രണ്ടായിരത്തി പതിനൊന്നു ഒക്ടോബര്‍ പാലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണ നല്‍കുന്ന ലോകത്തെ സമാധാന കാംക്ഷികളായ സമാന ചിന്താഗതിക്കാര്‍ക്കും ശുഭ വാര്‍ത്തകള്‍ കൊണ്ട് വന്ന മാസമായിരുന്നു. അതില്‍ ആദ്യത്തേത് ഒക്ടോബര്‍ പതിനെട്ടിന് ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രം ഹമാസ് എന്ന ഒരു ചെറു സംഘത്തിനു മുന്‍പില്‍ കീഴടങ്ങുന്നത് ലോകം സാക്ഷി ആയതായിടുന്നു . ഒരിക്കലും സമാധാനത്തിന്‍റെയും സംവാദത്തിന്റെയും ഭാഷ പരിചയമില്ലാത്ത ഇസ്രേല്‍ ഹമാസ് തടവിലാക്കിയ ഗിലാദ് ശലിത് എന്ന ഇസ്രേല്‍ പട്ടാളക്കാരന്റെ മോചനത്തിന് വേണ്ടി കാലങ്ങളായി അവര്‍ അന്യായമായി പിടിച്ചു കൊണ്ട് പോയി തടവില്‍ വെച്ചിരുന്ന ആയിരത്തോളം പാലസ്തീന്‍ പൌരന്മാരെ വിട്ടയക്കാന്‍ നിര്‍ബന്ധിതമായത് ഈ കഴിഞ്ഞ മാസമാണ്. അറബ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ജനാതിപത്യ വിപ്ലവ വിസ്മയം കാലങ്ങളായി അറബ് ജനതയെ അടക്കി വാണിരുന്ന ഏകാതിപതികളെ മാത്രമല്ല അസ്വസ്തമാക്കുന്നത് മറിച്ചു, ആ ഏകാധിപതികളിലൂടെ പാലസ്തീന്‍ എന്ന രാഷ്ട്രത്തിനും അവിടത്തെ പീഡനം അനുഭവിക്കുന്ന ജനത്തിനും പതീറ്റാണ്ടുകള്‍ മുള്‍കിരീടം തീര്‍കുന്ന ജൂത - സയണിസ്റ്റ് - അമേരിക്കന്‍ കൂടുകെട്ടിനു കൂടി ആണ്. ഈജിപ്തിലെ മുബാറക്കിന്റെ പതനം ടെല്‍ അവീവിനെ കുറച്ചൊന്നുമല്ല ഭയചിതരാകുന്നത്. മേഘലയില്‍ ഇസ്രേല്‍ നടത്തിയിരുന്ന എല്ലാ കയ്യേറ്റങ്ങളെയും നിസ്സംഗമായി നോക്കി നിന്നിരുന്ന അറബ് ഭരണാധികാരികള്‍ ഓരോരുത്തരായി വീഴുന്ന കാഴ്ച ഇസ്രേല്‍ ഭരണാധികാരികളെ വരാനിരിക്കുന്ന ഒറ്റപെടല്‍ എത്ര ഭീകരമായിരിക്കും എന്ന് നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട് . മാത്രമല്ല വിമോചനം നേടുന്ന അറബു രാഷ്ട്രങ്ങളെ അരാചകത്വം പിടികൂടാനിരികുന്നു എന്ന അമേരിക്കന്‍ സയനിസ്റ്റു മാധ്യമ പ്രോപഗണ്ടക്ക് ജനാതിപത്യ രീതിയില്‍ ബാലറ്റിലൂടെ മറുപടി തുനീഷ്യന്‍ ജനത നല്‍കി കഴിഞ്ഞു. അല്‍ നഹദ എന്ന ഇസ്ലാമിസ്റ്റു ഭരണകൂടത്തിനു അംഗീകാരം കൊടുക്കുക വഴി തുനീഷ്യന്‍ ജനത ലോകത്തിനു നല്‍കിയ മറുപടി ഇസ്ലാമിനെയും മുസ്ലീങ്ങളെയും വേട്ടയാടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടിയുള്ള താക്കീതാണ് . കാലങ്ങളായി അടച്ചിട്ടിരുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പാലസ്തീന്‍ അഭയാര്‍തികള്‍ക്ക് തുറന്നു കൊടുത്ത പുതിയ ഈജിപ്ത്യന്‍ ഭരണകൂടവും, ഗസ്സയിലേക്കു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സഹായമെത്തിച്ച തുര്‍ക്കി കപ്പലിന് നേരെ ഇസ്രേല്‍ നടത്തിയ സൈനിക നടപടിയില്‍ പ്രധിശേധിച്ചു അവരുമായുള്ള നയതന്ത്ര ബന്ധം പുനപ്പരിശോധിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്ന പുതിയ തുര്‍ക്കി ഭരണകൂടവും വരാനിരിക്കുന്ന മാറ്റങ്ങളുടെ ശുഭ സൂചനകളാണ്.
