"മാന്യ മഹാ ജനങ്ങളെ , ഉദ്ബുദ്ധരായ ജനാധിപത്യ വിശ്വാസികളെ,കര്‍ണാടക മന്ത്രിസഭയിലെ മാന്യന്മാരായ മന്ത്രിമാര്‍ക്ക് സംസ്കാര സമ്പന്നരായ കേരളീയ പൌരാവലിയുടെ ആദരം. ഇന്ന് വൈകീട്ട് സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ തിലകകുറി തേക്കിന്‍ കാട് മൈദാനിയില്‍ വെച്ച് സംഘടിപിക്കുന്ന സ്വീകരണ യോഗത്തിലേക്ക് നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു. ജനാധിപത്യ സംവിധാനത്തെ അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് നിയമസഭയില്‍ പാലിക്കേണ്ട സദാചാര മര്യാദ കൃതിയമായി പാലിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ കര്‍ണാടക സഹകരണ മന്ത്രി ശ്രീമാന്‍ ലക്ഷ്മണ്‍ സാവേധി, വനിതാ ശിശു ക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നിവരെ കേരളീയ ജനത ആദരിക്കുന്ന സാംസ്കാരിക പരിപാടിയിലേക്ക് ഈ നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഹാര്ദ്ധവമായി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പ്രിയമുള്ളവരേ നാം മനസ്സിലാക്കിയ പോലെ ഒരു വനിതാ ശിശു ക്ഷേമ മന്ത്രി എന്ന നിലയില്‍ ചെയ്യാവുന്ന ഏറ്റവും അതി മഹത്തായ കര്‍മ്മം സ്ത്രീ സമൂഹം നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നാണല്ലോ , കര്‍മനിരതനായ, ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് ഈ കാര്യത്തില്‍ കാണിക്കാവുന്ന പരമാവധി ആത്മാര്‍ഥതയും, അര്‍പ്പണ മനോഭാവവും സി സി പാട്ടീല്‍ എന്ന കര്‍ണാടക മന്ത്രി കാണിച്ചു എന്നതിനാല്‍ നമ്മുടെ ആദരം അദ്ദേഹം അര്‍ഹിക്കുന്നു.ആ കാര്യത്തില്‍ സഹകരിക്കാവുന്നതില്‍ പരമാവധി സഹകരണം നല്‍കി സി സി പാട്ടീലിനോട് അനുഭാവം പുലത്തി എന്നതാണ് കര്‍ണാടക സഹകരണ മന്ത്രിയെ നമ്മുടെ ആദരവിനു അര്‍ഹാനാക്കുന്നത്.
പ്രിയമുള്ള സുഹുര്ത്തുക്കളെ പഴകി പുളിച്ച ജനാധിപത്യ ധാര്‍മിക മൂല്യം അവകാശപെടുന്ന അരാഷ്ട്രീയ വാദികളും,കേരളീയ കപട സദാചാര വാദികളും , സാംസ്കാരിക ഉന്നതിയും, ധാര്‍മിക ഔനിത്ത്യവും അവകാശപെടുന്ന കേരളത്തിലെ സാംസ്കാരിക നേതാക്കളും ഒരുപക്ഷെ നമ്മുടെ മഹാന്മാരായ ശ്രീമാന്‍ പാട്ടീലും, സവാധിയും കര്‍ണാടക നിയമസഭയെ അവഹേളിച്ചു എന്നോ , ജനാധിപത്യത്തെ വ്യഭിചരിച്ചു എന്നോ മറ്റോ നാളെ പ്രസ്താവന ഇറക്കി രംഗത്ത് വരാം. നമ്മുടെ മാതൃകാ പുരുഷന്മാരുടെ ചോരക്കു വേണ്ടി മുരവിളികൂട്ടാം. നമ്മുടെ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളെ ഉപയോഗിച്ച് ഈ മഹല്‍ കര്‍മ്മത്തെ ക്രൂരമായി നിരൂപണം ചെയ്യാം, സോഷ്യല്‍ മീഡിയ രംഗത്ത് ഈ സല്‍ പ്രവര്‍ത്തിയെ വികൃതമായി വ്യാഖ്യാനിച്ചു ചിത്ര വധം ചെയ്യാം . പക്ഷെ നാം മനസ്സിലാക്കണം ഇതൊരു വിപ്ലവകരമായ പരീക്ഷണമാണ്.ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെ ഒരു നിയമസഭാ സാമാചികാനും കാണിക്കാത്ത ചങ്കൂറ്റമാണ് ശ്രീമാന്‍ സി സി പാട്ടീലും ശ്രീമാന്‍ ലക്ഷ്മണ്‍ സവാധിയും കാണിച്ചിട്ടുള്ളത്. ഇതിനു അര്‍ഹമായ പരിഗണ നല്‍കി ആദരിക്കേണ്ടത് കര്‍ണാടക സംസ്ഥാനത്തെ പോലെ തന്നെ എന്നും സാംസ്കാരിക ഉന്നതി കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിന്‍റെ കൂടി ധാര്‍മിക ബാധ്യത ആയി നാം മനസ്സിലാക്കണം. രാജി വെച്ച് ഒഴിയാന്‍ മാത്രം ഗൌരവമുള്ള ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല എന്ന് സമൂഹ മധ്യത്തില്‍ സമര്‍പ്പികാനും അവരുടെ നിരപരാധിത്വം കേരളീയ സമൂഹത്തിനു ബോധ്യമാക്കാനും ഉദ്ദേശിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രിയമുള്ളവരേ നാം തിരിച്ചറിയണം കേരളീയ സമൂഹം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി എന്നത് ഇത്തരം പുരോഗമന ചിന്തയോടും, വിപ്ലവകരമായ സാംസ്കാരിക മുന്നേറ്റങ്ങളോട് മുഖം തിരിഞ്ഞു നില്കുന്നു എന്നതാണ്. നാം മനസ്സിലാക്കുക ഈ കാപട്യം നാം അവസാനിപ്പികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സംഭവ യാധാര്ത്യങ്ങളെ ഉള്‍കൊള്ളാനുള്ള സാമൂഹ്യ മനസ്ഥിതി കേരളീയ സമൂഹം ഇനിയും വികസിപ്പിക്കേണ്ടി ഇരിക്കുന്നു. അതിനു തുടക്കം കുറിക്കാനാണ് ഇത്തരം ഒരു സ്വീകരണ പരിപാടി ആസൂത്രണം ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്രിയമുള്ളവരേ സാംസ്കാരിക കേരളം ആകാംഷയോടെ കാത്തിരിക്കുന്ന മഹത്തായ സ്വീകരണ പരിപാടിയില്‍ നിങ്ങളും നിങ്ങളും പങ്കെടുക്കേണമേ എന്ന് അപേക്ഷിക്കുന്നു".....
മാന്യ മഹാ ജനങ്ങളെ , ജനാധിപത്യ വിശ്വാസികളെ .........
ക്ഷണം സ്വീകരിക്കുന്നു !!!!!
ReplyDeleteസംഘാടകരുടെ പ്രതേക ശ്രദ്ധക്ക് ആശംസ പറയുന്നവരുടെ കൂട്ടത്തില്‍ ആബിദ് അലി മലപ്പുറത്തിനെ ചെര്‍ക്കെണ്ടതാകുന്നു.
Deleteഇത് ക്ഷണം ആണോ ക്ഷണനം ആണോ :-)
ReplyDeleteദുബായിക്കാര ക്ഷണനം തന്നെ ആണ് ഉദ്ദേശിച്ചത്. കുഴക്കല്ലേ
Delete