സ്ഥലം തൃശൂര്‍ സാഹിത്യ അക്കാദമി ഹാള്‍, കേരളത്തിലെ സ്വവര്‍ഗ രതിക്കാരുടെയും അവരോട് അനുഭാവമുള്ള പുരോഗമന ചിന്തഗതിക്കാരുടെയും, സ്വതന്ത്ര ചിന്താ ഗതികാരുടെയും ഒത്തുകൂടല്‍ നടക്കുന്നു എന്ന് കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു, നീ എന്തായാലും പങ്കെടുക്കണം,എനിക്ക് ഇന്ന് ലീവ് കിട്ടില്ല വൈകീട്ട് ക്ലബ്ബില്‍ കാണാം ഉണ്ണികൃഷ്ണന്‍ പറഞ്ഞത് അങ്ങിനെ ആണ്. ഓഫീസില്‍ പൂര തിരക്ക് ബോസ്സ് ലീവിലാണ് , അതിന്‍റെ ജോലി ഭാരം കൂടി എന്‍റെ തലയിലാണ്. പക്ഷെ കൂട്ടുകാരന്‍ ഉണ്ണിയെ അവഗണിക്കാന്‍ പറ്റില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഒള്ളു ഉണ്ണിക്ക് , പക്ഷെ ഉണ്ണിയെ പോലെ പരന്ന വായനയും ചിന്തയും ഉള്ള ആളുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ കുറവാണ്. ഞങ്ങളിലെ ചെറുപ്പക്കാര്‍ അതുകൊണ്ട് തന്നെ ഉണ്ണിയെ ബഹുമാനത്തോടെ ആണ് നോക്കികാണുന്നത് . സമപ്രായകാരായ ചെരുപ്പകാരുടെ ഒരു വലിയ വൃത്തം തന്നെ തന്‍റെ വ്യുക്തി സ്വാധീനത്തില്‍ അവന്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട് . എത്ര എത്ര ഗഹനമായ പുസ്തകങ്ങള്‍ ഉണ്ണി വായിച്ചു കാണും , എന്ന് കണ്ടു മുട്ടുമ്പോഴും പുതിയ വായന അനുഭവം പങ്കു വെക്കാനുണ്ടാകും ഉണ്ണിക്ക് . ചില കൂട്ടുകാര്‍ക്ക് ഉണ്ണിയുടെ ചര്‍ച്ചകളിലെ യുക്തിയും വിഷയവും ഗ്രഹിക്കാനും ദഹിക്കാതെയും വന്നപ്പോള്‍ അദ്ദേഹത്തിനു കൊടുത്ത ഇരട്ട പേരാണ് ബുദ്ധി ഉണ്ണികൃഷ്ണന്‍ എന്ന് , ആ പേരിനോട് പോലും ഉണ്ണി പ്രതികരിച്ചത് സഹിഷ്ണുത പൂര്‍വ്വമാണ് എന്നും ഓര്‍മവരുന്നു . പരിപാടി രാവിലെ പത്തു മണിക്ക് തുടക്കം , എനിക്ക് വലിയ താല്പര്യം ഇല്ല എന്ന് പറഞ്ഞല്ലോ കാരണം ഇതിനു മുന്പ് ഒരു പരിപാടി പത്രത്തില്‍ വായിച്ചിരുന്നു , തൃശ്ശൂര്‍ ടൌണിലെയും ജില്ലയിലെയും മുഴുവന്‍ ബിദ്ധി ജീവി ജാടകളും , പിന്നെ വിദേശ ഫണ്ട് മാത്രം ലക്‌ഷ്യം വെക്കുന്ന ചില നപുംസകങ്ങളും അവരാണ് അന്ന് ലൈംഗിക തൊഴിലാളി ഒത്തു കൂടല്‍ എന്ന് പറഞ്ഞു തൃശ്ശൂര്‍ റൌണ്ടില്‍ അഴിഞ്ഞുആടി എന്ന് പിന്നീട് വാര്‍ത്ത വന്നത് .യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു ജനകീയ മുഖം ഒക്കെ ഉണ്ടാക്കി സാമാന്യ വല്കരിക്കേണ്ട പ്രശ്നമാണോ ലൈംഗിക തൊഴിലാളി പ്രശ്നം ? അതിനുമാത്രം സാമൂഹ്യ പ്രാധാന്യം ഒക്കെ ഉള്ള ഒരു വിഷയമാണോ ഇത്തരകാരുടെ ഉപജീവന പ്രശനും? അവരെ മാന്യമായി പുനരധിവസിപ്പിക്കാനും, ഈ തൊഴിലിനേക്കാള്‍ മാന്യമായ ഒരു തൊഴില്‍ സാഹചര്യം ഒരുക്കി കൊടുക്കാനും നമ്മുടെ സര്‍ക്കാരും, എന്‍ ജി ഓ യും ഒക്കെ ശ്രമിച്ചാല്‍ വളരെ ഭംഗിയായി ചെയ്തു കൊടുക്കാന്‍ സാധികില്ലേ ? പുരോഗമന ചിന്ത എന്‍റെ രീതി ആയതിനാല്‍ ഇത്തരം പരിപാടികള്‍ ഇഷ്ടപെടുന്നു, സമയവും സാഹചര്യവും ഒത്തുവന്നാല്‍ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട് അതിനപ്പുറത്ത് ഞാന്‍ പുരുഷ വര്‍ഗ പ്രേമി അല്ല , സ്ത്രീ വര്‍ഗ അനുരാഗികളെ എനിക്ക് ഇഷ്ടവും അല്ല . എന്ന് കരുതി തികഞ്ഞ മത വിശ്വാസി ആണോ എന്നും എന്നെ കുറിച്ച് പറയാനാകില്ല . ഉണ്ണിയുടെ വായന മിക്കവാറും എന്റെയും വായന ആയിരുന്നു, വളരെ ഗഹനമേറിയ ചര്‍ച്ചകള്‍ ഞങ്ങള്‍ വായന ശേഷം നടത്താറുണ്ട്. അങ്ങിനെ ആയിരുന്നു അത്തരത്തിലുള്ള ഒരു ചിന്ത രീതി എന്നില്‍ സ്വാധീനം നേടിയത്, വീട്ടിലാര്‍ക്കും അതിനോട് താല്പര്യമില്ലായിരുന്നു, കാരണം വാപ്പയും ഉമ്മയും നല്ല മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരായിരുന്നു. സഹോദരിമാരെ വിവാഹം ചെയ്തവരില്‍ പള്ളിയിലും മതസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു, പക്ഷെ എന്‍റെ ബൌദ്ധികവിദ്യാഭ്യാസം അവരാര്‍ക്കും ഇല്ല എന്നതായിരുന്നു എന്‍റെ കൈമുതല്‍. വായന കൂടുന്നതാണ് നിന്‍റെ പ്രശ്നും അതിനാല്‍ നീ കുറച്ചു വായിച്ചാല്‍ മതി എന്ന് ഒരിക്കല്‍ അളിയന്‍ പറഞ്ഞിരുന്നു, ഒരു പക്ഷെ എന്‍റെ വായനയിലെ മുന്ഗണനാ ക്രമം മാറിപ്പോയതാകാം അന്നത്തെ ആക്ഷേപത്തിന് കാരണം എന്ന് പിന്നീട് എനിക്ക് മനസ്സിലായി .ഒരു പക്ഷെ സമൂഹത്തിന്‍റെ, സമുദായത്തിന്റെ പൊതു ചിന്താ രീതിക്ക് എതിരെ ചിന്തിക്കുന്ന ഒരു സമീപന രീതി കൂടുതല്‍ ആകഷകമാണ് എന്ന തോന്നല്‍ ആയിരിക്കാം എന്നെ ഇത്തരം വേദികളില്‍ എത്തിച്ചിരുന്നത് എന്നും പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. പോകട്ടെ നമുക്ക് തൃശൂര്‍ ടൌണ്‍ ഹാളിലേക്ക് തിരിച്ചു വരാം. പരിപാടി തുടങ്ങി , സ്വാഗതം , ഉപക്രമം , വിഷയ അവതരണം : സ്വവര്‍ഗ രതിയും ലിംഗ നീതിയും. ഒരു തട്ട് പൊളിപ്പന്‍ പ്രസംഗം എന്‍റെ ഒരു ദിവസം മിനക്കെടുത്തി എന്ന് തോന്നിപ്പോയി . ഉച്ച ഭക്ഷണം,നല്ല സമൃദ്ധമായ സദ്യ ഫണ്ടിന് എന്തായാലും കുറവില്ല എന്ന് തോന്നുന്നു. വൈകീട്ടുള്ള സെക്ഷന്‍ സംശയ നിവാരരണം, സംഘടന തിരഞ്ഞെടുപ്പ്, പിന്നെ പ്രകടനം.
