Thursday, 1 December 2011

ഒരുമയുടെ പെരുമഴക്കാലം


നീ വര്‍ഗീയ വാദി, നീ വംശീയ വാദി
രാജ്യ സ്നേഹമില്ലാത്തവന്‍
മഴവില്‍ സാംസ്കാരിക പരിസരത്ത്
നൂതന  ബഹുസ്വര  പുലര്‍ കാലത്ത്,
ആറാം നൂറ്റാണ്ടിന്‍റെ മാറാപ്പു പേറുന്നവന്‍
സ്വത്വ രാഷ്ട്രീയം,  സ്വത്വ സംസ്കരാരം
സ്വത്വ സമത്വ  വാദമുന്നയിക്കുന്നവന്‍ ‍!
നീ... നീ... കൊടിയ വര്‍ഗീയ വംശീയ വാദി!
ഇന്നലെ,
നിനക്ക് ഞാന്‍ ഗസലായിരുന്നു,
അരബനമുട്ടിനെ താളമായിരുന്നു
ഒപ്പന പാട്ടിന്‍ ഇശലായിരുന്നു
കോല്‍കളി ചുവടിന്‍ മൊന്ചായിരുന്നു
മയിലാഞ്ചി ചോപ്പിന്‍ റന്കായിരുന്നു
കുറുകിയ നോമ്പ് കഞ്ഞിയുടെ രുചിയായിരുന്നു
മാപ്പിള കലാസിയുടെ മനക്കരുത്തായിരുന്നു
ഇന്നലെ,
പെരുംകളിയാട്ട കാവിലെ  കാളവലിക്കാന്‍
എന്‍റെ കയ്യും  നിന്‍റെ തോളും ചേര്‍ന്നു
മലപ്പുറം പൊടിയാട്ടികാരുടെ 
നേര്‍ച്ചയുടെ കാണിക്കപെട്ടി നമ്മുടെ
തലയിലൂടെ കൈമാറി പോയിരുന്നു,
ഓമാനൂര്‍ ശുഹധാക്കള്‍ നേര്‍ച്ചയുടെ
 ചോറ് വാങ്ങാന്‍ വരിനിന്നവരില്‍
എന്‍റെ കോയയും നിന്‍റെ കോമനും
ഒരുമിച്ചു,ഒരിടത്ത്, അവര്  പോത്ത് കറി
വാങ്ങി പകര്‍ത്തിയത് ഒരു പാത്രത്തില്‍
ഇന്നലെ,
വസൂരി പിശാചു  നാട് വാണപ്പോള്‍  
വെളിച്ചപാട് തുള്ളിപറഞ്ഞത്‌
നാടിനു ഒരുമ  കൈമോശം വന്നു
ദൈവ കോപം വരാനിരിക്കുന്നു,
വസൂരി ചെകുത്താനെ നാട് കടത്താന്‍
റാന്തല്‍ തൂക്കി പാട്ട കൊട്ടിയത് നാം  ഒരിമിച്ചാണ്
വരള്‍ച്ച കേറി പാടം വിണ്ടു കീറിയ വേനലില്‍
മഴക്കായി കുന്നുംപുറത്ത് നമസ്കാര പായ  വിരിച്ച 
നൂറാനി
പാപ്പാക്ക്  വെറ്റില ചതച്ചത്
നിന്‍റെ ചാളയിലെ ചാത്തനായിരുന്നു.
ഇന്ന്
ഞാന്‍ നിനക്കെങ്ങിനെ തറവാട്ടു
വിഹിധം പിതാവ് ജീവിച്ചിരിക്കെ
കണക്കു പറഞ്ഞു കലഹിച്ചു കൈപറ്റിയ
മുടിയനായ സീമന്ത പുത്രനായി ?
എന്‍റെ സ്വരം അരിയും തിന്നു
ആശാരിച്ചിയെ കടിച്ചു പിന്നെയും
മുരളുന്ന പാണ്ടന്‍ നായുടെതായി ?
എന്‍റെ പെണ്ണിന്‍റെ വെള്ളകാച്ചി
എങ്ങിനെ നിന്‍റെ മനസ്സിലെ സ്പര്ധയായി ?
എന്‍റെ നെറ്റീലെ നിസ്കാര തയമ്പ്
എങ്ങിനെ നിന്‍റെ മനസ്സിലെ നീറ്റലായി ?
എന്‍റെ വീട്ടിലെ വിശുദ്ധ ഖുര്‍ ആന്‍
എങ്ങിനെ നിന്‍റെ നെഞ്ചിലെ തീയായി ?
എന്‍റെ കൊയാടെ തലയിലെ തൊപ്പി
എങ്ങിനെ നിന്‍റെ കോമനു
കണ്ണിലെ കരടായി മാറി ?

4 comments:

  1. കവിത കൊള്ളാം....വാക്കുകളുടെ ഒഴുക്ക് സുഖമായില്ല ...തുടരൂ..

    ReplyDelete
  2. മനസ്സ്‌ തന്നെ പ്രധാനം.

    ReplyDelete
  3. ആശംസകള്‍ ..പ്ലീസ്‌ ഹെല്പ് മൈ ബ്ലോഗു മുല്ലപ്പെരിയാര്‍ ഇഷ്യൂ .

    ReplyDelete