‍ക്ക് പിന്തുണ പ്രക്യാപിച്ചു വരന്തരപിള്ളി സോളിഡാരിറ്റി , വനിതാ സംഘത്തോടൊപ്പം സമര പന്തല്‍ സന്ദര്‍ശിച്ച എന്‍റെ ഉമ്മയും മകന്‍ സഹല്‍ ഇഹ്സാനും....
വരന്തരപിള്ളി ജമാഅത്തെ ഇസ്ലാമി വനിതാ പ്രവര്‍ത്തകര്‍ ടോള്‍ വിരുദ്ധ സമര പന്തലില്‍ .... നേരിനോപ്പം, ന്യായത്തിനോപ്പം ഞങ്ങളുടെ സജീവ പിന്തുണ, ആത്മാര്‍ഥമായ അഭിവാദ്യങ്ങള്‍ ......
സോളിടാരിടി വരനതരപിള്ളി പ്രസിടന്ടു നൌഷാദ് മാണിയത്ത്,,, ആരോപണങ്ങളും, അപവാദങ്ങളും ഒരു ആദര്‍ശ സമൂഹത്തിനെ തളര്‍ത്താന്‍ പര്യാപ്തമല്ല ,,, പോരാട്ടം ഞങ്ങളുടെ ജന്മാവകാശം... വിപ്ലവ അഭിവാദ്യങ്ങള്‍.....
അവസാനമായി ടോള്‍ വിരുദ്ധ സമരത്തില്‍ മേധാ പട്കര്‍ ..... ഈ പോരാട്ടം പ്രാദേശിക പോരാട്ടമല്ല ആഗോള മുതലാളിത്ത , സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ..... ചോര തുടിക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ....
മുനീര്‍ വരന്തരപിള്ളി , എന്ത് കൊണ്ട് മര്ധിതരുടെയും, പീഡിതരുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുന്നില്ല ? എന്ത് കൊണ്ട് ഞങ്ങളുടെ നാഥാ നിന്നില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചു തരണേ എന്ന അശരണരുടെ പ്രാര്‍ത്ഥന നിങ്ങള്‍ കേള്കുന്നില്ല ?
ടോള്‍ സമര സഖാക്കള്‍ക്ക് പിന്തുണ പ്രക്യാപിച്ചു വരന്തരപിള്ളി സോളിഡാരിറ്റി , വനിതാ സംഘത്തോടൊപ്പം സമര പന്തല്‍ സന്ദര്‍ശിച്ച എന്‍റെ ഉമ്മയും മകന്‍ സഹല്‍ ഇഹ്സാനും....
വരന്തരപിള്ളി ജമാഅത്തെ ഇസ്ലാമി വനിതാ പ്രവര്‍ത്തകര്‍ ടോള്‍ വിരുദ്ധ സമര പന്തലില്‍ .... നേരിനോപ്പം, ന്യായത്തിനോപ്പം ഞങ്ങളുടെ സജീവ പിന്തുണ, ആത്മാര്‍ഥമായ അഭിവാദ്യങ്ങള്‍ ......
സോളിടാരിടി വരനതരപിള്ളി പ്രസിടന്ടു നൌഷാദ് മാണിയത്ത്,,, ആരോപണങ്ങളും, അപവാദങ്ങളും ഒരു ആദര്‍ശ സമൂഹത്തിനെ തളര്‍ത്താന്‍ പര്യാപ്തമല്ല ,,, പോരാട്ടം ഞങ്ങളുടെ ജന്മാവകാശം... വിപ്ലവ അഭിവാദ്യങ്ങള്‍.....
അവസാനമായി ടോള്‍ വിരുദ്ധ സമരത്തില്‍ മേധാ പട്കര്‍ ..... ഈ പോരാട്ടം പ്രാദേശിക പോരാട്ടമല്ല ആഗോള മുതലാളിത്ത , സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ..... ചോര തുടിക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ....
