Wednesday, 15 February 2012

ജനകീയ സമരങ്ങള്‍ വിജയികട്ടെ

 "ഭരണകൂടം അനീതികൊപ്പം നില്‍കുമ്പോള്‍ നീതിയുടെ പക്ഷത്ത്  നില്‍ക്കല്‍ അപകടകരമാണ് " (വോള്‍ടയര്‍)



വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്പരമ്പ്,പുന്നെല്‍ പെട്ടിപ്പാലം, തുടങ്ങി കേരളത്തിലെ ഒരു പാട് ഗ്രാമങ്ങളില്‍ സാധാരണ ജനം സമരത്തിലാണ്. മാസങ്ങള്‍ നീണ്ടു നിന്ന ജനകീയ സമരത്തില്‍. ഈ സമര മുഖങ്ങളില്‍ പലതിലും നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഈ സാധാരണ ജനത്തിനില്ല. നഗരങ്ങളുടെ മാലിന്യം ചുമക്കാന്‍ വിധിക്കപെട്ട നിസ്സഹായരായ ഒരു ജന വിഭാഗമാണ്‌ ഈ ഗ്രാമവാസികള്‍ എല്ലാം തന്നെ, വളരെ ലാഗവത്തോടെ നഗരവും അതിന്റെ ആഡoബരങ്ങളും വലിച്ചെറിയുന്ന ജൈവിക മാലിന്യങ്ങളെ സ്വന്തം ഗ്രാമത്തിന്‍റെ, ജീവിത സാഹചര്യങ്ങളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യുന്ന വിധം ഭീകരമായിട്ടും നിശബ്ദരായി സഹിക്കാന്‍ വിധിക്കപെട്ട ഒരു ജനവിഭാഗം.അവരുടെ നിലനില്പിനായുള്ള ചെറുത്തു നില്പാണ് സമകാലിക കേരളം കാണുന്ന മാലിന്യ വിരുദ്ധ പോരാട്ടങ്ങള്‍. ഈ സമരങ്ങള്‍ സമരക്കാരുടെ ആവശ്യങ്ങള്‍ തൃപ്തികരമായി പരിഹരിച്ചു കൊണ്ട് തീര്‍ക്കാന്‍ ഒരു നഗര സഭയും സന്നധമല്ല എന്നതാണ് ഏറെ ആശച്ചര്യകരം. അതില്‍ ഒരു കാലത്ത് ജനകീയ സമരങ്ങളെ തങ്ങളുടെ പാര്‍ടിയുടെ വളര്‍ച്ചക്കും വ്യാപനത്തിനും നിര്‍ലോഭം ഉപയോഗപെടുത്തിയ ഇടതു പ്രസ്ഥാനങ്ങളും എന്നും സമ്പന്ന മധ്യ വര്‍ഗ താല്പര്യങ്ങള്‍കൊപ്പം നിന്ന ദേശീയ പ്രസ്ഥാനവും തുല്യ കുറ്റവാളികള്‍ ആണ് . നഗരാതിര്‍ത്തിയില്‍ ആയിപ്പോയി എന്ന ഒരു പാപമേ ആ ഗ്രാമത്തിലെ ദുരിതം അനുഭവിക്കുന്ന ജനം ചെയ്തിട്ടുള്ളൂ , അതിനു സ്വന്തം കിടപ്പാടവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും, ജീവിക്കുന്ന മണ്ണും, സ്വപ്നം കാണുന്ന ആകാശം വരെ മലിനമാകാന്‍ അവര്‍ വിധിക്കപെടുന്നു. ഇച്ചാ ശക്തിയുള്ള ഭരണാതികാരികളുടെ അഭാവം നമ്മുടെ നാട് അനുഭവിക്കുന്ന ഒരു ദാരിദ്ര്യമാണ്. മുള്ള് കൊണ്ട് എടുക്കേണ്ട പ്രശ്നങ്ങളെ തൂമ്പ കൊണ്ട് എങ്ങിനെ എടുക്കാം എന്ന ഗവേഷണമാണ് പല നഗര സഭകളും നടത്തുന്നത് എന്ന് തോന്നുന്നു അതാണ്‌ ഈ  സമരങ്ങളോട് അവര്‍ സ്വീകരിക്കുന്ന നയ സമീപങ്ങള്‍ തെളിയിക്കുന്നത്.
