Sunday, 18 December 2011

ഓപറേഷന്‍ ടെസേര്റ്റ് സ്റ്റോം (ബസറയിലെ ഈത്തപഴ കച്ചവടം).



തീവ്ര പരിചരണ സെല്ലില്‍ ചികിത്സയിലായിരുന്ന ഇറാക്കിലെ ജനാതിപത്യത്തിന് അടിയന്തിര ചികിത്സ നല്കാന്‍  ജീവന്‍ രക്ഷാ മരുന്നുകളും, അത്യാവശ്യം വേണ്ട ചികിത്സാ സൌകര്യങ്ങള്‍ ഒക്കെ ആയി ഒന്‍പതു വര്‍ഷം മുന്‍പ് ആഘോഷത്തോടെ അവര്‍ വന്നു. ഏകാധിപതിയായ  സദ്ദാമിനു കീഴില്‍ ഇറാക്ക് ജനാതിപത്യം ചക്ര ശ്വാസം വലിക്കുന്ന കാഴ്ച അതി ദയനീയമായിരുന്നു. ലോകത്ത് ഇത്ര അധികം വിദഗ്ത ചികിത്സകരുണ്ടായിട്ടും, പ്രതേകിച്ചും ജനാതിപത്യ ചികിത്സയില്‍ സ്പെഷലൈസ് ചെയ്ത അമേരിക്കയും നാടുവാഴി നാറ്റോ സഖ്യവും ഒക്കെ ഉള്ളപ്പോള്‍ ഇറാക്കില്‍ ജനാധിപത്യം കഷ്ടത അനുഭവിക്കുന്നത് കണ്ടു നിലക്കാന്‍ അവര്‍ക്കാവില്ലായിരുന്നു.  അതുകൊണ്ട് കിട്ടാവുന്ന എല്ലാ സന്നാഹങ്ങളും ഒരുക്കി "മരുഭൂമിയിലെ കൊടുങ്കാറ്റിനെ നിയന്ത്രിക്കാന്‍ " കൂട്ടുകാരായ ബ്രിട്ടനും ജര്‍മ്മനിയും നാറ്റോയും കൂടെകൂട്ടി അവര്‍ ഇറങ്ങി പുറപെട്ടു . അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗവും, പെണ്ടഗനും, മറ്റു രഹസ്യ അന്ന്വേഷണ വിഭാഗങ്ങളും വളരെ എളുപ്പത്തില്‍ ഇറാക്കിലെ ജനാതിപത്യ ചികിത്സ സാധ്യമാകും എന്ന് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ അതിനു വേണ്ട മരുന്നും, വിഭവങ്ങളും മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാല്‍ ബാഗ്ദാദില്‍ എത്തിയാലല്ലേ ചികിത്സ ആരംഭിക്കാനാവൂ, അതിനു പോലും പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുത്തു. കൊണ്ട് പോയ മരുന്നില്‍ പലതും എക്സ്പയറി ഡേറ്റ് കഴിഞ്ഞു ഉപയോഗ ശൂന്യമായി . രോഗ കാരണങ്ങളില്‍ പ്രധാനമായവ അവിടെ ചെന്നപ്പോള്‍ കാണാതായി, സദ്ദാം ഹുസൈന്‍ എന്ന ഭീകരന്‍  ജൈവായുധം, രാസായുധം, ആണവായുധം എന്നിവ കൂടിയിട്ടു ഉസാമ ബിന്‍ ലാദനുമായി മരുഭൂമിയില്‍ തീ കാഞ്ഞു ജനാധിപത്യത്തെ  ശ്വാസം മുട്ടിക്കുന്നു എന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിച്ചു ആംബുലന്‍സും കൊണ്ട് ആര്‍മാദിച്ചു വന്നിട്ട് ആകെ ബാഗ്ദാദില്‍ കാണാന്‍ കഴിഞ്ഞത് കുട്ടികള് പെരുന്നാളിന്  പൊട്ടിക്കുന്ന മത്താപ്പും കമ്പിത്തിരിയും. പേര് കേട്ട അമേരിക്കന്‍ രഹസ്യ അന്ന്വേഷണ സംഘം നല്‍കിയ രഹസ്യ വിവരമാണോ ഇതെന്ന് കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കൂറി. അമേരിക്കയിലെ ഇരട്ട ഗോപുരം തകര്‍ത്ത അല്‍ ഖോയ്ധ ഭീകരരോട്  പ്രതികാരം ചോദിക്കും എന്ന് പ്രതിന്ജ ചെയ്തു പോന്നവര്‍ ബാഗ്ദാദില്‍  അല്‍ ഖോയ്ധക്കാരെ കിട്ടാതെ വന്നപ്പോള്‍ പാവം ഇറാക്കികളുടെ  നെഞ്ചത്ത് പ്രതികാരം  തീര്‍ത്തു. ഇറാക്കി കുഞ്ഞുങ്ങളില്‍ തോക്കിന്‍റെ ഉന്നം പിടിച്ചു , അവരുടെ സ്ത്രീകളില്‍ കാമം തീര്‍ത്തു. ചരിത്ര പ്രസിദ്ധമായ ബാഗ്ദാദ്  മ്യൂസിയം തകര്‍ത്തു അവിടത്തെ വിലപിടിപുള്ള പുരാവസ്തുക്കള്‍ തെരുവ് കവര്‍ച്ചക്കാരെ നാണിപ്പികും വിധം കട്ടുകടത്തിയ  അമേരിക്കന്‍ പട്ടാളക്കാരന്‍ ലോകത്തിനു  സാംസ്കാരിക മൂല്യങ്ങളുടെ പുതിയ  പാഠങ്ങള്‍ നല്‍കി. അബൂ ഗുരൈബു തടവറ അമേരിക്കയും നാറ്റോയും മനുഷ്യാവകാശം ജനാതിപത്യ രീതിയില്‍ നിര്‍വചികുന്നത് കണ്ടു നാണിച്ചു തലതാഴ്ത്തി.
                                     

