അമേരിക്കന്‍ യുവത കഴിഞ്ഞ മാസം പതിനേഴിന് വാള്‍ സ്ട്രീറ്റ് കീഴടക്കുക എന്ന പേരില്‍ സംഘടിപിച്ച ഉപരോധം കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ടില്ല എന്ന് തോനുന്നു. ഈജിപ്തിലെ തഹരീര്‍ സ്ക്വയര്‍ ഉപരോധത്തിന് തുല്യമായ സമര രീതിയാണ് അവര്‍ സ്വീകരികുന്നത് എന്നാണ് മനസ്സിലാകുന്നത്. സംഘടിതമായ ഒരു നേതൃത്വമോ, രാഷ്ട്രീയ കാഴ്ചപ്പാടോ ഈ സമരക്കാര്‍ക്ക് ഇല്ല എന്ന ആക്ഷേപം ഉണ്ട് എങ്കിലും അവര്‍ ഉന്നയിക്കുന്ന ചില മുദ്രാവാക്യങ്ങള്‍ നമുടെ ഹസ്സാരെ ടീം ഉന്നയിച്ചവക്ക് തുല്യമായി തോനുന്നു. അവരുടെ മുഖ്യ ആവശ്യം അമേരിക്കന്‍ കോര്പരെറ്റ് ശക്തികളെ ഭരണകൂടം നിയന്ത്രിക്കണം, യുദ്ധം അവസാനിപ്പിക്കുക, അമേരിക്കയിലെ അതി സമ്പന്നര്‍ക്ക് നികുതി ഏര്‍പെടുത്തുക, വധ ശിക്ഷ ഒഴിവാക്കുക എന്നിങ്ങിനെ ഉള്ള മുദ്രാവാക്യങ്ങള്‍ ആണ്. ഇതേ ആവശ്യം ഉന്നയിച്ചു മിക്ക അമേരിക്കന്‍ നഗരങ്ങളിലും സമാനമായ ഉപരോധങ്ങള്‍ നടക്കുകയുണ്ടായി. മിക്ക ഇടങ്ങളിലും യുവാക്കളുടെയും, സാതാരണക്കാരുടെയും, വിദ്ധ്യാര്‍ഥികളുടെയും സാന്നിധ്യം ഇത്തരം ഉപരോധങ്ങളില്‍ സജീവമായിരുന്നു. ഞങ്ങള്‍ 99 % ശതമാനത്തില്‍ പെടുന്നവരാണ് എന്നാണു ഈ സമരക്കാരുടെ മുഖ്യ അവകാശവാദം. അമേരിക്കന്‍ ഭരണകൂടം സംരക്ഷിക്കുന്നത് 1% വരുന്ന കോര്പരെറ്റ് താല്പര്യങ്ങള്‍ ആണ് എന്നും അത് കൊണ്ടു തന്നെ ഞങ്ങള്‍ 99 % നിശബ്ധരാവാന്‍ തയ്യാറല്ല, ഞങ്ങളെ കേള്‍ക്കാന്‍ ഭരണ കൂടം തയ്യാറാവുക എന്നുമാണ് അവരുടെ പ്രധാന ആവശ്യം. ഇപ്പോള്‍ അമേരിക്കയിലുള്ളത് വാഷിംഗ്ട്ടന്‍ പട്ടണത്തിലെ അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന സംവാദങ്ങള്‍ ഒരുഭാഗത്തും, മുങ്ങികൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ മറു ഭാഗത്തും എന്നതാണ് , രണ്ട് വര്‍ഷമായി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ ഭരണകൂടം ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല എന്ന കടുത്ത ആക്ഷേപവും സമരക്കാര്‍ ഉയര്‍ത്തുന്നു. ഈ സമരം ഒരു ദിവസത്തെ സമരമോ ഒരു ആഴ്ചയിലെ സമരമോ അല്ല , വരാനിരിക്കുന്ന നാളെയുടെ സമരമാണിത് എന്ന് സമരക്കാര്‍ പറയുമ്പോള്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും അത് സാധാരണ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്തിയുടെ ആഴവും ലോകം വരും ദിനങ്ങളില്‍ തിരിച്ചറിയാനിരികുന്നു എന്ന സൂചനയും അതിലുണ്ട്.
സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന വ്യവസ്ഥയില്‍ ഡിമോക്രസി സാധ്യമല്ല, അത്തരം സാഹചര്യങ്ങളില്‍ പ്രതിഷേധിക്കാന്‍ വ്യക്തികള്‍ ബാധ്യസ്ഥരാകുന്നു എന്നും സമരക്കാര്‍ അമേരിക്കന്‍ ജനതയെ ഓര്‍മ്മപെടുത്തുന്നു . ഈ ആവശ്യം ഉന്നയിച്ചു അമേരിക്കന്‍ അധിനിവേശത്തിന്റെ കൈപ്പുനീര്‍ കുടിച്ച മുഴുവന്‍ രാജ്യങ്ങളിലെ യുവാക്കളും തെരുവില്‍ ഇറങ്ങേണ്ട സമയം ഇതാണ് എന്നാണു മനസ്സിലാകേണ്ടത്. ഇന്നലെ വരെ ലോക പോലീസ് ചമഞ്ഞു അമേരിക്ക കൊന്നൊടുക്കിയ മൂന്നാം രാജ്യ പൌരന്മാരുടെ ആത്മാക്കള്‍ക്ക് എങ്കിലും ശാന്തി കിട്ടണമെങ്കില്‍ വാള്‍ സ്ട്രീറ്റ് മാത്രം പുകഞ്ഞാല്‍ പോര ലോസ് ആന്‍ജലസ്സും , മാന്‍ഹട്ടനും, ബോസടനും, ഷികാഗോയും, ഫിലടല്‍ഫിയയും ഒക്കെ അമേരിക്കന്‍ പൌരന്മാരുടെ , അവരിലെ സാധാരണ മനുഷ്യരുടെ ശബ്ദം ഇനിയും ഉച്ചത്തില്‍ മുഴങ്ങണം. അത്തരം ഇടിമുഴക്കങ്ങള്‍ക്ക് നമുക്ക് കാതോര്‍ക്കാം. വാള്‍ സ്ട്രീറ്റ് ഉപരോധ സമരം അത്തരം ഇടിമുഴക്കങ്ങളെ സൃഷ്ടിക്കട്ടെ എന്ന് മൂന്നാം ലോകത്തെ അമേരിക്കന്‍ അക്രമത്തിനു വിധേയമായ ജന കോടികള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
എത്ര അത്യുന്നതിയില്‍ വിരാജിച്ചാലും ഒരു നാള്‍ പതനം നിശ്ചയം. എത്രയെത്ര വന്‍ സാമ്രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞ ചരിത്രം നാം വായിച്ചിരിക്കുന്നു. ചിരകാലം നിലനില്പതെന്തുണ്ട്...? നല്ല ലേഖനം
ReplyDeleteഎല്ലാ മാനുഷിക മൂല്യങ്ങളെയും അവഗണിച്ചു ലാഭം മാത്രം ലക്ഷ്യമാക്കിയ മുതലാളിത്തം അതിന്‍റെ ഈറ്റില്ലമായ യൂറോപ്പിലും അമേരിക്കയിലും ഊര്ദ്ധ ശ്വാസം വലികുന്നത് നമ്മുടെ മീഡിയ കണ്ടില്ല ഇതുവരെ, ബ്ലോഗുകളിലും വേണ്ടത്ര പ്രാധാന്യം ഈ നല്ല വാരത്തക്ക് കിട്ടിയില്ല.
ReplyDelete