                                   മറ്റൊരു അതിശയം ഈ സമര മുഖങ്ങളോട്  നമ്മുടെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ടികള്‍ സ്വീകരിക്കുന്ന തികഞ്ഞ കാപട്യപൂര്‍ണമായ അവഗണനയുടെ  സമീപനമാണ്. ബംഗാളിലെ മമതയുടെ ജനദ്രോഹ നിലപാടിന് ഇവിടെ കേരളത്തില്‍  ഹര്‍ത്താല്‍ നടത്താന്‍ നമ്മുടെ ഇടതു പക്ഷത്തിനു സാധിക്കും എന്നാല്‍ നമ്മുടെ പെട്ടിപാലത്തെ, വിളപ്പില്‍ ശാലയിലെ, ലാലൂരിലെ വീട്ടമ്മമാരുടെ രോദനം കേള്‍ക്കാന്‍ അവര്കാവുനില്ല , അവര്‍ കുഞ്ഞു കുട്ടി പരാതീനവുമായി നൂറും അതില്‍ കൂടുതലും നീണ്ടു നില്‍കുന്ന സമര മുഖത്താണ് , നിരന്തരമായി സമര പന്തലില്‍ ആണ്.രാഷ്ട്രീയ പാര്‍ടികള്‍ അവഗണിച്ച ഇത്തരം സമരങ്ങള്‍ ആ ജനത്തിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് പരമ പുച്ഛമാണ് ഉണ്ടാകുന്നത് എന്ന് കൂടി പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഇത്തരം സമരങ്ങളുടെ വിജയം സമകാലിക കേരളം രാഷ്ട്രീയ ഉല്ബുദ്ധത നേടുന്നതിന്‍റെ ലക്ഷണമൊത്ത അടയാളങ്ങള്‍ കൂടിയായി  വിലയിരുത്തപെടണം. കാലങ്ങളായി സാധാരണക്കാരനെ ചൂഷണം ചെയ്തു കൊഴുത്തു  വീര്കുന്ന രാഷ്ട്രീയ തമ്ബ്രാക്കന്മാര്കുള്ള മുന്നരീപ്പാണ്‌. സമര വീര്യവും, സംഘടിത ഇച്ചാ ശക്തിയും കൊണ്ട് മാത്രമേ രാഷ്ട്രീയ  ചൂഷകരെ  മുട്ടു കുത്തിക്കാനാവൂ എന്ന്   സാധാരണ ജനവിഭാഗത്തിന് ബോധ്യപെടുത്തി കൊടുക്കുന്നു ഈ സമര വിജയങ്ങള്‍.  വോള്‍ടയര്‍  പറഞ്ഞ ആപത്ത് വാക്യം നമുക്കെ ചെറുതായി തിരുത്താം "ഭരണകൂടവും അതിന്റെ തന്നെ  സംവിധാനമായ രാഷ്ട്രീയ പാര്‍ട്ടികളും അനീതിയുടെ ഭാഗത്ത്‌ നില കൊള്ളുമ്പോള്‍ സത്യത്തിനും നീതിക്കും വേണ്ടി സാധാരണ പൌരന്‍  നില കൊള്ളുക എന്നത് ഭയാനകമാണ്, അവരുടെ ജീവനും സ്വത്തിനും അപകടകരമാണ്" എന്ന് നമുക്ക് പുനര്‍ നിര്‍വചനം ചെയ്യാം . "ജനകീയ സമരം വിജയിക്കട്ടെ, വിപ്ലവം വിജയിക്കട്ടെ". നിലനില്പിനായി കേരളത്തില്‍ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും ഭാവുകങ്ങള്‍.