  മനുഷ്യാവകാശ സംഘങ്ങള്‍ പറയും പ്രകാരം ആറ്‌ ലക്ഷം ഇറാക്കി പൌരന്മാരെ കൊന്നൊടുക്കി അവര്‍  ഇറാക്കില്‍ ജനാധിപത്യം പുന:സ്ഥാപിച്ചു. ലോക സാമ്പത്തിക ക്രമത്തിന്  ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ ബാധ്യത ഉണ്ടാക്കി ഒന്‍പതു വര്‍ഷത്തെ ഈ അടിയന്തിര ശസ്ത്രക്രിയ പൂര്‍ത്തീകരണത്തിന് . അമേരിക്കക്ക് മാത്രം നാലായിരത്തി  അഞ്ഞൂറ്  വിദഗ്ത ചികിത്സകരെ നഷ്ടപെട്ടു. ഇറാക്കിലെ ജനാധിപത്യം ഡിസംബര്‍ പതിനഞ്ചിന് ചികിത്സകര്‍ പരാജയപെട്ടു മടങ്ങുന്ന ഈ സമയത്തും ഐ സി യുവില്‍ തന്നെ ആണ്. ന്യൂന പക്ഷമായിരുന്ന സുന്നികള്‍ ഭരണത്തില്‍ നിന്നും പുറത്തായി, ഷിയാ, സുന്നി, കുര്‍ദു വംശീയത ശക്തമായി,വംശീയ പോരാട്ടങ്ങള്‍ സാധാരണമായി . ഇറാന്‍ എന്ന ഭാഹ്യ ശക്തിയുടെ സ്വാധീനം പൂര്‍വാധികം ശക്തമായി, ലോക പ്രസിദ്ധമായ യൂഫ്രെടീസും, ടൈഗ്രീസും ഒഴുകുന്ന നാട്ടില്‍ പകുതിയോളം ജനം ശുദ്ധ ജലം കിട്ടാതെ പ്രയാസപ്പെടുന്നു. ഇതിനേക്കാള്‍ ഉപരി  ഓരോ അമേരിക്കന്‍ പൌരനും നാണിച്ചു തല കുനിക്കേണ്ടത് യഥാര്‍ത്ഥ ജനാധിപത്യ വിപ്ലവം അറബു ലോകത്ത്  സമ്പൂര്ണ അര്‍ത്ഥത്തില്‍ സാധ്യമാക്കിയ അറബു വസന്തത്തിനു മുന്‍പിലാണ്. ഒരൊറ്റ തുള്ളി ചോര ചിന്താതെ ഒരു ജീവന്‍ പോലും അപഹരിക്കാതെ അമേരിക്കയും നാറ്റോയും ലക്‌ഷ്യം വെച്ച വിപ്ലവം സമാധാനപൂര്‍വ്വം ഈജിപ്തിലും,  തുനീഷ്യയിലും ഇതേ കാലത്ത് സാധ്യമായി. ഈ ഈത്തപഴ സമൃദ്ധിയില്‍ വില്കാനാണല്ലോ അമേരിക്കയും നാറ്റോ സഘ്യവും  ഉണങ്ങിയ കാരക്കയുമായി വന്നത് എന്ന് ആലോചിച്ചു നമുക്ക് ഓര്‍ത്തു ചിരിക്കാം. ഊര്‍ദ്ധന്‍ വലിക്കുന്ന അമേരിക്കന്‍ ജനാതിപത്യത്തിന് ഓക്സിജന്‍ കൊടുക്കാന്‍ ആരുണ്ട് എന്ന് കാത്തിരുന്ന് കാണാം. അമേരിക്ക അവരുടെ കുടം തുറന്നു വിട്ട "പുതിയ ലോക ക്രമം" തിരിച്ചു കുടത്തില്‍ കയറാന്‍ സാധിക്കാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കടന്നു കറങ്ങുന്നത് കാണാന്‍ രസമുണ്ട്. "മരുഭൂമിയിലെ കൊടുങ്കാറ്റു" ശാന്തമായി പക്ഷെ ഓരോ അമേരിക്കന്‍ പൌരന്‍റെ നെഞ്ചിലും ഭീതിയുടെ കൊടുങ്കാറ്റു വിതച്ചാണ് അത് ശാന്തമായത്. ബുഷ്‌ സ്വപ്നം കണ്ടപോലെ  ലോകം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നീങ്ങുന്നു, അമേരിക്കന്‍ സാമ്രാജത്വ ഭീകരതയുടെ കാറ്റഴിച്ചു വിട്ട പുതിയ ലോക ക്രമത്തിന് കാതോര്‍ത്തു കൊണ്ട്...

