Saturday, 12 November 2011

തവക്കുല്‍ കര്‍മാന്‍




തവക്കുല്‍ കര്മാന്‍ ഫ്രാന്‍സ് എലീസാ പാലസിന്‍റെ
അകത്തളത്തില്‍ താങ്കള്‍ക്കു ലഭിച്ച സ്വീകരണം
ചരിത്രത്തിന്‍റെ ആവര്ത്തന്മായിരുന്നോ ?
അകമ്പടി സേവിച്ച ഫ്രാന്‍സിലെ ഭരണാധികാരികള്‍
താങ്കളെ ആനയിച്ചത് ചരിത്രത്തിന്‍റെ സുന്ദര
സമ്മോഹന നിമിഷങ്ങളിലേക്ക് കൂടി ആയിരുന്നോ!

നെഗസ് രാജാവിന്‍റെ കൊട്ടാരത്തില്‍ ജഹ്ഫര്‍ പ്രകടിപിച്ച
നയതന്‍ത്ര ചാധുരി ലോകത്തിനു വീണ്ടും കാണാനായി
ഹിജാബ് അടിമത്വം  എന്ന് പുലമ്പിയ പാശ്ചാത്യനു
അതിന്‍റെ മഹിമ ബോധ്യമാക്കാന്‍ ജഹ്ഫരിന്‍ സഹോദരി
താങ്കള്‍ക്കു സാധിച്ചിരിക്കുന്നു, സമാധാനത്തിന്‍റെ മാലാഖേ
ഒരായിരം അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍..

റുസ്തം കൊട്ടാരത്തില്‍ രിബിയ്യുബ്നു ആമിര്‍ പ്രകടിപിച്ച
ആത്മ വിശ്വാസം എലിസാ പാലസില്‍ ഒളി മിന്നിയോ ?
ഹിജാബ് നല്‍കുന്ന ആത്മവിശ്വാസം, സുരക്ഷിധത്വം
മാനസിക ആനന്ദം ആ മുഖത്ത് പരിലസിക്കുന്നു
ഈ നോബല്‍ ലോകത്തിലെ പീഡിത സ്ത്രീ സമൂഹത്തിനു
പോരാട്ട വീര്യം നല്‍കുന്നു, അറബു വസന്തത്തിന്റെ
പാരിജാതെ പുഷ്പമേ പരിമളം പരത്തിയാലും

തവക്കുല്‍ നിങ്ങളെ യമനിന്റെ വാനമ്പാടി എന്ന്
യൂറോപ്പ് വിളിക്കാം, എന്നാല്‍ ചരിത്രമറിയുന്ന
ലോകത്തിനു നിങ്ങള്‍ വാനമ്പാടി അല്ല
ഖുദുസ് വിമോചാനത്തിലെ സലാഹുദ്ധീന്‍,
മക്കം വിമോചാനത്തിലെ ബിലാല് ബ്നു റബാഹ്
ഇവരൂലിടെ ലോകത്തിനു കിട്ടിയ സ്വാതന്ത്രം, സമത്വം, സമാധാനം
ഇവയാണ്  പുതിയ ലോകം അന്ന്വേഷികുന്നത്.

തവക്കുല്‍ എന്നാല്‍ ദൈവ സന്നിധിയില്‍ ഭരമേല്പിക്കല്‍
എന്നാണു ഭാഷാര്‍ത്ഥം, നിങ്ങള്‍ ഒട്ടകത്തെ കെട്ടിയിടുക
എന്നിട്ട് ഭരമേല്‍പിക്കുക എന്ന് തിരുധൂദര്‍,
സന്‍ ആ മുതല്‍ ഹലറമൌത്ത് വരെ ഒരു പുതിയ
വിപ്ള കാഹളം മുഴക്കം കേള്‍കുന്നുവോ ?
നാളത്തെ പുലരി ശാന്തിയുടെ സ്വന്തമാകുമോ ?

@ ജഹ് ഫര്‍ ബ്നു അബീതാലിബ്  - പ്രവാചകന്‍ മുഹമ്മദിന്‍റെ (സ) അനുയായികളുടെ ഒന്നാം പാലായന പശ്ചാത്തലം
@ ഹിജാബ് - മുസ്ലിം സ്ത്രീയുടെ വേഷ വിധാനം
@ രിബിയ്യുബ്നു ആമിര്‍ - പേര്‍ഷ്യന്‍ രാജാവ് രുസ്തമിനു ഇസ്ലാം എന്തെന്ന് പറഞ്ഞു കൊടുത്ത പ്രവാചക അനുയായി.

4 comments:

  1. തവക്കുല്‍ കര്‍മാന്‍ ഒരു പ്രധീകമാണ് ഉയര്‍ന്നെനീകുന്ന അറബു യുവതയുടെ , വിമോചനം തേടുന്ന അറബു സ്ത്രീത്വത്തിന്റെ മഹനീയ പ്രതീകം ..വിപ്ലവാഭിവാധ്യങ്ങള്‍

    ReplyDelete
  2. നല്ല എഴുത്ത് .. ആശംസകള്‍

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് അഭിവാദ്യങ്ങള്‍

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട് അഭിവാദ്യങ്ങള്‍

    ReplyDelete