അഞ്ചാം തരത്തിലെ പത്ത് വയസ്സുകാരന്
ആരാണ് മത നിഷേധി എന്നറിയില്ലായിരുന്നു
പച്ചയില്‍ മുങ്ങിയ "ഹരിത" കോട്ടയില്‍
തൊഴിലാളി വര്‍ഗ ചോര ചോപ്പ്
ബോര്‍ഡ് തൂക്കാന്‍ അമ്മാവന് കൂട്ട് പോയ
അവനവര് പുതിയ പേര് കൊടുത്തു "മത നിഷേധി "
ഒരന്തി ചോപ്പിന് "കേരം തിങ്ങും കേരള നാട്
കെ ആര്‍ ഗൌരി ഭരിക്കട്ടെ" എന്നമ്മാവനോപ്പം
ഏറ്റു വിളിച്ചപ്പോള്‍ എന്ത് കേരം എന്ത് കേരളം
എന്നവനു അജ്ഞാതമായിരുന്നു, അത്
മത നിഷേധത്തിന്റെ കറുത്ത കരിമ്പടം
അവന്‍റെ ആചാര വസ്ത്രമാക്കി .
പത്താം തരത്തില്‍ ഒരു നോമ്പ് കാല നമസ്കാരം
പ്രവാചകന്‍ എട്ടല്ലെ നമസ്കരിച്ചു എന്ന
കൌമാര സന്ദേഹത്തിനു അവരവനു
പുതിയ പേരിട്ടു "പുത്തന്‍ വാദി "
അന്നും എന്താണ് പുതിയ വാദം,
എന്താണ് പുരാതന വാദമെന്നവനഞാതം,
പന്ത്രണ്ടാം തരത്തിലെ യൌവനതുടിപ്പിനു
തീ പിടിപ്പിച്ചത് ബാബരി ധ്വംസനം
പ്രധിഷേധം മൌനത്തില്‍ ഒതുക്കിയ
മത നേതാക്കളെ കാണികളാക്കി
"കൊല്ലും കൊലയും ചോരച്ചാലും
രാമന്‍ നമ്മോടോതിയ്തോ , തലയോട്ടികളുടെ
കൂമ്പാരത്തില്‍ രാമക്ഷേത്രം ഉയര്‍ന്നിടുമോ "
ഈ ചോദ്യം പുതിയ പേര് നല്‍കി "വര്‍ഗീയ വാദി"
ഒരു സമര ദിനം ഹോക്കി സ്റ്റിക്ക് സഹപാഠിയുടെ
തലപിളര്‍ന്നപ്പോള്‍ മാനുഷികമല്ലാത്ത
രാഷ്ട്രീയ വീക്ഷണം അപക്വം, കലാലയ ശാപം
എന്ന മറു വാക്ക് പുതിയ പേരിനര്‍ഹാനാക്കി
കോളേജിലെ ചുവരില്‍ അവരെഴുതി "അരാഷ്ട്രീയ വാദി"
നേര്‍ പെങ്ങളെപ്പോലെ സ്നേഹിച്ച കളിക്കൂട്ട് കാരി
ജന മധ്യത്തില്‍ അപമാനിതയായി ആശയറ്റു,
അവശയായി നിന്നപ്പോള്‍, വിചാരങ്ങള്‍
വികാരത്തിന് വഴിമാറി അക്രമിയുടെ നേരെ
വിരല്‍ ചൂണ്ടി, ശബ്ദമുയര്‍ത്തിയപ്പോള്‍
സമൂഹം വീണ്ടും പേര് മാറ്റി "സദാചാരപ്പോലീസ് "

ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
നന്നായി കുലുക്കിയ കുപ്പിക്കോള പോലെ
അടപ്പ് തുറന്ന രോഷം പുറത്തേക്കു ചീറ്റി
വാക്കുകള്‍ക്ക് ധാര്‍മികതയുടെ ഉപ്പു രസം
ചിന്തകള്‍ക്ക് പൌരോഹിത്യ ചവര്‍പ്പും.
വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറി ഏറ്റവും പുണ്യം
പിന്നെങ്ങിനെ പെണ്ണ് പള്ളീല്‍ പോകും ?
പിറ്റേന്ന് ഫേസ് ബുക്കില്‍ സുഹുര്‍ത്ത്
പുതിയ പോസ്റ്റിട്ടു,
അര്‍ദ്ധ നഗ്ന സുന്ദരികള്‍ മൂന്നെണ്ണം
അടിയില്‍ ആശ്ചര്യം അടികുറിപ്പായി !
*റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മനസ്സ്
*ഹുബ്ബു റസൂല്‍ ഘോഷയാത്രില്‍
നബിദിനാഘോഷം പുത്താനാചാരാത്രേ
ഇവര്‍ക്ക് നബിയോട് സ്നേഹണ്ടോ ?
നാടുനീളെ പോസ്ടര്‍, ഫ്ലെക്സ്, എല്‍ സി ഡി വിപ്ലവം
പതിനൊന്നിനു അര്‍ദ്ധരാത്രി ഉല്സാഹ കമ്മിറ്റി
വെള്ളത്തില്‍ മുങ്ങി , എല്ലാ മൊബൈലും
ഔട്ട് ഓഫ് റേഞ്ച്, റേഞ്ച് കമ്മിറ്റി ഹലാക്കിലായി!!
കല്യാണ ബിരിയാണി ആദ്യം നിറച്ചത് പള്ളീല്‍ക്ക്
പള്ളീലെ പുണ്യം കഴിഞ്ഞു മതി കുടുംബത്തിനു
മരുന്നിനും മന്ത്രത്തിനും മൌലീദിനും പള്ളീലെ പള്ള
ബര്‍ക്കത്തും കറാമത്തും കാലം വാണു,
മോല്യാരെ സിറ്റ്ഔട്ടില്‍ പുതിയ വാഗണര്‍
ജാറത്തിലെ പച്ച കൊടീടെ കടും പച്ച.