 

7 comments:

  1. ഈ വിഷയങ്ങള്‍ ബൂലോകത്തേക്ക് വരട്ടെ. കൂടുതല്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. അതിവേഗപാതയും അവിടത്തെ അമിതവും നിയമവിരുദ്ധവുമായ ടോള്‍ പിരിവും കൂടി വിഷയമാക്കണം.

    ReplyDelete
    Replies
    1. ജനകീയ വിഷയങ്ങള്‍ ഭൂലോകത്ത് ആവശ്യമായ പിന്തുണ കിട്ടുന്നില്ല എന്ന അഭിപ്രായം എനിക്ക് മുന്‍പും തോന്നിയതാണ്, നദി കൂടുകാര സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.... ജനകീയ വിഷയങ്ങളില്‍ കാമ്പുള്ള , ക്രിയാത്മകമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു..

      Delete
  2. "ഭരണകൂടം അനീതികൊപ്പം നില്‍കുമ്പോള്‍ നീതിയുടെ പക്ഷത്ത് നില്‍ക്കല്‍ അപകടകരമാണ് " - Don't forget.

    ReplyDelete
  3. അഭിപ്രായസ്വാതന്ത്ര്യം കൂടിയേ തീരൂ എന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ്.
    ജനകീയസമരങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്തരുത്.

    http://bhoogolam.blogspot.in/2012/02/blog-post.html

    ReplyDelete
  4. വിജക്കുക തന്നെ വേണം ഒരു പക്ഷെ മുഖ്യ ധാരാ രാഷ്ട്രിയ പാര്‍ട്ടികള്‍ വിട്ടു നില്‍ക്കുന്നതാകും ഇത്തരം പോരാട്ടങ്ങളില്‍ നല്ലത് എന്നാണു എന്റെ പക്ഷം
    കക്ഷിരഷ്ട്രിയത്തിന് അതീതമായി ജനകീയ കൂട്ടയ്മ്മ ഉണരുമ്പോള്‍ അത് വിജൈക്കുമ്പോള്‍ ജനങ്ങള്‍ ഒന്ന് തിരിച്ചറിയും '' നമ്മള്‍ക്ക വേണ്ടി പോരാടാന്‍ നമ്മള്‍ മാത്രം '' എന്നാ സത്യം

    ഒരു പക്ഷെ ഇത്തരം സമരങ്ങളില്‍ രാഷ്ട്രിയ വിഴുപ്പലക്കല്‍ ഉണ്ടാകില്ല പലസ്പരം ചെളി വാരി ഏറിയാല്‍ ഉണ്ടാകില്ല ഒരു ജനത ജാതി , മത , രാഷ്ട്രിയ, വര്‍ണ, വര്‍ഗ ചിന്തകള്‍ എല്ലാം മറന്നു ഒന്നായി ഒറ്റ മനസ്സോടെ പോരാടുമ്പോള്‍ അവിടെ ഒരു സമരം വിജൈക്കുക മാത്രമല്ല മനുഷ്യര്‍ക്ക്‌ ഇടയിലെ അകല്‍ച്ചയുടെ മതിലുകള്‍ ഇടിഞ്ഞു വീഴുക കൂടി ആണ് സംഭവിക്കുന്നത് .


    നഗരത്തിന്റെ മാലിന്ന്യം ചുമക്കേണ്ടി വരുന്ന എല്ലാ ഗ്രമാവാസികള്‍ക്കും സമര പാതയില്‍ മുന്നേറുന്ന എല്ലാര്‍ക്കും അഭിവാദ്യങ്ങള്‍....


    സലീമ്ഭായ്‌ നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  5. സത്താര്‍ ഭായ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ വിട്ടു നില്കുന്നത് നല്ലതിനാണ് എങ്കില്‍ അവര്‍ എല്ലാ നല്ല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍കേണ്ടി വരും. വിട്ടു നില്‍കുന്നെ എന്നത് മാത്രമല്ല പ്രശ്നം, അവര്‍ പ്രതി സ്ഥാനത്താണ് എന്ന് കൂടി മനസ്സിലാക്കണം. പെട്ടിപ്പാലം സമരത്തിനെതിരില്‍ നില്കുന്നത് തലശ്ശേരി നഗര സഭ ഭരിക്കുന്ന ഇടതു പക്ഷമാണ്. അവിടെ സമരമുഖതുള്ള സ്ത്രീകളെ കുറിച്ച് കോടിയേരി പറഞ്ഞ അഭിപ്രായം കുറച്ചു ദിവസം മുന്പ് പത്രത്തില്‍ വന്നിരുന്നു. വിളപ്പില്‍ശാല സമരം ഇന്നലത്തെ നാടകം മൂലം വിജയിച്ച സ്ത്രീകളുടെ ആഘോഷം ഈ ഫോട്ടോ കാണ് . ഇതിലൂടെ ഒക്കെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ടികളുടെ കപട മുഖം പൊതു ജന മധ്യത്തില്‍ തുറന്നു കാണിക്കപെടുന്നു. കക്ഷി രാഷ്ട്രീയ്തിനപ്പുരം ജന നന്മക്കായി കൈ കൊത് പിടിക്കാന്‍ നമുക്ക് സാധിക്കണം എന്ന നല്ല സന്ദേശം ഈ സമരങ്ങള്‍ നല്‍കുന്നു.. സത്താര്‍ജി നന്ദി , സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും.

    ReplyDelete
  6. "ഭരണകൂടം അനീതികൊപ്പം നില്‍കുമ്പോള്‍ നീതിയുടെ പക്ഷത്ത് നില്‍ക്കല്‍ അപകടകരമാണ് " (വോള്‍ടയര്‍) വളരെ വാസ്തവം.

    ReplyDelete