വിജയാശംസകള്‍
ReplyDeleteസഹോദരന്‍ സലിം,
ReplyDeleteവളരെ അപ്രതീക്ഷിതമായി നാട്ടില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇത്തരത്തിലുള്ള ഉഗ്രന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത്. പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചത് കര്യപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ തന്നെയായിരുന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ഉത്ഘാടനം നിര്‍വഹിച്ചു തുടര്‍ന്ന് സി.പി.ഐ പ്രതിനിതി സ. പ്രിന്‍സ് സോസരിച്ചു, പി.ഡി.പി, എസ്.എന്‍.ഡി.പി, മദ്യ വിരുദ്ധ സിമിതി, അഡ്വക്കേറ്റ് ജോയ് ...... തുടങ്ങി പ്രമുഖര്‍ പരിപാടിയില്‍ സംസാരിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും ടോളിനു അനുകൂലമാണ് എന്ന് പറഞ്ഞു പങ്കെടുത്തില്ല .... വളരെ ചെറിയ സംഘമായ സോളിഡാരിറ്റി ഇത്തരം ജനകീയ പരിപാടി സംഘടിപ്പിച്ചതു ലീഗ് സഹോദരങ്ങള്‍ക്ക് ദഹിച്ചില്ല എന്നത് വ്യക്തമാണല്ലോ. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ചിലരും ലീഗ് പ്രവര്‍ത്തകരായ നമ്മുടെ ബഹുമാന്യ ഖത്തീബ് ഇല്യാസ് ഫൈസിയും അബ്ദുട്ടി ഹാജിയെ പോലെയുള്ള നമ്മുടെ സഹോദരങ്ങളും കൂടിച്ചേര്‍ന്ന് ഒപ്പിച്ച വേലയാണ് പോസ്റ്റര്‍ ... വെളളിയാഴ്ച പ്രസംഗങ്ങള്‍ ഖതീബ് ഉപയോഗപ്പെടുത്തുന്നത് മറ്റുള്ളവരെ കുറ്റം പറയനാണെന്ന് (ഒന്നുകില്‍ ജമാഅത്ത് അല്ലെങ്കില്‍പ്പിന്നെ എ.പി. വിഭാഗം ) സാക്ഷികള്‍ പറയുന്നു. പക്ഷെ നാമുമായി സംസാരിക്കുന്ന ജനങ്ങളുടെ പ്രതികരങ്ങളും സന്തോഷങ്ങളും ഈ മാര്‍ഗത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ നമ്മെ പ്രേരിപ്പിക്കുന്നു .... ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിനിധിയായി സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത് ... സ്വാഭാവികമായും ഒരു മുസ്ലിം എന്ന നിലയില്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ പങ്കെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ് എന്ന് എന്റെ പരിമിത അറിവില്‍ നിന്ന് ഖുര്‍ആനും ചരിത്രവും നിരത്തി സംസാരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ അവിടെയുള്ള അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിന്‍റെ സാമൂഹിക വശം മനസ്സിലാകട്ടെ എന്ന ഒരു പ്രബോധക ബാധ്യത മാത്രമാണ് ഉണ്ടായത്... ഇത് മറ്റൊരു തരത്തില്‍ താല്പര കക്ഷികള്‍ ഉപയോടപ്പെടുതുമെന്നു കരുതിയില്ല.. മറ്റൊരു കാര്യം എന്‍റെ വാക്കുകളില്‍ ഒരാളെയും കുറ്റം പറയുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ..... പക്ഷെ എന്തൊക്കൊയോ കാരണങ്ങള്‍കൊണ്ട് നമ്മെ ചീത്ത വിളിക്കാന്‍ അവസരം കാത്തിരിക്കുന്നവര്‍ ഈ പരിപാടി ഉപയോഗപ്പെടുത്തി അവരുടെ തന്നെ മനസ്സാക്ഷിക്ക് എതിര് പ്രവര്‍ത്തിച്ചു എന്ന് പറയുന്നതാകും സൂക്ഷമതക്ക് നല്ലത്. ജീവിതം നശ്വരവും പരീക്ഷണവുമായി ഉറച്ചു വിശ്വസിക്കുന്നവരെ എന്തെങ്കിലുമൊക്കെ പറഞ്ഞു പേടിപ്പിക്കാമെന്ന് കരുതുന്നവര്‍ മുത്ത് നബിയുടെ പോലും ജീവിത ചരിത്രം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാകുമോ ??? അടിയും, ഏറും, ഉപരോധവും, പുറത്താക്കലും, താഇഫും, ശീഅബ് അബൂതാലിബും, ഹിജ്രയും,...... മുത്തുനബിയുടെ പാത അതായിരുന്നെങ്കില്‍ .... നാമെന്തിനു വിഷമിക്കണം ... നമ്മുക്ക് പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം പടച്ചവനെ നിനക്ക് പൊരുത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും നീ പൊറുത്തു തരേണമേ ................. ഒരൊറ്റ മനസ്സോടെ സത്യമാര്ഗത്തില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ പണ്ഡിതന്മാര്‍ക്കും മനസ്സ് നല്‍കേണമേ !!!