പാലസ്തീന്‍ അതോറിറ്റിക്ക് യൂനോസ്കോ എന്ന അന്താരാഷ്‌ട്ര വേദിയില്‍ സ്ഥിരാംഗത്വം കിട്ടിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പത്തി ഒന്നിന്, അന്താരാഷ്‌ട്ര സമാധാന സംഘടനയായ യു എന്നില്‍ അംഗത്വം കിട്ടാന്‍ ഫലസ്തീന്‍ അതോറിറ്റി നടത്തുന്ന പോരാട്ടത്തില്‍ വലിയ ഒരു നാഴിക കല്ലാണ് യുനോസ്കയിലെ ഈ സ്ഥിരാംഗത്വ പദവി അവര്‍ക്ക് നല്‍കുന്നത്. അമേരിക്കയും ജര്‍മനിയും കാനഡയും എതിര്‍ത്ത് വോട്ട് ചെയ്തു, ബ്രിട്ടന്‍ വിട്ടു നിന്നു, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് , ചൈന , ഇന്ത്യ , എന്നീ രാഷ്ട്രങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഒരു പാട് കാലത്തിനു ശേഷം ഇന്ത്യന്‍ വിദേശ കാര്യ വകുപ്പില്‍ നിന്നും ലോക മനസാക്ഷിയോടൊപ്പം നില്‍കുന്ന ഒരു നല്ല നിലപാട് എന്നുകൂടി നമുക്കിതിനെ കാണാനും മനസ്സിലാകാനും സാധിക്കുന്നു. നൂറ്റി ഏഴു രാഷ്ട്രങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായി വോട്ട് ചെയ്തു, ജൂത സയനിസ്റ്റു ലോബിക്ക് വീറ്റോ അധികാരം ഇല്ല എങ്കില്‍ ലോകത്ത് നടക്കുന്ന ജനാതിപത്യ പോരാട്ടങ്ങളോട് ലോക രാഷ്ട്രങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്ന ലിറ്റ്മസ് പരീക്ഷണമായും നമുക്കീ തിരഞ്ഞെടുപ്പിനെ മനസ്സിലാക്കാം. ജൂത ലോബിയെ ഞെട്ടിച്ചത് ഫ്രാന്‍സിന്‍റെ പാലസ്തീന്‍ അനുകൂല നിലപാട് ആണ് എന്ന് ഇന്‍റെര്‍ നെറ്റില്‍ നടക്കുന്ന അവരുടെ വിളറി പിടിച്ച ചര്‍ച്ചകള്‍ മനസ്സിലാക്കി തരുന്നു. അതിലേറെ ലോകത്തെ അത്ഭുതപെടുത്തുന്നത് യുനസ്കോക്ക് അമേരിക്കന്‍ ഭരണകൂടം നല്‍കിയിരുന്ന അറുപതു മില്യണ്‍ ഡോളര്‍ സഹായം ഈ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള അമേരികന്‍ ഭരണകൂടത്തിന്റെ തീരുമാനമാണ്. സമാധാന പൂര്‍ണമായ ഇസ്രേല്‍, സുരക്ഷിതമായ പാലസ്തീന്‍ എന്ന അമേരിക്കന്‍ സങ്കല്പത്തിന് വിഘാതമാകും ഈ അംഗീകാരം എന്നാണു അമേരിക്കന്‍ വാദം. പെട്ടന്ന് ഇത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് ഒരു പക്ഷെ ഇതിനേക്കാള്‍ ഭീകരമായ വേറെ ചില വസ്തുതകള്‍ ആയേക്കാം, അവയില്‍ ചിലത് പൊളിഞ്ഞു പാളീസായ അമേരിക്കന്‍ സാമ്പത്തിക മേഖല, തൊഴിലില്ലാതെ വാള്‍ സ്ട്രീറ്റ് ഉപരോധിക്കുന്ന അമേരിക്കന്‍ യുവത്വം, കടുത്ത സാമ്പത്തിക ഭീഷണി നേരിടുന്ന യൂറോപ്യന്‍ സഖ്യ രാഷ്ട്രങ്ങള്‍, അതിലേറെ എന്നും അമേരിക്കന്‍ വരുമാനത്തിന് താങ്ങായി നിന്നിരുന്ന ഗള്‍ഫ് മേഖലയിലെ പുതിയ ജനാതിപത്യ പ്രവണതകള്‍ വരാനുള്ള നാളുകളില്‍ ഒരിക്കലും തങ്ങള്‍ക്കു അനുകൂലമാവില്ല എന്ന തിരിച്ചറിവ് എന്നിവയൊക്കെ ആകാം. എന്തായാലും പാലസ്തീനിനെയും അവിടത്തെ ജനതയെയും സ്നേഹിക്കുന്ന ലോകത്തെ മുഴുവന്‍ മനുഷ്യ സ്നേഹികള്‍ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് അടുത്തിടെ തുടര്‍ച്ചയായി കേട്ട് കൊണ്ടിരികുന്നത്, സ്വതന്ത്ര ഫലസ്തീന്‍ എന്ന മഹത്തായ ലക്‌ഷ്യം സഫലീകരിക്കാന്‍ സഹായിക്കുന്നതാവട്ടെ പുതിയ മാറ്റങ്ങള്‍ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഒരു വ്യവസ്ഥക്ക് നിലനില്കാനുള്ള അവകാശം അതിന്‍റെ നന്മ അതിന്‍റെ തന്നെ തിന്മയെ അതിജയിക്കുമ്പോള്‍ മാത്രമാണ് എന്ന പ്രാപഞ്ചിക സത്യം മുതലാളിത്തത്തിനും ബാധകാമാണ് . അമേരിക്കന്‍ മുതലാളിത്തം അതിന്‍റെ അവസാന ആളി കത്തല്‍ ആണ് നടത്തുന്നത് എന്ന് തിരിച്ചറിയാന്‍ വൈകിയാല്‍ അതിനു പിനീട് കനത്ത വില നല്‍കേണ്ടി വരും എന്നും ഈ പുതിയ മാറ്റങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു, അതിനെ കേള്‍ക്കാനും തിരിച്ചറിയാനും നമ്മുടെ ഭരണകൂടത്തിനും അതിനു അനുകൂലമായ വിദേശ നയ നിലപാടുകള്‍ സ്വീകരിക്കാനുള്ള രാഷ്ടീയ ഇച്ചാ ശക്തി വിദേശ കാര്യ വകുപ്പിനും ഉണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാഷിക്കാം.

അറബു ജനാതിപത്യ വിപ്ലവത്തിന്‍റെ വിസ്മയകാഴ്ചകള്‍, പാലസ്തീന്‍ - ഇസ്രേല്‍ സമാധാനം നമുക്ക് സ്വപ്നം കാണാന്‍ അവസരം നല്‍കുന്നു പുതിയ മാറ്റങ്ങള്‍. നിഷ്പക്ഷമായ, വീറ്റോ അതികാരമില്ലാത്ത യു എന്‍ രക്ഷാസമിതി നീതിയുടെ പക്ഷത്ത് നിലകൊള്ളും എന്നതിന് തെളിവാണീ പാലസ്തീന്‍ വിജയം.
ReplyDelete