കണക്കെഴുത്ത് അയാളുടെ തൊഴില്‍
"വിറ്റ വിലയില്‍ നിന്നും വാങ്ങിയ വില
കുറച്ചു" അയാള്‍ ലാഭം കണ്ടെത്തി,
ട്രയല്‍ ബാലന്‍സ് , ബാലന്‍സ് ഷീറ്റ് എന്നിവ
കൃത്യമായി ഗണിച്ചു കമ്പനിയുടെ ലാഭം
കണിശമായി രേഘപെടുത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ
ആറ് മാസത്തെ ലാഭവും
മുന്‍വര്‍ഷങ്ങളിലെ തനതു ലാഭവും
താരധമ്മ്യം ചെയ്തു വരാനിരിക്കുന്ന
ആറ് മാസത്തെയും വരും വര്‍ഷങ്ങളിലെയും
ലാഭത്തിന്‍റെ വളര്‍ച്ച തോത് പ്രവചിച്ചു
ഓരോ മാസവും കമ്പനി അസ്സറ്റുകള്‍
എത്ര ശതമാനം തേയ്മാനം എന്ന് കണക്കാകി
ഉപയോഗ ശൂന്യമായവ എഴുതി തള്ളി
തേയ്മാന ശതമാനം കണക്കെടുത് പുതിയ
അസ്സറ്റുകള്‍ പകരം വാങ്ങി ,
കമ്പനി ലാഭ നഷ്ട്ട കണക്കു ശരി ആക്കാന്‍
ഓരോ മാസാവസാനവും നിരവധി രാത്രികള്‍
അയാള്‍ പകലുകളാക്കി ,
കിട്ടാക്കടങ്ങള്‍ എഴുതി തള്ളി കണക്കു ബുക്ക്
എന്നും അപ്പ് ഡേറ്റ് ആക്കി വെച്ചു ,
വര്‍ഷാവസാനം പണിപ്പെട്ടു വിയര്‍പ്പൊഴുക്കി
സ്റ്റോക്ക് എടുത്തു കമ്പനിയുടെ വരുമാനവും,
ലാഭവും സുതാര്യവും, കാര്യക്ഷമവും ആണ്
എന്ന് ഉറപ്പുവരുത്തി.
കമ്പനി ഇരുപതു വര്‍ഷം തുടര്‍ച്ചയായി
ലാഭം മാത്രം രേഖപെടുത്തി, ലാഭത്തിന്‍റെ
ഗ്രാഫ് ഉയര്ര്‍ന്നു കൊണ്ടേ ഇരുന്നു.
ഇരുപത്തിഒന്നാം വര്‍ഷം സ്വജീവന്
തേയ്മാനം സംഭവിച്ച അയാളുടെ
മൃത ശരീരം കുടുംബത്തിന്‍റെ എല്ലാ
കണക്കു കൂട്ടലും, പ്രവചനവും തെറ്റിച്ചു
തറവാട് മുറ്റത്ത് ഒരു ചുവന്ന ആംബുലന്‍സില്‍
കിതച്ചു വന്നു നിന്നു തേങ്ങി കൊണ്ടിരുന്നു.
സമര്‍പ്പണം ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ നഷ്ടകണക്കുകള്‍ മാത്രം രേഘപെടുത്തിയ എന്‍റെ അക്കൌന്ടറ്റ് ഗുരു ഫായിസ് ഉസ്മാന്‍ എന്ന ശ്രീലങ്കന്‍ ഫിനാന്‍സ് മാനേജര്‍ക്ക്.
ReplyDeleteI Like it........ May be an eye oper for those who are die for their company:)
ReplyDeleteപിന്നെ ബാലന്‍സ് ഷീറ്റില്‍ ഒരു പൂജ്യം മാത്രം
ReplyDeleteഅയ്യോ!
ReplyDeleteഅജിത് ചേട്ടാ സന്ദര്‍ശനത്തിനും കമന്റിനും നന്ദി,
ReplyDeleteഎച്ച്ചുമ്മു ഒരു പക്ഷെ ഞാനിട്ട മുപ്പത്തഞ്ചു പോസ്റ്റുകളില്‍ എനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ കമന്റ്റാന് ഈ അയ്യോ !!!