വെള്ളി ആഴ്ച തറ പ്രസംഗം പലപ്പോഴും നിലവാരം തീരെ മോശമാണ് എന്ന് എനിക്കും തോന്നിയിട്ടുള്ളതാണ്. സത്യത്തില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു സമയവും സന്ദര്‍ഭവും അത്ര ഭംഗി ആയി അല്ല കാലങ്ങളായി ഉപയോഗിക്കപെടുന്നത്. നാട്ടില്‍ നില നില്‍കുന്ന നൂറുകൂട്ടം സാമൂഹ്യ , കുടുംബ , ധാര്‍മിക പ്രശ്നങ്ങള്‍ നിലനില്കുമ്പോള്‍ അവയില്‍ ഒന്ന് പോലും പരാമര്‍ശ വിധേയമാകാറില്ല. അടുത്ത് ചില സമയത്ത് നമ്മുടെ നാട്ടില്‍ മുസ്ലിം പെണ്‍ കുട്ടികളെ സംബന്ധിച്ച് കേട്ട ചില വാര്‍ത്തകള്‍ അക്ഷരാര്‍ത്തത്തില്‍ ഞെട്ടിച്ചു. കള്ള്, ലോട്ടറി, പലിശ, ഒക്കെ ഇപ്പോള്‍ നമ്മുടെ സമുദായം പൂര്‍ണമായും അവഗണിച്ചു കഴിഞ്ഞു.അതൊന്നും വിമര്‍ശിക്കാന്‍ യോഗ്യരായ ആളുകളും കുടുംബങ്ങളും ഓരോ ദിവസവും കുറഞ്ഞു വരുന്നു അത് കൊണ്ട് തന്നെ പള്ളിയോ , മത കേന്ദ്രങ്ങളോ ഇടപെടേണ്ട വിഷയമേ അല്ലാതായി. പള്ളി കമ്മറ്റി മെമ്പര്‍മാരില്‍ ചിലര്‍ക്ക് ലോട്ടറി അടിച്ച കഥയും വേണേല്‍ കേട്ട് കൂടാ എന്നില്ല. ഇത്തരം അധാര്‍മികത വേണ്ട രീതിയില്‍ സംസ്കരിക്കാന്‍ നേരം കിട്ടാത്തപ്പോള്‍ ഇതര വീക്ഷണങ്ങള്‍ ഉള്ളവരെ വിമര്‍ശിക്കാന്‍ ഇഷ്ടം പോലെ സമയവും സൌകര്യങ്ങളും ഉണ്ട്. ഇതിനൊക്കെ നാളെ സമാധാനം പറയേണ്ടി വരും എന്ന് മനസ്സിലാക്കിയാല്‍ എല്ലാവര്ക്കും നന്നാവും.
ReplyDeleteപ്രിയ സുഹൃത്തത്തുക്കളെ !