2 comments:

  1. എനിക്കൊരു സ്വപ്നം ഉണ്ട് മുതലാളിത്തം അതിന്റെ ഈറ്റില്ലമായ വാഷിങ്ങ്ടണില്‍ അഭയം കിട്ടാതെ പ്രേധത്തെ പോലെ അലയുന്നത് കാണാനുള്ള, പാവപെട്ട ഏഷ്യന്‍ മുസ്ലിം നാമധാരി വസ്ത്രാക്ഷേപം നേരിടാതെ അമേരിക്കന്‍ വിമാനത്താവളത്തിലൂടെ സമാധാനപൂര്‍വം കടന്നു പോകുന്ന, സ്വന്തം രാജ്യത്ത് അഭയാര്‍ഥി ആയ ഫലസ്തീനിയും അമേര്‍ക്കന്‍ വെള്ളക്കാരനും തുല്യ അവകാശമുള്ള ഒരു യു എന്‍ രക്ഷാസമിതിയില്‍ വീറ്റോ ഇല്ലാതെ വോട്ടു ചെയ്യുന്ന ഒരു ദിനത്തെ കുറിച്ച സുന്ദരമായ സ്വപ്നം...

    ReplyDelete
  2. May allah full fill your Dream
    <<<>.
    nice word

    ReplyDelete