ഔലിയാക്കളെ പരിഹസിക്കെ ?
ഇവനെന്താ നൊസ്സ് ഉണ്ടോ ?
പിറ്റേന്ന് വെള്ളി , *മിമ്പറില്‍ ആളില്ല
മോയ്ലാര് *സദോം ദേശക്കാരനാത്രേ !!!
*റബീഉല്‍ അവ്വല്‍ - പ്രവാചകന്‍ ജനിച്ച അറബു മാസം
*ഹുബ്ബു റസൂല്‍ - പ്രവാചക സ്നേഹം.
*മിമ്പര്‍ - മുസ്ലിം പള്ളിയിലെ പ്രസംഗ പീഠം
*സദോം - ലൂത്ത് (അ) ജനതയുടെ നാട്.
നീ വര്‍ഗീയ വാദി, നീ വംശീയ വാദി
രാജ്യ സ്നേഹമില്ലാത്തവന്‍
മഴവില്‍ സാംസ്കാരിക പരിസരത്ത്
നൂതന ബഹുസ്വര പുലര്‍ കാലത്ത്,
ആറാം നൂറ്റാണ്ടിന്‍റെ മാറാപ്പു പേറുന്നവന്‍
സ്വത്വ രാഷ്ട്രീയം, സ്വത്വ സംസ്കരാരം
സ്വത്വ സമത്വ വാദമുന്നയിക്കുന്നവന്‍ !
നീ... നീ... കൊടിയ വര്‍ഗീയ വംശീയ വാദി!
ഇന്നലെ,
നിനക്ക് ഞാന്‍ ഗസലായിരുന്നു,
അരബനമുട്ടിനെ താളമായിരുന്നു
ഒപ്പന പാട്ടിന്‍ ഇശലായിരുന്നു
കോല്‍കളി ചുവടിന്‍ മൊന്ചായിരുന്നു
മയിലാഞ്ചി ചോപ്പിന്‍ റന്കായിരുന്നു
കുറുകിയ നോമ്പ് കഞ്ഞിയുടെ രുചിയായിരുന്നു
മാപ്പിള കലാസിയുടെ മനക്കരുത്തായിരുന്നു
ഇന്നലെ,
പെരുംകളിയാട്ട കാവിലെ കാളവലിക്കാന്‍
എന്‍റെ കയ്യും നിന്‍റെ തോളും ചേര്‍ന്നു
മലപ്പുറം പൊടിയാട്ടികാരുടെ
നേര്‍ച്ചയുടെ കാണിക്കപെട്ടി നമ്മുടെ
തലയിലൂടെ കൈമാറി പോയിരുന്നു,
ഓമാനൂര്‍ ശുഹധാക്കള്‍ നേര്‍ച്ചയുടെ
ചോറ് വാങ്ങാന്‍ വരിനിന്നവരില്‍
എന്‍റെ കോയയും നിന്‍റെ കോമനും
ഒരുമിച്ചു,ഒരിടത്ത്, അവര് പോത്ത് കറി
വാങ്ങി പകര്‍ത്തിയത് ഒരു പാത്രത്തില്‍
ഇന്നലെ,
വസൂരി പിശാചു നാട് വാണപ്പോള്‍
വെളിച്ചപാട് തുള്ളിപറഞ്ഞത്
നാടിനു ഒരുമ കൈമോശം വന്നു
ദൈവ കോപം വരാനിരിക്കുന്നു,
വസൂരി ചെകുത്താനെ നാട് കടത്താന്‍
റാന്തല്‍ തൂക്കി പാട്ട കൊട്ടിയത് നാം ഒരിമിച്ചാണ്
വരള്‍ച്ച കേറി പാടം വിണ്ടു കീറിയ വേനലില്‍
മഴക്കായി കുന്നുംപുറത്ത് നമസ്കാര പായ വിരിച്ച
നൂറാനി പാപ്പാക്ക് വെറ്റില ചതച്ചത്
നിന്‍റെ ചാളയിലെ ചാത്തനായിരുന്നു.
ഇന്ന്
ഞാന്‍ നിനക്കെങ്ങിനെ തറവാട്ടു
വിഹിധം പിതാവ് ജീവിച്ചിരിക്കെ
കണക്കു പറഞ്ഞു കലഹിച്ചു കൈപറ്റിയ
മുടിയനായ സീമന്ത പുത്രനായി ?
എന്‍റെ സ്വരം അരിയും തിന്നു
ആശാരിച്ചിയെ കടിച്ചു പിന്നെയും
മുരളുന്ന പാണ്ടന്‍ നായുടെതായി ?
എന്‍റെ പെണ്ണിന്‍റെ വെള്ളകാച്ചി
എങ്ങിനെ നിന്‍റെ മനസ്സിലെ സ്പര്ധയായി ?
എന്‍റെ നെറ്റീലെ നിസ്കാര തയമ്പ്
എങ്ങിനെ നിന്‍റെ മനസ്സിലെ നീറ്റലായി ?
എന്‍റെ വീട്ടിലെ വിശുദ്ധ ഖുര്‍ ആന്‍
എങ്ങിനെ നിന്‍റെ നെഞ്ചിലെ തീയായി ?
എന്‍റെ കൊയാടെ തലയിലെ തൊപ്പി
എങ്ങിനെ നിന്‍റെ കോമനു
കണ്ണിലെ കരടായി മാറി ?