ReplyDeleteഎന്‍റെ ഒരു സഹോദരന്‍ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ചോദിച്ചു ? ഒരു പ്രസംഗത്തില്‍ ബഹു വരന്തരപ്പള്ളി ഖത്തീബ് പറഞ്ഞത്രേ “ മുഹമ്മദ് നബി(സ) ഇസ്‌ലാമിന് വേണ്ടി മാത്രമാണ് യുദ്ധം ചെയ്തത് റോഡിനു വേണ്ടി സമരം ചെയ്യല്‍ നമ്മുടെ ബാധ്യത അല്ല എന്ന്.
അതിനു മറുപടി പറയാനല്ല ഈ കുറിപ്പ്, മറുപടി പറയാന്‍ പോയാല്‍ ഞാന്‍ തോറ്റു തോപ്പിയിടും (പലരോടും അദ്ദേഹം തന്നെ പറഞ്ഞത് പോലെ ) മറിച്ച് ഒരു ചിന്ത നിങ്ങളുമായി പങ്കു വെക്കാനാണ്......
സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടല്‍ പ്രവചകന്മാരുടെ പ്രവപ്രവര്‍ത്തനമായിരുന്നോ ? ഒന്ന് ആലോചിച്ചു നോക്കൂ ...
• മുത്തുനബിയുടെ ഈ വാക്കിന്‍റെ ആശയം നമ്മുക്കറിയമല്ലോ
“ ഈമാന്‍ എഴുപതില്‍പ്പരം ശാഖകള്‍ ആണ് അതില്‍ ഒന്ന് ലാ ഇലാഹ ഇല്ലല്ലാഹ് ആണെങ്കില്‍ അവസാനത്തേത് വഴിയില്‍ നിന്ന് ഉപദ്രവം നീക്കലാണ് .....
• നിന്‍റെ ഒരു സഹോദരന്‍റെ വിഷമം പരിഹരിക്കാന്‍ ഇറങ്ങിപ്പോകുന്നത് ഈ പള്ളിയില്‍ ധാരാളം വര്‍ഷം ഇഎതികാഫ് ഇരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു
• അല്ലാഹുവിന്‍റെ പ്രവാചകന്‍ ഇബ്രാഹിം (അ) സമരം ചെയ്തത് ആരോടാണ് (ഏകാതിപതിയായ നമ്രൂദിനോട് .. ) മൂസ (അ) ഫറോവയോടു ( അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബനൂ ഇസ്രായീല്‍ മക്കളുടെ വിമോചനം .... ) ഈസാ (അ) പൌരോഹിത്യത്തോട് ..... ) ശുഐബ് നബി (അ) അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരോട് (അഴിമതികെതിരെ) ഹൂദ് (അ) മുതലാളിത്ത ദുഷ് പ്രവണതകള്‍ക്കെതിരെ (വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് താക്കീത് ... ) ലൂത്ത് (അ) അധാര്‍മീകതകള്‍ക്കെതിരെ (സ്വവര്‍ഗ്ഗരതി ... ) ..... ഇനിയും എത്ര വേണം ഉദാഹരണം ..... വിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍ നിലനില്‍ക്കുന്ന സാമൂഹിക പ്രവണകതകളോട് പ്രതികരിക്കാത്ത ഏതെങ്കിലും പ്രവാചകനെ കാണാന്‍ കഴിയില്ല ....
• എല്ലാ പ്രവചകന്മാരുടെയും നായകനായ മുഹമ്മദ് നബിയുടെ ജീവിതം പകല്‍ പോലെ വ്യക്തവുമാണല്ലോ .... “ നിങ്ങളില്‍ ഒരാള്‍ തിന്മ കണ്ടാല്‍ കൈ കൊണ്ട് തടയുക, സാധ്യമല്ലെങ്കില്‍ നാവ് കൊണ്ട്, സാധ്യമല്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുക .... ഇല്ലെങ്കില്‍ ഈമാനിന്റെ കണിക പോലും നിങ്ങള്‍ക്കില്ല....” മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യം തടയല്‍ പൊറുക്കാനാകാത്ത പാപമാണെന്ന് മുസ്ലിം ലീഗല്ലാത്ത നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പോലും മനസ്സിലായി പക്ഷെ ...... എന്ത് പറയാന്‍ ??