സംശയ നിവാരണ പരിപാടിയില്‍ കാര്യമാത്ര പ്രസക്തമായ ഒരു ചോദ്യം പോലും ഉന്നയിക്കപെടാതിരുന്നപ്പോള്‍ കുറെ കാലമായി ഞാന്‍ കൊണ്ട് നടക്കുന്ന ഒരു ചോദ്യം ഇവിടെ ഉന്നയിക്കാം എന്ന് തീരമാനിച്ചു, നാം സ്വവര്‍ഗ രതിയും ലിംഗ നീതിയും അനുകൂലിക്കുന്നവരും അതിനു പിന്തുണ നല്‍കുന്നവരുമാണല്ലോ, പക്ഷെ സ്വവര്‍ഗ അനുരാഗികളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ നൂറു ശതമാനവും സ്ത്രീ വര്‍ഗ അനുരാഗികളില്‍ ഒരാള്‍ പുരുഷന്‍റെ വേഷവും ഭാവവും കൃത്രിമമായി അണിയുന്നത് എന്തിനു ? അത് പോലെ പുരുഷ വര്‍ഗഅനുരാഗികളില്‍ ഒരാള്‍ സ്ത്രൈണ സ്വഭാവം പ്രകൃതിയും സൂക്ഷികുന്നത് എന്തിനു ? ഇത് യഥാര്‍ത്ഥത്തില്‍ നമ്മുടെ വാദങ്ങളെ ബാലഹീനമാകുന്ന സൃഷ്ടിപരമായ ചോധനയല്ലേ ? ചോദ്യം സസൂക്ഷ്മം കേട്ട വിഷയാവതാരകാന്‍ തൃപ്തികരമായ ഉത്തരം നല്‍കാന്‍ പാട് പെട്ടു, അത് എന്ത് കൊണ്ട് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. അത് പോലെ യുക്തി പരമായി മറ്റൊരു വ്യക്തി ചോദിച്ച ചോദ്യവും എന്‍റെ സമാനമായ സന്ദേഹം ആയിരുന്നു, മോഷണ ശീലം പോലെ , കുറ്റ കൃത്യ വാസന പോലെ ജന്മസിദ്ധമായ മനുഷ്യ സഹജമായ ഒരു രോഗ ലക്ഷണമല്ലേ സ്വവര്‍ഗ ലൈന്കിഗ ആഭിമുക്യം എന്നത് , അതിനെ ചികിത്സിച്ചു സുഖപ്പെടുതാവുന്നതല്ലേ ? അത്തരം പഠനങ്ങള്‍ നടക്കുകയും വിജയിക്കുകയും ചെയ്തിട്ടില്ലേ ?പിന്നെയും എന്തിനു നാം ഏറ്റടുത്ത് സാമാന്യ വല്കരിക്കണം ? തൃപ്തികരമായി ഈ ചോദ്യത്തിനു ഉത്തരം പറയാനും ആര്‍ക്കും സാധിച്ചില്ല. പരിപാടി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ ഒന്ന് ഉറപ്പിച്ചിരുന്നു ഇതിനു പിന്നിലെ താല്‍പര്യങ്ങളെ കുറിച്ച് പഠിക്കണം. അങ്ങിനെ പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ അന്ന്വേഷണം ഇത്തരം പരിപാടികളിലൂടെ നമ്മുടെ കുടുംബ വ്യവസ്ഥ, സാമൂഹ്യ ചുറ്റുപാട്, ധാര്‍മിക ബോധം , സനാതന മൂല്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ താല്‍പര കക്ഷികള്‍ നടത്തുന്ന കയ്യേറ്റങ്ങളെ മനസ്സിലാകാന്‍ സാധിച്ചു. ഈ പരിപാടിയുടെ മുഖ്യ സംഘാടകക്ക് ശമ്പളം നല്‍കുന്നത് ഒരു ജര്‍മ്മന്‍ സംഘടന എന്ന അറിവ് സത്യത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ഇത് പോലെ ബുദ്ധി ജീവി പരിവേഷം നല്‍കി നാട്ടില്‍ നടത്തുന്ന മുഴുവന്‍ പ്രോഗ്രാമ്മും സ്പോണ്‍സര്‍ ചെയ്യുന്നത് വിദേശ സംഘടനകളാണ്. അത് വഴി നമ്മുടെ നാട്ടില്‍ നിലനില്കുന്ന മൂല്യങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ശക്തികളെ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇന്ന് തൃശ്ശൂര്‍ ടൌണില്‍ ഇത്തരം ആഭാസങ്ങള്‍ നടക്കുമ്പോള്‍ അവര്‍ക്കെതിരില്‍ ശബ്ധികുന്ന യുവ സമൂഹത്തോടൊപ്പം ഞാനും സജീവ സാനിധ്യമാണ്..... നന്ദി കൂട്ടുകാരന്‍ ഉണ്ണികൃഷ്ണാ എനിക്കെന്‍റെ വിശ്വാസം തിരിച്ചു തന്നതിന്, യഥാര്‍ത്ഥ സാമൂഹ്യ ധര്‍മ്മം തിരിച്ചറിയാന്‍ അവസരം ഒരുക്കി തന്നതിന്.. സര്‍വോപരി എന്നിലെ വിപ്ലകാരിക്ക് ദിശാബോധം കിട്ടാന്‍ അവസരമുണ്ടാക്കി തന്നതിന്....
കപട ബുദ്ധിജീവികളെ സൂക്ഷിക്കുക , നമ്മുടെ മണ്ണിനെയും , സംസ്കാരത്തെയും സംരക്ഷിക്കുക.
ReplyDeleteഇത് പോലെ ബുദ്ധി ജീവി പരിവേഷം നല്‍കി നാട്ടില്‍ നടത്തുന്ന മുഴുവന്‍ പ്രോഗ്രാമ്മും സ്പോണ്‍സര്‍ ചെയ്യുന്നത് വിദേശ സംഘടനകളാണ്. അത് വഴി നമ്മുടെ നാട്ടില്‍ നിലനില്കുന്ന മൂല്യങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ശക്തികളെ കുറിച്ച് ... (ഈ നിരീക്ഷണത്തോട് യോജിക്കുന്നു, മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞാല്‍ പിന്നെ ശിഥിലപ്പെടുത്താന്‍ എളുപ്പമാണല്ലോ. )
ReplyDeleteവായന അടയാളപ്പെടുത്തുന്നു
ReplyDelete