പാഠം അഞ്ചു, ഒരു സമുദായ ധ്രുവീകരണം
മാധ്യമം ലേഖകന്‍ വയലാര്‍ ഗോപ കുമാറിനും മാധ്യമം പത്രത്തിനും എതിരില്‍ സി ബി ഐ അന്ന്വേഷണം നടത്തുമെന്ന് കേരള മുഖ്യ മന്ത്രി. കൊണ്ഗ്രസ്സില്‍ ആസൂത്രിതമായി മുസ്ലിം പ്രാധിനിത്യം വെട്ടിക്കുറക്കാന്‍ ശ്രമം നടക്കുന്നു എന്ന് കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ഈ നീക്കം എന്ന് പറയപ്പെടുന്നു. മുസ്ലിം ലീഗ് യു ഡി എഫില്‍ ഉണ്ട് എന്നതിനാല്‍ കോണ്ഗ്രസ് മുസ്ലിങ്ങളോട് കടുത്ത വിവേചനം കാണിക്കുന്നു എന്നും ഇത് തുടരുന്ന പക്ഷം കേരളത്തിലെ മുസ്ലിങ്ങള്‍ മറ്റു പാര്‍ട്ടികള്‍ അഭയം തേടേണ്ടി വരും എന്ന് എം ഐ ഷാനവാസിനെയും, എം എം ഹസനെയും , സി പി മുഹമ്മദിനെയും ഉദ്ധരിച്ചു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കേരളത്തിലെ സാമുദായിക സമത്വം, സാമുദായിക ഐക്യം എന്നിവ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. അടുത്ത കാലത്ത് മാധ്യമം പത്രം സാമുദായിക സ്പര്‍ധ ഉണ്ടാകുന്ന വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു . കേരള പോലീസിലെ രഹസ്യ അന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് വളരെ ആസൂത്രിതമായി മുസ്ലിം സമുദായത്തിലെ സാധാരണക്കാരായ ഇരുനൂറ്റി അമ്പതു പേരുടെ ഇ മെയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി, മുസ്ലിം സമുദായത്തിലെ പ്രതികരണ ശേഷിയുള്ള ആളുകളെ സംശയത്തിന്‍റെ പേരില്‍ ഭീകരരും, രാജ്യ ദ്രോഹികളും ആകാനുള്ള കേരള ഗവര്‍മെന്റ് ശ്രമത്തെ ഏതാനും ആഴ്ചകള്‍ക്ക് മുന്പ് മാധ്യമം ആഴ്ചപതിപ്പ് സ്കൂപ്പ് എന്ന നിലയില്‍ പ്രസിധീകരിച്ചു കൊണ്ട് പരാജപെടുത്തി എന്ന് അദ്ദേഹം പരിതപിച്ചു . അന്ന് കേരള പോലീസ് അറിയാതെ ആ പട്ടികയില്‍ ഉള്‍പെട്ട ചില അമുസ്ലിം പേരുകള്‍ ഒഴിവാക്കി വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി മാധ്യമം സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സിമി ബന്ധം ഉണ്ട് എന്ന് സംശയം ആരോപിക്കപെട്ട ഒരാളില്‍ നിന്നാണ് പോലീസിനു ഇത്രയും ഇ മെയില്‍ അഡ്രസ്സുകള്‍ ലഭികുന്നത്, സിമി എന്ന് കേട്ടാല്‍ പിന്നെ മുസ്ലിം സമുദായത്തെ മൊത്തം സംശയിക്കെണ്ടതും , ഭീകരര്‍ ആകെണ്ടതും ഇസ്രയേല്‍ നല്‍കുന്ന പുതിയ പരിശീലനത്തിന്റെ ഭാഗമായതിനാല്‍ കേരള ഗവര്‍മെന്റിന് ഈ കാര്യത്തില്‍ സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിമി ആ വ്യുക്തിയുടെ മകളുടെ പേരാണ് എന്ന് പിന്നീട് സര്‍ക്കാരിന് ബോധ്യമായതിനാല്‍ സി ബി ഐ അന്ന്വേഷണം വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. പ്രസ്തുത വാര്‍ത്ത ചോര്‍ത്തി നല്‍കിയ പോലീസ് കാരനെ ഭീകരവാദി ആക്കാന്‍ മതിയായ രേഖകള്‍ ലഭ്യമാണ് എന്നും ആവശ്യമെങ്കില്‍ അത് പത്രത്തിന് എതിരില്‍ ഉപയോഗിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൊടപ്പനക്കലില്‍ നിന്നും അഞ്ചു നേരം അഞ്ചു, അഞ്ചു എന്ന് മാത്രം മന്ത്രം കേട്ട് കൊണ്ടിരിക്കുന്ന ഈ നിര്‍ണായക സമയത്ത് തന്നെ കൊണ്ഗ്രസ്സില്‍ മുസ്ലിം മന്ത്രിമാരുടെ കണക്കെടുക്കുന്നതിലെ അനൌചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. "നഞ്ഞെന്തിനാ നാനാഴി " എന്ന് മുസ്ലിം