• ഇത് പറഞ്ഞ മുത്ത് നബിയുടെ ജീവിതം മാലോകരോട് ഉറക്കെ പറയാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത് ........ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയാല്‍ ...... “പടച്ചവന്‍റെ പിടുത്തം കഠിനമാണ്” എന്ന ഖുര്‍ആന്‍ വചനം ഒര്മിപ്പിക്കേണ്ടി വരുന്നതില്‍ പ്രയാസമുണ്ട് ....
• ആയിരത്തിലധികം വര്‍ഷങ്ങളായി ചരിത്രത്തില്‍ ഉദയം ചെയ്തീട്ടുള്ള മഹത്തുക്കളുടെ ജീവിതം നമ്മുക്ക് നോക്കാം
o നാലു മദ്ഹബുകളുടെ ഇമാമുകള്‍ .... അവരില്‍ ചിലരെ ഭരണാധികാരികള്‍ പര്സ്യമായ് ചാട്ടവാറടി നല്‍കി ശിക്ഷിച്ചു .... ഉദ : അഹ്മദ് ബിന്‍ ഹമ്പല്‍
o ഇറാക്കില്‍ ശൈഖ് ജീലാനിയുടെ പ്രവര്‍ത്തനങ്ങള്‍
o മമ്പുറം തങ്ങന്മാരുടെ പോരാട്ടങ്ങള്‍ ... വാരിയംകുന്നത്ത് പോരാളികള്‍ .....
o ഉമര്‍ മുഖ്താര്‍ .... ടിപ്പു സുല്‍ത്താന്‍ ....
തങ്ങളെ ശ്രവിക്കുന്ന മനുഷ്യരുടെ സംസ്കരണം പടച്ചവനോട് മറുപടി പറയേണ്ട ഉത്തരവാദിത്വം ആയിരിക്കെ .... ഞങ്ങള്‍ക്കൊന്നെ പറയാനുള്ളൂ .. സ്ത്യദീനിന്റെ വെളിച്ചവും തണലും മനുഷ്വ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള ദൌത്യം നിങ്ങള്‍ നിര്‍വഹിക്കുമെങ്കില്‍ നിങ്ങള്‍ക്ക് പിന്നില്‍ ഞങ്ങളുണ്ട് ... എല്ലാ ക്രഡിറ്റും നിങ്ങള്‍ക്ക് നല്‍കി തന്നെ ...
പക്ഷെ .. സത്യ ദീനിനെ കച്ചവട വല്‍കരിക്കുന്ന എല്ലാ പുത്തന്‍ ജാറങ്ങള്‍ക്കും ആശീര്‍വാദം നല്‍കി അന്യായമായി സമ്പാദിക്കുന്ന പണത്തില്‍ പങ്ക് പറ്റി മുന്നോട്ടു പോകുന്ന പണ്ഡിത വേഷധാരികള്‍ക്ക് അല്ലാഹുവിന്‍റെ ദീനിനെ തമസ്കരിക്കാന്‍ സാധിക്കുമോ ???
“ഇസ്ലാമിക പ്രസ്ഥാനം ഒരു പ്രവാഹമാണ് ,,, പര്‍വതങ്ങള്‍ പകച്ചു നില്‍ക്കെ പുതിയ വഴികള്‍ തീര്‍ത്തു അത് മുന്നേറുക തന്നെ ചെയ്യും....” (സയ്യിദ് മൌദൂദി )
നാഥന്‍ സത്യത്തിനു വേണ്ടി ജീവിക്കാനും മരിക്കാനും നമ്മെ സഹായിക്കട്ടെ .... ആമീന്‍