സമുദായത്തിന്റെ അടിത്തറ മാന്താന്‍ കെല്പുള്ള മതേതര മുസ്ലിം മന്ത്രി പുങ്കവനായ ആര്യാടനെ ചൂണ്ടി കാട്ടി അദ്ദേഹം ചോദിച്ചു. മുസ്ലിം ആകുന്നു എങ്കില്‍ ആര്യാടനെ പോലെ ആകണം കോണ്ഗ്രസ് മുസ്ലിം മന്ത്രിമാരുടെ എണ്ണമല്ല ഇപ്പോളത്തെ പ്രശനം, അഥവാ ലീഗിന് അഞ്ചു മന്ത്രിമാരെ അനുവദിച്ചാല്‍ ലീഗ് കേരള ജനതയുടെ തലയില്‍ കേറി നിരങ്ങുമെന്നും കേരളത്തിലെ അവസാനത്തെ കൊണ്ഗ്രസ്സു മുഖ്യ മന്ത്രി ഞാന്‍ ആകുമെന്ന ആര്യാടന്‍റെ പ്രസ്താവന പക്വതയുള്ള രാഷ്ട്രീയ കാഴ്ചപാട് ആണ് എന്നും കേരള മുഖ്യന്‍ വിശദീകരിച്ചു. കേന്ദ്ര സഹ മന്ത്രി ഇ അഹമ്മദ് അടക്കം ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ട് എന്നും അഹമാദ് രാജി വെച്ചാല്‍ കേരത്തിലെ അഞ്ചാം മത്രി സ്ഥാനം പരിഗണിക്കാം എന്നുമുള്ള കൊടുങ്ങല്ലൂര്‍ എം എല്‍ എ ടി. എന്‍. പ്രതാപന്റെ പ്രസ്താവനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാട്ടികയിലെയും കൊടുങ്ങല്ലൂരിലെയും മുസ്ലിങ്ങളുടെ വോട്ടു നേടി എം എല്‍ എ ആയി എന്ന അഹങ്കാരം ലവലേശം ഇല്ലാത്ത പക്കാ കോണ്ഗ്രസ് ആണ് ടി എന്‍ പ്രതാപന്‍ എന്നും മുസ്ലിങ്ങളെ പറ്റിക്കാന്‍ മുടങ്ങാതെ എല്ലാ വര്‍ഷവും ഇപ്പോള്‍ അനുഷ്ടിക്കുന്ന റംസാന്‍ വൃതം തുടര്‍ന്നും അനുഷ്ടിക്കണം എന്നും മുഖ്യ മന്ത്രി അദ്ദേഹത്തെ ഓര്‍മപ്പെടുത്തി . മന്ത്രിമാരെ നിശ്ചയികുന്നത് എം എല്‍ എ മാരുടെ എണ്ണം നോക്കിയല്ല എന്നും കൊണ്ഗ്രസ്സിനു കൂടുതല്‍ സീറ്റ് കിട്ടിയ സമയം കൂടുതല്‍ മന്ത്രിമാരെ ചോദിച്ചിട്ടില്ല എന്നും പ്രസ്താവന ഇറക്കിയ മൂന്ന് രൂപ മെംബര്ഷിപ്പ് കൈമുതലായുള്ള കെ മുരളീധരനെ സമയ നിഷ്ടയുടെ കാര്യത്തില്‍ മുഖ്യ മന്ത്രി ശ്ലാകിച്ചു, കിങ്ങിണി കുട്ടന്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ സമയത്തിന് അനുയോജ്യമായി പ്രതികരിച്ചത് ഇപ്പോള്‍ മാത്രമാണ് എന്നും അദ്ദേഹം സ്ഥിരീകരിച്ചു . ആകെ കയ്യിലുള്ളത് മൂന്നു രൂപ മെംബര്ഷിപ്പും പട്ടി തൊട്ട കലം പോലെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഇപ്പോളും അകറ്റി നിര്ത്തപെട്ട ഒരു പിടി അണികളും മാത്രമാണ് എങ്കിലും ഇത്തവണ മുരളി തല മറന്നു എണ്ണ തേച്ചില്ല എന്ന് മുഖ്യ മന്ത്രി നന്ദി പൂര്‍വ്വം സ്മരിച്ചു . അവസാനമായി ലീഗിന്‍റെ അഞ്ചാം മന്ത്രി അവകാശ വാദത്തെ ആസൂത്രിതമായി തകര്‍ക്കാന്‍ സഹകരിച്ച കെ പി സി സി മെംബര്മാര്‍, തിരഞ്ഞെടുപ്പില്‍ സമദൂരം ശരി ദൂരം എന്ന് പറഞ്ഞ എന്‍ എന്‍ എസ് , കേരള കോണ്ഗ്രസ്, ലീഗിലെ തന്നെ കുഞ്ഞാപ്പ ഗ്രൂപ്പ് , എന്നിവരോടും മുഖ്യ മന്ത്രി തന്‍റെ അകൈതവമായ നന്ദി അറിയിച്ചു. ഇരുപതു എം എല്‍ എ മാര്‍ കയ്യിലുണ്ടായിട്ടും കോണ്ഗ്രസ് ഹൈകമാണ്ട് തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാന്‍ സന്നദ്ധമായ ലീഗ് മുന്നണി മര്യാദ എന്ന അധികാര മോഹത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.
സത്യം തുറന്നുപറയുമ്പോള്‍ പത്രവും ശത്രുവാകുമെന്ന് ഇപ്പോള്‍ മനസ്സിലായി.
ReplyDeleteഅഞ്ചാം മന്ത്രി വേണമെന്ന്, അത് അലി ആയിരിക്കണമെന്ന് ലീഗില്‍ പലര്‍ക്കു പോലും താല്പര്യമില്ല.
കലികാലം എന്നല്ലാതെ എന്ത് പറയാനേ മാഷേ.....
ReplyDeleteഎഴുത്ത് ഉഗ്രനായിട്ടുണ്ട്..